Month: March 2022
-
Crime
‘വാപ്പ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല; ഭയമാണ്, വാപ്പ തിരിച്ച് വന്നാല്‍ ഞങ്ങളേയും കൊല്ലും’: ഹമീദിന്റെ മൂത്തമകന്‍ ഷാജി
ഇടുക്കി: കൂട്ടക്കൊല നടത്തുമെന്ന് ഒരു മാസം മുമ്പ് പിതാവ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഇടുക്കി ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും തീകൊളുത്തിക്കൊന്ന ഹമീദിന്റെ മൂത്ത മകന്‍ ഷാജി. അനിയനെയും കുടുംബത്തെയും ചുട്ടുകൊന്ന ഹമീദ് ഇനിയൊരിക്കലും ജയിലില്‍ നിന്നും പുറത്തിറങ്ങരുത്. കടുത്ത ശിക്ഷ തന്നെ ലഭിക്കണം. പുറത്തിറങ്ങിയാല്‍ അടുത്തത് തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭയമുണ്ട്. പ്രാണ ഭയത്തോടെയാണ് താനും കുടുംബവും ജീവിക്കുന്നതെന്നും ഹമീദിന്റെ മൂത്ത മകനായ ഷാജി പറഞ്ഞു. ”ഞങ്ങള്‍ രണ്ട് മക്കളെയും ഒരിക്കലും അംഗീകരിക്കാത്ത ആളായിരുന്നു വാപ്പ ഹമീദ്. ഉമ്മ പാവമായിരുന്നു. വാപ്പക്ക് പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. ഇവിടെ നിന്നും പോയിട്ട് 30 വര്‍ഷത്തിലേറെയായി. തിരിച്ച് വന്ന ശേഷം ഇഷ്ടദാനം നല്‍കിയ സ്വത്ത് തിരികെ വേണമെന്ന് പറഞ്ഞ് പ്രശ്‌നങ്ങളുണ്ടാക്കി. ഞങ്ങള്‍ മക്കള്‍ക്കെതിരേ 50 തിലേറെ കേസ് നിലവിലുണ്ട്. പലതും സെറ്റില്‍ ചെയ്തു. കേസുകള്‍ ഞങ്ങള്‍ക്ക് അനുകൂലമായാണ് വന്നത്. അപ്പോഴും വാപ്പയ്‌ക്കെതിരേ ഞങ്ങള്‍ കേസ് കൊടുത്തിരുന്നില്ല. സഹികെട്ട് കഴിഞ്ഞ ദിവസമാണ് അനിയന്‍ മുഹമ്മദ് ഫൈസല്‍ വാപ്പക്കെതിരേ കേസ്…
Read More » -
NEWS
കെഎസ്ഇബിയുടെ സ്റ്റാന്‍ഡ് അപ് കോമഡി മത്സരം; പതിനായിരം രൂപ സമ്മാനം
കെഎസ് ഇ ബിയുടെ 65 ആം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമായി ഹൈ വോള്‍ട്ടേജ് സ്റ്റാന്‍ഡ് അപ് കോമഡി എന്ന പേരില്‍ മത്സരം സംഘടിപ്പിക്കുന്നു.പൊതു ജനങ്ങള്‍ക്കും കെ എസ് ഇ ബി ജീവനക്കാര്‍ക്കും പങ്കെടുക്കാം. പൊതുജനങ്ങള്‍ – ‘ കറണ്ടും ഞാനും’ എന്ന വിഷയത്തിലും, ജീവനക്കാര്‍ – ‘ എന്റെ കറണ്ടാപ്പീസ് അനുഭവങ്ങള്‍’ എന്ന വിഷയത്തിലുമാണ് സ്റ്റാന്‍ഡ് അപ് കോമഡി അവതരിപ്പിക്കേണ്ടത്. മൊബൈല്‍ ഫോണില്‍ പോര്‍ട്രെയ്റ്റ് മോഡില്‍ ചിത്രീകരിച്ച പരമാവധി 5 മിനിറ്റ് ദൈര്‍ഘ്യം വരുന്ന വീഡിയോകള്‍ [email protected] എന്ന ഇ മെയില്‍ വിലാസത്തിലേക്ക് അയക്കണം. 2022 മാര്‍ച്ച് 24 വൈകീട്ട് 5 മണിക്കകം മേല്‍പ്പറഞ്ഞ ഇ മെയില്‍ വിലാസത്തില്‍ ലഭിച്ചിട്ടുള്ള വീഡിയോകള്‍ മാത്രമായിരിക്കും മത്സരത്തിന് പരിഗണിക്കുക. മികച്ച 5 വീതം സ്റ്റാന്‍ഡ് അപ് കോമഡി വീഡിയോകള്‍ക്ക് 10,000 രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കും.സംശയങ്ങൾക്ക് കെ എസ് ഇ ബി പബ്ലിക് റിലേഷന്‍സ് വിഭാഗത്തിലെ 94960 11848 എന്ന നമ്ബരില്‍ ഓഫീസ്…
Read More » -
Kerala
ഐ എസ് എൽ ഫൈനൽ മത്സരം കാണാൻ പോവുകയായിരുന്ന രണ്ട് യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു
ഐ എസ് എൽ ഫൈനൽ മത്സരം കാണാൻ ഗോവയിലേക്ക് പോവുകയായിരുന്ന രണ്ട് യുവാക്കൾ കാസർകോഡ് വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം ചെറുകുന്ന് സ്വദേശികളാണ് മരിച്ചത്.മലപ്പുറം ചെറുകുന്ന് ഒതുക്കുങ്ങൽ അഞ്ചുകണ്ടൻ സുബൈറിന്റെ മകൻ മുഹമ്മദ് ഷിബിൽ (22), പള്ളിത്തൊടി കരിമീന്റെ മകൻ ജംഷീർ (21), എന്നിവരാണ് മരിച്ചത്. പുലർച്ചെ 5.30 ഓടെ ഉദുമ പള്ളത്ത് സംസ്ഥാന പാതയിൽ ഇവർ സഞ്ചരിച്ച ബൈക്കിൽ മിനി ലോറിയിടിക്കുകയായിരുന്നു. മരിച്ചവരിലൊരാൾ ഹൈദരാബാദ് FC താരം അബ്ദുൾ റബീഹിന്റെ ബന്ധുവാണ്. ഇവർ സഞ്ചരിച്ച ബൈക്കിൽ ലോറിയിടിച്ചാണ് അപകടം. കാസർകോഡ് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന മിനിലോറിയാണ് ബൈക്കിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു. രാത്രി 11 മണിയോടെയാണ് 7 അംഗ സംഘം മലപ്പുറത്ത് നിന്ന് ഗോവയിലേക്ക് യാത്ര തിരിച്ചത്. 5 പേർ കാറിലും 2 പേർ ബൈക്കുമായിരുന്നു . പുലർച്ചെ മഴയെ തുടർന്ന് ഇവർ വഴിയിൽ വിശ്രമിച്ചു. മഴ മാറിയ ശേഷം യാത്ര തുടരുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്നവർ…
Read More » -
NEWS
ഒഡീഷയില്‍ ഹോളി ആഘോഷം കഴിഞ്ഞ് കുളിക്കാനിറങ്ങിയ ആറ് കുട്ടികള്‍ നദിയില്‍ മുങ്ങിമരിച്ചു
ഭുവനേശ്വർ: ഒഡീഷയില്‍ ഹോളി ആഘോഷം കഴിഞ്ഞ് കുളിക്കാനിറങ്ങിയ ആറ് കുട്ടികൾ ഖരാസ്രോത നദിയിൽ മുങ്ങിമരിച്ചു.ശനിയാഴ്ച ഹോളി ആഘോഷം കഴിഞ്ഞാണ് കുട്ടികള്‍ നദിയില്‍ കുളിക്കാന്‍ ഇറങ്ങിയത്. കുട്ടികളില്‍ ഒരാളാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. കൂട്ടുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റ് കുട്ടികളും ഒഴുക്കില്‍പ്പെടുകയായിരുന്നു.കുട്ടികളില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി.മറ്റുള്ളവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. അതിനിടെ ഹോളി ആഘോഷത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പഞ്ചാബി ബാഗ് ഏരിയയില്‍ യുവാവിനെ കുത്തിക്കൊന്നു.മനോഹര്‍ പാര്‍ക്ക് ഏരിയയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/DliYVWb0IJTLvMlu8fn77C ഡെയലിഹണ്ടില്‍ വാര്‍ത്തകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക https://m.dailyhunt.in/news/india/malayalam/newsthen+com-epaper-nwstncm/home-updates-home?mode=pwa
Read More » -
NEWS
ഒഗ്ബച്ചെ എന്ന ഗോളടി യന്ത്രത്തെ ബ്ലാസ്റ്റേഴ്സ് ഇന്ന് ഭയന്നേ മതിയാവൂ; ഉച്ചയ്ക്ക് മുൻപേ മഞ്ഞയില്‍ കുളിച്ച് ഫറ്റോർദ സ്റ്റേഡിയം
ഗോവ: ഐഎസ്‌എൽ കലാശപ്പോരിന് മണിക്കൂറുകൾ മുൻപേ മഞ്ഞയിൽ കുളിച്ച് ഗോവയിലെ ഫറ്റോർദ സ്റ്റേഡിയം.ഇതിനോടകം തന്നെ പതിനായിരക്കണക്കിന് മഞ്ഞപ്പട അംഗങ്ങള്‍ ഗോവയിലെത്തിക്കഴിഞ്ഞു. കലാശപ്പോരില്‍ ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജെഴ്സിയണിയാന്‍ കഴിയില്ലെങ്കിലും ഫറ്റോര്‍ഡ സ്റ്റേഡിയം മഞ്ഞയില്‍ കുളിച്ചാടുമെന്നുറപ്പാണ്.മുൻപ് രണ്ട് തവണ കലാശപ്പോരില്‍ കാലിടറിയ കൊമ്ബന്‍മാര്‍ക്ക് ഇക്കുറി പിഴക്കില്ലെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.വൈകിട്ട് 7.30 നാണ് മത്സരം. 2016 ന് ശേഷം ഇങ്ങോട്ട് ബ്ലാസ്റ്റേഴ്സിന് കഷ്ടകാലമായിരുന്നു.എന്നാല്‍ ഇത്തവണ ആരാധകരെ പോലും അമ്ബരപ്പിച്ചാണ് ഇവാന്‍ വുക്കുമാനോവിച്ച് എന്ന സെര്‍ബിയക്കാരന്‍ കോച്ചിന്‍റെ ചിറകേറി ഒരു ഫീനിക്സ് പക്ഷിയെ പോലെ ടീം ഉയിര്‍ത്തെഴുന്നേറ്റത്.എങ്കിലും ഫൈനലില്‍ ബര്‍തലോമ്യു ഒഗ്ബച്ചെയുടെ ഹൈദരാബാദിനെയാണ് ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടത്. ഇതിനോടകം ഐ.എസ്.എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഗോളടി യന്ത്രമായി മാറിക്കഴിഞ്ഞ ഒഗ്ബച്ചെ ഈ സീസണിലും തന്‍റെ ഗോളടി മികവ് തുടരുകയാണ്. 18 തവണയാണ് ഒഗ്ബച്ചെ ഇക്കുറി എതിര്‍ ടീമികളുടെ വലകുലുക്കിയത്. ഒഗ്ബച്ചെയും രണ്ടാം സ്ഥാനത്തുള്ള ഇഗോര്‍ അഞ്ചലോയും തമ്മിലുള്ള വ്യത്യാസം എട്ട് ഗോളുകളുടേതാണ് എന്നോര്‍ക്കണം. അതിനാല്‍ തന്നെ ഒഗ്ബച്ചെ എന്ന…
Read More » -
Kerala
KSRTC യെ തകർക്കാൻ ശ്രമം നടക്കുന്നുവെന്ന് എളമരം കരീം
KSRTC യെ തകർക്കാൻ ശ്രമം നടക്കുന്നുവെന്ന് എളമരം കരീം എം പി.ബൾക്ക് പർച്ചേഴ്‌സ് ഇന്ധന വില കൂട്ടിയത് KSRTC ക്ക് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. <span;>കെ റെയിൽ പദ്ധതിയെ തകർക്കാൻ ചിലർ ശ്രമിക്കുകയാണ്.കാറിനേക്കാൾ സൗകര്യത്തോടെ കെ റെയിലിൽ യാത്ര ചെയ്യാൻ സാധിക്കും.റോഡുകളിൽ തിരക്ക് കുറയും. ചില കോൺഗ്രസ് – ബിജെപിക്കാർ മാത്രമാണ് കെ റെയിലിനെതിരേ സമരം ചെയ്യുന്നതെന്നും എളമരം കരീം വ്യക്തമാക്കി. രാജ്യത്ത് രൂക്ഷമായ വിലക്കയറ്റമാണ്.സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായാണ് പെട്രോൾ ഡീസൽ വില നിയന്ത്രണം കമ്പനികൾക്ക് ഏല്പിച്ചത്. റിലയൻസ് ഗ്രൂപ്പിന് സൗകര്യം ചെയ്തു കൊടുത്തു. സെൻട്രൽ എക്‌സൈസ് എന്ന പേര് മാറ്റി കേന്ദ്ര സർക്കാർ നികുതി പിരിക്കുന്നു.ഇതിന്റെ ഭാരം മുഴുവൻ ജനങ്ങളുടെ തലയിൽ കെട്ടിവയ്ക്കുകയാണ് ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് പൊതുമേഖലയിൽ വേണ്ടന്ന് വച്ചത് കേന്ദ്ര സർക്കാരാണ്. അതുകൊണ്ടാണ് കേന്ദ്ര സർക്കാർ വില്പനയ്ക്ക് വച്ചത്.മോദി സർക്കാർ 2 കോടി തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്തു. കർഷക വരുമാനം ഇരട്ടിപ്പിക്കും എന്ന് പറഞ്ഞിട്ട് ഒന്നും ഉണ്ടായില്ല.കഴിഞ്ഞ…
Read More » -
Crime
ടാറ്റു ചെയ്യാന്‍ പഠിപ്പിക്കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചു; ടാറ്റു ആര്‍ട്ടിസ്റ്റിനെതിരേ സഹപ്രവര്‍ത്തകയുടെ പീഡനപരാതി
കൊച്ചി: കൊച്ചിയില്‍ ഒരു ടാറ്റു ആര്‍ട്ടിസ്റ്റിനെതിരേ കൂടി പീഡന പരാതി. പാലരിവട്ടം ഡീപ്പ് ഇങ്ക് സ്ഥാപന ഉടമ കുല്‍ദീപ് കൃഷ്ണയ്‌ക്കെതിരേ സഹപ്രവര്‍ത്തകയാണ് പരാതി നല്‍കിയത്. ടാറ്റു ചെയ്യാന്‍ പഠിപ്പിക്കാമെന്ന് പറഞ്ഞ് കുല്‍ദീപ് പീഡിപ്പിച്ചെന്നാണ് മലപ്പുറം സ്വദേശിയായ യുവതിയുടെ പരാതിയിലുള്ളത്. പീഡനദൃശ്യം ഒളിക്യാമറയില്‍ പകര്‍ത്തിയെന്നും ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം ആവര്‍ത്തിച്ചെന്നും യുവതിയുടെ പരാതിയിലുണ്ട്. 2020 ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കാസര്‍കോട് സ്വദേശിയാണ് കുല്‍ദീപ്. ഒളിവില്‍ പോയ കുല്‍ദീപിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം കൊച്ചിയിലെ ടാറ്റു ആര്‍ട്ടിസ്റ്റ് സുജേഷിന് എതിരെ പരാതി നല്‍കിയവരുടെ എണ്ണം ഏഴായി. ഒരു വിദേശവനിതയാണ് ഏറ്റവും ഒടുവില്‍ പരാതിനല്‍കിയത്. 2019 ല്‍ കൊച്ചിയിലെ കോളേജില്‍ വിദ്യാര്‍ത്ഥിനിയായിരിക്കേ ഇന്‍ക്‌ഫെക്ടഡ് സ്റ്റുഡിയോയില്‍ വെച്ച് സുജേഷ് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. യൂത്ത് എക്‌സേ്ഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി കൊച്ചിയിലെ കോളേജില്‍ ബിരുദത്തിന് പഠിക്കുകയായിരുന്നു ഈ യുവതി. ടാറ്റു ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഒരു പുരുഷ സുഹൃത്താണ് സുജേഷിന്റെ ഇടപ്പള്ളിയിലെ ഇന്‍ക്‌ഫെക്ടഡ്…
Read More » -
Kerala
ശ്രേയാംസിന്റെ അനുഭവം ജോസ് കെ മാണിക്കും ഉണ്ടാകും: ചെറിയാൻ ഫിലിപ്പ്
രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ എം.വി ശ്രേയാംസ് കുമാറിന് ഉണ്ടായ അനുഭവം രണ്ടു വർഷം കഴിയുമ്പോൾ ജോസ് കെ.മാണിക്കും ഉണ്ടാകുമെന്ന് ചെറിയാൻ ഫിലിപ്പ്. എൽ.ജെ.ഡി നേതാവ് ഷെയ്ക്ക് പി ഹാരീസിനെ അടർത്തിയെടുത്ത് സി പി എമ്മിൽ ചേർത്തതു പോലെ താമസിയാതെ കേരള കോൺഗ്രസ് നേതാക്കളെയും സി പി എമ്മിൽ ചേർക്കും. ഘടക കക്ഷികളെ ഒന്നൊന്നായി വിഴുങ്ങുകയാണ് സി.പി.എം നയം. എൽ.ഡി.എഫ് ഘടക കക്ഷിയായ എൽ.ജെ.ഡിക്ക് മന്ത്രി സ്ഥാനവും രാജ്യസഭാ സ്ഥാനവും പ്രമുഖ കോർപ്പറേഷൻ സ്ഥാനവും നൽകാത്തത് മുന്നണി മര്യാദകളുടെ ലംഘനമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സി പി എം സ്ഥിരമായി തോൽക്കുന്ന കോട്ടയത്തു മത്സരിക്കാൻ ജോസ് കെ.മാണിയോട് ആവശ്യപ്പെട്ടേക്കും. പാലായിലെ തോൽവി തന്നെ കോട്ടയത്തും ആവർത്തിക്കും. പി.ജെ കുര്യന്റെ രാജ്യസഭാ സീറ്റാണ് ജോസ് കെ.മാണിക്ക് കോൺഗ്രസ് നൽകിയത്. യു ഡി എഫ് സ്ഥാനാർഥിയായാണ് ജോസ് കെ മാണിയും ഇപ്പോഴത്തെ എംപി തോമസ് ചാഴിക്കാടനും ജയിച്ചത്. കോൺഗ്രസ് വിട്ട എപി അനിൽകുമാർ, കെ.സി റോസക്കുട്ടി, ലതികാ…
Read More » -
Crime
എസ്.എച്ച്.ഒയ്‌ക്കെതിരേ പീഡന പരാതിയുമായി വനിതാ ഡോക്ടര്‍; ബലാല്‍സംഗത്തിന് കേസ്
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group തിരുവനന്തപുരം: വനിതാ ഡോക്ടര്‍ നല്‍കിയ പരാതിയില്‍ മലയിന്‍കീഴ് എസ്.എച്ച്.ഒ. സൈജുവിനെതിരേ ബലാല്‍സംഗത്തിന് കേസെടുത്തു. വിവാഹം വാഗ്ദാനം നല്‍കി സൈജു പീഡിപ്പിച്ചുവെന്നാണ് ഡോക്ടറുടെ പരാതിയില്‍ പറയുന്നത്. 2019 മുതല്‍ താന്‍ പീഡനത്തിന് ഇരയായതായി യുവതി പരാതിയില്‍ പറയുന്നു. വിദേശത്ത് നിന്നെത്തിയ ഡോക്ടര്‍ കുടുംബസന്ധമായ പ്രശ്‌നത്തിന് പരാതി നല്‍കാന്‍ സ്‌റ്റേഷനിലെത്തിയതാണ് പരിചയത്തിന് തുടക്കം. പിന്നാലെ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കവേ സൈജു ബലപ്രയോഗത്തിലൂടെ തന്നെ പീഡിപ്പിച്ചതായി യുവതി പറയുന്നു. സൈജു ഇടപെട്ട് തന്റെ ബാങ്കിലെ നിക്ഷേപം മറ്റൊരു ബാങ്കില്‍ ഇട്ടതായും യുവതി പറയുന്നു. പരാതിയുമായി യുവതി റൂറല്‍ എസ്.പിയെ സമീപച്ചതിന് പിന്നാലെ സൈജു അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. പോലീസ് ഓഫീസേഴ്‌സ് റൂറല്‍ പ്രസിഡന്റ് കൂടിയാണ് സൈജു. ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Read More » -
NEWS
മാഹിയിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിമുട്ടി 35 പേർക്ക് പരിക്ക്
മാഹി: മാഹിയിൽ നിന്ന് കണ്ണൂരിലേക്ക് വിനോദയാത്രക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബസും തളിപ്പറമ്പ് അടിമാലി കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും കൂട്ടിയിടിച്ച് 35 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മാഹി ഗവ. ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. 55 ഓളം വിദ്യാർത്ഥികളാണ് ബസ്സിൽ ഉണ്ടായിരുന്നത്.സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. മാഹി പൂഴിത്തല ഷനീന ടാക്കീസിന് മുന്നിൽ വെച്ച് ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു അപകടം.
Read More »