കന്യാകുമാരി:കന്യാകുമാരി ത്രിവേണി സംഗമത്തിലുള്ള വിവേകാനന്ദപ്പാറയും തിരുവള്ളുവര്‍ പ്രതിമയും ബന്ധിപ്പിച്ച് കണ്ണാടി പാലം നിര്‍മ്മിക്കും.തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്.37 കോടി രൂപ ചെലവിലാണ് പാലം നിര്‍മ്മിക്കുന്നത്.
പാലത്തിനായിട്ടുള്ള ടെന്‍ഡര്‍ ക്ഷണിച്ചിട്ടുള്ളതായും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ പണികള്‍ പൂര്‍ത്തിയാക്കുമെന്നും വിവേകാനന്ദ സ്മാരകവും തിരുവള്ളുവര്‍ ശിലയും സന്ദര്‍ശിച്ച ശേഷം തമിഴ്നാട് പൊതുമരാമത്ത് മന്ത്രി എ.വി. വേലു അറിയിച്ചു. 72 മീറ്റര്‍ നീളവും,10 മീറ്റര്‍ വീതിയുമുള്ള പാലം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയില്‍ കണ്ണാടിയിലാണ് നിര്‍മ്മിക്കുന്നത്.