Month: March 2022
-
Kerala
ഐഎസ്.എൽ ഫുട്‌ബോള്‍ ഫൈനല്‍ തിരുവല്ലയിൽ കാണാം
തിരുവല്ല: നാളെ നടക്കുന്ന ഐ.എസ്.എല്‍. ഫുട്‌ബോള്‍ ഫൈനൽ മെഗാസ്‌ക്രീനില്‍ തിരുവല്ലയില്‍ തല്‍സമയം കാണാൻ സൗകര്യം.പബ്ലിക് സ്‌റ്റേഡിയത്തില്‍ 300 ച. അടി മെഗാ എല്‍.ഇ.ഡി. സ്‌ക്രീനിലാണ് സംപ്രേഷണം.20000 വാട്‌സ്‌സൗണ്ട് സിസ്‌റ്റം, ഒപ്‌റ്റിക്കല്‍ ഫൈബര്‍നെറ്റ് തുടങ്ങിയവ അനുബന്ധ സംവിധാനങ്ങളുമുണ്ട്. ഇതാദ്യമായാണ് തിരുവല്ലയിൽ ഇത്തരമൊരു സംവിധാനം കാണികൾക്കായി ഒരുക്കുന്നത്.കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്സിയും തമ്മിലുള്ള ഫൈനൽ മത്സരം നാളെ വൈകിട്ട് 7.30-ന് ഗോവയിലെ ഫത്തോർദ സ്റ്റേഡിയത്തിലാണ് നടക്കുന്നത്.ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഫൈനലാണിത്. 2014 ൽ ടൂർണമെന്റ് ആരംഭിച്ചപ്പോൾ മുതൽ ഐഎസ്എൽ കിരീടത്തിനായുള്ള കാത്തിരിപ്പിലാണ് ബ്ലാസ്റ്റേഴ്സ്.ആദ്യസീസണിൽ ഡേവിഡ് ജയിംസ് എന്ന മുൻ ഇംഗ്ലണ്ട് ഗോൾ കീപ്പറായിരുന്നു ബ്ലാസ്റ്റേഴ്സിനെ നയിച്ചതും പരിശീലിപ്പിച്ചതും.ഇയാൻ ഹ്യൂമും സ്റ്റീവൻ പിയേഴ്സണും ഉൾപ്പെട്ട നിര ഫെെനൽവരെ മുന്നേറിയപ്പോൾ ഐഎസ്എലിൽ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച തുടക്കമായി.പക്ഷെ ഫൈനലിൽ തോറ്റു. 2016ൽ സ്റ്റീവ് കൊപ്പൽ എന്ന തന്ത്രശാലിയായ പരിശീലകന്റെ കീഴിൽ ബ്ലാസ്റ്റേഴ്സ് വീണ്ടും ഫൈനലിലെത്തി.സി കെ വിനീതും ഹൊസുവും സെഡ്രിക് ഹെങ്ബർട്ടും ഉൾപ്പെട്ട നിര പ്രശംസ പിടിച്ചു പറ്റി. …
Read More » -
Kerala
സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ വനിതാ നഴ്‌സുമാര്‍ക്ക് അവസരം
സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ വരുന്ന ആശുപത്രികളിലേക്ക് വനിതാ നഴ്‌സുമാര്‍ക്ക് നോര്‍ക്ക റൂട്‌സ് മുഖേന തൊഴിലവസരം.ബി എസ് സി/ എം എസ് സി / പി എച് ഡി/ നഴ്‌സിംഗ് യോഗ്യതയും 36 മാസത്തില്‍ (3 വര്‍ഷത്തില്‍ ) കുറയാതെ പ്രവര്‍ത്തിപരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികളെയാണ് പരിഗണിക്കുന്നത്. 20.03.2022 വരെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ [email protected]/ [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ 20.03.2022 (അവസാന തീയതി) വൈകുന്നേരം 3 മണി വരെ അയക്കാവുന്നതാണ്. പ്രായം 35 വയസില്‍ കവിയരുത്. ആകര്‍ഷകമായ ശമ്ബളം ലഭിക്കുന്നതാണ്. താമസം, ഭക്ഷണം, വിസ എന്നിവ സൗജന്യമാണ്. ഇന്റര്‍വ്യൂ മാര്‍ച്ച് 21 മുതല്‍ 24 വരെ കൊച്ചിയില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്കറൂട്‌സിന്റെ വെബ്‌സൈറ്റില്‍ (www.norkaroots.org) നിന്നും ടോള്‍ ഫ്രീ നമ്ബറായ 1800 425 3939 ഇന്ത്യയില്‍ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം ) ലഭിക്കുന്നതാണ്.
Read More » -
Kerala
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ തുരത്താൻ ബോറെപ്
വിളയുടെ എല്ലാ കാലത്തും ഒരുപോലെ നാശം വിതയ്ക്കുന്ന സസ്തനികളാണ് പന്നികൾ. വിളകളുടെ പ്രത്യേക ഗന്ധം മനസ്സിലാക്കി അതിന്റെ അടുത്തേക്ക് എത്താനുള്ള അസാധാരണമായ കഴിവ് പന്നികൾക്കുണ്ട്.കൂട്ടമായി നില്‍ക്കുന്ന കൊങ്ങിണിച്ചെടികള്‍ക്കിടയിലും , കുറ്റിക്കാടുകളിലുമാണ് ഇവരുടെ ഒളിത്താവളം. അതിരാവിലെയും സന്ധ്യ കഴിഞ്ഞ സമയങ്ങളിലുമാണ് കാട്ടുപന്നികള്‍ വിളകളെ ആക്രമിക്കുക.പകല്‍ സമയത്ത് ഇവ അങ്ങനെ പൊതുവേ പുറത്തിറങ്ങാറില്ല.കാര്‍ഷിക വിളകള്‍ തിന്നു നശിപ്പിക്കുക മാത്രമല്ല, വിളകള്‍ ചവിട്ടി മെതിച്ചും പിഴുതു കളഞ്ഞും ഇവ നാശം വരുത്തി വയക്കുന്നു. . വനനശീകരണവും വനം കൈയേറലും കാട്ടുപന്നികളുടെ എണ്ണം സമീപ കാലങ്ങളില്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. കാടുകള്‍ നശിച്ചതുമൂലം കാട്ടുപന്നിയുടെ ശത്രുക്കളായ കുറുക്കന്‍,ചെന്നായ,കാട്ടുനായ തുടങ്ങിയവയുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുകയും അത് കാട്ടുപന്നികളുടെ സൈ്വര്യ വിഹാരത്തിന് കാരണമാകുകയും ചെയ്തു. കാട്ടുപന്നികള്‍ സംരക്ഷിത വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ അവയുടെ ജീവന് ഭീഷണി ഉയര്‍ത്താതെ പ്രകൃതി സൗഹാര്‍ദപരമായ മാര്‍ഗത്തിലൂടെയുള്ള നിയന്ത്രണം മാത്രമേ ഭാരതത്തില്‍ പ്രായോഗികമാവുകയുള്ളു. തല്‍ഫലമായി കാട്ടുപന്നികളെ നിയന്ത്രണ വിധേയമാക്കാന്‍ കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത ഒരു മാര്‍ഗമാണ്…
Read More » -
Kerala
നിങ്ങൾ പ്രേതത്തെ കണ്ടിട്ടുണ്ടോ അഥവാ പ്രേതം ഉണ്ടോ ?
നിഗൂഢതയുടെ താത്പര്യം, മനുഷ്യന്റെ തുടക്കം മുതലേ ഉണ്ടായിരുന്നിരിക്കാം. മരണാനന്തരം എന്തു സംഭവിക്കും എന്ന ചോദ്യവും ആത്മാവ് എങ്ങോട്ട് പോകുമെന്നതും ഇപ്പോഴും പ്രസക്തമുള്ള ചോദ്യങ്ങളാണ്.ധാരാളം തെളിവുകൾ, ഫോട്ടോകൾ, പ്രേതങ്ങളെക്കുറിച്ചുള്ള വീഡിയോകൾ എല്ലാം പണ്ടത്തെക്കാൾ ഉപരി ഇന്ന് പ്രചരിക്കുന്നുണ്ട്.പണ്ട് പനയിൽ നിന്നിറങ്ങി വന്ന് ചുണ്ണാമ്പ് ചോദിച്ചിരുന്നവരായിരുന്നു കൂടുതൽ.ഇന്ന് പനയും ചുണ്ണാമ്പ് തേച്ച് നാലും കൂട്ടി മുറക്കുന്നവർ കുറവായതിനാലാവും ഇത്തരം കഥകൾ ഇന്ന് കേൾക്കാനില്ല.എന്നിരുന്നാലും മരണത്തിന്റെ അടയാളങ്ങളുണ്ടോ അല്ലെങ്കിൽ അത് ഫാൻറസി അല്ലെങ്കിൽ സത്യമാണോ എന്ന് ലോകമെമ്പാടുമുള്ള ആളുകൾ ഇന്നും ചിന്തിക്കുന്നുണ്ട്.ഈ വിഷയത്തെക്കുറിച്ചുള്ള പഠനങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുമുണ്ട്.പക്ഷെ ഇതുവരെ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല എന്ന് മാത്രം.തത്വത്തിൽ, ലോകത്തുള്ള എല്ലാ ആളുകളെയും രണ്ടു വിഭാഗങ്ങളായി തിരിക്കാം: സന്ദേഹവാദികളും, വിശ്വസിക്കുന്നവരും.ഒന്ന് മതത്തിന്റെ പിൻബലത്തോടെ വിശ്വസിക്കുന്നവരാണെങ്കിൽ മറ്റേത് സംശയത്തിന്റെ നിഴലിൽ വിശ്വസിച്ചു പോകുന്നവരാണ്. മിക്ക വിശുദ്ധ ഗ്രന്ഥങ്ങളിലും ഭൂത-പ്രേത-പിശാചുക്കളെ പറ്റി പറയുന്നുണ്ട്.അതിനാൽ വിശ്വാസികളിൽ തന്നെ ധാരാളം അന്ധവിശ്വാസികളുമുണ്ട്.മറ്റൊന്ന് കേട്ട പഴങ്കഥകൾ വഴി സന്ദേഹം മനസ്സിൽ കൊണ്ട് നടക്കുന്നവരാണ്.ഒരു അപകടം…
Read More » -
Kerala
ടാറ്റൂ അഥവാ പച്ചകുത്തലിന്റെ പിന്നിലെ ചേതോവികാരം എന്താണ്?
ടാറ്റൂ എന്ന കല നൂറ്റാണ്ടുകളായി എല്ലാ രാജ്യങ്ങളിലും സംസ്കാരങ്ങളിലും സജീവമായിരുന്നു.സഹസ്രാബ്ദങ്ങളായി, ലോകമെമ്പാടുമുള്ള ആളുകൾ, സൗന്ദര്യവും സാംസ്കാരികവും സാമൂഹികവുമായ ഐഡന്റിറ്റി, ശ്രേണിയിലെ പൊക്കം, വൈദ്യശാസ്ത്രം, അന്ധവിശ്വാസ സംരക്ഷണം എന്നിവയുൾപ്പെടെ വിവിധ സാമൂഹിക സാംസ്കാരിക ആശയങ്ങൾ അറിയിക്കുന്നതിനായി ടാറ്റൂകളും കുത്തുകളും ഉപയോഗിച്ച് അവരുടെ ശരീരം അലങ്കരിക്കുന്നു.അല്ലെങ്കിൽ ടാറ്റൂകളും തുളച്ചുകയറലുകളും ആവിഷ്‌കാരത്തിന്റെ ഒരു രീതിയായി ഉപയോഗിച്ചുവരുന്നു. എണ്ണമറ്റ പ്രത്യേക രീതികളിൽ ‘സംസ്‌കാരം’ കൊത്തിവെക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരു ദൃശ്യഭാഷയായി ഇന്നും അത് തുടരുന്നു-കേരളത്തിലെ പോലെ ! ടാറ്റൂകളുടെ പിറവിക്ക് 5000 വർഷത്തെയെങ്കിലും ചരിത്രമുണ്ട്. ഇന്ന് അതിന്റെ രൂപകല്പനകൾ ജനപ്രിയവും പൊതുവെ അംഗീകരിക്കപ്പെട്ടതുമാണെങ്കിലും ഏകദേശം 287 എഡിയിലെ ഒരു പുരാതന ചൈനീസ് ഗ്രന്ഥമായ ‘വെയ് ചിഹ്’ ആണ് ടാറ്റൂവിനെ കുറിച്ച് ആദ്യമായി പരാമർശിച്ചത്.ജപ്പാനിലായിരുന്നു സംഭവം.ഇവിടുത്തെ എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാർക്ക് ടാറ്റൂകൾ ഉണ്ടായിരുന്നതായി ഗ്രന്ഥം പറയുന്നു, ചിലരുടെ മുഖത്ത് പോലും. ജാപ്പനീസ് ടാറ്റൂകൾ സാധാരണയായി കറുപ്പും ചാരനിറവും കലർന്ന നിറങ്ങളിൽ വരുന്നു; മഞ്ഞനിറം സന്തോഷവും ശുഭാപ്തിവിശ്വാസവും, പിങ്ക് – സ്ത്രീത്വം, നല്ല…
Read More » -
Kerala
സൗദി അറേബ്യയില്‍ മലയാളി നഴ്‍സ് മരിച്ചു
കോട്ടയം: സൗദി അറേബ്യയില്‍ മലയാളി നഴ്‍സ് മരിച്ചു.കോട്ടയം മാന്നാനം സ്വദേശി ജിജിമോള്‍ (47) ആണ് മരിച്ചത്.ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ 17 വര്‍ഷമായി സൗദിയിൽ സ്റ്റാഫ് നഴ്‍സായി ജോലി ചെയ്യുകയായിരുന്നു. ഭര്‍ത്താവ് – ജിന്റോ ജോര്‍ജ്. മകന്‍ – ജിനോ ജിന്റോ.
Read More » -
Kerala
ജെബി മേത്തർ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി
ന്യൂഡൽഹി:കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ജെബി മേത്തറെ തീരുമാനിച്ചു.പാര്‍ട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയാണ് ജെബിയുടെ പേര് പ്രഖ്യാപിച്ചത്.മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷയാണ് ജെബി മേത്തര്‍. എം ലിജുവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ അവസാന ഘട്ടം വരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പരിശ്രമിച്ചിരുന്നു. ഇതിനിടയിലാണ് പട്ടികയില്‍ അവസാനം ഇടംപിടിച്ച ജെബി മേത്തര്‍ സ്ഥാനാര്‍ത്ഥിയായി വരുന്നത്.കെസി വേണുഗോപാല്‍ ജെബി മേത്തറിന് വേണ്ടി ഹൈക്കമാന്റില്‍ സമ്മര്‍ദ്ദം ചെലുത്തിയതായാണ് വിവരം. 1980 ന് ശേഷം ആദ്യമായാണ് കോണ്‍ഗ്രസില്‍ നിന്ന് ഒരു വനിത രാജ്യസഭയിലേക്ക് എത്തുന്നത്.മുന്‍ കെ പി സി സി പ്രസിഡണ്ട് ടി ഒ ബാവയുടെ കൊച്ചു മകളും കോണ്‍ഗ്രസ് നേതാവായ കെഎംഐ മേത്തറുടെ മകളുമാണ് ജെബി മേത്തര്‍. രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന്‍ സോണിയാ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും പലവട്ടം ചര്‍ച്ചകള്‍ നടത്തിയിരുന്നു എങ്കിലും ധാരണയിലെത്തിയിരുന്നില്ല. എം ലിജുവിനൊപ്പമാണ് കെ സുധാകരന്‍ രാഹുല്‍ഗാന്ധിയെ കണ്ടത്. തൊട്ടുപിന്നാലെ എം ലിജുവിനെതിരെ…
Read More » -
Business
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ യുക്രെയ്ന്‍-റഷ്യ യുദ്ധം ദോഷകരമായി ബാധിക്കും: ഐ.എം.എഫ്.
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group വാഷിംഗ്ടണ്‍: റഷ്യ യുക്രെയ്‌നില്‍ നടത്തുന്ന യുദ്ധത്തെത്തുടര്‍ന്ന് ആഗോളതലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെയും ദോഷകരമായി ബാധിക്കുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്). എന്നാല്‍, യുദ്ധം ചൈനയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ താരതമ്യേന ചെറുതാണെന്നും ഐ.എം.എഫ്. പറഞ്ഞു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ വിവിധ വഴികളിലൂടെയാകും ഈ പ്രതിസന്ധി കടന്നുവരുന്നത്. ഇത് കോവിഡ്-19 സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ സ്വാധീനത്തില്‍ നിന്നും വ്യത്യസ്തമായിരിക്കുമെന്നും ഐ.എം.എഫിന്റെ കമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ഗെറി റൈസ് പറഞ്ഞു. ആഗോള എണ്ണവിലയില്‍ കുത്തനെയുണ്ടായ വര്‍ദ്ധനവ് ഇതു സൃഷ്ടിച്ച വ്യാപര ആഘാതത്തിന്റെ തെളിവാണ്. ഇത് ഉയര്‍ന്ന പണപ്പെരുപ്പത്തിലേക്കും, കറന്റ് അക്കൗണ്ട് കമ്മിയിലേക്കും നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ത്യയുടെ ഗോതമ്പ് പോലുള്ള കയറ്റുമതി ചരക്കുകളുടെ വിലയിലെ അനുകൂലമായ ചില ചലനങ്ങള്‍ കറന്റ് അക്കൗണ്ടിലെ ആഘാതത്തെ ഭാഗികമായി കുറയ്ക്കും. യുഎസ്, യൂറോപ്യന്‍ യൂണിയന്‍, ചൈനീസ് സമ്പദ്വ്യവസ്ഥകളില്‍ യുക്രെയ്ന്‍ യുദ്ധമുണ്ടാക്കിയ പ്രതാഘാതം ഇന്ത്യയുടെ കയറ്റുമതിക്കുള്ള ബാഹ്യ ഡിമാന്‍ഡിന്…
Read More » -
Kerala
26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു
തിരുവനന്തപുരം: കാത്തിരിപ്പുകൾക്കൊടുവിൽ 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു. വൈകിട്ട് 6.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു, ഒപ്പം അദ്ദേഹം സ്പിരിറ്റ് ഓഫ് സിനിമ എന്ന പുതിയ അവാർഡ് സമര്‍പ്പിച്ചു. മാര്‍ച്ച് 18 മുതൽ 25 വരെ വിവിധ സമയങ്ങളില്‍ 173 ചലച്ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് വെക്കുക. ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറിന് ഗായത്രി അശോകനും സൂരജ് സാത്തെയും ചേര്‍ന്ന് ഒരുക്കുന്ന ശ്രദ്ധാഞ്ജലിയോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിച്ചത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് മുഖ്യാതിഥിയായിരുന്നു. ഐ എസിന്റെ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദ്ദിഷ് സംവിധായിക ലിസ ചലാന് ചടങ്ങില്‍ മുഖ്യമന്ത്രി ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാര്‍ഡ് സമ്മാനിച്ചു. ഫെസ്റ്റിവല്‍ ഹാന്‍ഡ്ബുക്ക് മന്ത്രി വി ശിവന്‍കുട്ടി, ഗതാഗത മന്ത്രി ആന്റണി രാജുവിനും ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ മേയര്‍ ആര്യാ രാജേന്ദ്രനും നല്‍കി പ്രകാശനം…
Read More » -
Kerala
കാൽസ്യം അത്യാവശ്യം: അമിതമായാൽ അപകടവും
കാൽസ്യം അമിതമായി കഴിച്ചാൽ എന്ത് സംഭവിക്കും? ഇത് ആരോഗ്യത്തെ ബാധിക്കുന്നത് എങ്ങനെയാണ്? മിതമായ അളവിൽ കാൽസ്യം ശരീരത്തിലെത്താൻ നിങ്ങൾ കഴിക്കേണ്ടത് എന്തൊക്കെയാണ്? ശരീരത്തിൽ കാൽസ്യം ഉയർന്ന അളവിലാകുന്നത് ദോഷം ചെയ്യും.ഏതെങ്കിലും പോഷകം അമിതമായ അളവിൽ കഴിക്കുന്നത് എത്ര ആരോഗ്യകരമാണെങ്കിലും ശരീരത്തിന് ദോഷകരമാണ്. ശരീരത്തിന്റെ ആരോഗ്യകരമായ പ്രവർത്തനം നിലനിർത്താൻ കാൽസ്യം പ്രധാനമാണ്. ശരീരത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പോഷകങ്ങളിൽ ഒന്നാണ് കാൽസ്യം. അസ്ഥി, ഹൃദയം, പല്ലുകൾ എന്നിവയുടെ ആരോഗ്യം നിലനിർത്താനും പേശികളുടെയും ഞരമ്പുകളുടെയും ഫലപ്രദവും കാര്യക്ഷമവുമായ പ്രവർത്തനം പ്രോത്സാഹിപ്പിക്കേണ്ടതിനും ഇവ ആവശ്യമാണ്. കാൽസ്യത്തിന്റെ അഭാവം ഓസ്റ്റിയോപൊറോസിസ് അഥവാ അസ്ഥിക്ഷയം, ഹൈപ്പോകാൽസെമിയ, ഓസ്റ്റിയോപീനിയ തുടങ്ങിയ രോഗങ്ങളുടെ വികാസത്തിന് കാരണമാകും. എന്നിരുന്നാലും, ശരീരത്തിൽ കാൽസ്യം അമിതമായ അളവിൽ ഉണ്ടാകുന്നതും ദോഷകരമാണ്. ശരീരത്തിലെ ഉയർന്ന അളവിലുള്ള കാൽസ്യത്തെ അടയാളപ്പെടുത്തുന്ന അവസ്ഥയെ ഹൈപ്പർകാൽക്കീമിയ എന്ന് വിളിക്കുന്നു.നിരവധി കാരണങ്ങൾ കൊണ്ട് ഈ അവസ്ഥ ഉണ്ടാകുന്നു. നിർജ്ജലീകരണം, കാൽസ്യം അടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപഭോഗം, ഹൈപ്പർപാറൈറോയിഡിസം, ഗ്രാനുലോമാറ്റസ് രോഗങ്ങൾ എന്നിവയാണ് ഇതിന്റെ ചില…
Read More »