NEWS

ക്ഷേത്രത്തിൽ ഭക്ഷ്യവിഷബാധ എന്ന് വ്യാജപ്രചാരണം

കൊല്ലം: തൃപ്പനയം ദേവീക്ഷേത്രത്തില്‍ ഭക്ഷ്യവിഷബാധയെന്ന വ്യാജ പ്രചരണത്തിന് പിന്നില്‍ ഐസ്‌ക്രീം ലോബികളുടെ കുടിപ്പക എന്ന് വിവരം.കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തില്‍നിന്നും ഐസ്‌ക്രീം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന പേരില്‍ വ്യാജ പ്രചാരണം ഉണ്ടായത്.
ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിയ  ആളുകൾക്ക് ഐസ് ക്രീം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റെന്നും തൊട്ടടുത്ത സ്വകര്യ ആശുപത്രിയില്‍ നിരവധി പേര്‍ ചികിത്സ തേടിയെന്നുമായിരുന്നു പ്രചാരണം.എന്നാല്‍ അധികൃതർ ഇത്  നിഷേധിക്കുകയായിരുന്നു.
ക്ഷേത്രത്തില്‍ എല്ലാവര്‍ഷവും ഉത്സവത്തിന് ഐസ്‌ക്രീം ഉള്‍പ്പടെയുള്ളവ ലേലം ചെയ്ത് കൊടുക്കുകയാണ് പതിവ്. എന്നാല്‍ ലേലം പിടിച്ച സംഘങ്ങള്‍ തമ്മില്‍ അന്ന് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ലേലം കിട്ടാതെ പോയ സംഘത്തില്‍പ്പെട്ടവരാണ് ഇത്തരം വ്യാജ ആരോപണവുമായെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: