NEWS

മാഹിയിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിമുട്ടി 35 പേർക്ക് പരിക്ക്

മാഹി: മാഹിയിൽ നിന്ന് കണ്ണൂരിലേക്ക്  വിനോദയാത്രക്ക്  പുറപ്പെട്ട ടൂറിസ്റ്റ് ബസും തളിപ്പറമ്പ് അടിമാലി കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും കൂട്ടിയിടിച്ച് 35 ഓളം പേർക്ക് പരിക്കേറ്റു.

 

പരിക്കേറ്റവരെ മാഹി ഗവ. ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. 55 ഓളം വിദ്യാർത്ഥികളാണ് ബസ്സിൽ ഉണ്ടായിരുന്നത്.സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.

 

മാഹി പൂഴിത്തല ഷനീന ടാക്കീസിന് മുന്നിൽ വെച്ച് ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു അപകടം.

Back to top button
error: