KeralaNEWS

മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രഭ്സുഖാൻ സിംഗ് ഗില്ലിന് 

എസ്‌എല്‍ എട്ടാം സീസണിലെ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ  കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രഭ്സുഖാൻ സിംഗ് ഗില്ലിന്.ഇതുവരെ ഏഴ് ക്ലീന്‍ഷീറ്റുമായി മുന്നേറിയിരുന്ന താരത്തിന് എടികെ മോഹന്‍ ബഗാനിന്റെ കീപ്പര്‍ അമരീന്ദര്‍ സിങ്ങ് മാത്രമായിരുന്നു വെല്ലുവിളിയായുണ്ടായിരുന്നത്.ആറ് ക്ലീന്‍ഷീറ്റ് മാത്രമുള്ള അമരീന്ദറിന്റെ എടികെ മോഹന്‍ ബഗാന്‍ ഫൈനല്‍ കാണാതെ പുറത്തായതാണ് ബ്ലാസ്റ്റേഴ്‌സ് താരത്തിന് ഈ നേട്ടമുറപ്പിച്ചത്. ഐഎസ്‌എല്‍ ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം കേരളത്തിന്റെ മണ്ണിലേക്ക് എത്തുന്നത്.
ബ്ലാസ്റ്റേഴ്‌സിന്റെ ഫസ്റ്റ് ഗോൾകീപ്പറായിരുന്ന അല്‍ബിനോ ഗോമസ് പരുക്കേറ്റ് പുറത്തായതോടെയാണ് ഇത്തവണ ഗില്ലിന് സ്ഥാനക്കയറ്റം കിട്ടിയത്.പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച 19 കാരനായ ഗിൽ, 2014 ൽ ചണ്ഡിഗഡ് ഫുട്ബോൾ അക്കാദമിയിൽ നിന്നാണ് ത​ന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്.

Back to top button
error: