IndiaNEWS

7 വർഷത്തെ അലച്ചിലും അന്വേഷണവും, ഒടുവിൽ രോഹിത് ബാനു അച്ഛനെ കണ്ടെത്തി

ടുക്കി: 7 വർഷം നീണ്ട അലച്ചിലിനും അന്വേഷണത്തിനും ഒടുവിൽ ഫലം കണ്ടു. മഹാരാഷ്ട്രയിൽനിന്നു കാണാതായ അച്ഛനെത്തേടി മകൻ രോഹിത് ബാനു അലഞ്ഞത് 7 വർഷമാണ്.

ഒടുവിൽ 1500 കിലോമീറ്ററുകൾക്കിപ്പുറം ഇടുക്കിയിലെ തോപ്രാംകുടിയിൽ നിന്നും അയാൾ തൻ്റെ അച്ഛനെ കണ്ടെത്തി. ഇവിടെ അസീസി സ്നേഹസദനിൽ കഴിയുകയായിരുന്ന ചന്ദ്രബാനുവിനെ (45) തേടി മകൻ രോഹിത് ബാനു അലയാത്ത സ്ഥലങ്ങളില്ല. വീടുവിട്ടിറങ്ങി പല സ്ഥലങ്ങളിലും അലഞ്ഞു നടന്ന് തൊടുപുഴയിലെത്തിയ ചന്ദ്രബാനുവിനെ കാഞ്ഞാർ പൊലീസാണു 3 വർഷം മുൻപ് ആകാശപ്പറവകൾ എന്ന സ്നേഹസദനിൽ എത്തിച്ചത്.

മഹാരാഷ്ട്ര പൊലീസ് ഈയിടെ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ അന്വേഷിച്ചപ്പോഴാണു കാഞ്ഞാറിൽ നിന്നു ചന്ദ്രബാനുവിൻ്റെ ഫോട്ടോ കിട്ടിയത്. തുടർന്നു മകനെ വിവരമറിയിച്ചു. അച്ഛനെ കാണാതാകുമ്പോൾ രോഹിത് ബാനുവിന് 13 വയസ്സാണ് പ്രായം. അമ്മയും ഇളയ സഹോദരിയും വീട്ടിൽ കാത്തിരിക്കുന്നതു കൊണ്ട് അച്ഛനുമായി എത്രയും വേഗം വീടണയാനുള്ള തിടുക്കത്തിലായിരുന്നു രോഹിത് ബാനു.

Back to top button
error: