Month: March 2022
-
World
ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ? ട്വിറ്ററിനെ തന്നെ മസ്‌ക് വാങ്ങുമോ ?
കാലിഫോര്‍ണിയ: കഴിഞ്ഞ കുറേ നാളുകളായി ടെക് ലോകം കാത്തിരിക്കുന്ന ഒന്നാണ് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല പുറത്തിറക്കുന്ന സ്മാര്‍ട്ട് ഫോണ്‍. പതിവായി പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്ന മസ്‌ക് സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പഴയവ നശിപ്പിച്ചുകളയും എന്നാണ് റിപ്പോര്‍ട്ടുകള്‍. അത്രയേറെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന്ന ആളാണ് മസ്‌കെന്ന് അര്‍ത്ഥം. രണ്ട് ദിവസം മുമ്പാണ് ‘സ്വതന്ത്രമായ അഭിപ്രായ പ്രകനത്തിന് ട്വിറ്റര്‍ അവസരം ഒരുക്കുന്നുണ്ടോ’ എന്ന ഒരു പോള്‍ ട്വിറ്ററിലൂടെ തന്നെ മസ്‌ക് നടത്തിയത്. ഇതിന് പിന്നാലെയാണ് പ്രണയ് പതോള്‍ എന്നയാള്‍ മസ്‌കിനോട് പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം തുടങ്ങുമോ എന്ന ചോദ്യം ഉന്നയിച്ചത്. ഞാന്‍ അതിനെക്കുറിച്ച് ഗൗരവകരമായി അലോചിക്കുന്നുണ്ട് എന്നാണ് മസ്‌ക് ഉത്തരം നല്‍കിയത്. മറുപടി ട്വീറ്റിന് പിന്നാലെ മസ്‌ക് പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം തുടങ്ങുന്തിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ട്വിറ്ററില്‍ നടന്നത്. പുതിയ ഒരു പ്ലാറ്റ്ഫോം തുടങ്ങുന്നതിന് പകരം ട്വിറ്ററിനെ തന്നെ മസ്‌ക് വാങ്ങണം എന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തെത്തി.…
Read More » -
Business
ചൈനീസ് ബന്ധമുള്ള എന്‍ബിഎഫ്സികളെ നിരോധിക്കണമെന്ന് ഇഡി
ന്യൂഡല്‍ഹി: ചൈനീസ് ബന്ധമുള്ള നോണ്‍-ബാങ്കിങ് ഫിനാന്‍സ് കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോടാണ് ഇഡി ആവശ്യം ഉന്നയിച്ചത്. വിഷയത്തില്‍ 40 എന്‍ബിഎഫ്സികളുടെ പട്ടികയും ഇഡി തയ്യാറാക്കിയിട്ടുണ്ട്. വായ്പ നല്‍കല്‍, വീണ്ടെടുക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് എന്‍ബിഎഫ്സികളുടെ മേല്‍ യാതൊരു നിയന്ത്രണങ്ങളും ഇല്ലെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. എന്‍ബിഎഫ്സികളുമായി സഹകരിക്കുന്ന ഫിന്‍ടെക്കുകളാണ് വായ്പ വീണ്ടെടുക്കല്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചൈനക്കാരോ, ഹോങ്കോംഗ് ആസ്ഥാനമായി ചൈനീസ് പൗരന്മാരോ ആണ് ഇത്തരം ഫിന്‍ടെക്കുകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും ഇഡി പറയുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആര്‍ബിഐ പുറത്തുവിട്ട കണക്കനുസരിച്ച് 2021 ജനുവരി-ഫെബ്രുവരി കാലയളവില്‍ 1,100 ലോണ്‍ ആപ്പുകളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ഇതില്‍ 600 എണ്ണവും അനധികൃതമാണെന്ന് കണ്ടെത്തിയിരുന്നു. വായ്പ വിതരണത്തില്‍ ഉപരി ചൈനീസ് ഫിന്‍ടെക്കുകള്‍ക്ക് ഉപഭോക്താക്കളുടെ ഡാറ്റ ലഭ്യമാവുന്നതാണ് പ്രധാന ആശങ്ക. ചൈനയിലേക്ക് ഡാറ്റ ചോര്‍ത്തുന്നു എന്നാരോപിച്ച് പേടിഎം ഡിജിറ്റല്‍ ബാങ്കിനെതിരെ ആര്‍ബിഐ നടപടി എടുത്തിരുന്നു. നിലവില്‍ പുതിയ വരിക്കാരെ സ്വീകരിക്കുന്നതില്‍…
Read More » -
Crime
അധ്യാപകന്റെ പീഡനം; വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ട് കത്ത്, ഏഴാംക്ലാസുകാരി ജീവനൊടുക്കാന്‍ ശ്രമിച്ചു
ചെന്നൈ: അധ്യാപകന്റെ പീഡനത്തെ തുടര്‍ന്ന് ഏഴാംക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെല്ലൂര്‍ ജില്ലയില്‍ കാട്പാഡിക്ക് സമീപം തിരുവലത്തിലുള്ള സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ആത്മഹത്യശ്രമം നടത്തിയത്. സംഭവത്തില്‍ മുരളി കൃഷ്ണയെന്ന അധ്യാപകനാണ് അറസ്റ്റിലായത്. മുരളി കൃഷ്ണയെക്കുറിച്ച് ഇതിനു മുമ്പും ഒട്ടേറെ പരാതികള്‍ ഉയര്‍ന്നിരുന്നെന്ന് രക്ഷിതാക്കള്‍ പറയുന്നു. പെണ്‍കുട്ടിയുടെ അമ്മ പത്ത് ദിവസം മുമ്പ് സ്‌കൂളിലെത്തി മുരളി കൃഷ്ണയോട് ഇനി ശല്യപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇനിയും ശല്യം ചെയ്താല്‍ പോലീസില്‍ പരാതി നല്‍കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. എങ്കിലും അധ്യാപകന്‍ ശല്യപ്പെടുത്തുന്നത് തുടര്‍ന്നു. രണ്ട് ദിവസം മുമ്പ് പെണ്‍കുട്ടിക്ക് കത്തും നല്‍കി. റാണിപ്പേട്ട ജില്ലയിലെ ചീക്കാപുരത്തെ ഹൗസിങ് ബോര്‍ഡ് കോളനിയിലെ വീട്ടിലേക്ക് വരൂവെന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. ഇതേക്കുറിച്ച് രക്ഷിതാക്കളോട് പറഞ്ഞ് കരഞ്ഞ പെണ്‍കുട്ടി കഴിഞ്ഞ ദിവസം സ്‌കൂളില്‍ പോയിരുന്നില്ല. രക്ഷിതാക്കള്‍ സമാധാനപ്പെടുത്തിയെങ്കിലും കരഞ്ഞുകൊണ്ടിരുന്നു. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന വാര്‍ണീഷ് എടുത്ത് കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ബോധരഹിതയായ പെണ്‍കുട്ടിയെ വെല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തില്‍ രക്ഷിതാക്കള്‍ തിരുവലം…
Read More » -
NEWS
ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥം; നർത്തകിയെ ഒഴിവാക്കിയതിൽ വിവാദം വേണ്ട:കൂടല്‍മാണിക്യ ക്ഷേത്രം ഭാരവാഹികൾ
അഹിന്ദുവാണെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്രത്തില്‍ നൃത്തപരിപാടിയില്‍ അവസരം നിഷേധിച്ചെന്ന് ആരോപിച്ച നര്‍ത്തകിയായ മന്‍സിയ വി പിയ്ക്ക് മറുപടിയുമായി ക്ഷേത്രം ഭാരവാഹികൾ. നിലവിലെ ക്ഷേത്ര നിയമമനുസരിച്ച് അഹിന്ദുക്കളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ല. ഈ കലാകാരിക്ക് പരിപാടി അവതരിപ്പിക്കാന്‍ പറ്റാത്തതില്‍ ദുഃഖമുണ്ട്. പക്ഷെ നിലവിലെ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാന്‍ ഭരണസമിതി ബാധ്യസ്ഥമാണെന്നും ക്ഷേത്രം ഭാരവാഹി പ്രദീപ് മേനോന്‍ പറഞ്ഞു. പത്രത്തില്‍ പരസ്യം നല്‍കിയാണ് കലാപരിപാടികള്‍ ക്ഷണിച്ചത്. പത്ര പരസ്യത്തില്‍ ഹിന്ദുക്കളായ കലാകാരന്മാരാകണമെന്ന് പറഞ്ഞിരുന്നതാണ്. ക്ഷേത്രമതിലിനകത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ് പരിപാടികള്‍ നടത്തുന്നത്. അവിടെ തന്നെയാണ് കൂത്തമ്ബലവും സ്ഥിതിചെയ്യുന്നത്.ക്ഷേത്ര മതില്‍ക്കെട്ടിന് ഉളളിലായതിനാലാണ് മന്‍സിയയെ പരിപാടിയില്‍ നിന്നൊഴിവാക്കിയതെന്നും കൂടല്‍മാണിക്യ ക്ഷേത്രം ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ പറഞ്ഞു
Read More » -
India
പെട്രോള്‍ കാറുകളുടെ വിലയ്ക്ക് ഇലക്ട്രിക് കാര്‍ എത്തിക്കും; ഉറപ്പുമായി നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനം ഇന്നും സാധാരണക്കാരന് അന്യമായി തുടരുന്നതിനുള്ള പ്രധാന കാരണം ഇവയുടെ ഉയര്‍ന്ന വിലയാണ്. എന്നാല്‍, ഒരു വര്‍ഷത്തിനുള്ളില്‍ ഇതിന് ശാശ്വതമായ പരിഹാരം കാണുമെന്ന് ഉറപ്പുനല്‍കിയിരിക്കുകയാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. 2023-ഓടെ ഇലക്ട്രിക് വാഹനങ്ങള്‍ പെട്രോള്‍ കാറുകളുടെ വിലയില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇലക്ട്രിക് കാറുകളുടെ വില കുറച്ചുകൊണ്ട് വരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. പെട്രോള്‍ കാറുകളുടെ വിലയിലേക്ക് ഇലക്ട്രിക് കാറിന്റെ വിലയും എത്തിക്കുകയാണ് ലക്ഷ്യമെന്നാണ് മന്ത്രി അറിയിച്ചിട്ടുള്ളത്. ഇലക്ട്രിക് കാറുകള്‍ക്കായി പുതിയ സാങ്കേതികവിദ്യകളുടെയും ഗ്രീന്‍ ഫ്യൂവലുകളുടെയും കണ്ടുപിടിത്തവും വരുന്നതോടെ വാഹനങ്ങളുടെ വിലയില്‍ ഗണ്യമായ കുറവുണ്ടാക്കാന്‍ സാഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ വിലയില്‍ കുറവുണ്ടാകണമെങ്കില്‍ ആദ്യം ലിഥിയം അയേണ്‍ ബാറ്ററികളുടെ വിലയില്‍ കുറവുണ്ടാകണം. വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന സിങ്ക്-അയേണ്‍, സോഡിയം-അയേണ്‍, അലുമിനിയം-അയേണ്‍ തുടങ്ങിയ ബാറ്ററികള്‍ ഒരുങ്ങുകയും ഇവ ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുകയും ചെയ്യുന്നതോടെ ഇത്തരം വാഹനങ്ങള്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കാന്‍…
Read More » -
Kerala
ദേശീയ പണിമുടക്ക്: കോഴിക്കോട് സമരാനുകൂലികള്‍ ഓട്ടോ തകര്‍ത്തെന്നും ഡ്രൈവറെ മര്‍ദ്ദിച്ചെന്നും പരാതി
കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്കില്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ആക്രമണം. കോഴിക്കോട് നടക്കാവില്‍ ഓട്ടോറിക്ഷയില്‍ കുടുംബവുമായി യാത്ര ചെയ്ത ഓട്ടോ ഡ്രൈവറെ ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിക്കുകയും ഓട്ടോ അടിച്ചു തകര്‍ക്കുകയും ചെയ്തതായി പരാതി. പണിമുടക്കായത് കൊണ്ട് കുടുംബവുമായി അമ്പലത്തില്‍ പോയി വരുന്ന വഴിയായിരുന്നു ആക്രമണം. സമരം ആണെന്നറിയില്ലേ? എന്തിനാണ് വണ്ടി ഓടിച്ചത് എന്ന് ചോദിച്ച് ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിക്കുകയും ഓട്ടോയുടെ ചില്ല് തകര്‍ക്കുകയുമായിരുന്നുവെന്ന് കസബ സ്റ്റേഷനില്‍ പരാതി നല്‍കിയ ശേഷം ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. കുട്ടികളുള്‍പ്പെടെയുള്ളവര്‍ ഓട്ടോ റിക്ഷയില്‍ ഉണ്ടായിരുന്നു. എന്താണ് സംഭവം എന്ന് പറയാനുള്ള സാഹചര്യം പോലും ആക്രമികള്‍ നല്‍കിയില്ലെന്നും ഓട്ടോയില്‍ നിന്ന് തന്നെ പിടിച്ചിറക്കി മര്‍ദ്ദിക്കുകയും ചെയ്തുവെന്നും ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. പണിമുടക്ക് സംസ്ഥാനത്ത് ഹര്‍ത്താലായി മാറുന്ന കാഴ്ചയാണ്. പലയിടങ്ങളിലും യാത്രക്കാരേയും സ്വകാര്യ വാഹനങ്ങളേയും സമരാനുകൂലികള്‍ തടയുന്നുണ്ട്. ഇത് സംഘര്‍ഷത്തിന് ഇടയാക്കുകയും ചെയ്തു. ജോലിക്കായി എത്തിയ…
Read More » -
Crime
മട്ടുപ്പാവില്‍ കറുപ്പ് കൃഷി: 190 തൈകളുമായി ഒരാള്‍ പോലീസ് പിടിയില്‍
ലുധിയാന: വീട്ടില്‍ കറുപ്പ് കൃഷി ചെയ്തയാള്‍ പോലീസ് പിടിയില്‍. ലുധിയാന ജോധാനിലെ ഗുജ്ജര്‍വാള്‍ സ്വദേശിയായ മുഹമ്മദ് ഹൂഫാണ് അറസ്റ്റിലായത്. വീടിന്റെ ടെറസിലും ശൗചാലയത്തിലുമായാണ് ഇയാള്‍ കറുപ്പ് ചെടികള്‍ വളര്‍ത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ വീട്ടില്‍ ലുധിയാന റൂറല്‍ പോലീസ് നടത്തിയ പരിശോധനിയില്‍ 190 കറുപ്പ് തൈകള്‍ പിടിച്ചെടുക്കുകയും ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഹൂഫിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതെന്ന് ലുധിയാന റൂറല്‍ എസ്എസ്പി കേതന്‍ പാട്ടീല്‍ ബലിറാം പ്രസ്താവനയില്‍ പറഞ്ഞു. പരിശോധനയില്‍ വീട്ടിന്റെ ടെറസില്‍ വളര്‍ത്തിയ കറുപ്പ് ചെടികള്‍ കണ്ടെത്തി. തുടര്‍ന്ന് ചെടികള്‍ പിടിച്ചെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ടെറസില്‍ മണ്ണ് വിരിച്ച് അതില്‍ വിത്തുകള്‍ പാകിയാണ് ഇയാള്‍ കറുപ്പ് ചെടികള്‍ നട്ടുവളര്‍ത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് (എന്‍ഡിപിഎസ്) 16,61,85 വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരേ എഫ്.ഐ.ആര്‍ രജസ്റ്റര്‍ ചെയ്തു. കറുപ്പ് കൃഷി ചെയ്യുന്നതും ഉല്പാദിപ്പിക്കുന്നതും നിയമവിരുദ്ധമാണ്.…
Read More » -
NEWS
സർക്കാരിന് ആശ്വാസം; സിൽവർ ലൈന് എതിരായ ഹർജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്കു വേണ്ടി സര്‍വേ നടത്തുന്നതിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. സാമൂഹ്യ ആഘാത പഠനത്തിനായി സര്‍വേ നടത്തുന്നതില്‍ എന്താണ് തെറ്റെന്ന് കോടതി ആരാഞ്ഞു.ബൃഹത്തായ ഒരു പദ്ധതിയുടെ സര്‍വേ തടയാനാവില്ലെന്ന് ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പദ്ധതിക്കായി സര്‍വേ നടത്താന്‍ അനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ ആലുവ സ്വദേശിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചാണ് സര്‍വേ നടക്കുന്നതെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.
Read More » -
Kerala
അഹിന്ദു ആയതു കാരണം കൂടല്‍ മാണിക്യം ഉത്സവത്തിലെ നൃത്തോല്‍സവത്തില്‍ അവസരം നിഷേധിച്ചുവെന്ന ആരോപണവുമായി നര്‍ത്തകി മന്‍സിയ
തൃശൂര്‍: അഹിന്ദു ആയതിനാല്‍ കൂടല്‍ മാണിക്യം ഉത്സവത്തിനോട് അനുബന്ധിച്ചുള്ള നൃത്തോല്‍സവത്തില്‍ അവസരം നിഷേധിച്ചുവെന്ന ആരോപണവുമായി നര്‍ത്തകി മന്‍സിയ. ഏപ്രില്‍ 21 വ്യാഴാഴ്ച ആറാം ഉത്സവം പ്രമാണിച്ചുള്ള കലാപരിപാടികളുടെ ഭാഗമായി ഭരതനാട്യം അവതരിപ്പിക്കാന്‍ നോട്ടീസിലടക്കം പേര് അച്ചടിച്ചതിന് ശേഷമാണ് ക്ഷേത്ര ഭാരവാഹികളില്‍ ഒരാള്‍ ഇക്കാര്യം അറിയിച്ചതെന്നാണ് മന്‍സിയ ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നത്. വിവാഹത്തിന് പിന്നാലെ മതം മാറിയോ എന്ന ചോദ്യം ചോദിച്ചുവെന്നും മന്‍സിയ പറയുന്നു. സമാന കാരണത്താല്‍ ഗുരുവായൂരിലും അവസരം നിഷേധിക്കപ്പെട്ട വിവരവും മന്‍സിയ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോള്‍ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു.കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോക്കെന്ന് സ്വയം ഓര്‍ക്കാന്‍ വേണ്ടി മാത്രമെന്ന് വിശദമാക്കിയാണ് മന്‍സിയ കുറിപ്പ് അവസാനിപ്പിക്കുന്നത്. മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രത്തു നിന്നുള്ള മന്‍സിയ ക്ഷേത്ര കലകള്‍ പഠിച്ചതിന്റെ പേരില്‍ ഏറെ വിവേചനം നേരിട്ട് മുസ്ലിം പെണ്‍കുട്ടിയാണ്. മതവാദികള്‍ ഒറ്റപ്പെടുത്തിയപ്പോള്‍…
Read More » -
NEWS
വാട്സ് ആപ്പിൽ ഇനി 2 ജിബി ഫയലുകൾ വരെ അയക്കാം
വാട്സ്‌ആപ്പ് അതിന്റെ ഉപയോക്താക്കള്‍ക്കായി നിരവധി പുതിയ ഫീച്ചറുകളും അപ്‌ഡേറ്റുകളും കൊണ്ടുവരുന്നുണ്ട്.നിലവില്‍ വാട്സ്‌ആപ്പില്‍ അയക്കുന്ന മീഡിയ ഫയലുകള്‍ക്ക് നിശ്ചിത എംബി എന്ന ലിമിറ്റ് ഉണ്ട്. എന്നാല്‍ ഇത് വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്സ്‌ആപ്പ്. ഒരു സിനിമ പോലും അയക്കാന്‍ പറ്റുന്ന രീതിയിലേക്കാണ് പുതിയ പരീക്ഷണം വരുന്നത്. 2 ജിബി വരെ അയക്കാന്‍ സാധിക്കുന്ന വിധത്തില്‍ വാട്സ്‌ആപ്പിനെ മാറ്റിയെടുത്താണ് ഈ ടെസ്റ്റിങ് നടത്തുന്നത്. വാട്സ്‌ആപ്പിന്റെ ഏറ്റവും വലിയ എതിരാളിയായ ടെലഗ്രാം കഴിഞ്ഞ രണ്ട് വര്‍ഷമായി 2 ജിബി വരെ സൈസുള്ള മീഡിയ ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ ടെലിഗ്രാം ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്.അതുകൊണ്ട് തന്നൊയായിരിക്കണം വാട്സ്‌ആപ്പ് ഈ പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നത്.
Read More »