Month: March 2022

  • Kerala

    വിദ്യാഭ്യാസ വായ്പ നിഷേധിക്കാൻ ബാങ്കിന് അർഹതയില്ല; അറിയാം ഈ കാര്യങ്ങൾ

    ഭാരതത്തിലെ ജനസംഖ്യയുടെ 54% ശതമാനം ആളുകൾ 25 വയസ്സിനു താഴെയുള്ളവരാണ്.യുവജനങ്ങളുടെ  വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടിയാണ് വിദ്യാഭ്യാസ ലോണുകൾ സർക്കാർ ആവിഷ്കരിച്ചിട്ടുള്ളത്.അതേസമയം വിദ്യാഭ്യാസ വായ്പകൾ നിസ്സാര കാരണത്താൽ ബാങ്കുകൾ തിരസ്കരിക്കുന്നത് ഇന്ന് പതിവായിരിക്കുന്നു. എന്നാൽ ഇങ്ങനെ  മാതാപിതാക്കൾക്കോ ജാമ്യക്കാർക്കോ ആവശ്യത്തിന് ക്രെഡിറ്റ്‌ സ്കോർ ഇല്ലായെന്ന കാരണത്താൽ വായ്പ നിരാകരിക്കുന്നത് റിസർവ് ബാങ്ക് ഉത്തരവുകൾക്ക് വിരുദ്ധമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. കാരണങ്ങൾ… 1. വിദ്യാഭ്യാസ ലോൺ തിരിച്ചടവ് കണക്കാക്കുന്നത് മാതാപിതാക്കളുടെ സാമ്പത്തിക ഭദ്രതയെ ആസ്പദമാക്കിയല്ല. മറിച്ച് കോഴ്സ് പഠിച്ചു ജോലികിട്ടുന്ന  വിദ്യാർഥിക്ക് ഭാവിയിൽ  ലഭിക്കുന്ന തൊഴിലിൽ നിന്നുള്ള വരുമാനത്തെ അടിസ്ഥാനപ്പെടുത്തിയാണ്.. 2. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മിടുക്കരും, അർഹതയുള്ളവരു മായ  വിദ്യാർത്ഥികൾക്ക് പഠന സഹായം നൽകിക്കൊണ്ട്, അവരെ സ്വയം പര്യാപ്തതയിലേക്ക്  എത്തിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായിട്ടാണ് വിദ്യാഭ്യാസലോൺ കൊടുക്കുന്നത്.വായ്പ നിരാകരിക്കുന്നത് വിവിധ ഘട്ടങ്ങളിൽ റിസർവ്ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾക്ക് എതിരാണ്. 3. Pranav S. R v. State Bank of India എന്ന കേസിൽ…

    Read More »
  • Kerala

    മെട്രോ നിര്‍മ്മാണത്തില്‍ പിശകു പറ്റിയതായി ഇ ശ്രീധരൻ

    കൊച്ചി: മെട്രോ നിര്‍മ്മാണത്തില്‍ പിശകു പറ്റിയതായി ഇ ശ്രീധരന്‍. പില്ലര്‍ നിര്‍മ്മാണത്തിലെ വീഴ്ച ഡിഎംആര്‍സി പരിശോധിക്കുമെന്നും എങ്ങനെയാണ് പിശക് വന്നതെന്ന് അറിയില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു.വിശദമായ പഠനം ആവശ്യമാമെന്നും ഇത് ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ നടത്തുമെന്നും ശ്രീധരന്‍ അറിയിച്ചു. പൈലിംഗ് പാറ നിരപ്പില്‍ എത്താത്തതാണ് കൊച്ചി മെട്രോ മെട്രോ 347-ാം നമ്ബര്‍ തൂണിന്റെ ബലക്ഷയത്തിനിടയാക്കിയെന്ന് പഠന റിപ്പോര്‍ട്ട്. കൊച്ചി പത്തടിപ്പാലത്തെ തൂണിന് ബലക്ഷയം സംഭവിച്ചതാണ് പാളം ചരിയാനിടയാക്കിയെതെന്നും ജിയോ ടെക്‌നിക്കല്‍ പഠനത്തില്‍ പറയുന്നു. തൂണിന്റെ അടിത്തറ ബലപ്പെടുത്ത ജോലികള്‍ അടുത്ത ആഴ്ച തുടങ്ങുമെന്നാണ് കെഎംഎആല്‍എല്‍ അറിയിക്കുന്നത്.     ഒരു മാസം മുമ്ബാണ് കൊച്ചി പത്തിടിപ്പാലത്തെ 347-ാം നമ്ബര്‍ മെട്രോ തൂണ്‍ ചരിഞ്ഞതായി കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് മെട്രോ ട്രാക്കിന്റെ അലൈന്‍മെന്റിന് അകല്‍ച്ച സംഭവിച്ചിരുന്നു.

    Read More »
  • Kerala

    മത്സ്യം കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ

    കാല്‍സ്യം, അയഡിന്‍, ഇരുമ്പ്, ചെമ്പ്, മാംഗനീസ്, സിങ്ക്, പൊട്ടാസ്യം, സെലീനിയം, മഗ്‌നീഷ്യം, സ്‌ട്രോണ്‍ഷ്യം എന്നിവയുടെയും വിറ്റാമിന്‍ എ, ഡി, ബി കോംപ്ലക്‌സ് എന്നിവയുടെയും സാന്നിധ്യം മത്സ്യത്തെ മികച്ച ഭക്ഷണമാക്കുന്നു. ചെമ്മീന്‍, ഞണ്ട്, സാല്‍മണ്‍ മത്സ്യം എന്നിവയില്‍ ധാരാളമുള്ള അസ്റ്റാക്‌സാന്തിനുകള്‍, ഓക്‌സീകരണം വഴി ശരീരത്തിനുണ്ടാകുന്ന കേടുപാടുകള്‍ ചെറുക്കുകയും പരിഹരിക്കുകയും ചെയ്യുന്നു. എത്ര വിലയാണെങ്കിലും ഒമേഗ 3 ആസിഡുകളടങ്ങിയ മത്സ്യം ഒഴിവാക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല. കടൽ വിഭവങ്ങളിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഡി കാൽസ്യം പ്രധാനം ചെയ്യുന്നു. സന്ധി സംബന്ധിച്ച അസുഖങ്ങൾ ഒഴിവാക്കുമെന്ന് മാത്രമല്ല, ആമവാതം പോലുള്ള രോഗങ്ങൾ വരാതെ സംരക്ഷിക്കും ശരീരത്തിനാവശ്യമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റിആസിഡ്. ശരീരത്തിനും തലച്ചോറിനും വളരെ പ്രയോജനം ചെയ്യുന്നവയാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഒമേഗ 3 ഫാറ്റി ആസിഡ് ഏറ്റവും കൂടുതല്‍ അടങ്ങിയ ഭക്ഷണമാണ് മത്സ്യം. അയല, മത്തി, കോര മീനുകളിലും ചില ഫിഷ് ഓയിൽ സപ്ലിമെന്റുകളിലും കക്കയിറച്ചിയിലും ഒമേഗയുണ്ട്. ഒമേഗ 3 ഫാറ്റിആസിഡ് അടങ്ങിയ ഭക്ഷണം…

    Read More »
  • Kerala

    തൃശൂരിൽ 18 വയസ്സുകാരനായ വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു

    തൃശൂർ: ബൈക്കിൽ സ്വകാര്യ ബസിടിച്ച് പെരുമ്പിലാവ് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. പെരുമ്പിലാവ് ചക്കിത്തേതിൽ പൂഴിക്കുന്നത്ത് അസ്ലമിന്റെ മകൻ അൻസിൽ (18) ആണ് മരിച്ചത്. കുന്നംകുളം- തൃശൂർ റോഡിൽ പൂങ്കുന്നത്ത് ദേശാഭിമാനി പ്രസ്സിനു സമീപമാണ് ബൈക്കും ബസും കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. കോഴിക്കോട് ഭാഗത്തേക്കു പോകുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്, അൻസിൽ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. കുട്ടി തൽക്ഷണം മരിച്ചു. ഇന്ന് (വെള്ളി) രാവിലെ ഒമ്പതരയോടെയിരുന്നു അപകടം. തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് എൻട്രൻസ് കോച്ചിങ്ങിന് പോകുന്നതിനിടയിലാണ് അപകടം നടന്നത്. പെരുമ്പിലാവ് അൻസാർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു. പിതാവ് വിദേശത്താണ്. മാതാവ് നിഷയുടെ പെരുമ്പിലാവിലെ വീട്ടിലാണ് കുടുംബം ഇപ്പോൾ താമസിക്കുന്നത്. പുന്നയൂർക്കുളത്ത് പുതുതായി പണിത വീട്ടിലേക്കു താമസം മാറാനുള്ള തയാറെടുപ്പിലായിരുന്നു. സഹോദരൻ: അമിൻ. മൃതദേഹം തൃശൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ.

    Read More »
  • Kerala

    ആന്റണിയും ചാരായ നിരോധനവും കേരളത്തിന്റെ ഇന്നത്തെ അവസ്ഥയും

    പകലന്തിയോളം പണി ചെയ്തിട്ട് 10 രൂപയ്ക്ക് ചാരായം കുടിച്ച് ഒരു  താറാമുട്ടയും കഴിച്ച് ബാക്കി കാശുമായി വീട്ടിൽ പോയിരുന്ന മലയാളിയെ ഇന്നത്തെ അവസ്ഥയിലെത്തിച്ചതിന്റെ പൂർണ്ണ ഉത്തരവാദിത്വം എ കെ ആൻറണിക്കാണ്. കേരളത്തിലെ മദ്യപന്മാരിൽ,  മദ്യത്തിന്റെ ദൂഷ്യഫലം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് സമൂഹത്തിന്റെ താഴെത്തട്ടിൽ ഉള്ളവരാണ്.രാവന്തിയോളം പണിയെടുത്ത് വൈകുന്നേരം 10 രൂപക്ക് ഒരു ചെറുത് വാങ്ങിയടിച്ചു ഒരു താറാമുട്ട പുഴുങ്ങിയതും കഴിച്ച് മര്യാദക്കു വീട്ടിൽ പോയിരുന്നവരാണ് കേരളത്തിലെ മുഴുവനും കുടിയന്മാരും.. (അന്ന് മദ്യം കഴിക്കുന്നവർ 10% ൽ താഴെയായിരുന്നു.. അതൊരു മോശം പ്രവർത്തിയായാണ് ജനം കണ്ടിരുന്നത് ). അപ്പോഴാണ്,  കേരളത്തിലെ അമ്മപെങ്ങന്മാരുടെ കണ്ണീരൊപ്പാൻ എന്ന വ്യാജേനെ നമ്മടെ അന്തോണീസ് പുണ്യാളൻ  ചാരായം അങ്ങ്  നിരോധിച്ചത്.. അതോടു കൂടി മദ്യപാനത്തിന് പ്രചാരവുമായി. അങ്ങനെ 10 രൂപക്ക് ചെറുതടിച്ചിരുന്നവർ  അതിന്റെ പത്തും,  ഇരുപതും ഇരട്ടി കൊടുത്തു വിദേശി ( കളർ ചേർത്ത സെക്കന്റ്സ് ചാരായം) അടിച്ചു തുടങ്ങി.. കുടി പണ്ടത്തേതിന്റെ പതിന്മടങ്ങു കൂടി കുടുബ ബജറ്റുകൾ…

    Read More »
  • Kerala

    കോട്ടയത്തിന്റെ റെയിൽവേ മുഖമുദ്രയായ ഇരട്ടത്തുരങ്കങ്ങൾ ഇനി ഓർമ്മ

    കോട്ടയം: കോട്ടയം-ചിങ്ങവനം പാതയിൽ മുട്ടമ്പലത്ത് റെയിൽവേ ക്രോസിന് സമീപമുള്ള പാതയിരട്ടിപ്പിക്കൽ ദ്രുതഗതിയിൽ പുരോഗമിക്കുന്നു.തുരങ്കത്തിന് സമീപത്തെ കുന്നിടിച്ചാണ് മണ്ണ് എടുക്കുന്നത്.കോട്ടയത്തിന്റെ റെയിൽവേ മുഖമുദ്രയായ ഇരട്ടത്തുരങ്കങ്ങൾ ഒഴിവാക്കിയാണ് പുതിയ പാതയുടെ പാത നിർമാണം. കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് ചങ്ങനാശേരി ഭാഗത്തേക്കുള്ള വശത്ത് മുട്ടമ്പലം റെയിൽവേ ക്രോസ് വരെ പൂർണമായും പുതിയ ഇരട്ടപ്പാതയാണു വരുന്നത്.നിലവിലുള്ള ലൈനിന്റെ വശത്ത് പുതിയ ലൈൻ ഇടുകയാണ് മറ്റു സ്ഥലങ്ങളിൽ ചെയ്യുന്നത്. എന്നാൽ കോട്ടയം  സ്റ്റേഷൻ മുതൽ മുട്ടമ്പലം വരെ തുരങ്കങ്ങൾ ഒഴിവാക്കി 2 പുതിയ ലൈനുകളാണു വരുന്നത്. ഇതോടെ ആറുപതിറ്റാണ്ടിലേറെ കാഴ്ചയിൽ ഇരുട്ടും കൗതുകവും നിറച്ച കോട്ടയത്തെ ഇരട്ടത്തുരങ്കങ്ങളിലൂടെയുള്ള ട്രെയിൻയാത്ര ഓർമയാകുകയാണ്.ചിങ്ങവനത്തിനും കോട്ടയത്തിനും ഇടയിലുള്ള, ചരിത്രപ്രാധാന്യമുള്ള തുരങ്കങ്ങൾ പൊളിച്ചുമാറ്റാതെ നിലനിർത്തി ഷണ്ടിങ്ങിന്​ ഉപയോഗിക്കാനാണ്​ തീരുമാനം.1957 ലാണ്​ ഇ. ശ്രീധരന്‍റെ നേതൃത്വത്തിൽ കോട്ടയത്തെ തുരങ്കങ്ങൾ പണിതത്​.58 ൽ പാത കമീഷൻ ചെയ്​തു. ഒന്നാമത്തെ ടണലിന്​ 66.92 മീറ്ററും രണ്ടാമത്തെ തുരങ്കത്തിന്​ 84 മീറ്ററുമാണ് നീളം.. സമീപത്ത്​ പുതിയ ഇരട്ടപ്പാതയാണ്​ വരുന്നത്​. ഇതിന്‍റെ നിർമാണപ്രവൃത്തി പുരോഗമിക്കുന്നു.ഏപ്രിൽ ആദ്യവാരം…

    Read More »
  • NEWS

    ബാർക്ക് റേറ്റിംഗ് വീണ്ടും ഒന്നാമത് ഏഷ്യാനെറ്റ് ന്യൂസ് തന്നെ

    തിരുവനന്തപുരം: 17 മാസങ്ങൾക്ക് ശേഷം തിരിച്ചുവന്ന ബാ‌ർക്ക് റേറ്റിംഗിൽ മലയാളം വാർത്താ ചാനലുകളിൽ ഒന്നാമത് ഏഷ്യാനെറ്റ് ന്യൂസ് തന്നെ. എല്ലാ വിഭാഗങ്ങളിലും ഏഷ്യാനെറ്റ് ന്യൂസ് ബഹുദൂരം മുന്നിലാണ്. ഗ്രാമങ്ങളിലും നഗരങ്ങളിലും യുവാക്കള്‍ക്കിടയിലും ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമത്തന്നെ. രണ്ടാമതും മൂന്നാമതും ഉള്ള വാ‌ർത്താചാനലുകളെക്കാൾ കണക്കുകളിൽ ഏറെ മുന്നിലാണ് മലയാളികളുടെ വിശ്വസ്ത വാ‌‌ർ‌ത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസ്. ദീർഘമായ ഇടവേളയ്ക്കുശേഷം കൂടുതൽ ആധികാരികതയോടെയും കൃത്യതയോടെയുമാണ് ബാർക് പ്രേക്ഷക റേറ്റിങ് പുറത്തുവിട്ടത്. 2020 ഒക്ടോബറിലാണ് ഒടുവിലായി ബാർക്ക് റേറ്റിംഗ് വന്നത്. നാലാഴ്ചത്തെ ശരാശരി കണക്കുകളാണ് പുതിയ റേറ്റിംഗിൽ പരിഗണിച്ചത്. ഫെബ്രുവരി 12 മുതൽ മാർച്ച് 11 വരെയുള്ളതാണ് പ്രസിദ്ധീകരിച്ചത്. കാൽ നൂറ്റാണ്ടായുള്ള മലയാളിയുടെ വാർത്താശീലം മാറ്റമില്ലാതെ തുടരുന്നുവെന്നത് ഉറപ്പിക്കുകയാണ് പുതിയ റേറ്റിംഗ്. സമീപകാലത്തെ എല്ലാ സുപ്രധാന വാർത്തകൾക്കും ബഹുഭൂരിപക്ഷം മലയാളികളും ആശ്രയിച്ചത് ഏഷ്യാനെറ്റ് ന്യൂസിനെയെന്ന് ബാർക്ക് റേറ്റിംഗ് വ്യക്തമാക്കുന്നു. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്, കേരളത്തെ ഇളക്കിമറിച്ച രാഷ്ട്രീയ ഭൂചലനങ്ങൾ, വിവാദങ്ങൾ , യുക്രൈൻ – റഷ്യ…

    Read More »
  • Kerala

    മുഖകാന്തി വര്‍ദ്ധിപ്പിക്കുന്നതില്‍ ക്രീമുകള്‍ക്ക് വലിയ പങ്കൊന്നുമില്ല; പരീക്ഷിക്കാം നാടൻ പ്രയോഗങ്ങൾ 

    മുഖകാന്തി വര്‍ദ്ധിപ്പിക്കുന്നതില്‍ ക്രീമുകള്‍ക്ക് വലിയ പങ്കൊന്നുമില്ല എന്നതാണ് വാസ്തവം.എല്ലാത്തരം ചര്‍മ്മങ്ങള്‍ക്കും ചേരുന്ന ഒരു ഒറ്റമൂലി ക്രീമും ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ലെന്നും അറിയുക നാടന്‍ പ്രയോഗങ്ങള്‍ പച്ചമഞ്ഞളും പേരയുടെ കിളുന്തിലയും ചേര്‍ത്തരച്ച്‌ മുഖത്ത് പുരട്ടുക. ചെറുനാരങ്ങാനീര് ദിവസവും പുരട്ടുക. കസ്തൂരിമഞ്ഞള്‍ പനിനീരിലരച്ച്‌ ദിവസവും പുരട്ടുക. ചെറുതേനില്‍ രക്തചന്ദനം ചാലിച്ച്‌ മുഖത്ത് പുരട്ടുക ചന്ദനവും മഞ്ഞളും അരച്ചുയോജിപ്പിച്ചു പതിവായി മുഖത്ത് തേയ്ക്കുക. തുളസിയില തിരുമ്മി നീര് മുഖത്ത് പുരട്ടുക. ചെരുനാരങ്ങാനീര്‍ ചൂടുവെള്ളത്തില്‍ ചേര്‍ത്തു കുടിക്കുക.   വിടരാത്ത നാല് മുല്ലമൊട്ടുകളള്‍ ഒരു ഗ്ലാസ് വെള്ളത്തിലിട്ടു വെച്ച്‌ രാവിലെ എടുത്തു അരച്ച്‌ മുഖം കഴുകുക.   ചന്ദനവും അല്‍പ്പം കര്‍പ്പൂരവും അരച്ചെടുത്ത് രാത്രി കിടക്കുന്നതിനു മുന്‍പ് മുഖത്ത് പുരട്ടുക.   വേപ്പിലയും മഞ്ഞളും കൂടി അരച്ച്‌ പുരട്ടുക.   പാലിന്റെ പാടയും മഞ്ഞളും ചേര്ത്തു രാവിലെ അര മണിക്കൂര്‍ പുരട്ടുക.   കടുക്കത്തോട് അരച്ച്‌ പുരട്ടുക . തേങ്ങ വെള്ളം കൊണ്ടു മുഖം കഴുകുകയും ഇളനീര്‍…

    Read More »
  • Kerala

    നീർമഹൽ:വെള്ളത്തിൽ പൊങ്ങി കിടക്കുന്ന അദ്ഭുത കൊട്ടാരം 

    ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളിൽ ഒന്നാണ് ത്രിപുരയുടെ തലസ്ഥാനമായ അഗർത്തല. അഗർത്തലയിൽ കാണാൻ നിരവധി കാര്യങ്ങൾ ഉണ്ട്. അവിടുത്തെ നീർമഹൽ അഥവാ വാട്ടർ പാലസ്. ഇതിന്റെ അസാധാരണമായ വാസ്തുവിദ്യയും മനോഹരമായ ലേ ഔട്ടുകളും ആരെയും അതിശയിപ്പിക്കുന്നതാണ്. 1930-ൽ, അന്നത്തെ നാട്ടുരാജ്യമായിരുന്ന ത്രിപുരയുടെ ഭരണാധികാരി അദ്ദേഹത്തിനായി ഒരു സമ്മർ റിസോർട്ട് നിർമിക്കാൻ ഒരു ബ്രിട്ടീഷ് കമ്പനിയെ ചുമതലപ്പെടുത്തി. ഒൻപത് വർഷത്തിന് ശേഷം മഹാരാജാവിന് ഒരു കൊട്ടാരം ലഭിച്ചു – അതാണ് അദ്ഭുത സമുച്ചയമായ നീർമഹൽ. രുദ്രസാഗർ തടാകത്തിന്റെ നടുവിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ത്രിപുര സന്ദർശിക്കുന്നവരുടെ പ്രധാന ആകർഷണമാണിവിടം. മനോഹരമായ ചെറുകൊട്ടാരങ്ങളും ജലധാരകളും മുറ്റവും ഈ ജല കൊട്ടാരത്തിലുണ്ട്. വാസ്തുവിദ്യാ രൂപകൽപ്പനയും ഈ പ്രദേശത്തെ ജലസേചനവും സന്ദർശകരിൽ കൗതുകം ജനിപ്പിക്കും. മുഗൾ ശൈലിയിലുള്ള വാസ്തുവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചതാണ് ഈ വേനൽക്കാല വസതി. എല്ലാ വർഷവും ഓഗസ്റ്റ് മാസത്തിൽ ഒരു വലിയ ഉത്സവം നീർമഹൽ വാട്ടർ ഫെസ്റ്റിവൽ എന്ന പേരിൽ പ്രദേശവാസികൾ ആചരിക്കുന്നുണ്ട്.…

    Read More »
  • Kerala

    ഓറഞ്ചിന്റെ ഔഷധഗുണങ്ങൾ

    വെറും ഒരു പഴം എന്നതിനേക്കാൾ ഉപരിയായി ധാരാളം ഗുണങ്ങൾ ഓറഞ്ചിലുണ്ട്.അവ നിങ്ങളുടെ ആരോഗ്യം, നിങ്ങളുടെ സൗന്ദര്യസംരക്ഷണം എന്നിവയുടെ ഭാഗമായി എളുപ്പത്തിൽ ഉപയോഗിക്കാം.നിരവധി ഗുണങ്ങളും പോഷകങ്ങളും നിറഞ്ഞ ഓറഞ്ച് നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ തീർച്ചയായും ഉൾപ്പെടുത്തണം.ഓറഞ്ച് കഴിക്കുന്നതിന്റെ വിവിധ ഗുണങ്ങളെക്കുറിച്ച് അറിയാം. ഓറഞ്ച് രക്തശുദ്ധി വരുത്താനും വിശപ്പ് വര്‍ധിപ്പിക്കാനും നല്ലതാണ്. ഓറഞ്ച് നീരില്‍ നെല്ലിക്കയുടെ നീരും അല്‍പം തേനും ചേര്‍ത്ത് ആഴ്ചയിലൊരിക്കല്‍ മുഖത്ത് പുരട്ടിയാല്‍ നല്ല നിറം വയ്ക്കും ഗര്‍ഭകാലത്ത് പതിവായി ഓറഞ്ച് കഴിച്ചാല്‍ കുഞ്ഞിന് നിറം വയ്ക്കും. ഓറഞ്ചു നീര്, ചൂടാറിയ വെള്ളം, തിളപ്പിച്ചാറ്റിയ പാല്‍ എന്നിവ സമം എടുത്ത് തേന്‍ ചേര്‍ത്ത് പാനീയമാക്കി കുട്ടികള്‍ക്ക് നല്‍കിയാല്‍ രോഗപ്രതിരോധശക്തി വര്‍ധിക്കും. ചുണങ്ങുള്ളവര്‍ ഓറഞ്ചിന്‍റെ തൊലിയരച്ചു പുരട്ടി വലിഞ്ഞശേഷം ഒന്നുരണ്ടു മണിക്കൂര്‍ കഴിഞ്ഞു കുളിക്കുക. കുറച്ച് ദിവസം ഈ രീതി തുടര്‍ന്നാല്‍ ചുണങ്ങ് ഇല്ലാതാകും. ഓറഞ്ചിന്‍റെ തൊലി അടര്‍ത്തിയെടുത്ത ഉടന്‍ പനിനീരില്‍അരച്ച് മുഖത്തു പുരട്ടിയാല്‍ മുഖക്കുരു മാറും. മുഖസൌന്ദര്യവും വര്‍ധിക്കും. കുരുവോടു കൂടി…

    Read More »
Back to top button
error: