NEWS

അടുക്കളജോലിക്കു വന്ന യുവതിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസില്‍ ഹോട്ടലുടമ അറസ്റ്റിൽ

കാക്കനാട്: ഹോട്ടലില്‍ അടുക്കളജോലിക്കു വന്ന യുവതിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസില്‍ ഹോട്ടലുടമ അറസ്റ്റില്‍.തൃശ്ശൂര്‍ വാടാനപ്പള്ളി എച്ച്‌.എസ്.റോഡില്‍ പണിക്കവീട്ടില്‍ ഷെഫീഖിനെ (43)യാണ് തൃക്കാക്കര പോലീസ് അറസ്റ്റു ചെയ്തത്.കാക്കനാട്ട് ഇയാള്‍ നടത്തിയിരുന്ന ഹോട്ടലില്‍ അടുക്കളജോലി ചെയ്യുന്നതിനായി കൊണ്ടുവന്ന തൃശ്ശൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
 മാസങ്ങൾക്ക് മുൻപാണ് യുവതിയെയും മാതാവിനെയും ജോലിക്കായി പ്രതി കാക്കനാട്ടേക്ക് കൊണ്ടുവന്നത്.തൃക്കാക്കര തേവയ്ക്കല്‍ഭാഗത്ത് ഇവര്‍ക്ക് താമസ സൗകര്യവും ഒരുക്കുകയും ചെയ്തു.ഇവിടെവെച്ചാണ് പ്രതി യുവതിയെ പീഡിപ്പിക്കുന്നത്.യുവതി ഗര്‍ഭിണിയായപ്പോൾ താൻ സംരക്ഷിച്ചുകൊള്ളാമെന്ന് ഷെഫീഖ്  ഉറപ്പുനല്‍കിയെങ്കിലും പിന്നീട് തിരിഞ്ഞുനോക്കാതെ വന്നതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: