കര്‍ണ്ണാടകയില്‍ ഹിജാബ് നിരോധനത്തിന് പിന്നാലെ സ്കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് ടിപ്പു സുല്‍ത്താന്റെ ചരിത്ര ഭാഗങ്ങള്‍ നീക്കം ചെയ്തതിനെതിരെ പ്രതിഷേധവുമായി ഫാത്തിമ തഹ്ലിയയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ടിപ്പു സുല്‍ത്താന്റെ മഹത്വത്തെ സൂചിപ്പിക്കുന്ന ചരിത്ര ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ പോകുന്നുവെന്നും, മരണം വരെ ബ്രിട്ടീഷ് വിരുദ്ധനായി നിലകൊണ്ട ഒരു പോരാളിയുടെ ചരിത്രം ഇനി കുട്ടികള്‍ പഠിക്കേണ്ടതില്ലായെന്നാണ് ഇതിന്റെ ചുരുക്കമെന്നും തഹ്ലിയ ഫേസ്ബുക്കില്‍ കുറിച്ചു.
‘വിഭിന്ന സംസ്‌കാരങ്ങളും ചരിത്രങ്ങളും മായ്ച്ചു കളയുന്നവര്‍ക്ക് വൈദേശിക ശക്തികള്‍ക്ക് എതിരെ പൊരുതിയ വീരന്മാരല്ല, ബ്രിട്ടീഷുകാരുടെ ഷൂ നക്കിയവരാണ് ഹീറോ’, ഫാത്തിമ തഹ്ലിയ വിമര്‍ശിച്ചു.