Month: March 2022
-
NEWS
അവഗണനയുടെ പാളത്തിൽ ഓടുന്ന കേരളത്തിലെ ട്രെയിനുകൾ
കേരളം ഏറ്റവും വലിയ അവഗണന നേരിടുന്ന മേഖലകളിലൊന്ന് റെയില്‍വേയാണ്. പ്രഖ്യാപിച്ച പദ്ധതികള്‍ തന്നെ പിന്നീട് വേണ്ടെന്നുവച്ചും പുതുതായി നടപ്പിലാക്കപ്പെടുന്ന പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് തടസ്സം നിന്നും ആവശ്യങ്ങള്‍ പരിഗണിക്കാന്‍ പോലും തയ്യാറാകാതെ മാറ്റിനിര്‍ത്തിയും കേരളത്തിന്‍റെ റെയില്‍വേ വികസനത്തിനു കേന്ദ്ര സര്‍ക്കാര്‍ വിലങ്ങുതടിയാവുകയാണ്. സംസ്ഥാനത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നായിരുന്ന റെയില്‍വേ സോണ്‍ പരിഗണിക്കാതിരിക്കുക, പാലക്കാട് റെയില്‍വേ കോച്ച് ഫാക്ടറി എന്ന ബജറ്റിലെ വാഗ്ദാനം പാലിക്കാതിരിക്കുക, ദക്ഷിണ റെയില്‍വേയുടെ തിരുവനന്തപുരം ആസ്ഥാനമായുള്ള റെയില്‍വേ റിക്രുട്ട്മെന്‍റ് ബോര്‍ഡും അടച്ചുപൂട്ടാന്‍ തീരുമാനിക്കുക, സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അവശ്യമായ നിയമപരവും സാമ്പത്തികവുമായ പിന്തുണ നല്‍കാതിരിക്കുക, 50% ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കാമെന്നു നല്‍കിയിട്ടും ശബരി റെയില്‍ പദ്ധതി മുന്നോട്ടു കൊണ്ടു പോകാതെ ഇരിക്കുക തുടങ്ങിയ നയങ്ങളിലൂടെ സംസ്ഥാനത്തെ ഗതാഗത സൗകര്യവികസനത്തിനു മുതല്‍ക്കൂട്ടാകേണ്ട നിരവധി പദ്ധതികള്‍ക്ക് തടസ്സം സൃഷ്ടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. തിരുവനന്തപുരം – ചെങ്ങന്നൂര്‍ സബര്‍ബന്‍ റെയില്‍വേയ്ക്ക് പ്രോജക്ട് നടപ്പാക്കാന്‍ ആകില്ലെന്ന റെയില്‍വേ മന്ത്രാലയത്തിന്‍റെ തീരുമാനവും ഈ നയത്തിന്‍റെ ഭാഗമാണ്. സമാനമായ…
Read More » -
NEWS
കെ-റെയിൽ പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി ഉണ്ടോ, വാസ്തവം എന്താണ് ?
തിരുവനന്തപുരം മുതൽ കാസർകോടുവരെ 529.45 കിലോമീറ്റർ നീളത്തിൽ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിൻ ഗതാഗതം സാധ്യമാക്കുന്ന പദ്ധതിയാണ് സിൽവർലൈൻ സെമി ഹൈ സ്‌പീഡ് റെയിൽവേ പ്രോജക്റ്റ് അഥവാ കെ റെയിൽ.11 ജില്ലകളിലായി 11 സ്റ്റേഷനുകളാകും കെ റെയിലിനുണ്ടാകുക.പദ്ധതി പൂർത്തിയായിക്കഴിഞ്ഞാൽ കാസർകോട് നിന്നും തിരുവനന്തപുരം വരെ നാലുമണിക്കൂറുകൊണ്ട് യാത്രചെയ്യാനാകും.നിലവിൽ 12 മണിക്കൂറാണ് യാത്രാ സമയം. 2027ഓടെ നിർമ്മാണം പൂർത്തിയാക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെയും കേരള ഗവൺമെന്റിന്റെയും സംയുക്ത സംരംഭമായ കേരള റെയിൽ ഡെവലപ്പ്മെന്റ്റ് കോർപറേഷൻ ലിമിറ്റഡാണ് സിൽവർലൈൻ പദ്ധതി നടപ്പാക്കുന്നത്. 63,940 കോടി രൂപ പദ്ധതി ചെലവ് കണക്കാക്കുന്ന കെ-റെയിൽ പിണറായി വിജയൻ സർക്കാറിന്റെ ഏറ്റവും വലിയ വികസന പദ്ധതികളിൽ ഒന്നാണ്.പദ്ധതി തുക കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പങ്കിടുമെന്നായിരുന്നു ആദ്യ ധാരണയെങ്കിലും പിന്നീട് ചെലവ് സംസ്ഥാന സർക്കാർ ഒറ്റക്ക് വഹിക്കണമെന്ന് കേന്ദ്രസർക്കാർ അറിയിക്കുകയുണ്ടായി.(ദേശീയപാതയ്ക്ക്(NH-66) ഇത് 75% കേന്ദ്രവും 25% കേരളവും വഹിക്കണം എന്നായിരുന്നു.കേരളം സമ്മതിച്ചതോടെ ഇന്ന് ദേശീയപാത വികസനം എല്ലാ എതിർപ്പുകളെയും…
Read More » -
NEWS
ബഹ്റിനിൽ മാസ്ക് ധരിക്കൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർബന്ധമല്ല
ബഹ്റിനിൽ മാസ്ക് ധരിക്കൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർബന്ധമല്ലെന്ന് ദേശീയ ആരോഗ്യ കർമ സമിതി അറിയിച്ചു. കോവിഡുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളുടെയും ഡാറ്റയുടെയും അവലോകനത്തെത്തുടർന്നാണ് പുതിയ തീരുമാനം. അടച്ചിട്ട സ്ഥലങ്ങളിലും തുറസായ കേന്ദ്രങ്ങളിലും മാസ്ക് ഒഴിവാക്കാം. എന്നാൽ, വയോധികരും വി ട്ടുമാറാത്ത രോഗമുള്ളവരും മാസ്ക് ധരിക്കണം. ആരോഗ്യമേഖലകളിൽ പ്രവർത്തിക്കുമ്പോഴും ധരി ക്കേണ്ടതാണെന്നും അധികൃതർ നിർദേശിച്ചു. രാജ്യത്ത് രോഗനിയന്ത്രണ ശ്രമങ്ങൾ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള നടപടികൾ തുടർന്നും പിന്തുടരണമെന്നും ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സ് അധികൃതർ പറഞ്ഞു.
Read More » -
Crime
യുവതിയുടെ വീട്ടിലെത്തി യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു
കോഴിക്കോട് നാദാപുരം ജാതിയേരിയില്‍ യുവതിയുടെ വീട്ടിലെത്തി യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. നാദാപുരം പൊന്‍പറ്റ സ്വദേശി രത്നേഷ് (42) ആണ് മരിച്ചത്. പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് സംഭവം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. യുവതിയുടെ വീട്ടിലെത്തിയ യുവാവ് കോണി ഉപയോഗിച്ചാണ് ഇരുനില കെട്ടിടത്തിന് മുകളില്‍ കയറിയത്. ശേഷം മുകള്‍ നിലയിലുള്ള കിടപ്പുമുറിയുടെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കടന്നശേഷമാണ് യുവാവ് തീകൊളുത്തിയത്. ടെറസില്‍ നിന്ന് തീ പടരുന്നത് കണ്ട പ്രദേശവാസികളാണ് വിവരം അറിഞ്ഞ് ആദ്യം ഓടിയെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിക്കും സഹോദരനും പരുക്കേറ്റു. നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് പരിശോധന നടത്തി.
Read More » -
NEWS
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ തീപിടിത്തം സാരമായി ബാധിച്ചില്ല
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ തീപിടിത്തം അഗ്നിശമനസേന നിയന്ത്രണവിധേയമാക്കി. തീപിടിത്തം വിമാന സർവീസുകളെ ബാധിച്ചിട്ടില്ലെന്ന് കുവൈറ്റ് വ്യോമയാന വകുപ്പ് അറിയിച്ചു. വിമാനത്താവളത്തിലെ നിർമാണം പുരോഗമിക്കുന്ന ടെർമിനൽ രണ്ടിലെ ബേയ്സ്മെന്റിലാണ് തിങ്കളാഴ്ച രാവിലെ തീപിടിത്തം ഉണ്ടായത്. ഇവിടെ പെയിന്റും തീപിടിക്കുന്ന വസ്തുക്കളും സൂക്ഷിച്ചിട്ടുണ്ടായി രുന്നു. തീപിടിത്തത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, അപകടത്തെ കുറിച്ച് അന്വേഷിക്കാൻ പൊതുമരാമത്ത് മന്ത്രി അലി അൽ മൂസ ഉത്തരവിട്ടിട്ടുണ്ട്.
Read More » -
ഐഐടിയിലെ ദളിത് ഗവേഷക വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസിൽ മുഖ്യപ്രതി പിടിയില്‍
മദ്രാസ് ഐഐടിയിലെ ദളിത് ഗവേഷക വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍. പശ്ചിമ ബംഗാളില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. വിദ്യാര്‍ഥിനിയുടെ സഹപാഠിയും ബംഗാള്‍ സ്വദേശിയുമായ കിങ്ഷുക് ദെബ്ശര്‍മയെയാ (30)ണ് തമിഴ്നാട്ടില്‍നിന്നുള്ള പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. 2021 ജൂണിലാണ് രസതന്ത്രവിഭാഗം ഗവേഷണ വിദ്യാര്‍ഥിനി മൈലാപൂര്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. രണ്ടു പ്രൊഫസര്‍മാരടക്കം എട്ടു പേര്‍ക്കെതിരെയാണ് കേസ്.
Read More » -
India
7 വർഷത്തെ അലച്ചിലും അന്വേഷണവും, ഒടുവിൽ രോഹിത് ബാനു അച്ഛനെ കണ്ടെത്തി
ഇടുക്കി: 7 വർഷം നീണ്ട അലച്ചിലിനും അന്വേഷണത്തിനും ഒടുവിൽ ഫലം കണ്ടു. മഹാരാഷ്ട്രയിൽനിന്നു കാണാതായ അച്ഛനെത്തേടി മകൻ രോഹിത് ബാനു അലഞ്ഞത് 7 വർഷമാണ്. ഒടുവിൽ 1500 കിലോമീറ്ററുകൾക്കിപ്പുറം ഇടുക്കിയിലെ തോപ്രാംകുടിയിൽ നിന്നും അയാൾ തൻ്റെ അച്ഛനെ കണ്ടെത്തി. ഇവിടെ അസീസി സ്നേഹസദനിൽ കഴിയുകയായിരുന്ന ചന്ദ്രബാനുവിനെ (45) തേടി മകൻ രോഹിത് ബാനു അലയാത്ത സ്ഥലങ്ങളില്ല. വീടുവിട്ടിറങ്ങി പല സ്ഥലങ്ങളിലും അലഞ്ഞു നടന്ന് തൊടുപുഴയിലെത്തിയ ചന്ദ്രബാനുവിനെ കാഞ്ഞാർ പൊലീസാണു 3 വർഷം മുൻപ് ആകാശപ്പറവകൾ എന്ന സ്നേഹസദനിൽ എത്തിച്ചത്. മഹാരാഷ്ട്ര പൊലീസ് ഈയിടെ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ അന്വേഷിച്ചപ്പോഴാണു കാഞ്ഞാറിൽ നിന്നു ചന്ദ്രബാനുവിൻ്റെ ഫോട്ടോ കിട്ടിയത്. തുടർന്നു മകനെ വിവരമറിയിച്ചു. അച്ഛനെ കാണാതാകുമ്പോൾ രോഹിത് ബാനുവിന് 13 വയസ്സാണ് പ്രായം. അമ്മയും ഇളയ സഹോദരിയും വീട്ടിൽ കാത്തിരിക്കുന്നതു കൊണ്ട് അച്ഛനുമായി എത്രയും വേഗം വീടണയാനുള്ള തിടുക്കത്തിലായിരുന്നു രോഹിത് ബാനു.
Read More » -
Kerala
വയല്‍ നികത്തി വീടുവച്ചാലും ഭൂമിരേഖകളില്‍ സ്വഭാവ വ്യതിയാനം പാടില്ലെന്നു റവന്യു വകുപ്പ്
തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തടനിയമത്തിലെ വ്യവസ്ഥ പ്രകാരം വയല്‍ നികത്തി വീടുവയ്ക്കാന്‍ ഉടമസ്ഥനു ജില്ലാതല സമിതി അനുമതി നല്‍കിയാലും ഭൂമിരേഖകളില്‍ പറമ്പോ പുരയിടമോ ആയി മാറ്റി നല്‍കാന്‍ (സ്വഭാവ വ്യതിയാനം) പാടില്ലെന്നു റവന്യു വകുപ്പ്. ഇത്തരം കേസുകളില്‍ സ്വഭാവവ്യതിയാനം നടത്താന്‍ ഫോറം 6ല്‍ നല്‍കുന്ന അപേക്ഷ സ്വീകരിക്കാന്‍ പാടില്ലെന്നു വ്യക്തമാക്കി ലാന്‍ഡ് റവന്യു കമ്മിഷണര്‍ ആര്‍ഡിഒമാര്‍ക്കു കത്തയച്ചു. ഭൂമി തരംമാറ്റം സംബന്ധിച്ച അപേക്ഷകളുമായി ബന്ധപ്പെട്ട് ആര്‍ഡിഒമാര്‍ക്കുള്ള വിവിധ സംശയങ്ങള്‍ക്കു മറുപടി നല്‍കുന്ന കത്തിലാണു നിയമത്തിലെ ഈ വ്യവസ്ഥ കമ്മിഷണര്‍ വിശദീകരിച്ചത്. വയല്‍ നികത്തി വീടു നിര്‍മാണത്തിന് അനുമതി ലഭിച്ചാലും രേഖകളില്‍ നിലം എന്നു രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ ബാങ്ക് വായ്പയെടുക്കുമ്പോള്‍ തടസ്സങ്ങളുണ്ടാക്കാം. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പ്രാബല്യത്തില്‍ വന്നശേഷം നെല്‍വയല്‍ വാങ്ങിയവര്‍ക്കു വീടു വയ്ക്കാന്‍ പാടം നികത്താനാവില്ലെന്നു ഹൈക്കോടതി ഫുള്‍ബെഞ്ച് വിധി പ്രസ്താവിച്ചതോടെ നിലവിലെ നിയമത്തിനു ശക്തിയേറിയിരിക്കുകയാണ്. നേരത്തേ, സ്വകാര്യ ഭൂവുടമകള്‍ ഇക്കാര്യത്തില്‍ ഇളവു തേടി ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെയും പിന്നീട് ഡിവിഷന്‍ ബെഞ്ചിനെയും…
Read More » -
World
അധിനിവേശ തന്ത്രങ്ങളില്‍ പരാജയം നേരിടുന്ന റഷ്യ മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നു: യുക്രെയ്ന്‍
കീവ്: യുക്രെയ്‌നിനെ രണ്ടായി വിഭജിച്ച് കിഴക്കന്‍ മേഖലയെ നിയന്ത്രണത്തിലാക്കാന്‍ റഷ്യ ശ്രമിക്കുന്നതായി യുക്രെയ്ന്‍ മിലിറ്ററി ഇന്റലിജന്‍സ് മേധാവി കിര്‍ലോ ബുധനോവ് പറഞ്ഞു. അധിനിവേശ തന്ത്രങ്ങളില്‍ പരാജയം നേരിടുന്ന റഷ്യ മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും റഷ്യന്‍ അധിനിവേശ പ്രദേശത്ത് യുക്രെയ്ന്‍ ജനത വൈകാതെ ഗറിലായുദ്ധം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കിഴക്കന്‍ യുക്രെയ്‌നിലെ റഷ്യന്‍ പിന്തുണയുള്ള സ്വയം പ്രഖ്യാപിത പീപ്പിള്‍സ് റിപ്പബ്ലിക്കായ ലുഹാന്‍സ്‌ക് റഷ്യയുടെ ഭാഗമാകുന്നതിന് അഭിപ്രായ വോട്ടെടുപ്പ് നടത്തുമെന്ന് പ്രാദേശിക നേതാവ് ലിയനിഡ് പസെഷിനിക് പറഞ്ഞു. 2014ല്‍ റഷ്യ പിടിച്ചെടുത്ത ക്രൈമിയയും അഭിപ്രായ വോട്ടെടുപ്പിനു ശേഷമാണ് റഷ്യന്‍ ഫെഡറേഷനില്‍ ചേര്‍ന്നത്. യുക്രെയ്‌നിന്റെ ഊര്‍ജ, ഭക്ഷ്യ കേന്ദ്രങ്ങളെ റഷ്യന്‍ മിസൈലുകള്‍ ലക്ഷ്യമിടുന്നതുകൊണ്ട് അവ പ്രതിരോധിക്കുന്നതിന് യുദ്ധവിമാനങ്ങളും മിസൈലുകളും ഉള്‍പ്പെടെ നല്‍കി സഹായിക്കണമെന്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. റഷ്യ പൂര്‍ണ യുദ്ധം തുടരുമ്പോഴും യുക്രെയ്ന്‍ ശക്തമായ ചെറുത്തുനില്‍പിലൂടെ പ്രതിരോധിക്കുകയാണ്. യുദ്ധമേഖലയില്‍ നിന്ന് ജനങ്ങള്‍ക്കു രക്ഷപ്പെടാന്‍ രണ്ട് ഇടനാഴി കൂടി തുറക്കാന്‍ ഇരുരാജ്യങ്ങളും…
Read More » -
Kerala
ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിന്റെ മേല്‍ക്കൂര നിലംപൊത്തി; പണിമുടക്കായതിനാല്‍ ‘പണി’കിട്ടാതെ രക്ഷപ്പെട്ടു
പോത്തന്‍കോട്: തിരുവനന്തപുരം പോത്തന്‍കോട്ട് ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. ഓഫീസ് കെട്ടിടത്തിന്റെ ഒരു ഭാഗമാണ് നിലംപൊത്തിയത്. പണിമുടക്ക് ആയിരുന്നതിനാല്‍ ജീവനക്കാര്‍ ജോലിക്ക് എത്താതിരുന്നത് വലിയ അപകടം ഒഴിവാക്കി. തിങ്കളാഴ്ച രാവിലെയാണ് സംഭവം. കെട്ടിടം കുറച്ചുകാലമായി അപകടാവസ്ഥയിലായിരുന്നു എന്നാണ് വിവരം. ഇത് കണക്കിലെടുത്ത് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ഒരു വിഭാഗം ജീവനക്കാരെ മറ്റൊരു ഭാഗത്തേക്ക് മാറ്റുകയും ചെയ്തിരുന്നു. കുറച്ചുപേരെ മാറ്റിയിരുന്നെങ്കിലും ദൈനംദിന കാര്യങ്ങള്‍ക്കായി ഓഫീസിലേക്ക് ജീവനക്കാര്‍ ഇവിടേക്ക് എത്താറുണ്ടായിരുന്നു. എന്നാല്‍ ഇന്നലെ പണിമുടക്ക് ആയിരുന്നതിനാല്‍ ആരും എത്തിയിരുന്നില്ല. അതിനാല്‍ത്തന്നെ ഓഫീസ് കെട്ടിടം തകര്‍ന്നുവീണപ്പോള്‍ അനിഷ്ടസംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല. 1955-ല്‍ പ്രവര്‍ത്തനം ആരംഭിച്ച കെട്ടിടമാണ് ഇതെന്നാണ് സൂചന. 67 കൊല്ലത്തെ പഴക്കമുണ്ട്.
Read More »