Month: March 2022

  • Crime

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേസിൽ  കന്യാസ്ത്രീയുടെ അപ്പീൽ

    ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെ കന്യാസ്ത്രീ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. തെളിവുകള്‍ പരിശോധിക്കുന്നതില്‍ വിചാരണക്കോടതിക്ക് വീഴ്ച സംഭവിച്ചതായി അപ്പീലില്‍ പറയുന്നു. വിധിക്കെതിരെ പ്രോസിക്യൂഷനും അപ്പീല്‍ നല്‍കും. ഇതിന് സര്‍ക്കാര്‍ അനുമതി നല്‍കി. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി കോട്ടയം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പറഞ്ഞത്. ‘വെറുതേ വിടുന്നു’ എന്ന ഒറ്റവരിയില്‍ വിധി പറയുകയായിരുന്നു. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗമായ കന്യാസ്ത്രീയെ 2014 മുതല്‍ 2016 വരെ ബിഷപ് ഫ്രാങ്കോ പീഡിപ്പിച്ചു എന്നാണ് കേസ്.

    Read More »
  • Kerala

    2022-23 വര്‍ഷത്തെ മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു

    2022-23 വര്‍ഷത്തെ മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍ 2017-18 വര്‍ഷത്തെ മദ്യനയം പ്രഖ്യാപിച്ച അവസരത്തില്‍ സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യാസക്തി കുറച്ചുകൊണ്ടുവരുന്നതിന് മദ്യവര്‍ജ്ജനത്തിലൂന്നിയ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മദ്യനിരോധനം പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയില്ലെന്ന് അനുഭവങ്ങളിലൂടെ ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് മദ്യവര്‍ജ്ജനം എന്ന ലക്ഷ്യത്തിലൂന്നിയിട്ടുള്ളത്. മദ്യാസക്തിക്ക് അടിമപ്പെട്ടവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിന് സൗകര്യങ്ങള്‍ എല്ലാ ജില്ലകളിലും അനുവദിച്ചിട്ടുണ്ട്. അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം തടയുന്നതോടൊപ്പം തന്നെ ജനങ്ങളെ ബോധവല്‍ക്കരിച്ച് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം ഇല്ലാതാക്കുക എന്ന ദ്വിമുഖ പ്രവര്‍ത്തനമാണ് എക്‌സൈസ് വകുപ്പ് നടപ്പിലാക്കുന്നത്. മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കുന്നതിന് പൊതുജന പങ്കാളിത്തത്തോടെ ശക്തമായ പ്രചരണം നടത്തി ലഹരിവിമുക്ത നവകേരളം സാക്ഷാത്കരിക്കുന്നത് ലക്ഷ്യമിട്ടാണ് ”കേരള സംസ്ഥാന ലഹരിവര്‍ജ്ജനമിഷന്‍ – വിമുക്തി”-ക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സ്‌കൂള്‍/കോളേജ് തലങ്ങളില്‍ ‘ലഹരിവിരുദ്ധ ക്ലബ്ബുകള്‍’ രൂപീകരിച്ചിട്ടുള്ളതാണ്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ നേരിട്ടും മറ്റ് സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം പ്രയോജനപ്പെടുത്തിയും വിദ്യാഭ്യാസ…

    Read More »
  • NEWS

    വൈദേശിക ശക്തികള്‍ക്ക് എതിരെ പൊരുതിയ വീരന്മാരല്ല, ബ്രിട്ടീഷുകാരുടെ ഷൂ നക്കിയവരാണ് ഹീറോ:ഫാത്തിമ തഹ്ലിയ

    കര്‍ണ്ണാടകയില്‍ ഹിജാബ് നിരോധനത്തിന് പിന്നാലെ സ്കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് ടിപ്പു സുല്‍ത്താന്റെ ചരിത്ര ഭാഗങ്ങള്‍ നീക്കം ചെയ്തതിനെതിരെ പ്രതിഷേധവുമായി ഫാത്തിമ തഹ്ലിയയുടെ ഫേസ്ബുക്ക് പോസ്റ്റ്. ടിപ്പു സുല്‍ത്താന്റെ മഹത്വത്തെ സൂചിപ്പിക്കുന്ന ചരിത്ര ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ പോകുന്നുവെന്നും, മരണം വരെ ബ്രിട്ടീഷ് വിരുദ്ധനായി നിലകൊണ്ട ഒരു പോരാളിയുടെ ചരിത്രം ഇനി കുട്ടികള്‍ പഠിക്കേണ്ടതില്ലായെന്നാണ് ഇതിന്റെ ചുരുക്കമെന്നും തഹ്ലിയ ഫേസ്ബുക്കില്‍ കുറിച്ചു.   ‘വിഭിന്ന സംസ്‌കാരങ്ങളും ചരിത്രങ്ങളും മായ്ച്ചു കളയുന്നവര്‍ക്ക് വൈദേശിക ശക്തികള്‍ക്ക് എതിരെ പൊരുതിയ വീരന്മാരല്ല, ബ്രിട്ടീഷുകാരുടെ ഷൂ നക്കിയവരാണ് ഹീറോ’, ഫാത്തിമ തഹ്ലിയ വിമര്‍ശിച്ചു.

    Read More »
  • NEWS

    ഇലക്‌ട്രിക് സ്‌കൂട്ടറിന് വീണ്ടും തീപിടിച്ചു; നാലുദിവസത്തിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ സംഭവം

    ചെന്നൈ: ഇലക്‌ട്രിക് സ്‌കൂട്ടറിന് വീണ്ടും തീപിടിച്ചു.തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് സംഭവം.നാലുദിവസത്തിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ സംഭവമാണിത്. നേരത്തെ പ്രമുഖ ഇലക്‌ട്രിക് വാഹനനിര്‍മ്മാതാക്കളായ ഒലയുടെയും ഒകിനാവ ഓട്ടോടെക്കിന്റെയും സ്‌കൂട്ടറുകള്‍ക്കും സമാനമായി തീപിടിച്ചിരുന്നു.ഇതോടെ ഇലക്‌ട്രിക് വാഹനങ്ങളുടെ സുരക്ഷ സംബന്ധിച്ച സംശയങ്ങളും ഉയര്‍ന്നിട്ടുണ്ട്. വടക്കന്‍ ചെന്നൈയില്‍ ജനവാസകേന്ദ്രത്തിലാണ് ഇലക്‌ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറാണ് നശിച്ചത്.

    Read More »
  • NEWS

    ക്ഷേത്രത്തിൽ ഭക്ഷ്യവിഷബാധ എന്ന് വ്യാജപ്രചാരണം

    കൊല്ലം: തൃപ്പനയം ദേവീക്ഷേത്രത്തില്‍ ഭക്ഷ്യവിഷബാധയെന്ന വ്യാജ പ്രചരണത്തിന് പിന്നില്‍ ഐസ്‌ക്രീം ലോബികളുടെ കുടിപ്പക എന്ന് വിവരം.കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തില്‍നിന്നും ഐസ്‌ക്രീം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന പേരില്‍ വ്യാജ പ്രചാരണം ഉണ്ടായത്. ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിയ  ആളുകൾക്ക് ഐസ് ക്രീം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റെന്നും തൊട്ടടുത്ത സ്വകര്യ ആശുപത്രിയില്‍ നിരവധി പേര്‍ ചികിത്സ തേടിയെന്നുമായിരുന്നു പ്രചാരണം.എന്നാല്‍ അധികൃതർ ഇത്  നിഷേധിക്കുകയായിരുന്നു. ക്ഷേത്രത്തില്‍ എല്ലാവര്‍ഷവും ഉത്സവത്തിന് ഐസ്‌ക്രീം ഉള്‍പ്പടെയുള്ളവ ലേലം ചെയ്ത് കൊടുക്കുകയാണ് പതിവ്. എന്നാല്‍ ലേലം പിടിച്ച സംഘങ്ങള്‍ തമ്മില്‍ അന്ന് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ലേലം കിട്ടാതെ പോയ സംഘത്തില്‍പ്പെട്ടവരാണ് ഇത്തരം വ്യാജ ആരോപണവുമായെത്തിയത്.

    Read More »
  • NEWS

    കന്യാകുമാരിയിൽ കണ്ണാടി പാലം വരുന്നു

    കന്യാകുമാരി:കന്യാകുമാരി ത്രിവേണി സംഗമത്തിലുള്ള വിവേകാനന്ദപ്പാറയും തിരുവള്ളുവര്‍ പ്രതിമയും ബന്ധിപ്പിച്ച്‌  കണ്ണാടി പാലം നിര്‍മ്മിക്കും.തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്.37 കോടി രൂപ ചെലവിലാണ് പാലം നിര്‍മ്മിക്കുന്നത്. പാലത്തിനായിട്ടുള്ള ടെന്‍ഡര്‍ ക്ഷണിച്ചിട്ടുള്ളതായും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ ആരംഭിച്ച്‌ ഒരു വര്‍ഷത്തിനുള്ളില്‍ പണികള്‍ പൂര്‍ത്തിയാക്കുമെന്നും വിവേകാനന്ദ സ്മാരകവും തിരുവള്ളുവര്‍ ശിലയും സന്ദര്‍ശിച്ച ശേഷം തമിഴ്നാട് പൊതുമരാമത്ത് മന്ത്രി എ.വി. വേലു അറിയിച്ചു. 72 മീറ്റര്‍ നീളവും,10 മീറ്റര്‍ വീതിയുമുള്ള പാലം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയില്‍ കണ്ണാടിയിലാണ് നിര്‍മ്മിക്കുന്നത്.

    Read More »
  • NEWS

    കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഡി എ (ക്ഷാമബത്ത) 3 ശതമാനം വര്‍ധിപ്പിച്ചു

    ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഡി എ (ക്ഷാമബത്ത) 3 ശതമാനം വര്‍ധിപ്പിച്ചു. വെള്ളിയാഴ്ച മുതല്‍ വര്‍ധനവ് നിലവില്‍ വരും.കൊവിഡ് കാരണം ഒന്നര വര്‍ഷത്തിലേറെയായി ഡി എയിലെ പരിഷ്‌ക്കരണം മുടങ്ങി കിടക്കുകയായിരുന്നു. 2021 ജൂലൈയില്‍, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഡിയര്‍നസ് അലവന്‍സും ഡിയര്‍നെസ് റിലീഫും നീണ്ട ഇടവേളയ്ക്ക് ശേഷം 17 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി ഉയര്‍ത്തിയിരുന്നു. 2021 ഒക്ടോബറില്‍ വീണ്ടും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിയര്‍നസ് അലവന്‍സില്‍ 3 ശതമാനം വര്‍ധനയുണ്ടായി. ഇതോടെ 2021 ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ 31 ശതമാനമായി ഉയര്‍ന്നു. ഈ തീരുമാനം 50 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 65 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഗുണം ചെയ്യും.

    Read More »
  • India

    പിഎല്‍ഐ പദ്ധതി: 35 ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകളുടെ നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിച്ചു

    ന്യൂഡല്‍ഹി: ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയുമായി ബന്ധപ്പെട്ട പ്രൊഡക്ഷന്‍ ലിങ്ക്ഡ് സ്‌കീമിന് (പിഎല്‍ഐ) കീഴില്‍ 35 ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകളുടെ (എപിഐ) നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിച്ചതായി കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. നേരത്തെ ഇവ ഇറക്കുമതി ചെയ്യുകയായിരുന്നു.  32 വ്യത്യസ്ത നിര്‍മ്മാണ പ്ലാന്റുകളില്‍ നിന്നാണ് 35 എപിഐകളും നിര്‍മ്മിക്കുന്നതെന്നും ഇത് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്ക് ഉത്തേജനം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ ഫാര്‍മ മേഖലയില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ 15,000 കോടി രൂപയുടെ പിഎല്‍ഐ പദ്ധതി പ്രഖ്യാപിച്ചിരുന്നു. സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ്, അരബിന്ദോ ഫാര്‍മ, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ലുപിന്‍, മൈലാന്‍ ലബോറട്ടറീസ്, സിപ്ല, കാഡില ഹെല്‍ത്ത് കെയര്‍ എന്നിവയുള്‍പ്പെടെ 55 കമ്പനികളാണ് പിഎല്‍ഐ ലഭിക്കുന്നതിന് യോഗ്യത നേടിയത്. മാനദണ്ഡങ്ങള്‍ അനുസരിച്ച് യോഗ്യത നേടിയ ഓരോ കമ്പനിക്കും പരമാവധി ആറ് വര്‍ഷത്തേക്ക് ഇന്‍സെന്റീവുകള്‍ ലഭ്യമാകും. ഫോര്‍മുലേഷനുകള്‍, ബയോഫാര്‍മസ്യൂട്ടിക്കല്‍സ്, ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍,…

    Read More »
  • Business

    ഇന്ത്യ-യുഎഇ സ്വതന്ത്ര വ്യാപാര കരാര്‍: 2030ഓടെ 250 ബില്യണ്‍ ഡോളറായി ഉയര്‍ത്തണം

    ദുബായ്: ഇന്ത്യയും യുഎഇയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ വലിയ അവസരങ്ങള്‍ തുറന്നിട്ടുണ്ടെന്നും, ഇരു രാജ്യങ്ങളിലെയും ബിസിനസുകള്‍ 2030 ഓടെ ഉഭയകക്ഷി വ്യാപാരം 250 ബില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ ശ്രമിക്കണമെന്നും കേന്ദ്രവാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സിഇപിഎ) ഫെബ്രുവരിയില്‍ ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റുകളും (യുഎഇ) ഒപ്പുവച്ചിരുന്നു. ഇത് മെയ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. കരാര്‍ പ്രകാരം, തുണിത്തരങ്ങള്‍, കൃഷി, ഡ്രൈ ഫ്രൂട്ട്‌സ്, രത്‌നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള 6,090 ചരക്കുകളുടെ ആഭ്യന്തര കയറ്റുമതിക്കാര്‍ക്ക് യുഎഇ വിപണിയില്‍ തീരുവ രഹിത പ്രവേശനം ലഭിക്കും. ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി രണ്ട് ട്രില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ ഇന്ത്യ നോക്കുകയാണെന്നും ആ ലക്ഷ്യം കൈവരിക്കുന്നതില്‍ യുഎഇ പ്രധാന പങ്ക് വഹിക്കുമെന്നും മന്ത്രി പറഞ്ഞു. യൂറോപ്പില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമുള്ള മറ്റ് വിപണികളെ ആകര്‍ഷിക്കുന്നതിനുള്ള ഒരു വാതിലാണ് യുഎഇയെന്ന് ഗോയല്‍ പറഞ്ഞു. ഇന്ത്യന്‍ ചരക്ക് കയറ്റുമതി ഈ…

    Read More »
  • Business

    ബോണ്ടുകളിലൂടെ 12,000 കോടി രൂപ സമാഹരിക്കാനുള്ള നീക്കവുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്

    ന്യൂഡല്‍ഹി: ബോണ്ടുകളിലൂടെ 12,000 കോടി രൂപ സമാഹരിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന് ബോര്‍ഡ് അംഗീകാരം നല്‍കിയതായി പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) അറിയിച്ചു. ഒന്നോ അതിലധികമോ ഘട്ടങ്ങളിലായി 5,500 കോടി രൂപ വരെയുള്ള ബേസല്‍ 3 മാനദണ്ഡമനുസരിച്ചുള്ള് എടി-1 ബോണ്ടുകളും 6,500 കോടി രൂപ വരെയുള്ള ടയര്‍ 2 ബോണ്ടുകളും ഇഷ്യൂ ചെയ്യുന്നതിലൂടെ 12,000 കോടി രൂപ വരെ മൂലധനം സമാഹരിക്കാനാണ് ബോര്‍ഡ് അംഗീകാരം നല്‍കിയിരിക്കുന്നതെന്ന് ഫയലിംഗില്‍ പറയുന്നു. ടയര്‍ 2 ബോണ്ടുകളില്‍ വെളിപ്പെടുത്താത്ത കരുതല്‍ ശേഖരം, പുനര്‍മൂല്യനിര്‍ണ്ണയ കരുതല്‍, ഹൈബ്രിഡ് മൂലധന ഉപകരണങ്ങള്‍, നിക്ഷേപ കരുതല്‍ അക്കൗണ്ടുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ബേസല്‍ 3 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഇക്വിറ്റി ഷെയറുകള്‍ക്ക് സമാനമാണ് എടി1 ബോണ്ടുകള്‍. ഇവ മൂലധനമായി തന്നെ പരിഗണിക്കും. അവ ബാങ്കുകളുടെ ടയര്‍ 1 മൂലധനത്തിന്റെ ഭാഗമാണ്. ബിഎസ്ഇയില്‍ പിഎന്‍ബി ഓഹരികള്‍ 1.96 ശതമാനം ഇടിഞ്ഞ് 34.95 രൂപയില്‍ അവസാനിച്ചു.

    Read More »
Back to top button
error: