Month: March 2022

  • Business

    70 മില്യണ്‍ ഡോളര്‍ സമാഹരിച്ച് എഡ്യുടെക് സ്റ്റാര്‍ട്ടപ്പ് ക്ലാസ്പ്ലസ്

    ന്യൂഡല്‍ഹി: ആല്‍ഫ വേവ് ഗ്ലോബലും ടൈഗര്‍ ഗ്ലോബലും ചേര്‍ന്ന് നടത്തിയ ഫണ്ടിംഗ് റൗണ്ടില്‍ എഡ്യുടെക് സ്റ്റാര്‍ട്ടപ്പായ ക്ലാസ്പ്ലസ് 70 മില്യണ്‍ ഡോളര്‍ (ഏകദേശം 531 കോടി രൂപ) സമാഹരിച്ചു. സീരീസ് ഡി ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായി, അബുദാബി ആസ്ഥാനമായുള്ള ചിമേര വെഞ്ചേഴ്‌സ് പുതിയ നിക്ഷേപകനായി എത്തിയപ്പോള്‍ നിലവിലുള്ള നിക്ഷേപകരായ ആര്‍ടിപി ഗ്ലോബല്‍ കമ്പനിയിലെ നിക്ഷേപം ഇരട്ടിയാക്കി. 2021 ജൂണില്‍ സീരീസ് സി റൗണ്ടില്‍ 65 മില്യണ്‍ യുഎസ് ഡോളര്‍ സമാഹരിച്ചിരുന്നു. എട്ട് മാസങ്ങള്‍ക്ക് ശേഷം വരുന്ന പുതിയ റൗണ്ട് ഫണ്ടിംഗില്‍ ക്ലാസ്പ്ലസിന്റെ മൂല്യം ഇരട്ടിയായി 600 മില്യണ്‍ ഡോളറായി ഉയര്‍ന്നു, കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. 2018ല്‍ മുകുള്‍ റുസ്തഗിയും ഭസ്വത് അഗര്‍വാളും ചേര്‍ന്നാണ് ക്ലാസ്പ്ലസ് സ്ഥാപിച്ചത്. അധ്യാപകര്‍ക്കും കണ്ടന്റുകള്‍ നല്‍കുന്നവര്‍ക്കും ഓഫ്‌ലൈന്‍ ട്യൂഷന്‍ സെന്ററുകള്‍ ഡിജിറ്റൈസ് ചെയ്യാനും അവരുടെ കോഴ്‌സുകള്‍ ഓണ്‍ലൈനില്‍ വില്‍ക്കാനും അനുവദിക്കുന്ന ആദ്യത്തെ ഓണ്‍ലൈന്‍ മൊബൈല്‍ പ്ലാറ്റ്ഫോമായി ഇത് പ്രവര്‍ത്തിക്കുന്നു. പ്ലാറ്റ്‌ഫോം മെച്ചപ്പെടുത്തുന്നതിനും ക്ലാസ്പ്ലസിന്റെ ആഗോള സാന്നിധ്യം വിപുലീകരിക്കുന്നതിനും…

    Read More »
  • Business

    കല്‍ക്കരി വിതരണ ആശങ്കകള്‍ ഒഴിവാക്കി കോള്‍ ഇന്ത്യ

    ന്യൂഡല്‍ഹി: കല്‍ക്കരി വിതരണ ക്ഷാമം സംബന്ധിച്ച ആശങ്കകള്‍ ഒഴിവാക്കിക്കൊണ്ട്, ഊര്‍ജമേഖലയുടെ ആവശ്യം നിറവേറ്റുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോള്‍ ഇന്ത്യ അറിയിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം മാര്‍ച്ച് 24 വരെ കോള്‍ ഇന്ത്യ, രാജ്യത്തെ പവര്‍ യൂട്ടിലിറ്റികള്‍ക്ക് എക്കാലത്തെയും ഉയര്‍ന്ന അളവായ 528 ദശലക്ഷം ടണ്‍ കല്‍ക്കരി വിതരണം ചെയ്തു. വൈദ്യുതി മന്ത്രാലയവും, കേന്ദ്ര വൈദ്യുതി അതോറിറ്റിയും കണക്കാക്കിയിട്ടുള്ള 536 ടണ്‍ പ്രൊ-റേറ്റഡ് ഡിമാന്‍ഡിന്റെ 98.5 ശതമാനമാണിത്. കോള്‍ ഇന്ത്യ ലിമിറ്റഡ് (സിഐഎല്‍) വൈദ്യുതി മേഖലയുടെ വിതരണ ആശങ്ക ഒഴിവാക്കുകയും, ഈ മേഖലയുടെ കല്‍ക്കരി ആവശ്യകത മുന്‍ഗണനാടിസ്ഥാനത്തില്‍ നിറവേറ്റുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയും ചെയ്യുന്നതായി പ്രസ്താവനയില്‍ പറഞ്ഞു. സപ്ലൈ കണക്കുകള്‍ സൂചിപ്പിക്കുന്നത് പോലെ, രാജ്യത്തെ പവര്‍ സ്റ്റേഷനുകളിലേക്കുള്ള കയറ്റുമതി കൃത്യമായി നിറവേറ്റുന്നതിലും സിഐഎല്‍ ശ്രദ്ധ കൊടുക്കുന്നു. പവര്‍ പ്ലാന്റുകളിലെ ആഭ്യന്തര കല്‍ക്കരി ശേഖരം ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ഏകദേശം 25 ദശലക്ഷം ടണ്‍ ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ഗുഡ്‌സ്…

    Read More »
  • Business

    തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണ വിലയില്‍ ഇടിവ്

    കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,120 രൂപ. ഗ്രാം വില പത്തു രൂപ കുറഞ്ഞ് 4765 ആയി. തിങ്കളാഴ്ച സ്വര്‍ണ വിലയില്‍ 200 രൂപയുടെ കുറവു രേഖപ്പെടുത്തിയിരുന്നു. ഇന്നലെ 160 രൂപ കൂടി താഴ്ന്നു. ഇന്നത്തെ ഇടിവു കൂടിയാവുമ്പോള്‍ മൂന്നു ദിവസത്തിനിടെ കുറഞ്ഞത് 440 രൂപ. ഈ മാസത്തിന്റെ രണ്ടാം പകുതി മുതല്‍ സ്വര്‍ണ വില ചാഞ്ചാട്ടത്തിലാണ് മുന്നോട്ടുപോവുന്നത്.  

    Read More »
  • Kerala

    മുകളിലേക്ക് തന്നെ; ഇന്നും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവ്

    തിരുവനന്തപുരം: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ ഇന്നും വര്‍ധനവ്. ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയും വര്‍ധിച്ചതായി എണ്ണക്കമ്പനികള്‍ അറിയിച്ചു. ഒന്‍പത് ദിവസത്തിനിടെ ഉണ്ടാവുന്ന എട്ടാമത്തെ വര്‍ധനവാണിത്. ഇതിനോടകം ആറ് രൂപയോളം പെട്രോളിനും ഡീസലിനും വില വര്‍ധിച്ചിട്ടുണ്ട്. ഇത് രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും വിലയും നിരക്കുകളും നിര്‍ബന്ധിക്കാന്‍ ഇത് കാരണമാകും. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികള്‍ വീണ്ടും വില വര്‍ധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് അവസാനം ഇന്ധന വിലയില്‍ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയില്‍ വില 82 ഡോളറിനരികെയായിരുന്നു. ഇപ്പോള്‍ 120 ഡോളറിന് അരികിലാണ് വില. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. ഇതോടെ എല്ലാ മേഖലയിലും വിലക്കയറ്റവും കൂടും. ക്രൂഡ്…

    Read More »
  • NEWS

    പൂര്‍ണ ഗര്‍ഭിണിയായ ആടിനെ ലൈംഗികായി ഉപദ്രവിച്ചു കൊലപ്പെടുത്തിയ സംഘത്തിലെ ഒരാള്‍ പിടിയിൽ

    കാഞ്ഞങ്ങാട്: പൂര്‍ണ ഗര്‍ഭിണിയായ ആടിനെ ലൈംഗികായി ഉപദ്രവിച്ചു കൊലപ്പെടുത്തിയ സംഘത്തിലെ ഒരാള്‍ പിടിയില്‍.മൂന്നു പേര്‍ ചേര്‍ന്നാണ് ആടിനെ ഉപദ്രവിച്ചതെന്ന് പൊലീസ് പറഞ്ഞു.കാഞ്ഞങ്ങാട് പട്ടണത്തിലാണ് സംഭവം. കൊട്ടച്ചേരിയിലെ ഹോട്ടലില്‍ വളര്‍ത്തിയിരുന്ന ആടിനു നേരെയാണ് ലൈംഗിക ആക്രമണം ഉണ്ടായത്.ആട് നാലു മാസം ഗര്‍ഭിണിയായിരുന്നു. ഹോട്ടലിലെ തൊഴിലാളി സെന്‍തില്‍ ആണ് പിടിയിലായത്.മറ്റു രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ഹോസ്ദുര്‍ഗ് പൊലീസ് പറഞ്ഞു.ഗര്‍ഭിണിയായ ആട് ചത്ത നിലയില്‍ ആയിരുന്നു.   ഇന്നലെ രാത്രി ഒന്നരയോടെ ഹോട്ടലിനു പിന്നില്‍ നിന്ന് അസ്വാഭാവിക ശബ്ദം കേട്ട് മറ്റു തൊഴിലാളികള്‍ പരിശോധിക്കുകയായിരുന്നു. വളര്‍ത്തിയിരുന്ന മൂന്ന് ആടുകളെയും കെട്ടിയിരുന്നത് ഇവിടെയായിരുന്നു. തൊഴിലാളികള്‍ എത്തിയതോടെ മൂന്നു പേര്‍ മതില്‍ ചാടിക്കടന്ന് ഓടാന്‍ ശ്രമിച്ചു. സെന്‍തിലിനെ അവര്‍ പിടികൂടി.

    Read More »
  • NEWS

    ഐഎന്‍ടിയുസി കോണ്‍ഗ്രസ് പോഷക സംഘടനയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

    തിരുവനന്തപുരം: ഐഎന്‍ടിയുസിക്കെതിരെ വി ഡി സതീശന്‍.രണ്ടു ദിവസത്തെ പണിമുടക്കിൽ പങ്കെടുത്തതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഐഎന്‍ടിയുസി കോണ്‍ഗ്രസ് പോഷക സംഘടനയല്ലെന്ന്  അദ്ദേഹം പറഞ്ഞു.ഐഎന്‍ടിയുസിയില്‍ കോണ്‍ഗ്രസ് അനുഭാവികള്‍ കൂടുതല്‍ ഉണ്ടെന്നത് വസ്തുതയാണ്.പക്ഷെ പണിമുടക്ക് ഹര്‍ത്താലിന് സമാനമായി. കോണ്‍ഗ്രസ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് എതിരാണെന്നും ഏത് ട്രേഡ് യൂണിയന്‍ ആയാലും ഇത്തരം പ്രവണത അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനാവകാശം ചോദ്യം ചെയ്യുന്നത് ആരായാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും സമരങ്ങളോടുള്ള വിയോജിപ്പ് ഐഎന്‍ടിയുസിയെ അറിയിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

    Read More »
  • India

    കുതിപ്പ് തുടര്‍ന്ന് ഗൗതം അദാനി; സമ്പത്തില്‍ വന്‍ വര്‍ധന

    ന്യൂഡല്‍ഹി: 2021ല്‍ രാജ്യത്ത് വലിയ നേട്ടമുണ്ടാക്കിയ വ്യവസായികളിലൊരാളാണ് ഗൗതം അദാനി. 2022 വര്‍ഷത്തെ ആദ്യത്തെ മൂന്ന് മാസങ്ങള്‍ പിന്നിടുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ അതേ കുതിപ്പ് തുടരുകയാണ് അദാനി. പ്രതിസന്ധിക്കിടയിലും കമ്പനിയുടെ ഓഹരി വിലകള്‍ കുതിച്ചത് വലിയ നേട്ടമാണ് അദാനിക്കുണ്ടാക്കിയത്. 2021ന്റെ ആദ്യപാദത്തില്‍ സമ്പത്തിന്റെ കണക്കില്‍ അദാനി ജെഫ് ബെസോസ്, ഇലോണ്‍ മസ്‌ക് എന്നിവരെ മറികടന്നിരുന്നു. ഈ വര്‍ഷവും അതേ നേട്ടമാണ് അദാനി ആവര്‍ത്തിക്കുന്നത്. ഈ വര്‍ഷം 18.4 ബില്യണ്‍ ഡോളറിന്റെ നേട്ടമാണ് അദാനിക്കുണ്ടായത്. അദാനിയുടെ ആസ്തി 95 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയില്‍ ഒന്നാമതുള്ള അദാനി ബ്ലൂംബര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡക്സ് പ്രകാരം ലോകത്ത് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ സമ്പന്നരുടെ പട്ടികയില്‍ രണ്ടാമതാണ്. അദാനി എന്റര്‍പ്രൈസ്, അദാനി പവര്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി വില്‍മര്‍ എന്നിവയുടെ ഓഹരികള്‍ 12 മുതല്‍ 103 ശതമാനം വരെ 2022ല്‍ ഉയര്‍ന്നിരുന്നു. അദാനി…

    Read More »
  • NEWS

    ഇസ്രായേലിലെ ഭീകരാക്രമണത്തെ  അപലപിച്ച്‌ ഇന്ത്യ

    ഇസ്രായേലിലെ ആക്രമണങ്ങളെ അപലപിച്ച്‌ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.കൊല്ലപെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലില്‍ ട്വീറ്റ് ചെയ്തു. ഇസ്രയേലിലെ ടെല്‍ അവീവില്‍ ഇന്നലെ രാത്രിയാണ് ആയുധധാരി ആക്രമണം നടത്തിയത്.സംഭവത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. ഒരു പോലീസുകാരനും നാല് സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. 26 വയസുള്ള പലസ്തീന്‍ ഭീകരനാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ കുറ്റപ്പെടുത്തി.അക്രമിയെ സംഭവ സ്ഥലത്തു തന്നെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തുകയും ചെയ്തു.

    Read More »
  • NEWS

    ഏഷ്യാനെറ്റിലേക്ക് തൊഴിലാളി സംഘടനകൾ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് ലൈവ് കവറേജ് നല്‍കി ഏഷ്യാനെറ്റ് ന്യൂസ്

    തിരുവനന്തപുരം:ചാനൽ ചർച്ചയ്‌ക്കിടെ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയും സിപിഐ എം എം രാജ്യസഭാ കക്ഷി നേതാവുമായ എളമരം കരിമിനെ ആക്രമിക്കാൻ ആഹ്വാനം നൽകിയ വിനു വി ജോണിനെതിരെ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനൽ ഓഫീസിലേക്ക്‌  തൊഴിലാളികൾ സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിന് ലൈവ് കവറേജ് നൽകി ഏഷ്യാനെറ്റ് ന്യൂസ്.ഇതോടൊപ്പം സമരക്കാര്‍ പറയുന്ന കാരണം തെറ്റാണെന്ന് ആവര്‍ത്തിക്കുന്ന വീഡിയോയും അന്നത്തെ ചര്‍ച്ചയും ചാനല്‍ കാണിക്കുന്നുണ്ട്. ആനത്തലവട്ടം ആനന്ദനാണ് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തത്. ഇന്ന് സമരങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന മാധ്യമ പ്രവര്‍ത്തകരടക്കം മുഴുവന്‍ തൊളിലാളികളും ഈ പോരാട്ടത്തില്‍ അണിചേരേണ്ടിവരുമെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. വിനു വി ജോണിന്റെ ആഹ്വാനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് നടപടിയെടുക്കണം. ഈ രീതിയില്‍ മുന്നോട്ടുപോകാനാണ് തീരുമാനമെങ്കില്‍ തൊഴിലാളികളുടെ പ്രതിഷേധം വീണ്ടും ശക്തമാകും – ആനത്തലവട്ടം പറഞ്ഞു.   അതേസമയം തൊഴിലാളി സംഘടനകളുടെ മാര്‍ച്ച്‌  ഫയര്‍‌സ്റ്റേഷന്‍ ആസ്ഥാനത്തിന് മുന്നില്‍ വച്ച്‌ പോലീസ് തടഞ്ഞു. ‘ജനപ്രിയ തൊഴിലാളിവര്‍ഗ…

    Read More »
  • NEWS

    കോടതി ഉത്തരവ് പാലിച്ചില്ല; നഗരസഭാ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി

    പത്തനംതിട്ട: ഹൈക്കോടതിയുടെ ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്ന് പത്തനംതിട്ട നഗരസഭാ സെക്രട്ടറി എസ്.ഷേര്‍ല ബീഗത്തെ അറസ്റ്റ് ചെയ്ത് ഹൈക്കോടതിയില്‍ ഹാജരാക്കി. കോടതിയലക്ഷ്യ ഹര്‍ജിയില്‍ മാര്‍ച്ച്‌ 14ന് സെക്രട്ടറിയോട് നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.കെട്ടിട നിര്‍മാണത്തിന് പെര്‍മിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി ഉത്തരവുണ്ടായത്.ഉത്തരവ് നടപ്പാക്കിയാല്‍ ഇതിന്‍റെ ആവശ്യമില്ലെന്നും വ്യക്തമാക്കിയിരുന്നു.എന്നാല്‍ ഉത്തരവ് നടപ്പാക്കുകയോ കോടതിയില്‍ ഹാജരാകുകയോ ചെയ്യാത്തതിനാല്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കഴിഞ്ഞ ദിവസം കോടതി ഉത്തരവിടുകയായിരുന്നു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കായിരുന്നു ഇക്കാര്യത്തില്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്.

    Read More »
Back to top button
error: