KeralaNEWS

മണ്ണിലിറങ്ങി അടി വാങ്ങുന്നവരെ രാജ്യസഭ പോയിട്ട് പഞ്ചായത്തിൽ പോലും പരിഗണിക്കില്ല; ഈ പാർട്ടി രക്ഷപ്പെടില്ലെന്ന് റിജിൽ മാക്കുറ്റി

കൊച്ചി: രാജ്യസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വത്തിനെതിരെ യൂത്ത് കോൺ​ഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. താഴെ മണ്ണിലിറങ്ങി അടി വാങ്ങുന്നവരോടൊപ്പം ചേർന്ന് അടി വാങ്ങുന്നവരെ രാജ്യസഭ പോയിട്ട് പഞ്ചായത്തിൽ പോലും പരിഗണിക്കില്ലെന്ന് റിജിൽ മാക്കുറ്റി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

നേതാക്കൻമാരെ ഡൽഹിയിൽ പോയി കണ്ട് കാര്യം നേടുന്നത് അവസാനിപ്പിക്കാതെ ഈ പാർട്ടി രക്ഷപ്പെടില്ലെന്നും അനർഹരെ പരിഗണിക്കുമ്പോഴാണ് അർഹരും അങ്ങനെ പോകാൻ നിർബന്ധിതരാകുന്നതെന്നും റിജിൽ കുറിപ്പിൽ പറയുന്നു.
ഡൽഹിയിൽ പോയവർക്ക് സീറ്റ് കിട്ടി. ഡൽഹിയിൽ ഇരിക്കുന്നവർക്ക് എന്നെ കുറിച്ച് എന്ത് അറിയാനാണ്. അവരുടെ മാനദണ്ഡത്തിനുസരിച്ച് അർഹത ഇല്ലാത്തത് കൊണ്ട് എന്നെ പരിഗണിച്ചില്ലെന്നും റിജിൽ മാക്കുറ്റി പറഞ്ഞു.

Back to top button
error: