കണ്ണൂര്‍: വനിതാനേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയെത്തുടര്‍ന്നു സി.പി.എം. ലോക്കല്‍ സെക്രട്ടറിയും പേരാവൂര്‍ ഏരിയാ കമ്മിറ്റിയംഗവുമായനേതാവിനെ സ്ഥാനങ്ങളില്‍നിന്ന് പുറത്താക്കി. കണിച്ചാര്‍ ലോക്കല്‍ സെക്രട്ടറിയും മുന്‍ ഡി.െവെ.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗവുമായ കെ.കെ. ശ്രീജിത്തിനെ പാര്‍ട്ടിയില്‍ വഹിക്കുന്ന എല്ലാ സ്ഥാനത്തുനിന്നും നീക്കിയതായി സി.പി.എം. ജില്ലാ സെക്രട്ടറി അറിയിച്ചു.
പരാതി വിവാദമായതോടെ ഇന്നലെ ഉച്ചയോടെ വിഷയം ചര്‍ച്ച ചെയ്യാന്‍ ജില്ലാ നേതാക്കളുടെ സാന്നിധ്യത്തില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു. ഡി.െവെ.എഫ്.ഐയുടെ ബ്ലോക്ക് ഭാരവാഹിയായ വനിതാ നേതാവാണ് പീഡന പരാതി നല്‍കിയത്. കഴിഞ്ഞ ഏപ്രില്‍ 22നാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം. ഡി.െവെ.എഫ്.ഐ. ജില്ലാ സമ്മേളനത്തില്‍ ഇരുവരും പ്രതിനിധികളായിരുന്നു. സമ്മേളനത്തിന് ഒരുമിച്ചു പോകാമെന്നും അതിനായി രാവിലെ ഏരിയ കമ്മിറ്റി ഓഫിസില്‍ എത്താനും യുവ നേതാവ് വനിതാ നേതാവിനോട് നിര്‍ദേശിക്കുകയും അതുപ്രകാരമെത്തിയ യുവതിയെ െലെംഗിക പീഡനത്തിനിരയാക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു ആരോപണം. എതിര്‍ത്തപ്പോള്‍ വനിതാ നേതാവിനെ ഏരിയ കമ്മിറ്റി ഓഫീസിനുള്ളിലുള്ള മീഡിയ റൂമിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്. തുടര്‍ന്ന് യുവതി ഡി.െവെ.എഫ്.ഐ. സംസ്ഥാന നേതൃത്വത്തിനും സി.പി.എം. ജില്ലാ കമ്മിറ്റിക്കും പരാതി നല്‍കി.
ഇതേത്തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ പരാതിയില്‍ അടിയന്തര നടപടിയെടുക്കാന്‍ ഏരിയ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനു ശേഷമാണ് ജില്ലാ നേതൃത്വത്തിന്റെ സാന്നിധ്യത്തില്‍ ഏരിയാ കമ്മിറ്റി അടിയന്തരയോഗം ചേര്‍ന്നത്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ യുവതി പോലിസിനു പരാതി നല്‍കിയിട്ടില്ല. അതേസമയം വിഷയം പാര്‍ട്ടി തലത്തില്‍ ഒതുക്കിത്തീര്‍ക്കാനാണ് സി.പി.എം. ശ്രമിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍.