NEWS

അംഗത്വ വിതരണത്തിന് ഹൈക്കമാന്റിനോട് കൂടുതല്‍ സമയം തേടാന്‍ കെ പി സി സി നേതൃത്വം

തിരുവനന്തപുരം: പ്രതീക്ഷിച്ച രീതിയില്‍ അംഗങ്ങളെ ചേര്‍ക്കാന്‍ കഴിയാതിരുന്നതോടെ അംഗത്വ വിതരണത്തിന് ഹൈക്കമാന്റിനോട് കൂടുതല്‍ സമയം തേടാന്‍ കെ പി സി സി നേതൃത്വം.സംസ്ഥാനത്ത് 50 ലക്ഷം അംഗങ്ങളെ ചേര്‍ക്കണമെന്നതായിരുന്നു ഹൈക്കമാന്റ് നിര്‍ദ്ദേശം.എന്നാല്‍ ഇതുവരെ 10.4 ലക്ഷം അംഗങ്ങളെ മാത്രമേ ചേർക്കാൻ കെ പി സി സിക്ക് സാധിച്ചിട്ടുള്ളൂ.
2021 ഡിസംബറിലായിരുന്നു അംഗത്വ വിതരണം ആരംഭിച്ചത്.നിലവില്‍ കേരളം മാത്രമാണ് ഏറ്റവും കുറവ് അംഗങ്ങളെ ചേര്‍ത്തിരിക്കുന്ന സംസ്ഥാനം.

Back to top button
error: