Month: March 2022
-
NEWS
ഇന്ന് ലോക സന്തോഷദിനം; എന്താണ് സന്തോഷത്തിന്റെ താക്കോൽ
അജീഷ് മാത്യു കറുകയിൽ ഇന്ന് ലോക സന്തോഷദിനമാണ്. എന്താണ് സന്തോഷത്തിൻ്റെ മാനദണ്ഡം…? ഒരാൾക്ക് ഏതു സമയവും സന്തോഷവാനായിരിക്കാനാവുമോ…? ഒരു നല്ല പൂവ്, ഒരു നല്ല പാട്ട്, ഒരു നല്ല സിനിമ, ഒരു നല്ല ചിരി, പ്രതീക്ഷിക്കാതെ ലഭിക്കുന്ന സമ്മാനങ്ങൾ…ഇതൊക്കെയാണ് നമ്മുടെ കൊച്ചു സന്തോഷങ്ങളുടെ പരിധിയിൽ പ്രഥമം. സന്തോഷത്തിൽ ആരംഭിച്ചു സന്തോഷത്തിൽ അവസാനിക്കുന്ന സന്തോഷ ഭരിതമായ ദിവസം ആഗ്രഹിക്കുന്നവരാണ് ഭൂമിയിലെ എല്ലാ മനുഷ്യരും.എന്നാലവന്റെ ജീവിത സാഹചര്യങ്ങൾക്കനുസരിച്ച് ആ സന്തോഷത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നു.കുട്ടികളുടെ സന്തോഷം ഒരു കാർട്ടുണോ ഐസ്ക്രീമോ ചെറിപ്പഴങ്ങളോ ആകുമ്പോൾ മുതിർന്നവർക്കതു മറ്റു പലതുമാണ്. ആരെയും വിധിക്കാതിരിക്കുകയും എല്ലാവരോടും ക്ഷമിക്കുകയും ചെയ്യുന്നതാണ് സന്തോഷത്തിന്റെ താക്കോലെന്നു ശ്രീബുദ്ധൻ നമ്മെ പഠിപ്പിക്കുന്നു. ആരോടും ക്ഷമിക്കാനും ആരെയും വിധിക്കാതിരിക്കാനുമാവാത്ത ആധുനികതയാണ് ഇന്നത്തെ എല്ലാ സങ്കോചങ്ങളുടെയും കാരണം. സന്തോഷം എന്നതൊരു തിരഞ്ഞെടുപ്പാണ്.ലഭ്യമാകുന്ന സങ്കേതങ്ങളിൽ നിന്നും മനസ്സിനിണങ്ങിയതു തിരഞ്ഞെടുക്കപ്പെടുമ്പോൾ സന്തോഷം താനെയുണ്ടാകും. ലഭ്യമാകുന്ന ചുറ്റുപാടുള്ളവയെ കാണാതെ അന്യന്റെ പുരയിടത്തിലെ സമ്യദ്ധിയിലേയ്ക്കു മിഴി നട്ടിരിക്കുന്ന ഒരാൾക്കും സന്തോഷം എളുപ്പത്തിൽ കരഗതമാക്കാവുന്ന…
Read More » -
NEWS
പാക്കിസ്ഥാൻ സൈനിക ക്യാമ്പിൽ വൻ സ്‌ഫോടനം
ഇസ്ലാമാബാദ് : വടക്കന്‍ പാകിസ്ഥാനിലെ സിയാല്‍കോട്ട് സൈനിക താവളത്തില്‍ വന്‍ സ്‌ഫോടനം.പഞ്ചാബ് പ്രവിശ്യയിലെ കന്റോണ്‍മെന്റ് ഏരിയയ്ക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്.ഇവിടെ തീ പടരുകയാണ്. കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പാകിസ്ഥാനിലെ ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ സൈനിക താവളങ്ങളിലൊന്നാണ് സിയാല്‍കോട്ട് കന്റോണ്‍മെന്റ് നഗരത്തോട് ചേര്‍ന്നുള്ളത്. പാകിസ്ഥാന്‍ സര്‍ക്കാര്‍ പ്രതിസന്ധികളില്‍ പെട്ട് ഉഴലുന്ന സമയത്താണ് ഇത്തരമൊരു സംഭവമുണ്ടായതെന്നതിന് പ്രാധാന്യമേറെയുണ്ട്.
Read More » -
Kerala
D M A പ്രസിഡന്റ് ശ്രി. ടോമി ജേക്കബ് നിര്യാതനായി
ഡാർവിൻ മലയാളി അസോസിയേഷൻ പ്രസിഡന്റ് ശ്രി. ടോമി ജേക്കബ് നിര്യാതനായി. ഈ കഴിഞ്ഞ വ്യാഴാഴ്ച്ച വൈകിട്ട് വീട്ടിൽ കുഴഞ്ഞു വീണാണ് മരണം സംഭവിച്ചത്. കോതമംഗലം സ്വദേശിയായ അദ്ദേഹം പാമസ്റ്റൺ റീജിയണൽ ഹോസ്പിറ്റൽ ജീവനക്കാരൻ ആയിരുന്നു. അയർലണ്ടിൽ നിന്നും ഓസ്‌ട്രേലിയയിൽ എത്തി കഴിഞ്ഞ പത്തു വർഷത്തിൽ അധികമായി ഡാർവിനിൽ താമസിച്ചു വരികയായിരുന്നു. മൃതദേഹം ഓസ്‌ട്രേലിയൻ സർക്കാരിന്റെ നടപടികൾക്ക് ശേഷം നാട്ടിൽ സംസകരിക്കുവാനാണ് തീരുമാനം. ശ്രി. ടോമി ജേക്കബിന്റെ വിയോഗം മലയാളികളെ മാത്രമല്ല മറ്റു ദേശക്കാരെയും കണ്ണീരിലാഴ്ത്തി. മികച്ച സംഘാടകൻ ആയിരുന്ന ശ്രീ ടോമി ജേക്കബ്, മ്യൂസിക്, ഫോട്ടോഗ്രാഫി, വിഡിയോഗ്രാഫി, ഷോർട് ഫിലിം, മ്യൂസിക് ആൽബം, തുടങ്ങിയ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച ഒരു ബഹുമുഖ പ്രതിഭ ആയിരുന്നു. അദ്ദേഹത്തിന്റെ വേർപാട് ഡാർവിൻ ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. അദ്ദേഹം വര്ഷങ്ങളായി ‘തേർഡ് ഐ ഷൂട്ട് ആൻഡ് എഡിറ്റ്’ എന്ന സ്വന്തം ചാനലിൽ ഷോർട് ഫിലിം റിലീസ് ചെയ്തു അതിൽ നിന്നുള്ള വരുമാനം കേരളത്തിലെ…
Read More » -
NEWS
ഇന്ത്യൻ ആർമിയിൽ ഒഴിവുകൾ;ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരം: ഇന്ത്യന്‍ ആര്‍മി 2022 (191 ഒഴിവുകള്‍) കോഴ്‌സുകളിലേക്കുള്ള ഒഴിവുകള്‍ പ്രഖ്യാപിച്ചു.2022 ഒക്ടോബറില്‍ ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയില്‍ (OTA) ആരംഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 06. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ joinindianarmy.nic.in വഴി അപേക്ഷിക്കാം. ഇന്ത്യന്‍ ആര്‍മി റിക്രൂട്ട്‌മെന്റ് 2022 വിശദാംശങ്ങള്‍: തസ്തിക: ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ (ടെക്) 59 പുരുഷന്മാര്‍ (ഒക്ടോബര്‍ 2022) കോഴ്സ് ഒഴിവുകളുടെ എണ്ണം: 175 പേ സ്കെയില്‍: 56100 – 1,77,500/- ലെവല്‍ 10 തസ്തിക: ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ (ടെക്) 30 വനിതാ ടെക്നിക്കല്‍ കോഴ്സ് (ഒക്ടോബര്‍ 2022)ഒഴിവുകളുടെ എണ്ണം: 14 പേ സ്കെയില്‍: 56100 – 1,77,500/- ലെവല്‍ 10 തസ്തിക: എസ്‌എസ്‌സി (ഡബ്ല്യു) ടെക് & എസ്‌എസ്‌സി(ഡബ്ല്യു)(നോണ്‍-ടെക്) (നോണ്‍ യുപിഎസ്‌സി) (പ്രതിരോധ ഉദ്യോഗസ്ഥരുടെ വിധവകള്‍ മാത്രം) ഒഴിവുകളുടെ എണ്ണം: 02 പേ സ്കെയില്‍: 56100 – 1,77,500/- ലെവല്‍ 10. എസ്‌എസ്‌സി (ടെക്) – 58…
Read More » -
NEWS
ഇന്ന് ലോക ദന്ത സംരക്ഷണ ദിനം; പല്ലുകളുടെ ആരോഗ്യത്തിന് ചെയ്യേണ്ടത്
എല്ലാ വര്‍ഷവും മാര്‍ച്ച് 20 നാണ് ദന്താരോഗ്യ ദിനമായി ആചരിക്കുന്നത്. ജീവിതാന്ത്യം വരെ മുതിര്‍ന്ന പൗരന്മാര്‍ക്ക് 20 പല്ലുകള്‍ കേടില്ലാതെ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അവ ആരോഗ്യകരമായി പരിഗണിക്കപ്പെടും. കുട്ടികള്‍ക്ക് നിര്‍ബന്ധമായും വേണ്ടത് 20 പാല്‍പല്ലുകള്‍ ആണ്. ആരോഗ്യമുള്ള മുതിര്‍ന്ന ആളുകള്‍ക്ക് 32 പല്ലുകള്‍ ഉണ്ടാവുകയും അവയ്ക്ക് ദന്തക്ഷയം ഇല്ലാതിരിക്കുകയും വേണം. സംഖ്യാശാസ്ത്ര പ്രകാരം 3/20 അല്ലെങ്കില്‍ മാര്‍ച്ച് 20 ആയി പരിഗണിക്കുന്നു. അതിനാലാണ് ദന്താരോഗ്യ ദിനമായി ആചരിക്കാന്‍ മാര്‍ച്ച് 20 തെരഞ്ഞെടുത്തിരിക്കുന്നത്. ചെറുപ്പത്തിൽതന്നെ നൽകുന്ന നല്ല ദന്ത ശീലങ്ങളാണ് പിന്നീട് ആരോഗ്യമുള്ള പല്ലുകൾ നൽകുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്.പിഞ്ചോമനകൾക്ക് കുഞ്ഞു പല്ലുകൾ വന്നു തുടങ്ങുമ്പോൾ മുതൽ അവയെ ആരോഗ്യത്തോടെയും വൃത്തിയോടെയും കാത്തുസൂക്ഷിക്കേണ്ടത് ഏറ്റവും പ്രധാനമാണ്.കുട്ടികളിൽ ആദ്യമുണ്ടാകുന്ന പല്ലുകളിൽ ക്യാവിറ്റി പ്രശ്നങ്ങൾ കൂടുതലായി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ആദ്യഘട്ടത്തിൽ തന്നെ നേരാംവണ്ണം ഇതിനു വേണ്ട കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ഈ പല്ലുകൾ എല്ലാം പോയി കഴിഞ്ഞാൽ പിന്നീട് വരുന്ന സ്ഥിരമായ പല്ലുകളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കും.…
Read More » -
NEWS
സ്കൂൾ വിദ്യാര്‍ഥിനിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ
വർക്കല:മിഠായിയും ഐസ്ക്രീമുമൊക്കെ വാങ്ങി നല്കി പ്രലോഭിപ്പിച്ച് ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ.ഇടവ വെറ്റക്കട സ്വദേശി അബു എന്ന ഹസന്‍കുട്ടി (47)യാണ് പിടിയിലായത്. പോക്സോ വകുപ്പ് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചിറയിന്‍കീഴ്, തൃശൂര്‍ ഉള്‍പ്പെടെ കേരളത്തിലെ മിക്ക പോലീസ് സ്റ്റേഷനുകളിലും നിരവധി മോഷണക്കേസുകളിലടക്കം പ്രതിയാണിയാള്‍. ജയില്‍ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
Read More » -
NEWS
കെ-റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു;തിരൂരിലും ചോറ്റാനിക്കരയിലും സര്‍വേ കല്ലുകള്‍ പിഴുതുമാറ്റി
തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിക്കെതിരെ ജനകീയ പ്രതിഷേധം വീണ്ടും ശക്തമാകുന്നു. മലപ്പുറം ജില്ലയിലും തിരൂരിലും എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിലും ഇന്നലെ സര്‍വേ കല്ലുകള്‍ നാട്ടുകാര്‍ പിഴുതുമാറ്റിയത് സംഘർഷത്തിന് ഇടയാക്കി. തിരൂര്‍ വെങ്ങാലൂര്‍ ഭാഗത്താണ് ശനിയാഴ്ച കല്ലിടല്‍ പുരോഗമിക്കുന്നത്.നാട്ടുകാര്‍ സംഘടിച്ചതോടെ വെങ്ങാലൂര്‍ ജുമാമസ്ജിദിന് സമീപം കല്ലിടല്‍ ഒഴിവാക്കി.നാട്ടുകാരും പൊലീസും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി. പ്രതിഷേധക്കാരില്‍ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.പ്രതിഷേധത്തെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ സില്‍വര്‍ ലൈന്‍ സര്‍വേ നിര്‍ത്തിവെച്ചു. ചോറ്റാനിക്കരയില്‍ കെ-റെയിലിനായി സ്ഥാപിച്ച സര്‍വേകല്ലുകള്‍ സമരസമിതി പ്രവര്‍ത്തകര്‍ കനാലിലേക്ക് പിഴുതെറിഞ്ഞ് പ്രതിഷേധിച്ചു. ചോറ്റാനിക്കര പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ അമ്ബലത്തിനു സമീപത്തെ പാടശേഖരത്തില്‍ സ്ഥാപിച്ച ഏതാനും കല്ലുകളാണ് പിഴുതുമാറ്റിയത്.
Read More » -
Kerala
നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനൊപ്പം സെൽഫി എടുത്തതിൽ ദുഃഖമില്ലെന്ന് കോൺഗ്രസ് രാജ്യസഭാ സ്ഥാനാർത്ഥി ജെബി മേത്തർ
നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനൊപ്പം സെൽഫി എടുത്തതിൽ ദുഃഖമില്ലെന്ന് കോൺഗ്രസ് രാജ്യസഭാ സ്ഥാനാർത്ഥി ജെബി മേത്തർ. സെൽഫി എടുത്തത് സാധാരണ നടപടിയാണെന്നും അതിൽ ദുഃഖമില്ലെന്നും അവർ പറഞ്ഞു.കഴിഞ്ഞ ദിവസമാണ് നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനൊപ്പമുള്ള ജെബി മേത്തറിന്റെ സെല്‍ഫി ഉയര്‍ത്തിക്കാട്ടി വിമര്‍ശനങ്ങള്‍ ഉയർന്നത്. 2021ല്‍ ദിലീപിനൊപ്പം ജെബി മേത്തര്‍ എടുത്ത ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. സഹപ്രവര്‍ത്തകയായ നടിയെ ആക്രമിക്കുന്നതിനായി ക്വട്ടേഷന്‍ കൊടുത്ത പ്രതിയെ ആഘോഷിക്കുന്ന വനിതയാണോ കോണ്‍ഗ്രസിന്റെ എംപി സ്ഥാനാര്‍ത്ഥി എന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു വരുന്ന വിമര്‍ശനം. രാഷ്‌ട്രീയരംഗത്തുള്ളവരും പല കേസുകളിലും പ്രതിയാകാറുണ്ട്. അവര്‍ക്കൊപ്പം വേദി പങ്കിടാറുണ്ട്. നടിക്ക് വേണ്ടി പൊതുപരിപാടിയിൽ പങ്കെടുത്ത ആളാണ് താൻ എന്നും ജെബി മേത്തർ പറഞ്ഞു. 2021 നവംബറില്‍ നടന്ന ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ ദിലീപ് എത്തിയപ്പോള്‍ ജെബി മേത്തര്‍ എടുത്ത സെല്‍ഫിയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. സെല്‍ഫിയില്‍ നടന്‍ ദിലീപിനോടൊപ്പം ആലുവ നഗരസഭയുടെ വൈസ്…
Read More » -
Kerala
സ്വപ്ന സുരേഷിനയച്ച ഒറ്റ കത്തു കൊണ്ട് തരംഗമായി മാറിയ തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര ഇതാ മറ്റൊരു കത്തെഴുതുന്നു, പ്രശസ്ത ചലച്ചിത്രകാരനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്…
സ്വപ്ന സുരേഷിനയച്ച ഒറ്റ കത്തു കൊണ്ട് ലോകമെമ്പാടും തരംഗമായി മാറിയ തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര ഇതാ മറ്റൊരു കത്തെഴുതുന്നു. പ്രശസ്ത ചലച്ചിത്രകാരനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന ജീവിതം ഒരു പെൻഡുലം എന്ന അദ്ദേഹത്തിന്റെ ആത്മകഥ വിമർശിക്കപ്പെടുന്നു. എഴുത്തുകാരൻ നല്ല മനുഷ്യൻ കൂടിയായാൽ അത് ഇരട്ടി മധുരമാണെന്ന് ഇറവങ്കര ആദരപൂർവ്വം ഓർമ്മപ്പെടുത്തുന്നു.
Read More » -
NEWS
ഇന്ത്യാ സന്ദര്‍ശനത്തിന് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്
ന്യൂഡൽഹി:ഏപ്രില്‍ ആദ്യവാരം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. ഇരു രാജ്യങ്ങളും നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 30ആം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് സന്ദര്‍ശനം.സാങ്കേതികവിദ്യ, സൈബര്‍ സുരക്ഷ, കൃഷി, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലീകരിക്കുന്നതിന് വേണ്ടിക്കൂടിയാണ് സന്ദർശനം. “എന്‍റെ സുഹൃത്ത് പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരം ഇന്ത്യയിലേക്ക് എന്‍റെ ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഞങ്ങള്‍ ഒരുമിച്ച് നമ്മുടെ രാജ്യങ്ങളുടെ ബന്ധത്തിന് വഴിയൊരുക്കും. മോദിയാണ് ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം പുനരാരംഭിച്ചത്. ഇത് ചരിത്രപരമായ പ്രാധാന്യമുള്ളതാണ്. നമ്മുടെ രണ്ട് തനതായ സംസ്കാരങ്ങള്‍ തമ്മിലുള്ള ബന്ധം (ഇന്ത്യന്‍ സംസ്കാരവും ജൂത സംസ്കാരവും) ആഴത്തിലുള്ളതാണ്”- നഫ്താലി ബെന്നറ്റ് പത്രക്കുറിപ്പില്‍ പറഞ്ഞു. ഏപ്രില്‍ 2 മുതല്‍ 5 വരെയായിരിക്കും ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രാജ്യങ്ങള്‍ തമ്മിലുള്ള തന്ത്രപ്രധാനമായ സഖ്യം വിപുലീകരിക്കുകയാണ് ലക്ഷ്യമെന്ന് ബെന്നറ്റിന്‍റെ മാധ്യമ ഉപദേഷ്ടാവ് പറഞ്ഞു. സന്ദര്‍ശന വേളയില്‍ ഇന്ത്യയിലെ…
Read More »