Month: March 2022

  • Kerala

    സമവായമായില്ല; മുല്ലപ്പെരിയാര്‍ ഡാമിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും മേല്‍നോട്ട സമിതിക്ക് കൈമാറണമെന്ന് കേരളം; കൈമാറാനാകില്ലെന്ന് തമിഴ്നാട്

    ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട മേല്‍നോട്ട സമിതിയുടെ അധികാരം സംബന്ധിച്ച് കേരളവും തമിഴ്‌നാടും തമ്മില്‍ നടത്തിയ സംയുക്ത യോഗത്തില്‍ സമവായമായില്ല. അണക്കെട്ടിന്റെ നിയന്ത്രണം മേല്‍നോട്ട സമിതിക്ക് കൈമാറാന്‍ കഴിയില്ലെന്ന് തമിഴ്നാട് വ്യക്തമാക്കി. അതേസമയം റൂള്‍ കര്‍വ്, ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍, ഇന്‍സ്ട്രമെന്റേഷന്‍ സ്‌കീം എന്നിവയുള്‍പ്പടെ അണക്കെട്ടുമായി ബന്ധെപ്പട്ട എല്ലാ പ്രവര്‍ത്തനങ്ങളും മേല്‍നോട്ട സമിതിക്ക് കൈമാറണമെന്ന് കേരളം ആവശ്യപ്പെട്ടു. സംയുക്ത സമിതി യോഗത്തിന്റെ മിനുട്സ് മാര്‍ച്ച് 29ന് സുപ്രീം കോടതിക്ക് കൈമാറും. സുപ്രീം കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് മേല്‍നോട്ട സമിതിക്ക് അധികാരം നല്‍കുന്നത് സംബന്ധിച്ച ശുപാര്‍ശ തയ്യാറാക്കാന്‍ കേരളവും തമിഴ്‌നാടും സംയുക്ത യോഗം ചേര്‍ന്നത്. ഈ യോഗത്തിലാണ് അണക്കെട്ടിന്റെ പൂര്‍ണ നിയന്ത്രണം മേല്‍നോട്ട സമിതിക്ക് കൈമാറാന്‍ കഴിയില്ലെന്ന് തമിഴ്നാട് വ്യക്തമാക്കിയത്. 2006-ലെയും, 2014-ലെയും സുപ്രീം കോടതി വിധികളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടും ബേബി ഡാമും ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഉണ്ട്. ഈ നിര്‍ദേശങ്ങളാണ് മേല്‍നോട്ട സമിതി നടപ്പിലാക്കേണ്ടതെന്നും തമിഴ്നാട് സര്‍ക്കാര്‍ സംയുക്ത സമിതി യോഗത്തില്‍ അവതരിപ്പിച്ച…

    Read More »
  • World

    പാകിസ്താന്‍ പ്രധാനമന്ത്രിക്കെതിരേ അവിശ്വാസം; വോട്ടെടുപ്പ് 31ന്

    ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരേ അവിശ്വാസ പ്രമേയം നാഷണല്‍ അസംബ്ലിയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫാണ് പ്രമേയം അവതരിപ്പിച്ചത്. 16 എം.എന്‍.എമാര്‍ പിന്തുണച്ചതോടെ സ്പീക്കര്‍ പ്രമേയം അംഗീകരിച്ചു. പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ സഭ പിരിഞ്ഞു. പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനം മാര്‍ച്ച് 31-ന് ആരംഭിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ക്വാസിം ഖാന്‍ സൂരി അറിയിച്ചു. പ്രമേയത്തിന്‍മേലുള്ള വോട്ടെടുപ്പ് മൂന്നുദിവസത്തിനു ശേഷവും ഏഴുദിവസത്തിനുള്ളിലും നടക്കണം. അതായത് വോട്ടെടുപ്പ് നടക്കാന്‍ സാധ്യതയുള്ള ഏറ്റവും അടുത്ത തീയതി മാര്‍ച്ച് 31- ആണ്. അതേസമയം അവിശ്വാസത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ദിവസം ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭാവി തീരുമാനിക്കപ്പെടുമെന്ന് പാകിസ്താന്‍ ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് പറഞ്ഞു. സഖ്യ കക്ഷിയുമായുള്ള ബന്ധം സംരക്ഷിക്കാന്‍, ഇമ്രാന്‍ ഖാന്‍ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രി സ്ഥാനം പിഎംഎല്‍(ക്യു) ന്റെ പര്‍വേസ് ഇലാഹിക്ക് വാഗ്ദാനം ചെയ്യുമെന്ന് സൂചനയുണ്ട്. അഴിമതി, സാമ്പത്തിക പ്രതിസന്ധി, നാണയപെരുപ്പം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നത്. ഇമ്രാന്‍ ഖാന്റെ…

    Read More »
  • Crime

    അന്‍പതോളം കഞ്ചാവ് പൊതികളുമായി ഒരാള്‍ പിടിയില്‍; പിടിയിലായത് ബൈക്കിലെത്തി കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെയാള്‍

    കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ കഞ്ചാവ് ബൈക്കിലെത്തി വിതരണം ചെയ്യുന്ന സംഘത്തിലുള്‍പ്പെട്ട ഒരാള്‍ പിടിയിലായി. കോഴിക്കോട് കോളത്തറ കണ്ണാടി കുളം റോഡ് വരിക്കോളി മജീദ് (ഇമ്പാല മജീദ് – 55) ആണ് കസബ പോലീസും സിറ്റി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡും (ഡന്‍സാഫും) സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടിയിലായത്. വില്‍പ്പനയ്ക്കായി സൂക്ഷിച്ച അന്‍പതോളം കഞ്ചാവ് പൊതികളാണ് പ്രതിയില്‍ നിന്നും അന്വേഷണസംഘം കണ്ടെടുത്തത്. മുന്നൂറ് ഗ്രാം കഞ്ചാവുണ്ടായിരുന്നു. അഞ്ഞൂറ് രൂപ മുതല്‍ ആയിരം രൂപ വരെ ഈടാക്കിയാണ് ഇത്തരം പാക്കറ്റുകള്‍ വില്‍പന നടത്തുന്നത്. ആന്ധ്രയിലെ രാജമുദ്രിയില്‍ നിന്നും ഇടനിലക്കാരാണ് കഞ്ചാവ് ഇത്തരം റീട്ടെയില്‍ വില്‍പനക്കാരില്‍ എത്തിക്കുന്നത്. ആന്ധ്രയില്‍ നിന്നും കടത്തിക്കൊണ്ടു വന്ന നാല് കിലോഗ്രാം കഞ്ചാവ് ഡന്‍സാഫിന്റെ നേതൃത്വത്തില്‍ എലത്തൂര്‍ പൊലീസ് പിടികൂടിയതിനു പുറകെയാണ് ഈ അറസ്റ്റ്. അസിസ്റ്റന്റ് കമ്മീഷണര്‍ ജയകുമാറിനാണ് ഡന്‍സാഫിന്റെ ചുമതല. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ആമോസ് മാമ്മന്‍ ഐപിഎസ് ന്റെ നിര്‍ദ്ദേശപ്രകാരം ജില്ലയില്‍ മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ…

    Read More »
  • Kerala

    സമുദായ മാനദണ്ഡം ലംഘിച്ച് വിവാഹം; പിതാവിന്റെ കര്‍മ്മങ്ങള്‍ നടത്താന്‍ പോലും അനുവദിക്കാതെ യുവാവിന് ഭ്രഷ്ട്

    കാഞ്ഞങ്ങാട്: പിതാവ് മരിച്ചപ്പോള്‍ കര്‍മ്മം നടത്താന്‍ അനുവദിക്കാതെ യുവാവിന് ക്ഷേത്ര കമ്മിറ്റിയുടെ വിലക്ക്. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി പ്രിയേഷിനാണ് ദുരനുഭവമുണ്ടായത്. സമുദായ മാനദണ്ഡം ലംഘിച്ച് വിവാഹം കഴിച്ചതാണ്, ഭ്രഷ്ട് കല്‍പ്പിക്കാന്‍ കാരണം. കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ ബാലന്‍ കൂട്ടായിക്കാരന്‍ തിങ്കളാഴ്ചയാണ് മരിച്ചത്. എന്നാല്‍ മരണാനന്തര കര്‍മ്മം നടത്തേണ്ട ഏക മകന്‍ പ്രിയേഷിനെ അതിന് അനുവദിച്ചില്ലെന്നാണ് പരാതി. സമുദായ മാനദണ്ഡം ലംഘിച്ച് ഒരേ ഇല്ലത്ത് നിന്ന് കല്യാണം കഴിച്ചതാണ് ഭ്രഷ്ടിന് കാരണം. അജാനൂര്‍ ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ സ്ഥാനികന്മാരും കമ്മിറ്റിയുമാണ് പ്രിയേഷിന് വിലക്ക് ഏര്‍പ്പെടുത്തിയത്. പ്രിയേഷ് പിതാവിന്റെ മൃതദേഹം കാണുന്നത് തടയാനും ശ്രമമുണ്ടായതായി യുവാവ് പരാതിപ്പെടുന്നു. പ്രിയേഷിന് ഭ്രഷ്ട് കല്‍പ്പിച്ചതോടെ ബാലന്റെ സഹോദര പുത്രന്‍ അജീഷാണ് കര്‍മ്മങ്ങള്‍ ചെയ്തത്. എന്നാല്‍ പൂര്‍വികന്മാരുടെ ചര്യയാണ് തങ്ങള്‍ പ്രവര്‍ത്തിച്ചതെന്ന് സ്ഥാനികന്മാര്‍ വിശദീകരിക്കുന്നത്. സംഭവത്തേക്കുറിച്ച് കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരിക്കുകയാണ് പ്രിയേഷ്.

    Read More »
  • Crime

    ചികിത്സാപിഴവ്; നവജാതശിശു മരിച്ചതായി പരാതി

    കൊല്ലം: കൊല്ലം കടക്കല്‍ താലൂക്ക് ആശുപത്രിയിലെ ചികിത്സാപിഴവുമൂലം നവജാതശിശു മരിച്ചതായി പരാതി. ചിതറ സ്വദേശികളായ ഗോപകുമാര്‍, സിമി ദമ്പതികളുടെ ഒരു ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. ചികിത്സ പിഴവുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കഴിഞ്ഞ 16നാണ് പ്രസവത്തിനായി സിമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗര്‍ഭപാത്രത്തിനുള്ളില്‍ വെച്ച് കുട്ടിക്ക് പ്രശ്നങ്ങളുണ്ടെന്ന് അന്ന് തന്നെ ഡോക്ടര്‍മാര്‍ മനസിലാക്കി. എന്നിട്ടും ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കാന്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തയാറായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. പതിനെട്ടാം തീയതി മാത്രമാണ് ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുത്തത്. കുഞ്ഞിന്റെ ആരോഗ്യം മോശമായതോടെ എസ് എ ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെവച്ച് കുഞ്ഞ് മരിച്ചു. ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുപ്പോള്‍ തന്നെ ഹൃദയമിടിപ്പ് കൂടുതലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അപ്പോള്‍ തന്നെ കുഞ്ഞിനെ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. സംഭവത്തില്‍ വീഴ്ച്ചയുണ്ടായിട്ടില്ലെന്നും കടയ്ക്കല്‍ താലൂക്ക് ആശുപത്രി അധികൃതര്‍ അവകാശപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് കുടുംബം പരാതി നല്‍കി.…

    Read More »
  • India

    ”ബി.ജെ.പി. സര്‍ക്കാര്‍ മതരാഷ്ട്രീയത്തെ ലാളിക്കുന്നു” വിമര്‍ശനവുമായി ബി.ജെ.പി. നേതാവ്

    ബെംഗളൂരു: ക്ഷേത്ര പരിസരത്ത് മുസ്ലിം വ്യാപാരികളെ വിലക്കണമെന്ന സംഘപരിവാര്‍ സംഘടനകളുടെ ആഹ്വാനത്തെ വിമര്‍ശിച്ച് കര്‍ണാടകയിലെ മുതിര്‍ന്ന ബിജെപി നേതാവ് എച്ച്.വിശ്വനാഥ്. സര്‍ക്കാര്‍ മതരാഷ്ട്രീയത്തെ ലാളിക്കുകയാണെന്നും കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം കൂടിയായ വിശ്വാനാഥ് ആരോപിച്ചു. ‘മറ്റു രാജ്യങ്ങളിലും മുസ്ലിങ്ങള്‍ താമസിക്കുന്നുണ്ട്. ഈ മുസ്ലിങ്ങള്‍ ഭക്ഷണവും പൂക്കളും വില്‍ക്കുന്നില്ലേ. അവിടെ എന്താണ് പ്രശ്നം, അവര്‍ ചെറിയ കച്ചവടക്കാരാണ്. അവര്‍ എന്ത് കഴിക്കും. ഹിന്ദുവും മുസ്ലിമും അല്ല പ്രശ്നം, കാലിയായ വയറിന്റെ ചോദ്യമാണിത്’ എച്ച്.വിശ്വനാഥ് പറഞ്ഞു. സംസ്ഥാനത്ത് ഇരുസമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ നിശബ്ദകാഴ്ചക്കാരനായി സര്‍ക്കാര്‍ നോക്കി നില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു നിലപാട് എടുക്കണം. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയോട് താന്‍ തന്റെ എതിര്‍പ്പ് ഇതിനോടകം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ബിജെപി സര്‍ക്കാരാണ്. അല്ലാതെ ആര്‍എസ്എസോ ബജ്റംഗ് ദളോ അല്ലെങ്കില്‍ മറ്റേതെങ്കിലും സംഘടനകളോ അല്ലെന്നും അദ്ദേഹം എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി. 2019-ല്‍ ജെഡിഎസില്‍ നിന്ന് കൂറുമാറി ബിജെപിയിലെത്തിയതാണ് എച്ച്.വിശ്വനാഥ്.  

    Read More »
  • Kerala

    സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു; പണിമുടക്കിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് ‘പണി’കിട്ടും

    തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിന്റെ നേതൃത്വത്തിലുള്ള രണ്ടു ദിവസത്തെ ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ പ്രഖ്യാപിച്ചു. പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത് വിലക്കിക്കൊണ്ട് ഉത്തരവിറക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച് ഉടന്‍ ഉത്തരവിറക്കി. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. ഡയസ്നോണ്‍ പ്രഖ്യാപിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്ക് ചില നിര്‍ബന്ധിത സാഹചര്യങ്ങളില്‍ ഒഴികെ കാഷ്വല്‍ ലീവ് അനുവദിക്കില്ല. അങ്ങനയല്ലാതെ ലീവെടുക്കുന്നവരുടെ ശമ്പളം പിടിക്കുന്നതിനാണ് ഡയസ്നോണ്‍ എന്ന് പറയുന്നത്. ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് വിലക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനമാണ് ഉള്ളത്. സമരം മുന്‍കൂട്ടി കണ്ട് സര്‍ക്കാര്‍ യാതൊരു ക്രമീകരണവും നടത്തിയിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു. ജോലിക്കെത്തുന്ന ജീവനക്കാര്‍ക്ക് ഗതാഗത സൗകര്യം ഉറപ്പാക്കണം. ചീഫ് സെക്രട്ടറി ധനകാര്യ-പൊതുഭരണ സെക്രട്ടറിമാര്‍ എന്നിവര്‍ സമരം തടഞ്ഞ് ഉത്തരവ് പുറപ്പെടുവിക്കണം. ജീവനക്കാര്‍ ജോലിക്കെത്താന്‍ വകുപ്പ് മേധാവിമാര്‍ക്ക് ഇവര്‍ നിര്‍ദേശം…

    Read More »
  • Movie

    ‘ട്രോജന്‍’: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

    സില്‍വര്‍ ബ്ലൈസ് മൂവി ഹൗസിന്റെ ബാനറില്‍ ഡോ. പി.സി.എ ഹമീദും, ഷീജോ കുര്യനും ചേര്‍ന്ന് നിര്‍മ്മിച്ച്, ഡോ.ജിസ് തോമസ് കഥയും, തിരക്കഥയും, സംഭാഷണവും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമാണ് ‘ട്രോജന്‍’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ശബരീഷ് വര്‍മ്മ, ഷീലു എബ്രഹാം, ദേവന്‍, കൃഷ്ണ ശങ്കര്‍ എന്നിവരുടെ കഥാപാത്രങ്ങളെ സൂചിപ്പിക്കും വിധമുള്ള ഫോട്ടോകള്‍ അടങ്ങിയതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ശബരീഷ് വര്‍മ്മ ഒഴികെ എല്ലാവരിലും ഒരു പരിഭ്രാന്തി നിറഞ്ഞ ഭാവമാണ് ഉള്ളത്. എന്തായാലും കഥ വേറിട്ടൊരു അനുഭവമായിരിക്കും പ്രേക്ഷകര്‍ക്ക് നല്‍കാന്‍ പോകുന്നതെന്ന് ഊഹിക്കാനാവും. ചിത്രത്തില്‍ ജൂഡ് ആന്റണി, മനോജ് ഗിന്നസ്, നോബി, ബാലാജി ശര്‍മ്മ,രശ്മി ബോബന്‍,മഞ്ജു കോട്ടയം,ലിഷോയ്, ചിത്ര പ്രസാദ്, രാജേഷ് പനവള്ളി,ആതിര മാധവ്, മുകുന്ദന്‍ മേനോന്‍, കെ ടി എസ് പടന്നയില്‍, ഉല്ലാസ് പന്തളം, ജെയിംസ് പാറക്കന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നതും ക്രീയേറ്റീവ് ഡയറക്ടറും മഹേഷ് മാധവ് ആണ്. ശബരീഷ്…

    Read More »
  • Crime

    നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ ഇന്നത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി

    നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ ഇന്നത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. രാവിലെ 11.30ന് ആരംഭിച്ച ചോദ്യംചെയ്യല്‍ വൈകിട്ട് ആറര മണിയോടെയാണ് പൂര്‍ത്തിയായത്. ആലുവ പൊലീസ് ക്ലബില്‍ വച്ചാണ് ചോദ്യംചെയ്യല്‍ നടന്നത്. ചോദ്യംചെയ്യല്‍ നടപടികള്‍ പൂര്‍ണമായും ചിത്രീകരിച്ചിട്ടുണ്ട്. നാളെയും ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ദിലീപിനോട് അന്വേഷണസംഘം നിര്‍ദേശിച്ചിട്ടുണ്ട്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ അന്വേഷണം തുടരുന്നതിനിടെയാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്തത്. എസ് പി സോജന്റെയും ഡിവൈഎസ്പി ബൈജു പൗലോസിന്റെയും നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയെ കുറിച്ച് തനിക്ക് അറിയില്ലെന്നുമാണ് ഇന്നത്തെ ചോദ്യം ചെയ്യലില്‍ ദിലീപ് പറഞ്ഞത്. നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്ന് ദിലീപ് വാദിച്ചു.

    Read More »
  • Crime

    വഴിയരികിൽ നിർത്തിയിട്ടിരുന്ന ഓലയ്ക്ക് തീപിടിച്ചു

    വഴിയരികിൽ നിർത്തിയിട്ടിരുന്ന ഓല ഇലക്ട്രിക് സ്കൂട്ടറിനു തീപിടിച്ചു. കഴിഞ്ഞ ആഴ്ച പൂനെയിലാണ് സംഭവമുണ്ടായത്. ഓല എസ്1 പ്രോ ആണ് അഗ്നിക്കിരയായത്. സ്കൂട്ടറിനു തീപിടിക്കുന്നതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണിപ്പോൾ. സംഭവം അറിഞ്ഞെന്നും അന്വേഷണം നടക്കുകയാണെന്നും ഓല പ്രതികരിച്ചു. വരും ദിവസങ്ങളിൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഓല അറിയിച്ചു. ആദ്യം ഇലക്ട്രിക്ക് ബൈക്ക് വാലെ എന്ന യൂട്യൂബ് ചാനലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ആദ്യം സ്കൂട്ടറിൽ നിന്ന് പുക ഉയരുകയും പിന്നീട് തീപടരുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. തുടർന്ന് സ്കൂട്ടർ ആകെ കത്തുന്നതാണ് ദൃശ്യങ്ങളിൽ. ഓല സ്കൂട്ടറുകൾക്ക് തീപിടിക്കുന്ന വിവിധ സംഭവങ്ങൾ രാജ്യത്തിൻ്റെ വിവിധ ഇടങ്ങളിൽ റിപ്പോർട്ട് ചെയ്തത് ആളുകൾക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതേത്തുടർന്ന് പലരും ഓർഡറുകൾ ക്യാൻസൽ ചെയ്യുന്നുണ്ട്

    Read More »
Back to top button
error: