NEWS

കണിക്കൊന്നയ്ക്കും അപരൻമാർ

കേരളീയർ തങ്ങളുടെ സ്വകാര്യ അഹങ്കാരം എന്ന് കരുതിയിരുന്ന കണിക്കൊന്നയ്ക്കും അപരന്മാർ.വേനല്‍ച്ചൂടില്‍ മഞ്ഞവസന്തം വാരിവിതറി വഴിയോരങ്ങളിലും മറ്റും നിൽപ്പുണ്ട് കനേഡിയൻ കൊന്ന എന്ന ഈ കള്ളക്കൊന്നകൾ.കൊളോണിയല്‍ കാലത്ത്‌ വഴിയോരത്തും കലാലയങ്ങളിലും നഗരങ്ങളിലുമെല്ലാം നട്ടുപിടിപ്പിച്ചതാണ് കനേഡിയന്‍ കൊന്നകൾ.

മരത്തിലെ ചില്ലകളും ഇലകളിലുമെല്ലാം പീതവര്‍ണം നിറച്ചാണ് കനേഡിയൻ കൊന്നകൾ വഴിയോരത്ത് സുന്ദരക്കാഴ്ച ഒരുക്കുന്നത്. കണിക്കൊന്നയോട് ഏറെ സാമ്യമുള്ള കനേഡിയന്‍ കൊന്നയ്‌ക്ക്‌ നിത്യവസന്തമായി പൂക്കാന്‍ കഴിയുമെന്നതാണ് കേരളത്തിലെ ഉദ്യാനങ്ങളില്‍ ഈ വിദേശിക്ക് സ്ഥാനം നല്‍കിയത്.വിഷു അടുക്കുന്നതോടെ പലരെയും വീഴ്ത്താൻ ഈ അപരന്മാരും മാർക്കറ്റുകളുടെ മുൻനിരയിൽ ഉണ്ടാവും.അതിനാൽ ജാഗ്രതൈ!


Back to top button
error: