Month: March 2022

  • Kerala

    സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പുതുമുഖങ്ങൾ

    സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ആറ് പുതുമുഖങ്ങളെ തെരഞ്ഞെടുക്കുമെന്നാണ് സൂചന. മുഹമ്മദ് റിയാസ്, എ എൻ ഷംസീർ, സജി ചെറിയാൻ, വി എൻ വാസവൻ, കടകംപള്ളി സുരേന്ദ്രൻ, സി കെ രാജേന്ദ്രൻ എന്നിവർ പരിഗണനയിലുണ്ട്. എന്നാൽ പി ജയരാജന്റെ പേര് ചർച്ചയിൽ ഇല്ലെന്നാണ് പുറത്തു വരുന്ന വിവരം. 75 വയസ് എന്ന പ്രായപരിധി കർശനമായി നടപ്പാക്കിയാല്‍ എം എം മണിയും ആനത്തലവട്ടം ആനന്ദനുമടക്കം അഞ്ച് പേർ ഒഴിവാകും. സമിതിയിലേക്ക് എം സ്വരാജിന്റേയും ടിവി രാജേഷിന്റേയും പേര് ചർച്ചയിൽ ഉയർന്നുകേൾക്കുന്നുണ്ട്. സംസ്ഥാന കമ്മിറ്റിയിലും കാര്യമായ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. എ എ റഹീമിനും, വിപി സാനുവിനും സംസ്ഥാന കമ്മിറ്റിയിലേക്കെത്തുമെന്നാണ് സൂചന. വികസന നയരേഖയിൽ നടന്ന പൊതു ചർച്ചയ്ക്കുള്ള മറുപടി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നൽകും. സംസ്ഥാന സമ്മേളനത്തിൽ അദ്ദേഹം അവതരിപ്പിച്ച വികസന നയരേഖ പാർട്ടി ഒറ്റകെട്ടായി അംഗീകരിച്ചു. ദീർഘകാല ഭരണ തുടർച്ച ഉറപ്പുവരുത്തുന്നതാണ് മുഖ്യമന്ത്രി അവതരിപ്പിച്ച വികസന നയരേഖ. ഇന്ന് വൈകീട്ട് അഞ്ചിന് പൊതുസമ്മേളനം…

    Read More »
  • NEWS

    ചെ​ർ​ണീ​വി​ൽ റ​ഷ്യ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 33 പേ​ർ കൊ​ല്ല​പ്പെ​ട്ടു

    യു​ക്രെ​യ്ൻ അ​ധി​നി​വേ​ശം ഒ​മ്പ​താം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കുക​യാ​ണ് റ​ഷ്യ. യു​ക്രെ​യ്നി​ലെ ഒ​ഡെ​സ മേ​ഖ​ല​യി​ൽ ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്. ഈ ​മേ​ഖ​ല​യി​ൽ റ​ഷ്യ​ൻ വി​മാ​നം വെ​ടി​വ​ച്ചി​ട്ട​താ​യി യു​ക്രെ​യ്ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ചെ​ർ​ണീ​വി​ൽ റ​ഷ്യ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 33 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ട് സ്കൂ​ളു​ക​ളും ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്നു. യു​ക്രെ​യ്ൻ എ​മ​ർ​ജ​ൻ​സി സ​ർ​വീ​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. കൃ​ത്യ​മാ​യ സ്ഥ​ലം അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. അ​തേ​സ​മ​യം, സം​ഘ​ർ​ഷ മേ​ഖ​ല​ക​ളി​ൽ നി​ന്ന് ഇ​ന്ത്യ​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി ഒ​ഴി​പ്പി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ച് വ​രി​ക​യാ​ണ് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം. നേ​രി​ടേ​ണ്ടി വ​ന്നേ​ക്കാ​വു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട് മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി.

    Read More »
  • India

    മോ​ട്ടോ​ർ വാ​ഹ​ന അ​പ​ക​ട​ങ്ങ​ളി​ലെ ന​ഷ്ട​പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​ന് പു​തി​യ മാ​ർ​ഗ​രേ​ഖ​യു​മാ​യി കേ​ന്ദ്രം

    ഉപഭോക്താക്കൾ ഇൻഷുറൻസ് എടുക്കുന്നത് നിർബന്ധമാണെങ്കിലും, വാഹനം അപകടത്തിൽ പെട്ടാൽ നഷ്ടപരിഹാര നടപടികൾ പരമാവധി ഇഴഞ്ഞാണ് പലപ്പോഴും നീങ്ങുക. എന്നാൽ അതിന് ഒരു ആശ്വാസം എന്ന നിലയിലാണ് പുതിയ കേന്ദ്ര മാർഗ്ഗനിർദേശത്തെ കാണേണ്ടത്.       മോ​ട്ടോ​ർ വാ​ഹ​ന അ​പ​ക​ട​ങ്ങ​ളി​ലെ ന​ഷ്ട​പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​ന് പു​തി​യ മാ​ർ​ഗ​രേ​ഖ​യു​മാ​യി കേ​ന്ദ്രം. അ​പ​ക​ട​ങ്ങ​ളു​ടെ വി​ശ ദ​മാ​യ അ​ന്വേ​ഷ​ണം, അ​പ​ക​ട​ത്തെ​ക്കു​റി​ച്ച വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട്, വി​വി​ധ ക​ക്ഷി​ക​ൾ​ക്കു​ള്ള സ​മ​യ​ക്ര​മം എ​ന്നി​വ സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​ന​മാ​ണ് മോ​ട്ടോ​ർ ആ ​ക്‌​സി​ഡ​ന്റ് ക്ലെ​യിം ട്രൈ​ബ്യൂ​ണ​ൽ പു​റ​പ്പെ​ടു​വി​ച്ച​ത്.     ഇ​ൻ​ഷു​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ വാ​ഹ​ന ഉ​ട​മ​യു​ടെ മൊ​ബൈ​ൽ ന​മ്പ​ർ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തും നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. ഏ​പ്രി​ൽ ഒ​ന്നി​ന് ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

    Read More »
  • Kerala

    സിപിഐ എം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും,സെക്രട്ടറിയായി കോടിയേരി തുടരും

    സിപിഐ എം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും,സെക്രട്ടറിയായി കോടിയേരി തുടരും. ഭരണത്തുടർച്ചയിലെ ജനാഭിലാഷം സഫലമാക്കാനും ഭൂരിപക്ഷം ജനങ്ങളുടെയും പ്രസ്ഥാനമാകാനുമുള്ള പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചാണ്‌ ബി രാഘവൻ നഗറിൽ നടക്കുന്ന പ്രതിനിധിസമ്മേളനം സമീപിക്കുക . വൈകിട്ട്‌ അഞ്ചിന്‌ ഇ ബാലാനന്ദൻ നഗറിൽ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. എസ്‌ രാമചന്ദ്രൻപിള്ള, ബൃന്ദ കാരാട്ട്‌, എം എ ബേബി, ജി രാമകൃഷ്‌ണൻ എന്നിവർ സംസാരിക്കും. കോവിഡ്‌ സാഹചര്യത്തിൽ പ്രകടനം ഒഴിവാക്കിയിട്ടുണ്ട്‌.  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട്‌ എട്ടുമണിക്കൂർ പൊതുചർച്ചയ്‌ക്കും മറുപടിക്കും ശേഷം വ്യാഴാഴ്‌ച ഏകകണ്‌ഠമായി അംഗീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച വികസന നയരേഖകൂടി  വെള്ളിയാഴ്‌ച അംഗീകരിക്കും. തുടർന്ന്‌ സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കും. പൊതുചർച്ചയിൽ 41 പ്രതിനിധികൾ പങ്കെടുത്തു. വികസന നയരേഖ അഞ്ചുമണിക്കൂറാണ്‌ സമ്മേളനം ചർച്ച ചെയ്‌തത്‌.  

    Read More »
  • Crime

    ഭാര്യ ഭർത്താവിനെ ടൈലും ഹോളോ ബ്രിക്സും കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി, ശേഷം ഉത്സവപ്പറമ്പിലെത്തി ഭാര്യ തന്നെ കൊലപാതക വിവരം പരസ്യമായി വിളിച്ചുപറഞ്ഞു; അനാഥരായത് മൂന്ന് പിഞ്ചുകുഞ്ഞുങ്ങൾ

    നെടുമങ്ങാട്: ഭർത്താവ് നിരന്തരം രഹസ്യമായി ഫോൺ വിളിക്കുന്നതിൽ സംശയാലുവായ ഭാര്യ അയാളെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം നന്ദിയോട് കുറുപുഴ കരിക്കകം എൽ.പി സ്കൂളിനു സമീപം ആദിത്യൻ ഭവനിൽ ഷിജു(37)വിനെയാണ് ഭാര്യ ടൈലും ഹോളോ ബ്രിക്സും ഉപയോഗിച്ചു തലക്കടിച്ചു ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ ഭാര്യ സൗമ്യ(33)യെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്തു ജോലി ചെയ്തിരുന്ന ഷിജു നാട്ടിലെത്തിയത് പത്തുദിവസം മുമ്പാണ്. സംഭവം നടന്നത് ശിവരാത്രി ദിനത്തിൽ രാത്രി 11 മണിയോടെയാണ്. ഷിജു നിരന്തരം ആരെയൊക്കൊയോ ഫോൺ ചെയ്തിരുന്നതിൽ സംശയം തോന്നിയ സൗമ്യ അതിനെച്ചൊല്ലി ഭർത്താവുമായി വഴക്കിട്ടിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവ ദിവസം രാവിലെ സൗമ്യ ഭർത്താവിന്റെ ഫോൺ ഒളിപ്പിച്ചു വച്ചു. വൈകിട്ട് മകനെ സമീപത്തെ ക്ഷേത്രത്തിൽ ഉരുൾനേർച്ചയ്ക്കു കൊണ്ടു പോയപ്പോൾ കയ്യിൽ  ഫോണും കൊണ്ടു പോയി. ഷിജു ക്ഷേത്രത്തിലെത്തി സൗമ്യയോട് ഫോൺ ചോദിച്ചെങ്കിലും കിട്ടാഞ്ഞതിനെത്തുടർന്ന് ഫോൺ ബലമായി പിടിച്ചു വാങ്ങി വീട്ടിലേക്കു മടങ്ങി. പിന്നാലെ പത്തു മിനിറ്റിനുള്ളിൽ സൗമ്യയും വീട്ടിലെത്തി.…

    Read More »
  • Crime

    ”ട്രെയിനില്‍ ലൈംഗികാതിക്രമം” കൂട്ടുകാര്‍ക്ക് 17-കാരിയുടെ മെസേജ്; കൂട്ടുകാര്‍ കാത്തിരുന്ന്, പിന്നെ സംഭവിച്ചത്…

    മുംബൈ: ലോക്കല്‍ ട്രെയിനില്‍ ലൈംഗികാതിക്രമം നടത്തിയ ആളെ കോളേജ് വിദ്യാര്‍ഥിനിയും കൂട്ടുകാരും റെയില്‍വേ സ്റ്റേഷനില്‍ വളഞ്ഞിട്ട് പിടികൂടി. ട്രെയിനില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ച പ്രവീണ്‍ ജെയിന്‍ (52) എന്നയാളെയാണ് പെണ്‍കുട്ടിയും കൂട്ടുകാരും പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കഴിഞ്ഞദിവസം അന്ധേരി സ്റ്റേഷനിലായിരുന്നു സംഭവം. മലാദ് സ്റ്റേഷനില്‍നിന്നാണ് 17-കാരിയായ കോളേജ് വിദ്യാര്‍ഥിനി ലോക്കല്‍ ട്രെയിനില്‍ കയറിയത്. വാതിലിനടുത്ത് നില്‍ക്കുന്നതിനിടെ പ്രതി പെണ്‍കുട്ടിയുടെ അടുത്തേക്ക് വരികയും തൊട്ടടുത്തായി നില്‍ക്കുകയും ചെയ്തു. പിന്നാലെ പെണ്‍കുട്ടിയുടെ ശരീരത്തില്‍ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയായിരുന്നു. അന്ധേരി വരെ തന്നോട് സഹകരിക്കണമെന്നും ഇയാള്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. പ്രതി ആക്രമിക്കുമെന്ന് ഭയന്നതിനാല്‍ പെണ്‍കുട്ടി ഒച്ചവെയ്ക്കുകയോ ആരോടും പറയുകയോ ചെയ്തില്ല. എന്നാല്‍ ഇതിനിടെ സംഭവത്തെക്കുറിച്ച് മൊബൈല്‍ഫോണില്‍ സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ചിരുന്നു. കമ്പാര്‍ട്ട്മെന്റിന്റെ നമ്പര്‍ സഹിതമാണ് അന്ധേരി റെയില്‍വേ സ്റ്റേഷനില്‍ തന്നെ കാത്തിരുന്ന സുഹൃത്തുക്കള്‍ക്ക് പെണ്‍കുട്ടി സന്ദേശം അയച്ചത്. തുടര്‍ന്ന് ട്രെയിന്‍ അന്ധേരി സ്റ്റേഷനില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും യാത്രക്കാരനായ മറ്റൊരാളും ചേര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു. സ്റ്റേഷനില്‍ എത്തിയ…

    Read More »
  • World

    പ്രവാസി രക്ഷിതാക്കള്‍ക്ക് ആശ്വാസം; ദുബൈയില്‍ അടുത്ത അധ്യയന വര്‍ഷത്തിലും സ്വകാര്യ സ്‌കൂളുകളില്‍ ഫീസ് വര്‍ധിപ്പിക്കില്ല

    ദുബൈ: ദുബൈയില്‍ അടുത്ത അധ്യയന വര്‍ഷത്തിലും സ്വകാര്യ സ്‌കൂളുകളില്‍ ഫീസ് കൂടില്ലെന്ന് അധികൃതര്‍. 2022-23 അകാഡമിക വര്‍ഷത്തിലും ഫീസ് വര്‍ധിപ്പിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയില്ല. ഈ വര്‍ഷവും സ്‌കൂള്‍ ഫീസ് വര്‍ധിക്കില്ലെന്ന പ്രഖ്യാപനം പ്രവാസി രക്ഷിതാക്കള്‍ക്ക് ആശ്വാസം നല്‍കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സ്‌കൂള്‍ ഫീസില്‍ കാര്യമായ വര്‍ധനവുണ്ടായിരുന്നു. എന്നാല്‍ 2018-19 അദ്ധ്യയന വര്‍ഷം രക്ഷിതാക്കളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാന്‍ ലക്ഷ്യമിട്ട് ദുബൈ ഭരണകൂടം സ്‌കൂള്‍ ഫീസ് വര്‍ധിപ്പിക്കുന്നതിന് വിലക്കേര്‍പെടുത്തി. തൊട്ടടുത്ത വര്‍ഷം പരമാവധി 4.14 ശതമാനം വരെ ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു. പിന്നീട് ഇതുവരെ ഫീസ് കൂടിയിട്ടില്ല. ശമ്പളവും വാടകയും മറ്റ് ചിലവുകളും ഉള്‍പെടെ സ്‌കൂള്‍ നടത്തിപ്പിനുള്ള ചിലവ് കണക്കാക്കുന്ന എഡ്യൂകേഷന്‍ കോസ്റ്റ് ഇന്‍ഡക്സും ദുബൈ നോളജ് ആന്‍ഡ് ഹ്യൂമണ്‍ ഡെവലപ്മെന്റ് അതോരിറ്റിയുടെ പരിശോധനയും അടിസ്ഥാനപ്പെടുത്തിയാണ് സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കേണ്ടതുണ്ടോ എന്ന് അധികൃതര്‍ തീരുമാനിക്കുന്നത്. ദുബൈ സ്റ്റാറ്റിസ്റ്റിക്സ് സെന്ററാണ് ഇതിനായി എഡ്യൂകേഷന്‍ കോസ്റ്റ് ഇന്‍ഡക്സ് തയ്യാറാക്കുന്നത്.…

    Read More »
  • World

    അടിച്ചുമാറ്റുന്ന റഷ്യന്‍ ടാങ്കിന് ആദായനികുതി ഇളവ് !

    കീവ്: റഷ്യന്‍ സൈന്യം ഉപേക്ഷിച്ചുപോയ യുദ്ധ ടാങ്കുകള്‍ അടിച്ചുമാറ്റിയാല്‍ അതിന് ആദായനികുതി ഇളവ് ! റഷ്യന്‍ ടാങ്കുകളും കവചിത വാഹനങ്ങളും പിടിച്ചെടുക്കുന്നവര്‍ക്കു യുക്രെയ്ന്‍ അഴിമതിവിരുദ്ധ ഏജന്‍സി (എന്‍എപിസി) കഴിഞ്ഞ ദിവസം ആദായനികുതി ഇളവു പ്രഖ്യാപിച്ചതോടെയാണ് ഇവ വിറ്റു കാശാക്കാനുള്ള ശ്രമങ്ങള്‍ വ്യാപകമായത്. ടാങ്കറുകള്‍ തെരുവുകളില്‍ കളിക്കോപ്പുകളായി മാറിയതോടെ അതുകൊണ്ട് വേറിട്ട ഉപയോഗം കണ്ടെത്തുകയാണ് യുക്രെയ്ന്‍കാര്‍. ഇത്തരം ടാങ്കുകള്‍ കര്‍ഷകര്‍ ട്രാക്ടറില്‍ കെട്ടിവലിച്ചുകൊണ്ടുപോകുന്ന കാഴ്ച പതിവായി. ടാങ്കിനുള്ളിലെ കാഴ്ചകളും ഉപയോഗങ്ങളുമൊക്കെ വിവരിച്ച് വിഡിയോകള്‍ ചിത്രീകരിച്ച് ടിക്ടോക്കില്‍ വ്‌ലോഗര്‍മാര്‍ സജീവമായി. അതിനിടെ വഴിയില്‍ നിന്ന് കിട്ടിയ ടി 72 ടാങ്കുകളിലൊന്ന് ആരോ ഓണ്‍ലൈന്‍ വിപണിയായ ഇബേയില്‍ ലേലത്തിനിട്ടു. 50,000 യുഎസ് ഡോളര്‍ വിലയിട്ട് ലേലത്തിനു വച്ച ടാങ്കിന്റെ പരസ്യം മണിക്കൂറുകള്‍ക്കുള്ളില്‍ ഇബേയ് തന്നെ നീക്കി. 10 ലക്ഷം ഡോളര്‍ വിലയുള്ള ടാങ്കാണ് നിസ്സാര വിലയ്ക്ക് ലേലത്തിനു വച്ചത്. എന്നാല്‍ ഈ കാര്യങ്ങളില്‍ വ്യത്യസ്തമായ റിപ്പോര്‍ട്ടുകളാണ് പല പാശ്ചാത്ത്യ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇബേയ് ലേലത്തിന്…

    Read More »
  • Kerala

    വെള്ളിയാഴ്ചകള്‍ തൊഴില്‍ ദിനമാക്കുന്ന യുഎഇയിലെ ആദ്യ റമദാന്‍;റമദാന്‍ മാസത്തിലെ  തൊഴില്‍സമയം പ്രഖ്യാപിച്ചു

    അബുദാബി: റമദാന്‍ മാസത്തില്‍ യുഎഇയിലെ പൊതുമേഖലയിലെ തൊഴില്‍സമയം പ്രഖ്യാപിച്ചു.സര്‍ക്കാര്‍ ഓഫീസുകള്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ ഒമ്ബത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് പ്രവര്‍ത്തിക്കുക.വെള്ളിയാഴ്ചകളില്‍ രാവിലെ ഒമ്ബത് മണി മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് പ്രവൃത്തി സമയം.വെള്ളിയാഴ്ചകള്‍ തൊഴില്‍ ദിനമാക്കുന്ന ആദ്യ റമദാന്‍ കൂടിയാണിത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും ശനി, ഞായര്‍ ദിവസങ്ങളിലും പൂര്‍ണമായും അവധിയായിരിക്കും.അതേസമയം ഷാര്‍ജയില്‍ വെള്ളിയാഴ്ച മുതല്‍ ഞായര്‍ വരെ പൂര്‍ണ അവധിയായിരിക്കും.

    Read More »
  • Movie

    കോംബാറ്റ് ട്രെയ്നിംഗ് പൂര്‍ത്തിയാക്കി; തമിഴ് നടി അമേരിക്കന്‍ സേനയില്‍

    ന്യൂയോര്‍ക്ക്: പ്രശസ്ത തമിഴ് നടി അഖില നാരായണന്‍ അമേരിക്കന്‍ സൈന്യത്തില്‍ അംഗമായി. അമേരിക്കന്‍ ആര്‍മിയിലെ കോംബാറ്റ് ട്രെയ്നിംഗ് പൂര്‍ത്തിയാക്കിയതിനു പിന്നാലെ സൈന്യത്തില്‍ അഭിഭാഷകയായാണ് അഖില നിയമനം നേടിയത്. രാജ്യത്തെ സേവിക്കുക എന്നത് തന്റെ കര്‍ത്തവ്യമാണെന്നാണ് നിലവില്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ നടിയുടെ പ്രതികരണം. അധ്യാപികയുംകൂടിയായ അഖില അമേരിക്കയില്‍ ‘നൈറ്റിംഗേല്‍ സ്‌കൂള്‍ ഓഫ് മ്യൂസിക്ക്’ എന്ന ഓണ്‍ലൈന്‍ സംഗീത ക്ലാസും നടത്തുന്നുണ്ട്. അരുളിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ കാദംബരി എന്ന ചിത്രത്തിലൂടെയാണ് അഖില സിനിമയില്‍ അരങ്ങേറിയത്.

    Read More »
Back to top button
error: