Month: March 2022

  • NEWS

    ലൂണ ആദ്യ ഇലവനിൽ,സഹൽ ഇല്ല; ബ്ലാസ്റ്റേഴ്സിന്റെ ടീം ലൈനപ്പ് ഇങ്ങനെ

    ഫറ്റോര്‍ഡ: ആശങ്കകൾക്ക് വിരാമമിട്ട് ഐ എസ് എല്‍ ഫൈനലില്‍ ഹൈദരാബാദ് എഫ് സിക്കെതിരെ കേരള ബ്ളാസ്റ്റേഴ്സിനെ അഡ്രിയാന്‍ ലൂണ തന്നെ നയിക്കും.പരിക്കില്‍ നിന്ന് ഇനിയും മുക്തനാകാത്ത മലയാളി താരം സഹല്‍ അബ്ദുള്‍ സമദിനെ ടീമില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. പ്ലേയിംഗ് ഇലവനില്‍ രാഹുല്‍ കെ പി മാത്രമാണ് മലയാളി സാന്നിദ്ധ്യം.പ്രശാന്തും ബിജോയിയും പകരക്കാരുടെ നിരയില്‍ ഇടംപിടിച്ചിട്ടുണ്ട്. ടീം: പ്രഭ്സുഖന്‍ ഗില്‍ (ഗോള്‍കീപ്പര്‍), സന്ദീപ് സിംഗ്, റൂയിവ ഹോര്‍മിപാം, മാര്‍ക്കോ ലെസ്‌കോവിച്ച്‌, ലാല്‍തതംഗ ഖൗള്‍ഹിംഗ്, ഹര്‍മന്‍ജോത് ഖബ്ര, അഡ്രിയാന്‍ ലൂണ (ക്യാപ്ടന്‍), ജീക്‌സണ്‍ സിംഗ്, രാഹുല്‍ കെപി, ജോര്‍ജ് ഡയസ്, അല്‍വാരോ വാസ്‌ക്വസ്.

    Read More »
  • NEWS

    ച​ങ്ങ​നാ​ശേ​രി​യി​ല്‍ സൂ​പ്പ​ര്‍​ഫാ​സ്റ്റ് ബ​സി​ന് അ​ടി​യി​ല്‍​പ്പെ​ട്ട് യാത്രികന് ദാ​രു​ണാ​ന്ത്യം

    ചങ്ങനാശേരി:​ചങ്ങനാ​ശേ​രി​ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സൂ​പ്പ​ര്‍​ഫാ​സ്റ്റ് ബ​സി​ന് അ​ടി​യി​ല്‍​പ്പെ​ട്ട് യാത്രികന് ദാ​രു​ണാ​ന്ത്യം.ചെ​ത്തി​പ്പു​ഴ മു​ട്ട​ത്തു​പ​ടി പു​ത്ത​ന്‍​പ​റ​മ്ബി​ല്‍ പ​രേ​ത​രാ​യ പി.​ജെ. തോ​മ​സ്- ത്രേ​സ്യാ​മ്മ തോ​മ​സ് ദ​മ്ബ​തി​ക​ളു​ടെ മ​ക​ന്‍ ടോ​ണി മാ​ത്യു(57) ആ​ണ് മ​രി​ച്ച​ത്. ഇന്ന് ഉച്ചയ്ക്ക് മൂ​ന്നി​ന് കോ​ഴി​ക്കോ​ടു നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ന്ന കെ​എ​സ്‌ആ​ര്‍​ടി​സി സൂ​പ്പ​ര്‍ ഫാ​സ്റ്റ് ബ​സി​ല്‍ ച​ങ്ങ​നാ​ശേ​രി സ്റ്റാ​ന്‍​ഡി​ല്‍ വ​ന്നി​റ​ങ്ങു​മ്ബോ​ഴാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.മറ്റൊരു യാത്രക്കാരന്റെ ബാഗിൽ കൈയ്യുടക്കി ബാലൻസ് തെറ്റിയ ടോണി  തൊട്ടടുത്ത് കൂടി പോയ തിരുവനന്തപുരം-കോതമംഗലം സൂപ്പര്‍ ഫാസ്റ്റ് ബസിന് അടിയിലേക്ക് വീഴുകയായിരുന്നു.  ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച പോസ്റ്റുമോര്‍ട്ടത്തിനുശേഷം  ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഭാര്യ: റാണി ടോണി. മക്കള്‍: റൂണ ട്രീസ ടോണി, ട്രിജോ ടോം ടോണി (ഇരുവരും ദുബൈയില്‍).

    Read More »
  • LIFE

    “പുള്ളി ” ക്യാരക്റ്റർ പോസ്റ്റർ റിലീസ്

    മലയാള സിനിമകളിൽ യുവ താരങ്ങൾ അരങ്ങേറ്റ കുറിച്ച 90 കളിൽ യുവ സംവിധായകനായ ഷാജി കൈലാസ് കണ്ടെത്തിയ അഭിനയ പ്രതിഭയാണ് വിജയകുമാർ. തലസ്ഥാനം എന്ന ചിത്രത്തിലൂടെ നായകതുല്യമായ വേഷത്തിൽ എത്തിയ വിജയകുമാർ,പിന്നീട് നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകി.   മെഗാതരങ്ങൾക്കൊപ്പവും പിന്നീട് യുവ നായകരുടെ സിനിമകളിലും മികച്ച വേഷങ്ങളുമായി നിറഞ്ഞു നിൽക്കുന്ന വിജയകുമാർ സെൻട്രൽ ജയിലിലെ ഡെപ്യൂട്ടി സൂപ്രണ്ടായി പുള്ളിയിലൂടെ നിങ്ങളുടെ മുൻപിലേക്ക് എത്തുന്നു.കമലം ഫിലിംസിന്റെ ബാനറിൽ ടി.ബി രഘുനാഥൻ നിർമ്മിക്കുന്ന പുള്ളി വേൾഡ് വൈഡായി പ്രദർശനത്തിനൊരുങ്ങുകയാണ്.   ദേവ് മോഹൻ  നായകനാകുന്ന , ചിത്രത്തിൽ ഇന്ദ്രൻസ്,ശ്രീജിത്ത് രവി, വെട്ടുകിളി പ്രകാശ് ,സുധി കോപ്പ ,സന്തോഷ് കീഴാറ്റൂർ ,പ്രതാപൻ ,മീനാക്ഷി, അബിൻ ബിനോ തുടങ്ങിയവരാണ് മറ്റ്  അഭിനേതാക്കൾ. ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും ചിത്രത്തിലുണ്ട്. ഛായാഗ്രഹണം- ബിനുകുര്യൻ. എഡിറ്റർ-ദീപു ജോസഫ്, സംഗീതം-ബിജിബാൽ, സ്പെഷ്യൽ ട്രാക്ക് -മനുഷ്യർ, കലാസംവിധാനം-പ്രശാന്ത് മാധവ്.വസ്ത്രാലങ്കാരം- അരുൺ മനോഹർ. മേക്കപ്പ്-അമൽ ചന്ദ്രൻ.പ്രൊഡക്ഷൻ കൺട്രോളർ- ബിജു.കെ.തോമസ്. പി.ആർ.ഒ-…

    Read More »
  • NEWS

    കേരള ലോട്ടറി  വകുപ്പിന്റെ സമ്മര്‍ ബംപറിന്റെ (Summer Bumper BR 84) ഫലം പ്രഖ്യാപിച്ചു

    തിരുവനന്തപുരം: കേരള ലോട്ടറി  വകുപ്പിന്റെ സമ്മര്‍ ബംപറിന്റെ (Summer Bumper BR 84) ഫലം പ്രഖ്യാപിച്ചു.ഒന്നാം സമ്മാനമായ ആറു കോടി രൂപ ലഭിച്ചത് SC 107463 എന്ന നമ്ബരിനാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപ വീതം ആറുപേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം പത്തു പേര്‍ക്കും നാലാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.   കേരള ലോട്ടറി സമ്മര്‍ ബംപര്‍ BR-84 ഫലം അറിയാം ഒന്നാം സമ്മാനം 6 കോടി രൂപ SC 107463 സമാശ്വാസ സമ്മാനം ഒരു ലക്ഷം രൂപ വീതം നാല് പേര്‍ക്ക് SA 107463 SB 107463 SD 107463 SE 107463 രണ്ടാം സമ്മാനം 25 ലക്ഷം വീതം അഞ്ച് പേര്‍ക്ക് SA 345051 SB 735203 SC 220292 SD 224938 SE 703553   മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേര്‍ക്ക് SA 637857…

    Read More »
  • NEWS

    കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ പോലീസ് ജീപ്പില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു

    തിരുവനന്തപുരം:കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ പോലീസ് ജീപ്പില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു.പുന്തുറ പോലീസ് കസ്റ്ററ്റിയില്‍ എടുത്ത സനോബര്‍ (32) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് സനോബറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മദ്യപിച്ച്‌ റോഡില്‍ വീണ സനോബറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ജീപ്പില്‍ നിന്ന് ചാടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പോലീസ് മര്‍ദനത്തെ തുടര്‍ന്ന് സനോബര്‍ ജീപ്പില്‍ നിന്ന് വീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക   https://chat.whatsapp.com/DliYVWb0IJTLvMlu8fn77C   ഡെയലിഹണ്ടില്‍ വാര്‍ത്തകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക   https://m.dailyhunt.in/news/india/malayalam/newsthen+com-epaper-nwstncm/home-updates-home?mode=pwa

    Read More »
  • NEWS

    എല്‍.എസ്.എസ് പരീക്ഷയിൽ 50ല്‍ 50 മാര്‍ക്കും നേടി അനുഷ്‌ക ഷിബു

    പീരുമേട്: 2020- 21 അദ്ധ്യയനവര്‍ഷത്തെ എല്‍.എസ്.എസ് പരീക്ഷയിൽ 50 ല്‍ 50 മാര്‍ക്കും നേടി പാമ്ബനാര്‍ ഗവ.ഹൈസ്‌കൂളിലെ അനുഷ്‌ക ഷിബു സംസ്ഥാനത്ത് തന്നെ ഒന്നാം സ്ഥാനത്തെത്തി. പീരുമേട് കല്ലാര്‍ തൊമ്മന്‍പറമ്ബില്‍ വീട്ടില്‍ ഓട്ടോ തൊഴിലാളിയായ ഷിബുവിന്റെയും കുമളി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ നസീമയുടെയും മകളാണ് അനുഷ്‌ക. തോട്ടം മേഖലയായ പാമ്ബനാറ്റില്‍ നിന്ന് ആദ്യമായിട്ടാണ് സംസ്ഥാനത്ത് ഇത്തരം ഒരു മികച്ച നേട്ടം. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/DliYVWb0IJTLvMlu8fn77C ഡെയലിഹണ്ടില്‍ വാര്‍ത്തകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക https://m.dailyhunt.in/news/india/malayalam/newsthen+com-epaper-nwstncm/home-updates-home?mode=pwa

    Read More »
  • NEWS

    സിപിഐഎം സെമിനാറിൽ പങ്കെടുക്കരുത്; കോൺഗ്രസ് നേതാക്കളോട് കെ സുധാകരൻ

    തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറില്‍ കോൺഗ്രസ് നേതാക്കള്‍ പങ്കെടുക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.കെപിസിസിയുടെ വിലക്ക് ലംഘിച്ച്‌ സിപിഎമ്മിന്റെ സെമിനാറില്‍ ഏതെങ്കിലും കോണ്‍ഗ്രസ് നേതാവ് പങ്ക് എടുത്താല്‍ നടപടിയുണ്ടാകുമെന്നും കെ സുധാകരന്‍ പറഞ്ഞു. കെ- റയിൽ അടക്കമുള്ള വിഷയങ്ങളിൽ ജനങ്ങളുടെ വികാരം മനസിലാക്കിയാണ് തിരുമാനമെന്നും സോണിയാ ഗാന്ധിയുടെ അനുമതിയുണ്ടെങ്കില്‍ പോകട്ടേയെന്നും കെ സുധാകരന്‍ വ്യക്തമാക്കി. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/DliYVWb0IJTLvMlu8fn77C ഡെയലിഹണ്ടില്‍ വാര്‍ത്തകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക https://m.dailyhunt.in/news/india/malayalam/newsthen+com-epaper-nwstncm/home-updates-home?mode=pwa

    Read More »
  • NEWS

    കോടതി വിധിക്ക് പുല്ലുവില; വനിതാ ജീവനക്കാരെ നിയമിച്ച ബാറുകൾക്കെതിരെ വീണ്ടും എക്സൈസ്

    മദ്യഔട്ലെറ്റുകളില്‍ ജോലി ചെയ്യാൻ നിയമം അനുവദിക്കുന്ന സ്ത്രീകള്‍ക്ക് ബാറുകളില്‍ മദ്യം വിളമ്പുന്ന ജോലി ചെയ്യാൻ നിയമം അനുവദിക്കുന്നുണ്ടോ? ഉണ്ടെന്ന് കോടതിയും ഇല്ലെന്ന് എക്സൈസും. ഔട്ട്‌ലെറ്റുകളില്‍ സ്ത്രീകള്‍ മദ്യം എടുത്തുകൊടുക്കുന്നത് അനുവദനീയമായ നാട്ടില്‍ ബാറില്‍ സ്ത്രീകള്‍ മദ്യം വിളമ്പുന്നത് എങ്ങനെ തെറ്റാകും എന്നാണ്  കൊച്ചിയില്‍ ബാറുകളില്‍ മദ്യം വിളമ്പിയ സ്ത്രീകള്‍ക്കെതിരെ കേസ് എടുത്തതു മുതല്‍ സോഷ്യൽ മീഡിയയിൽ ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യം. അബ്കാരിനിയമത്തിലെ വ്യവസ്ഥകളാണ് സ്ത്രീകള്‍ക്ക് ബാറുകളില്‍ മദ്യം വിളമ്പുന്നതിനു തടസമായി എക്സൈസ് വകുപ്പ് ചൂണ്ടികാട്ടുന്നത്. ലിംഗ സമത്വവും, മൗലികാവശങ്ങളുടെ ലംഘനവുമാണ് ഈ വിവേചനം.ഹൈക്കോടതി തള്ളിയിട്ടും എക്സൈസ് നിയമം മാറ്റിയില്ല. ഹൈക്കോടതി വിധിയിലൂടെയാണ് മദ്യഔട്ലെറ്റുകളില്‍ സ്ത്രീകള്‍ ജോലിയ്ക്കെത്തിയത്.വിദേശമദ്യനയത്തിലും, ബാര്‍,ബിയര്‍,വൈന്‍ പാര്‍ലറുകളിലെ ലൈസന്‍സ് വ്യവസ്ഥയിലുമാണ് സ്ത്രീകള്‍ക്ക് മദ്യം വിളമ്പുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2013 ലാണ് ഇതു സംബന്ധിച്ച നിയമം വന്നത്. വിദേശ മദ്യ നിയമം 27 (എ) ലാണ് സ്ത്രീകള്‍ മദ്യം വിളമ്പുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബാര്‍ ലൈസന്‍സ് വ്യവസ്ഥ 9(എ)യിലും, എഫ്.എല്‍ 11ബിയര്‍,വൈന്‍…

    Read More »
  • NEWS

    കേരള ബ്ലാസ്റ്റേഴ്‌സ് v/s ഹൈദരാബാദ് എഫ്‌സി  സ്‌കോർ പ്രവചിക്കാമോ ?

    കേരള ബ്ലാസ്റ്റേഴ്‌സ് v/s ഹൈദരാബാദ് എഫ്‌സി സ്‌കോർ എത്ര, നിങ്ങൾക്ക് പ്രവചിക്കാം #KeralaBlasters #hydrabadfc #indiansuperleague

    Read More »
  • NEWS

    ഛത്തീസ്ഗഡിൽ ക്രിസ്ത്യൻ ​വൈദികനെ വീട്ടിൽ കയറി വെട്ടിക്കൊന്നു

    ബിജാപൂര്‍: ക്രിസ്ത്യന്‍ വൈദികനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. ഛത്തീസ്ഗഢിലെ ബിജാപൂര്‍ ജില്ലയിലെ അംഗംപള്ളി ഗ്രാമത്തിൽ യാലം ശങ്കര്‍ (50) എന്ന ക്രിസ്ത്യന്‍ വൈദികനാണ് ക്രൂരമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. മുഖംമൂടി ധരിച്ച അഞ്ചംഗ സംഘം പാസ്റ്ററുടെ വീട്ടില്‍ അതിക്രമിച്ച് കയറി വലിച്ചിഴച്ച് കുത്തിക്കൊല്ലുകയായിരുന്നു. ഭാര്യയും രണ്ട് ആണ്‍മക്കളും പേരക്കുട്ടികളുമൊത്ത് കഴിയുന്നതിനിടെയാണ് അക്രമം.  ക്രിസ്തുമത വിശ്വാസം പ്രചരിപിച്ചാൽ കൊല്ലുമെന്ന് കൊലപാതകത്തിന് രണ്ട് ദിവസം മുമ്പ് തീവ്ര ഹിന്ദുത്വ സംഘടനക്കാർ പാസ്റ്റര്‍ യാലം ശങ്കറിനെ ഭീഷണിപ്പെടുത്തിയിരുന്നുതായി പ്രദേശവാസികൾ പറഞ്ഞു.അംഗംപള്ളിയിലെ ബി.സി.എം (ബസ്തര്‍ ഫോര്‍ ക്രൈസ്റ്റ് മൂവ്‌മെന്റ്) പള്ളിയിലെ മുതിർന്ന വൈദികനാണ് പാസ്റ്റര്‍ ശങ്കര്‍. ഗ്രാമത്തിലെ മുന്‍ സര്‍പഞ്ച് കൂടിയാണ് ഇദ്ദേഹം.  ജനങ്ങൾക്കിടയിൽ ഏറെ സ്വാധീനമുള്ള ശങ്കറിനെ തീവ്ര ഹിന്ദുത്വ സംഘങ്ങൾ ഇടക്കിടെ ഭീഷണിപ്പെടുത്തിയിരുന്നതായി  പ്രദേശവാസികൾ പറഞ്ഞു.

    Read More »
Back to top button
error: