Month: March 2022

  • Kerala

    കുടുംബകലഹം; യുവാവിനെ ഭാര്യ പിതാവ് വെട്ടി പരിക്കേൽപ്പിച്ചു 

    കട്ടപ്പന : കുടുംബ കലഹത്തെ തുടർന്ന് ഭാര്യ പിതാവ് മരുമകനെ വെട്ടി പരിക്കേൽപ്പിച്ചു.കട്ടപ്പന വേലമ്മാവുകുടിയിൽ ബാബുവാണ് (58) മകളുടെ ഭർത്താവും റാന്നി സ്വദേശിയുമായ മനോജിനെ വെട്ടി പരിക്കേൽപ്പിച്ചത്.ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. കഴുത്തിന് പരിക്കേറ്റ മനോജ് ആശുപത്രിയിൽ ചികിത്സ തേടി.ബുധനാഴ്ച്ച രാത്രി 10 മണിയോടെ എസ് എൻ ജംഗ്ഷനിലുള്ള ബാബുവിന്റെ വീട്ടിൽ വച്ചായിരുന്നു  സംഭവം. കുടുംബ പ്രശ്നങ്ങളെ തുടർന്നുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.സംഘർഷത്തിനിടയിൽ കൊച്ചു മകനെയും ബാബു മർദ്ദിച്ചെന്ന് പൊലീസ് പറഞ്ഞു.കഴുത്തിന് പരിക്കേറ്റെങ്കിലും ഗുരുതരമല്ലാത്തതിനാൽ മനോജ് ആശുപത്രി വിട്ടു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    Read More »
  • Kerala

    പത്തനംതിട്ട പെരുമ

    ഇത്‌ പത്തനംതിട്ട  പമ്പയും ശബരിമലയും തെക്കേമലയും പരുമലയും പുതുശ്ശേരിമലയും ചെറുകോൽപ്പുഴയും മലയാലപ്പുഴയും വയ്യാറ്റുപുഴയും ആറാട്ടുപുഴയും റാന്നിയും കോന്നിയും കൊടുമണ്ണും മാരാമണ്ണും അയിരൂരും അടൂരും തട്ടയും കൈപ്പട്ടൂരും നരിയാപുരവും വള്ളിക്കോടും വാഴമുട്ടവും പ്രമാടവും പ്രക്കാനവും ഓമല്ലൂരും ഇളകൊളളൂരും വെട്ടൂരും തടിയൂരും ഇലന്തൂരും കവിയൂരും ഏഴുമറ്റൂരും പുതിയകാവും തെള്ളിയൂർകാവും ആറന്മുളയും വടശ്ശേരിക്കരയും പെരുന്തേനരുവിയും കോഴഞ്ചേരിയും ഗവിയും ആങ്ങമുഴിയും മണ്ണടിയും ചുങ്കപ്പാറയും കടമ്മനിട്ടയും കുമ്പഴയും തിരുവല്ലയും അടവിയും കൊടുന്തറയും മാലക്കരയും പന്തളവും വെണ്ണിക്കുളവും വാഴക്കുന്നവും നിരണവും പൂങ്കാവും ഏഴംകുളവും ചിറ്റാറും മണിയാറും മൂഴിയാറും പെരുനാടും പെരിങ്ങനാടും സീതത്തോടും കക്കാടും കുമ്പനാടും തണ്ണിത്തോടും പുല്ലാടും ഇരവിപേരൂരും മേക്കൊഴൂരും കീക്കൊഴൂരും ചന്ദനപ്പള്ളിയും കുമ്പഴയും മലയാലപ്പുഴയും ചാലാപ്പള്ളിയും ആനന്ദപ്പള്ളിയും മല്ലപ്പള്ളിയും ഏനാത്തും. പിന്നെ കൊമ്പനു നെറ്റിപട്ടം പോലെ കുറെ സ്ഥലങ്ങളും . സ്നേഹമുള്ളവരുടെ  നാട്, നന്മയുള്ളവരുടെ  നാട്, ദേശസ്നേഹികളുടെ നാട്, വള്ളം കളിയുടെ നാട്, വള്ളസദ്യയുടെ നാട്‌, രുചികളുടെ നാട്‌, കുട്ട വഞ്ചി സവാരിയുടെ നാട്, പടയണിയുടെ നാട്, തൂക്കത്തിന്റെ…

    Read More »
  • Kerala

    ഹോളി’ഡേ’യിൽ കുഞ്ചാക്കോ ബോബന്റെ തെങ്ങ് കയറ്റം

    ഹോളിയുടെ ഹോളിഡേ ദിനത്തിൽ കുഞ്ചാക്കോ ബോബന്റെ തെങ്ങുകയറ്റം.’ഒരു കരിക്ക് ഷേക്ക് കുടിക്കാൻ മോഹം..ഒന്നും നോക്കിയില്ല !!അപ്പൊത്തന്നെ തെങ്ങു കേറി….കരിക്കിട്ടു …ഷെയ്ക്കടിച്ചു ഉണ്ടാക്കി…കുടിച്ചു !!! ആഗ്രഹങ്ങൾ മാറ്റിവെക്കരുത് … പരിശ്രമിച്ചു ,അപ്പോൾത്തന്നെ സാധിക്കണം’!!-താരം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ….. …… #HOLI-dayFun

    Read More »
  • Kerala

    വാളയാറില്‍ 170 കിലോ കഞ്ചാവ് പിടികൂടി

    പാലക്കാട്: വാളയാറില്‍ എക്സൈസ് നടത്തിയ വാഹന പരിശോധനയില്‍ ലോറിയില്‍ ഒളിപ്പിച്ച്‌ കടത്തിയ 170 കിലോ കഞ്ചാവ് പിടികൂടി.കേസില്‍ കോട്ടയ്ക്കല്‍ സ്വദേശികളായ നൗഫല്‍, ഫാസില്‍ ഫിറോസ്, ഷാഹിദ് എന്നിവരെ എക്സൈസ് അറസ്റ്റു ചെയ്തു. ആന്ധ്രയില്‍ നിന്നും കോട്ടയ്ക്കലിലേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്.ലോറിയുടെ റൂഫ് ടോപ്പില്‍ ടാര്‍പ്പായ ഉപയോഗിച്ച്‌ മൂടിയ നിലയിലായിരുന്നു കഞ്ചാവ്.തൃശൂര്‍ എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗവും, ഉത്തര മേഖല എക്സൈസ് കമ്മീഷണര്‍ സ്ക്വാഡും, വാളയാര്‍ എക്സൈസ് ചെക്ക് പോസ്റ്റ് പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

    Read More »
  • Kerala

    മണ്ണിലിറങ്ങി അടി വാങ്ങുന്നവരെ രാജ്യസഭ പോയിട്ട് പഞ്ചായത്തിൽ പോലും പരിഗണിക്കില്ല; ഈ പാർട്ടി രക്ഷപ്പെടില്ലെന്ന് റിജിൽ മാക്കുറ്റി

    കൊച്ചി: രാജ്യസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വത്തിനെതിരെ യൂത്ത് കോൺ​ഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. താഴെ മണ്ണിലിറങ്ങി അടി വാങ്ങുന്നവരോടൊപ്പം ചേർന്ന് അടി വാങ്ങുന്നവരെ രാജ്യസഭ പോയിട്ട് പഞ്ചായത്തിൽ പോലും പരിഗണിക്കില്ലെന്ന് റിജിൽ മാക്കുറ്റി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. നേതാക്കൻമാരെ ഡൽഹിയിൽ പോയി കണ്ട് കാര്യം നേടുന്നത് അവസാനിപ്പിക്കാതെ ഈ പാർട്ടി രക്ഷപ്പെടില്ലെന്നും അനർഹരെ പരിഗണിക്കുമ്പോഴാണ് അർഹരും അങ്ങനെ പോകാൻ നിർബന്ധിതരാകുന്നതെന്നും റിജിൽ കുറിപ്പിൽ പറയുന്നു. ഡൽഹിയിൽ പോയവർക്ക് സീറ്റ് കിട്ടി. ഡൽഹിയിൽ ഇരിക്കുന്നവർക്ക് എന്നെ കുറിച്ച് എന്ത് അറിയാനാണ്. അവരുടെ മാനദണ്ഡത്തിനുസരിച്ച് അർഹത ഇല്ലാത്തത് കൊണ്ട് എന്നെ പരിഗണിച്ചില്ലെന്നും റിജിൽ മാക്കുറ്റി പറഞ്ഞു.

    Read More »
  • Kerala

    ബിരുദധാരികൾക്ക് ഇനിമുതൽ നേരിട്ട് പിഎച്ച്ഡി

    യുജിസിയുടെ (UGC) പുതിയ നിര്‍ദ്ദേശപ്രകാരം, കുറഞ്ഞത് 7.5 സിജിപിഎയോടുകൂടി (CGPA) നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇനിമുതൽ പിഎച്ച്‌ഡി പ്രവേശനത്തിന് (PhD Admission) യോഗ്യത നേടാന്‍ കഴിയും. പിഎച്ച്‌ഡി ബിരുദം കരസ്ഥമാക്കുന്നതിനുള്ള കുറഞ്ഞ യോഗ്യതകളും മാനദണ്ഡങ്ങളും സംബന്ധിച്ച യുജിസിയുടെ കരടുരേഖ മാര്‍ച്ച്‌ 10ന് ചേര്‍ന്ന 556-ാമത് യോഗം അംഗീകരിച്ചു.പ്രസ്തുത രേഖ ugc.ac.in എന്ന, യുജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിലെ നിർദ്ദേശം പ്രകാരം, ബിരുദാനന്തര ബിരുദമുള്ള വിദ്യാർത്ഥികളെപ്പോലെ തന്നെ, കുറഞ്ഞത് 7.5 സിജിപിഎയോടുകൂടി നാല് വർഷ ബിരുദം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും പിഎച്ച്ഡി പ്രവേശനത്തിന് യോഗ്യത ലഭിക്കും. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തെ മെച്ചപ്പെടുത്തുന്നതാണ് പുതിയ നിർദ്ദേശങ്ങളെന്ന് യുജിസി ചെയർപേഴ്‌സൺ ജഗദിഷ് കുമാർ അഭിപ്രായപ്പെട്ടു. പുതുതായി ആരംഭിച്ച നാല് വർഷ ബിരുദ കോഴ്‌സുകളിലൂടെ ഒന്നിലധികം വിഷയങ്ങളെ കൂട്ടിയിണക്കി ഗവേഷണം നടത്താനോ അല്ലെങ്കിൽ അവസാന വർഷം ഒരു പ്രത്യേക വിഷയത്തിൽ തന്നെ കേന്ദ്രീകരിച്ച് പഠനം പൂർത്തിയാക്കാനോ ഉള്ള അവസരമാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.മികച്ച…

    Read More »
  • Kerala

    ഇനി പിങ്ക് പൈനാപ്പിളിന്റെ കാലം

    മഞ്ഞ കാമ്പുള്ള പൈനാപ്പിൾ അങ്ങോട്ട്‌ മാറി നിന്നാട്ടെ.. ഇനി പിങ്ക് പൈനാപ്പിളിന്റെ കാലം.ആഗോള ഭക്ഷണ വ്യവസായ ഭീമനായ ഡെൽമോന്റെ (Delmonte )കമ്പനിയാണ് പതിനഞ്ച് വർഷത്തെ ശാസ്ത്ര ഗവേഷണത്തിനോടുവിൽ ‘പിങ്ക് ഗ്ലോ(Pink Glow)എന്ന പേറ്റെന്റെഡ് ഇനം 2020 ൽ വിപണിയിൽ എത്തിച്ചത്..2005ൽ തുടങ്ങിയ കമ്പനിയുടെ ഗവേഷണം പതിനഞ്ചു കൊല്ലത്തിനൊടുവിൽ  ഫലം കണ്ടു.ജനിതക സാങ്കേതിക വിദ്യയിലൂടെ ഉരുതിരിച്ചെടുത്തതാണെങ്കിലും അമേരിക്കൻ FDA യുടെ അപ്പ്രൂവലും കിട്ടി. പഴങ്ങൾക്ക് ചുവപ്പ് നിറം നൽകുന്ന പ്രധാന വർണകമാണ് ലൈകോപീൻ (Lycopene).തക്കാളിയിലും തണ്ണിമത്തനിലും ഒക്കെ. പൈനാപ്പിളിൽ അതിനെ മഞ്ഞ നിറമായ ബീറ്റാ കരോട്ടീൻ ആക്കി ചില എൻസ്യ്മുകൾ മാറ്റുമ്പോൾ പഴത്തിന്റെ കാമ്പ് മഞ്ഞയായി മാറുന്നു. ഈ എൻസ്യ്മിന്റെ പ്രവർത്തനത്തെ ജനിതക എഞ്ചിനീറിങ്ങിലൂടെ മരവിപ്പിച്ചപ്പോൾ പൈനാപ്പിൾ കാമ്പ് പിങ്ക് നിറമായി എന്നാണ് കമ്പനി ഭാഷ്യം.മാത്രമല്ല നല്ല സുഗന്ധം.അതേപോലെ അതീവ മധുരവും. വില കേട്ടാൽ ഞെട്ടും.തുടക്കമായതു കൊണ്ടാകാം വില ഇപ്പോൾ ഒന്നിന് 49 ഡോളറോളം.പക്ഷേ വലിയ ഒരു ചതി കമ്പനി ചെയ്തു. പൈനാപ്പിളിന്റെ…

    Read More »
  • Kerala

    കളമശേരിയിൽ  ഇലക്‌ട്രോണിക് സിറ്റിയുടെ നിർമ്മാണത്തിനിടയിൽ മണ്ണിടിഞ്ഞുവീണ് ഒരാൾ മരിച്ചു

    കൊച്ചി:കളമശേരിയിൽ ഇലക്‌ട്രോണിക് സിറ്റിയുടെ നിര്മ്മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് ഒരാൾ മരിച്ചു.മറ്റ് 3 തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങികിടക്കുന്നതായാണ് റിപ്പോർട്ടുകൾ. കുടങ്ങിയവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്ത്തനം പുരോഗമിക്കുകയാണ്. അല്പം മുൻപാണ് അപകടം സംഭവിച്ചത്.കളമശേരി മെഡിക്കൽ കോളജിന് സമീപം നെസ്റ്റിന്റെ ഇലക്‌ട്രോണിക് സിറ്റിയുടെ നിര്മ്മാണ പ്രവര്ത്തനത്തിനിടെയാണ് മണ്ണിടിഞ്ഞ് അപകടം ഉണ്ടയാത്.

    Read More »
  • Kerala

    മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രഭ്സുഖാൻ സിംഗ് ഗില്ലിന് 

    ഐഎസ്‌എല്‍ എട്ടാം സീസണിലെ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ  കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രഭ്സുഖാൻ സിംഗ് ഗില്ലിന്.ഇതുവരെ ഏഴ് ക്ലീന്‍ഷീറ്റുമായി മുന്നേറിയിരുന്ന താരത്തിന് എടികെ മോഹന്‍ ബഗാനിന്റെ കീപ്പര്‍ അമരീന്ദര്‍ സിങ്ങ് മാത്രമായിരുന്നു വെല്ലുവിളിയായുണ്ടായിരുന്നത്.ആറ് ക്ലീന്‍ഷീറ്റ് മാത്രമുള്ള അമരീന്ദറിന്റെ എടികെ മോഹന്‍ ബഗാന്‍ ഫൈനല്‍ കാണാതെ പുറത്തായതാണ് ബ്ലാസ്റ്റേഴ്‌സ് താരത്തിന് ഈ നേട്ടമുറപ്പിച്ചത്. ഐഎസ്‌എല്‍ ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം കേരളത്തിന്റെ മണ്ണിലേക്ക് എത്തുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ ഫസ്റ്റ് ഗോൾകീപ്പറായിരുന്ന അല്‍ബിനോ ഗോമസ് പരുക്കേറ്റ് പുറത്തായതോടെയാണ് ഇത്തവണ ഗില്ലിന് സ്ഥാനക്കയറ്റം കിട്ടിയത്.പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച 19 കാരനായ ഗിൽ, 2014 ൽ ചണ്ഡിഗഡ് ഫുട്ബോൾ അക്കാദമിയിൽ നിന്നാണ് ത​ന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്.

    Read More »
  • Kerala

    പത്തനംതിട്ട ളാഹയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ കത്തി നശിച്ചു

      പത്തനംതിട്ട: ളാഹയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ കത്തി നശിച്ചു.തിരുവനന്തപുരത്ത് നിന്നുള്ള സംഘം സഞ്ചരിച്ച വാഹനമാണ് കത്തി നശിച്ചത്.തീര്‍ത്ഥാടകര്‍ അത്ഭുതകരമായി രക്ഷപെട്ടു.      ളാഹ ചെളികുഴിയിലാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് വാഹനം കത്തി നശിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

    Read More »
Back to top button
error: