KeralaNEWS

കുടുംബകലഹം; യുവാവിനെ ഭാര്യ പിതാവ് വെട്ടി പരിക്കേൽപ്പിച്ചു 

ട്ടപ്പന : കുടുംബ കലഹത്തെ തുടർന്ന് ഭാര്യ പിതാവ് മരുമകനെ വെട്ടി പരിക്കേൽപ്പിച്ചു.കട്ടപ്പന വേലമ്മാവുകുടിയിൽ ബാബുവാണ് (58) മകളുടെ ഭർത്താവും റാന്നി സ്വദേശിയുമായ മനോജിനെ വെട്ടി പരിക്കേൽപ്പിച്ചത്.ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
കഴുത്തിന് പരിക്കേറ്റ മനോജ് ആശുപത്രിയിൽ ചികിത്സ തേടി.ബുധനാഴ്ച്ച രാത്രി 10 മണിയോടെ എസ് എൻ ജംഗ്ഷനിലുള്ള ബാബുവിന്റെ വീട്ടിൽ വച്ചായിരുന്നു  സംഭവം. കുടുംബ പ്രശ്നങ്ങളെ തുടർന്നുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.സംഘർഷത്തിനിടയിൽ കൊച്ചു മകനെയും ബാബു മർദ്ദിച്ചെന്ന് പൊലീസ് പറഞ്ഞു.കഴുത്തിന് പരിക്കേറ്റെങ്കിലും ഗുരുതരമല്ലാത്തതിനാൽ മനോജ് ആശുപത്രി വിട്ടു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Back to top button
error: