NEWS

കെഎസ്ഇബിയുടെ സ്റ്റാന്‍ഡ് അപ് കോമഡി മത്സരം; പതിനായിരം രൂപ സമ്മാനം

കെഎസ് ഇ ബിയുടെ 65 ആം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമായി ഹൈ വോള്‍ട്ടേജ് സ്റ്റാന്‍ഡ് അപ് കോമഡി എന്ന പേരില്‍ മത്സരം സംഘടിപ്പിക്കുന്നു.പൊതു ജനങ്ങള്‍ക്കും കെ എസ് ഇ ബി ജീവനക്കാര്‍ക്കും പങ്കെടുക്കാം. പൊതുജനങ്ങള്‍ – ‘ കറണ്ടും ഞാനും’ എന്ന വിഷയത്തിലും, ജീവനക്കാര്‍ – ‘ എന്റെ കറണ്ടാപ്പീസ് അനുഭവങ്ങള്‍’ എന്ന വിഷയത്തിലുമാണ് സ്റ്റാന്‍ഡ് അപ് കോമഡി അവതരിപ്പിക്കേണ്ടത്.

മൊബൈല്‍ ഫോണില്‍ പോര്‍ട്രെയ്റ്റ് മോഡില്‍ ചിത്രീകരിച്ച പരമാവധി 5 മിനിറ്റ് ദൈര്‍ഘ്യം വരുന്ന വീഡിയോകള്‍ [email protected] എന്ന ഇ മെയില്‍ വിലാസത്തിലേക്ക് അയക്കണം. 2022 മാര്‍ച്ച്‌ 24 വൈകീട്ട് 5 മണിക്കകം മേല്‍പ്പറഞ്ഞ ഇ മെയില്‍ വിലാസത്തില്‍ ലഭിച്ചിട്ടുള്ള വീഡിയോകള്‍ മാത്രമായിരിക്കും മത്സരത്തിന് പരിഗണിക്കുക.

 

മികച്ച 5 വീതം സ്റ്റാന്‍ഡ് അപ് കോമഡി വീഡിയോകള്‍ക്ക് 10,000 രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കും.സംശയങ്ങൾക്ക്  കെ എസ് ഇ ബി പബ്ലിക് റിലേഷന്‍സ് വിഭാഗത്തിലെ 94960 11848 എന്ന നമ്ബരില്‍ ഓഫീസ് പ്രവൃത്തി സമയത്ത് വിളിക്കാവുന്നതാണ്.

 

വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/DliYVWb0IJTLvMlu8fn77C

ഡെയലിഹണ്ടില്‍ വാര്‍ത്തകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

https://m.dailyhunt.in/news/india/malayalam/newsthen+com-epaper-nwstncm/home-updates-home?mode=pwa

Back to top button
error: