ചെന്നൈ: ഇലക്ട്രിക് സ്കൂട്ടറിന് വീണ്ടും തീപിടിച്ചു.തമിഴ്നാട്ടിലെ ചെന്നൈയിലാണ് സംഭവം.നാലുദിവസത്തിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ സംഭവമാണിത്. നേരത്തെ പ്രമുഖ ഇലക്ട്രിക് വാഹനനിര്‍മ്മാതാക്കളായ ഒലയുടെയും ഒകിനാവ ഓട്ടോടെക്കിന്റെയും സ്കൂട്ടറുകള്‍ക്കും സമാനമായി തീപിടിച്ചിരുന്നു.ഇതോടെ ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷ സംബന്ധിച്ച സംശയങ്ങളും ഉയര്‍ന്നിട്ടുണ്ട്.
വടക്കന്‍ ചെന്നൈയില്‍ ജനവാസകേന്ദ്രത്തിലാണ് ഇലക്ട്രിക് സ്കൂട്ടര്‍ കത്തിനശിച്ചത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറാണ് നശിച്ചത്.