NEWS

ഒഡീഷയില്‍ ഹോളി ആഘോഷം കഴിഞ്ഞ് കുളിക്കാനിറങ്ങിയ ആറ് കുട്ടികള്‍ നദിയില്‍ മുങ്ങിമരിച്ചു

ഭുവനേശ്വർ: ഒഡീഷയില്‍ ഹോളി ആഘോഷം കഴിഞ്ഞ് കുളിക്കാനിറങ്ങിയ ആറ്  കുട്ടികൾ ഖരാസ്രോത നദിയിൽ മുങ്ങിമരിച്ചു.ശനിയാഴ്ച ഹോളി ആഘോഷം കഴിഞ്ഞാണ് കുട്ടികള്‍ നദിയില്‍ കുളിക്കാന്‍ ഇറങ്ങിയത്.  
 
കുട്ടികളില്‍ ഒരാളാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. കൂട്ടുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റ് കുട്ടികളും ഒഴുക്കില്‍പ്പെടുകയായിരുന്നു.കുട്ടികളില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി.മറ്റുള്ളവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്.
 
 

അതിനിടെ ഹോളി ആഘോഷത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പഞ്ചാബി ബാഗ് ഏരിയയില്‍ യുവാവിനെ കുത്തിക്കൊന്നു.മനോഹര്‍ പാര്‍ക്ക് ഏരിയയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്.

വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Signature-ad

https://chat.whatsapp.com/DliYVWb0IJTLvMlu8fn77C

ഡെയലിഹണ്ടില്‍ വാര്‍ത്തകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

https://m.dailyhunt.in/news/india/malayalam/newsthen+com-epaper-nwstncm/home-updates-home?mode=pwa

Back to top button
error: