Month: March 2022
-
NEWS
ജനം ടിവി എംഡിയും സിഇഒയുമായ ജി.കെ പിള്ള അന്തരിച്ചു
പാലക്കാട്: ജനം ടിവി എംഡിയും സിഇഒയുമായ ജി.കെ പിള്ള അന്തരിച്ചു. 71 വയസ്സായിരുന്നു.ഹൃദയാഘാതമാണ് മരണകാരണം. കോയമ്ബത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. മാനേജ്‌മെന്‍റ് വിദഗ്ധനും സാമൂഹിക പ്രവര്‍ത്തകനുമായ അദ്ദേഹം ആര്‍എസ്‌എസ് പാലക്കാട് നഗര്‍ സംഘചാലക്, സേവാഭാരതി പാലക്കാട് ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
Read More » -
NEWS
പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തയാളെ കൊന്ന് തുണ്ടം തുണ്ടമാക്കി പുഴയിലെറിഞ്ഞ് പിതാവ്
പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളെ ബലാത്സംഗം ചെയ്തയാളെ കൊലപ്പെടുത്തി തുണ്ടം തുണ്ടമാക്കി പുഴയിലെറിഞ്ഞ് പെൺകുട്ടിയുടെ പിതാവ്.മധ്യപ്രദേശിലെ ഖാണ്ട്‍വ ജില്ലയിലാണ് സംഭവം. ഞായറാഴ്ചയാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ശരീരഭാഗങ്ങൾ കണ്ടെത്തിയത്. സക്താപൂര്‍ ഗ്രാമത്തിലെ ത്രിലോക്ചന്ദ് എന്ന 55കാരന്‍റെ മൃതദേഹമാണ് നദിയില്‍ പൊങ്ങിക്കിടക്കുന്നതെന്ന് പിന്നീട് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ കാരണവും കൊലയ്ക്ക് പിന്നില്‍ ആരാണെന്നും വ്യക്തമായത്.14 വയസ്സുള്ള പെണ്‍കുട്ടിയോടാണ് കൊല്ലപ്പെട്ടയാള്‍ ലൈംഗികാതിക്രമം നടത്തിയത്.
Read More » -
NEWS
ആം ആദ്മിയുടെ അടുത്ത ലക്ഷ്യം ഗുജറാത്തെന്ന് കെജ്രിവാള്‍
ദില്ലി: ബി.ജെ.പിക്ക് എതിരായി നില്‍ക്കാന്‍ ആരും ഇല്ലാത്തതുകൊണ്ടാണ് യു.പിയില്‍ ബി.ജെ.പി ജയിച്ചതെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ മികച്ച വിജയമാണ് ആം ആദ്മി പാര്‍ട്ടി നേടിയത്. ഭരണത്തിലിരുന്ന കോണ്‍ഗ്രസിനെ പുറത്താക്കിക്കൊണ്ടാണ് പാര്‍ട്ടി അധികാരത്തില്‍ ഏറിയത്. ആം ആദ്മിയുടെ അടുത്ത ലക്ഷ്യം ഗുജറാത്താണ്’- കെജ്രിവാള്‍ പറഞ്ഞു. രാമായണത്തിലും ഗീതയിലും ഉള്ള ഹിന്ദുത്വത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്നും ഭഗവാന്‍ ശ്രീരാമന്‍ ഒരിക്കലും നമ്മെ പരസ്പരം ശത്രുത പഠിപ്പിച്ചിട്ടില്ലെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു
Read More » -
NEWS
മൂകാംബിക ക്ഷേത്രത്തിൽ ടിപ്പുവിന്റെ പേരിലുള്ള സലാം മംഗളാരതി നിർത്തണമെന്ന് സംഘപരിവാർ.എന്താണ് സലാം മംഗളാരതി ?
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പതിറ്റാണ്ടുകളായി ടിപ്പു സുല്‍ത്താന്റെ പേരില്‍ നടത്തുന്ന പൂജ ‘സലാം മംഗളാരതി’ അവസാനിപ്പിക്കണമെന്ന് സംഘപരിവാര്‍.ടിപ്പുവിനോടുള്ള ആദരസൂചകമായി ദിവസവും വൈകിട്ട് നടത്തുന്ന പൂജ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് ക്ഷേത്ര കമ്മിറ്റിക്കും മന്ത്രി ശശികല ജൊല്ലെക്കും കത്ത് നല്‍കി.പാഠപുസ്തകത്തില്‍ ടിപ്പുവിനെ കുറിച്ചുള്ള ഭാഗം നീക്കാന്‍ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. പിന്നാലെയാണ് മതസൗഹാര്‍ദത്തിന്റെ പ്രതീകമായ പൂജ ഒഴിവാക്കുന്നത്. ശബരിമലയുടെ ഐതിഹ്യത്തിൽ വാവർക്കെന്ന പോലെ, മതസൗഹാർദ്ദത്തിന്റെ ഒരു കഥയും , ആചാരതുടർച്ചയും മൂകാംബിക ക്ഷേത്രത്തിനും പറയാനുണ്ട്.മതങ്ങൾ മനുഷ്യരെ ഭിന്നിപ്പിക്കുന്ന പുതിയ കാലത്ത് സൗഹാർദത്തിന്റെ മഹനീയ മാതൃകയാണ് ഇന്ത്യയിലെ തന്നെ പ്രധാന ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ മൂകാംബിക ക്ഷേത്രത്തിൽ വർഷങ്ങളായി തുടരുന്ന ടിപ്പു സുൽത്താന്റെ പേരിൽ ദിവസവും നടത്തുന്ന പ്രത്യേക പൂജ.ടിപ്പുവിന്റെ ക്ഷേത്ര സന്ദർശനത്തിന്റെ സ്മരണയിലാണ് പ്രദോഷ പൂജയ്‌ക്കൊപ്പം സലാം മംഗളാരതി എന്ന പ്രത്യേക പൂജ നടത്തുന്നത്.ക്ഷേത്രത്തിലെ പ്രദോഷപൂജയെയാണ് ഇങ്ങനെ വിളിക്കുന്നത്. ഒരിക്കൽ കൊല്ലൂരിലെത്തിയ ടിപ്പു സുൽത്താനെ ക്ഷേത്രത്തിലേക്ക് ആനയിച്ച് ബഹുമതികളോടെ സ്വീകരിച്ചതിന്റെ ഓർമ്മയ്ക്കാണ്…
Read More » -
NEWS
കെ-റയിൽ വരില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി; കൊല്ലം മെമു എവിടെയെന്ന ചോദ്യത്തിന് മറുപടിയില്ല
കൊല്ലം: കേരളത്തിൽ കെ-റയിൽ വരാൻ അനുവദിക്കില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.അപ്പോൾ കൊല്ലം മെമു എവിടെയെന്ന ചോദ്യത്തിന് അദ്ദേഹത്തിന് ഉത്തരവുമില്ല. അദ്ദേഹത്തിന്റെ മണ്ഡലത്തിലുള്ളവര്‍ ഏറെ ആശ്രയിച്ചിരുന്ന ഒരു യാത്രാ ട്രെയിനായിരുന്നു എറണാകുളം–കോട്ടയം– കൊല്ലം മെമു.ഇത് സര്‍വീസ് നിറുത്തി വച്ചിട്ട് വര്ഷം രണ്ടായി.ഇതുവരെയും സര്‍വീസ് പുനരാരംഭിക്കാന്‍ നടപടിയായില്ല. കോവിഡ് നിയന്ത്രണം ഒഴിവായി ജീവിതം സാധാരണ നിലയില്‍ എത്തിയിട്ടും ഈ സര്‍വീസിനുമാത്രം പച്ചക്കൊടി കാട്ടാത്ത റെയില്‍വേയുടെ നയത്തില്‍ നാട്ടില്‍ പ്രതിഷേധം ശക്തമാണ്.പക്ഷെ ഈ പ്രതിഷേധം കൊടിക്കുന്നില്‍ മാത്രം അറിഞ്ഞില്ല. ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഏറെ ആശ്രയിച്ചിരുന്ന ഈ സര്‍വീസ് പുനരാരംഭിക്കാന്‍ തടസ്സം എന്തെന്ന് റെയില്‍വേ വിശദീകരിക്കുന്നുമില്ല. രാവിലെ എറണാകുളത്തുനിന്ന് ആരംഭിച്ച് 9.50ന് കൊല്ലത്ത് എത്തിയിരുന്ന മെമു പകല്‍ ഒന്നോടെ തിരികെ യാത്ര തിരിക്കും. രാത്രി എട്ടോടെ വീണ്ടും കൊല്ലത്തെത്തിയിരുന്ന മെമു ഒമ്ബതിന് എറണാകുളത്തേക്കു മടങ്ങും. തിരുവനന്തപുരം–മംഗളൂരു മലബാര്‍ എക്സ്‌പ്രസ് പോയാല്‍ കൊല്ലത്തുനിന്ന് വടക്കോട്ടേക്കുള്ള യാത്രക്കാര്‍ക്ക് വലിയ ആശ്വാസമായിരുന്നു ഈ മെമു. ചെറിയ സ്‌റ്റേഷനുകളില്‍ പോലും…
Read More » -
NEWS
വിശന്നിരിക്കുമ്പോൾ വയർ വേദന അനുഭവപ്പെടാറുണ്ടോ ?
വയറുവേദന പല കാരണങ്ങളാൽ ഉണ്ടാകാം. ദഹന പ്രശ്നങ്ങൾ, മലബന്ധം, ആമാശയത്തിലെ വൈറസ്, ആർത്തവ വേദന, ഭക്ഷ്യവിഷബാധ, അൾസർ, ക്യാൻസർ എന്നിവയാണ് സാധാരണ വയറുവേദനയിൽ കാണപ്പെടുന്നത്.വിശന്നിരിക്കുമ്പോൾ വയർ വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ അൾസറിനുള്ള സാധ്യത ഏറെയാണ്.ചില സാഹചര്യങ്ങളില്‍ അള്‍സര്‍ ക്യാന്‍സറായി മാറിയേക്കാം. അള്‍സര്‍ എന്നാല്‍ വ്രണമാണ്. കുടലിലും ആമാശയത്തിലും ഉണ്ടാവുന്ന വ്രണം അല്ലെങ്കില്‍ മുറിവുകളെയാണ് അള്‍സര്‍ എന്ന്പറയുന്നത്.പല കാരണങ്ങള്‍ മൂലം ആമാശയത്തിലും ഇത്തരം വ്രണങ്ങള്‍ ഉണ്ടാകാം. വസ്ത്രങ്ങളിലുണ്ടാവുന്ന ദ്വാരം പോലെയാണിവ. ചെറിയൊരു ദ്വാരമോ മുറിവോ ആയിരിക്കും ആദ്യഘട്ടത്തില്‍ ഉണ്ടാവുന്നത്. അത് അവഗണിക്കുമ്പോള്‍ ദ്വാരം വലുതായി വരും. ഈ ലക്ഷണങ്ങള്‍ സൂക്ഷിക്കുക അള്‍സറിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളില്‍ ഒന്നാണു വയറുവേദന. വയറില്‍ കത്തുന്ന പോലെ വേദന വന്നാല്‍ ഒന്ന് സൂക്ഷിക്കുക. 2. ഭക്ഷണശേഷം വയറ്റില്‍ അസ്വസ്ഥത. 3. വയറു വീര്‍ക്കലും അസാധാരണമായ വേദനയും അള്‍സറിന്‍റെ ലക്ഷണമാണ്. ഇതു വയറ്റിലെ ക്യാന്‍സറിന്റെയും ലക്ഷണമാകാം. അതുകൊണ്ടുതന്നെ ഒരിക്കലും ഇത് അവഗണിക്കാതിരിക്കുക. 4. ദഹനം ശരിയല്ലാതെ നടക്കുന്നതും നിസാരമായി കാണരുത്. 5. ഉറങ്ങുന്ന സമയത്ത്…
Read More » -
NEWS
പൊണ്ണത്തടിയും കുടവയറും പ്രമേഹവും ; കേരളം എങ്ങനെയാണ് ജീവിത ശൈലീരോഗങ്ങളുടെ പിടിയിലായത് ?
എല്ലാ ജീവിത ശൈലീരോഗങ്ങളുടെയും അടിസ്ഥാനം കുടവയറും പൊണ്ണത്തടിയും തടികൂടലും ഒക്കെ അടങ്ങിയ ഒരു രോഗ സമുച്ചയം (syndrome)ആണ്. ഇന്നത്തെ നമ്മുടെ സംസ്‌കാരത്തിന്റെയും ഭക്ഷണരീതിയുടെയും മറ്റും മുഖമുദ്രയാണ് ഈ സ്ഥിതിവിശേഷം.ഒരു കാലത്ത് കേരളത്തിലെ കുട്ടികള്‍ നല്ല കഞ്ഞിയും പുഴുക്കും ചമ്മന്തിയും ഒക്കെ കഴിച്ചാണ് സ്‌കൂളുകളില്‍ പോയിരുന്നത്. ഒരു കേരളീയനെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുയോജ്യവും ആവശ്യവുമായ എല്ലാ ഘടകങ്ങളും അടങ്ങിയതും എളുപ്പത്തില്‍ ദഹിക്കുന്നതുമായ ഒരു സാത്വിക ഭക്ഷണമായിരുന്നു ഇത്. ഇന്ന് അതെല്ലാം ഉപേക്ഷിച്ച് സായിപ്പിന്റെ അടുത്തുനിന്ന് പഠിച്ച കോണ്‍ഫ്‌ളേക്‌സും ഇറ്റാലിയന്‍ പിസയും (pizza) അമേരിക്കന്‍ ഹാംബര്‍ഗറും (hamburger) ഹോട്ട് ഡോഗും (hot dog) എല്ലാമാണ് നമ്മുടെ പ്രഭാത ഭക്ഷണം. ഉച്ചയ്ക്കത്തെയും രാത്രിയിലെയും കാര്യവും വിത്യസ്തമല്ല. എല്ലാറ്റിലും വെച്ച് അപകടകാരിയായത്, മാംസ്യാഹാരങ്ങളോടുള്ള ആസക്തി കാരണം പച്ചക്കറികളും പഴങ്ങളും ഉപേക്ഷിക്കുന്നു എന്നതാണ്. ഒരു വ്യക്തിക്ക് ഒരു ദിവസം 2500 കലോറി ശാപ്പാടേ ആവശ്യമുള്ളൂ. അതില്‍ ഉച്ചഭക്ഷണം ഏകദേശം 800 -100 കലോറി വരും. ഒരു ഗ്രാം കൊഴുപ്പ്…
Read More » -
NEWS
മോരിന്റെ ഗുണങ്ങളും സംഭാരവും
പ്രതിരോധശേഷിയും ഊര്‍ജവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് മോര്. ഇതില്‍ ധാരാളം വൈറ്റമിനുകള്‍ അടങ്ങിയിട്ടുണ്ട്.വൈറ്റമിന്‍ എ, കെ, ഇ, സി, തയാമിന്‍, റൈബോഫ്‌ളേവിന്‍, നിയാസിന്‍, സിങ്ക്, അയണ്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് തീരെയടങ്ങാത്ത പാനീയമെന്ന ഗുണം കൂടി ഇതിനുണ്ട്. തൈര് കഴിച്ചാല്‍ തടിയ്ക്കുമെന്ന് പേടിച്ച് തൈരു കഴിയ്ക്കാതിരിക്കുന്നവര്‍ക്ക് കുടിയ്ക്കാന്‍ പറ്റിയ പാനീയമാണ് മോര്. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാനും മോര് നല്ലതാണ്. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ഇതിന് കഴിയും. പുളിച്ച തൈരില്‍ കാല്‍സ്യത്തിന്റെ അളവ് കൂടുതലാണ്. കാല്‍സ്യം എല്ലുകളുടേയും പല്ലിന്റെയും വളര്‍ച്ചയ്ക്ക് വളരെ പ്രധാനമാണ്.വയറ്റിലെ ഗ്യാസ്, അസിഡിറ്റി എന്നിവ അകറ്റാന്‍ പറ്റിയ ഒരു പാനീയമാണ് സംഭാരം. തൈര് വെള്ളം ചേർത്തു നേർപ്പിക്കുക. പച്ചമുളക്, ഇഞ്ചി, കറിവേപ്പില ഇവ ചതച്ചുചേർത്ത് ഇളക്കുക.(ആവശ്യമെങ്കിൽ ഉപ്പ് ചേർക്കുക) നാച്ചുറൽ ഡ്രിങ്ക് സംഭാരം റെഡി.
Read More » -
NEWS
അകാലനര തടയാൻ നെല്ലിക്കയും കറിവേപ്പിലയും ഇട്ട് കാച്ചിയ വെളിച്ചെണ്ണ
അകാല നര അകറ്റാനും മുടിയുടെ ആരോഗ്യത്തിനും നെല്ലിക്ക മികച്ചതാണ്.നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും. നെല്ലിക്കയും കറിവേപ്പിലയും ഇട്ട് കാച്ചിയ വെളിച്ചെണ്ണ അകാല നരയ്ക്ക് മികച്ച പ്രതിവിധിയാണ്.വെളിച്ചെണ്ണയില്‍ നെല്ലിക്ക അരിഞ്ഞതും കറിവേപ്പിലയും ഇട്ട് തിളപ്പിച്ച് ഈ വെളിച്ചെണ്ണ പുരട്ടുന്നത് മുടിയുടെ വളര്‍ച്ചയ്ക്കും അകാല നര ഇല്ലാതാക്കുന്നതിനും മികച്ചതാണ്. നെല്ലിക്കയും തൈരും ചേര്‍ത്ത മിശ്രിതവും അകാലനരയ്ക്കും മുടിയുടെ ആരോഗ്യത്തിനും മികച്ചതാണ്. സൗന്ദര്യ കാര്യങ്ങളിലും മുടിയുടെ സംരക്ഷണത്തിലും കാര്യമായ പങ്കു വഹിയ്ക്കുന്ന ഒന്നാണ് തൈര്. മുടിയ്ക്ക് സ്വാഭാവിക ഈര്‍പ്പവും മിനുസവുമെല്ലാം നല്‍കാന്‍ തൈര് നല്ലതാണ്.തൈര് മികച്ച ഒരു കണ്ടീഷണര്‍ കൂടിയാണ്.നെല്ലിക്ക അരച്ചതോ നെല്ലിക്കാപ്പൊടിയോ തൈരില്‍ മിക്സ് ചെയ്ത് പുരട്ടാം. മയിലാഞ്ചി, തേയില, നെല്ലിക്ക എന്നിവ ചേര്‍ത്ത മിശ്രിതവും മുടിക്ക് വളരെ നല്ലതാണ്. തേയില വെള്ളത്തില്‍ മൈലാഞ്ചിപ്പൊടി, നെല്ലിക്കാപ്പൊടി എന്നിവ കലര്‍ത്തി മിശ്രിത രൂപത്തിലാക്കി മുടിയില്‍ പുരട്ടാം. ഈ മിശ്രിതത്തില്‍ മുട്ടയുടെ വെള്ളയും ചേര്‍ത്തു നാരങ്ങാ നീരും ചേര്‍ത്ത് ഉപയോഗിക്കുന്നതും നല്ലതാണ്. ഉണക്കിയ…
Read More » -
NEWS
ഇഞ്ചി ചേർത്ത് അഞ്ച് വിഭവങ്ങൾ
ഇഞ്ചിക്കറി ഇഞ്ചി – ഒരിഞ്ചു വലുപ്പമുള്ള ആറു കഷണം അരിപ്പൊടി – ഒരു ചെറിയ സ്പൂൺ നല്ലെണ്ണ – അരക്കപ്പ് പച്ചമുളക് അരിഞ്ഞത് – രണ്ട് മല്ലി – രണ്ടു ചെറിയ സ്പൂൺ വറ്റൽമുളക് – എട്ട് ഉലുവ – കാൽ ചെറിയ സ്പൂൺ വാളൻപുളി – ഒരു നാരങ്ങാവലുപ്പത്തിൽ ഒരു കപ്പ് വെള്ളത്തിൽ കുതിർത്തത് ശർക്കര ചുരണ്ടിയത് – ഒരു ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് കടുക് – ഒരു നുള്ള് വറ്റൽമുളക് – രണ്ട് കറിവേപ്പില – രണ്ടു തണ്ട് തയ്യാറാക്കുന്ന വിധം ഇഞ്ചി ചതച്ച് നീരു പിഴിഞ്ഞ് മാറ്റിയശേഷം ബാക്കിയുള്ള ചണ്ടിയിൽ അരിപ്പൊടി ചേർത്തിളക്കി അരക്കപ്പ് നല്ലെണ്ണയിൽ പച്ചമുളകും ചേർത്ത് വറുത്ത് തരുതരുപ്പായി പൊടിച്ചു മാറ്റിവയ്ക്കുക. ചെറുതീയിൽ ഒരു ചെറിയ സ്പൂൺ നല്ലെണ്ണ ചൂടാക്കി മല്ലിയും വറ്റൽമുളകും ഉലുവയും ചേർത്ത് വറുത്ത് മയത്തിൽ അരച്ചു വയ്ക്കണം. പുളി പിഴിഞ്ഞെടുത്ത വെള്ളവും ഇഞ്ചി വറുത്ത കൂട്ടും അരപ്പും…
Read More »