Month: March 2022
-
Kerala
നോ പാർക്കിംഗ് ബോർഡും പോലീസ് പറഞ്ഞ കഥയും
നോ പാര്‍ക്കിങ് ബോര്‍ഡ് എവിടെക്കണ്ടാലും അവിടെയൊക്കെ വാഹനങ്ങള്‍ കൂട്ടത്തോടെ പാര്‍ക്ക് ചെയ്യുന്നതാണ് നമ്മുടെ ഒരു രീതി.ഒരത്യാവശ്യമില്ലെങ്കിൽ പോലും റോഡിലെ തിരക്കിനിടയിൽ കൂടി നുഴഞ്ഞു കയറുകയും മുന്നില്‍ കുടുങ്ങിക്കിടക്കുന്നവരുടെ കാതടപ്പിക്കുന്ന ശബ്ദത്തിൽ ഇടതടവില്ലാതെ ഹോൺ നീട്ടിമുഴക്കുക്കയും സ്വയം പഴി പറയുകയോ, എതിരെ വരുന്നവരെ ചീത്ത വിളിക്കുകയോ ചെയ്യുന്നതാണ് നമ്മളില്‍ പലരുടെയും ശീലവും.മുന്നിലുള്ള വണ്ടിക്കാരനോ എതിരെ വരുന്നവനോ സ്വസ്ഥത കൊടുക്കാന്‍ നമ്മള്‍ ഒരിക്കലും തയ്യാറുമല്ല.ബ്ലോക്കുള്ള സമയങ്ങളിലാണെങ്കിൽ, റോഡിനു മധ്യത്തിൽ വരച്ചിരിക്കുന്ന വെള്ള വരയ്ക്കപ്പുറം കടന്ന് തിരക്കിട്ട് വാഹനമോടിച്ച് പോകുന്നതും നമ്മുടെ സ്ഥിരം അഭ്യാസങ്ങളാണ്. ഇതിനെപ്പറ്റി പോലീസിന്റെ രസകരമായ ഒരു കഥയുണ്ട്: ഒരിടത്ത് പോലീസ് ഒരു ബോർഡ് സ്ഥാപിച്ചു- “നോ പാർക്കിംഗ് ഏരിയ.. പെനാൽറ്റി 250 രൂപ” – ഉത്തരവ് അനുസരിക്കാൻ ആരും തയ്യാറായില്ല. ആളുകൾ കാറുകളും ബൈക്കുകളും ഓട്ടോയുമെല്ലാം ബോർഡിന് കീഴിൽ തന്നെ പാർക്ക് ചെയ്തു.കുറച്ച് ദിവസങ്ങൾക്കു ശേഷം ഒരു അധ്യാപകൻ ആ സ്ഥലത്തുകൂടി കടന്നുപോയി.അദ്ദേഹം ആ രംഗം കണ്ട് ഒരു നിമിഷം നിന്നു…
Read More » -
Kerala
വാഹനങ്ങളിലെ നമ്പർ പ്ലേറ്റുകൾ പത്ത് തരം, കൂടുതൽ അറിയാം
ചുവപ്പ്, പച്ച, നീല, മഞ്ഞ എന്നീ പല നിറങ്ങളിലുള്ള നമ്പർ പ്ലേറ്റുകൾ ശ്രദ്ധിച്ചിട്ടില്ലേ? ഓരോ നമ്പർ പ്ലേറ്റും വ്യത്യസ്ത ഉപയോഗത്തിനാണ്.രാജ്യത്ത് വാഹനം ഏതു നിലയ്ക്കാണ് ഉപയോഗിക്കുന്നത് എന്നതിനെ സൂചിപ്പിക്കാനാണു വിവിധ നിറത്തിലുള്ള നമ്പർപ്ലേറ്റുകൾ നൽകിയിരിക്കുന്നത്. ഇന്ത്യയിൽ 10 തരത്തിലുള്ള നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നുണ്ട്.വെളുത്ത ബോർഡിൽ കറുപ്പു നിറത്തിലുള്ള എഴുത്തുകൾ സ്വകാര്യയാത്രാ വാഹനങ്ങളെ സൂചിപ്പിക്കുന്നു.മഞ്ഞ ബാക്ക്ഗ്രൗണ്ടിലുള്ള കറുത്ത എഴുത്ത് ടാക്സി, വാണിജ്യ വാഹനങ്ങളുടേതാണ്. പച്ച ബോർഡിലെ മഞ്ഞ അക്ഷരങ്ങൾ വൈദ്യുതി ഉപയോഗിച്ചുള്ള ട്രാൻസ്പോർട്ട് ടാക്സി വാഹനങ്ങളുടെയും പച്ച ബാക്ക് ഗ്രൗണ്ടിലെ വെളുത്ത അക്കങ്ങൾ പ്രൈവറ്റ്–ട്രാൻസ്പോർട്ട് വൈദ്യുത വാഹനങ്ങളെയും സൂചിപ്പിക്കുന്നു.2018 ഓഗസ്റ്റിൽ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പച്ച നമ്പർ പ്ലേറ്റ് ഉപയോഗിച്ചു തുടങ്ങിയത്. മഞ്ഞ ബാക്ക്ഗ്രൗണ്ടിൽ ചുവന്ന അക്കങ്ങളുള്ള നമ്പർ പ്ലേറ്റുകളാണ് താത്കാലിക രജിസ്ട്രേഷന് ഉപയോഗിക്കേണ്ടത്.വാഹന ഡീലർമാർക്ക് ചുവപ്പ് ബാക്ക്ഗ്രൗണ്ടിൽ വെളുത്ത അക്കങ്ങളുള്ള നമ്പർപ്ലേറ്റും റെന്റൽ വാഹനങ്ങൾക്കു കറുപ്പിൽ മഞ്ഞ അക്കങ്ങളുള്ള നമ്പർ പ്ലേറ്റുമാണ് ഉണ്ടാകുക.രാഷ്ട്രപതി, ഗവർണർ എന്നിവരുടെ…
Read More » -
India
ഈ പൂവ് തന്നിട്ട് എന്തു കാര്യം; എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതെല്ലാം സ്വന്തം നിലയ്ക്ക്; കേന്ദ്രത്തിനെതിരേ ബിഹാറി വിദ്യാര്‍ത്ഥി
ന്യൂഡല്‍ഹി: കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യുക്രൈനില്‍ നിന്നും മടങ്ങിയെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥി. വിദ്യാര്‍ത്ഥികളെ രക്ഷിക്കാന്‍ സമയോജിത ഇടപെടല്‍ നടത്താതെ തിരിച്ചെത്തുമ്പോള്‍ പൂവ് നല്‍കി സ്വീകരിച്ചിട്ട് എന്താണ് കാര്യമെന്ന് ബീഹാറില്‍ നിന്നുള്ള ദിവ്യാംശു സിങ് ചോദിച്ചു. ഹംഗറി അതിര്‍ത്തി കടന്ന് ബുഡാപെസ്റ്റില്‍ നിന്നും വിമാനം കയറിയാണ് ദിവ്യാംശു അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ ഡല്‍ഹിയില്‍ മടങ്ങിയെത്തിയത്. അതിര്‍ത്തി കടന്ന് ഹംഗറിയില്‍ എത്തിയപ്പോഴാണ് എന്തെങ്കിലും സഹായം ലഭിച്ചതെന്ന് ദിവ്യംശു പറഞ്ഞു. അതിനു മുമ്പ് ഒരു സഹായവും ലഭിച്ചിട്ടില്ല. ഞങ്ങള്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതെല്ലാം സ്വന്തം നിലയ്ക്കാണ്. കൃത്യ സമയത്ത് നടപടിയെടുത്തിരുന്നെങ്കില്‍ ഇത്രയും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരില്ലായിരുന്നുവെന്നും ദിവ്യാംശു പറഞ്ഞു യുക്രൈന്‍ വിടാന്‍ ആദ്യം പൗരന്മാരോട് ആവശ്യപ്പെട്ടത് അമേരിക്കയാണ്. ഇപ്പോള്‍ ഞങ്ങള്‍ ഇന്ത്യയില്‍ മടങ്ങിയെത്തി. അതിനു മുമ്പ് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ഞങ്ങളുടെ കുടുംബങ്ങള്‍ എന്തു ചെയ്യുമായിരുന്നു? അവരോട് ആര് സമാധാനം പറയും? അതുകൊണ്ട് ഇപ്പോള്‍ ഈ പൂവ് സ്വീകരിക്കുന്നതിന്റെ അര്‍ത്ഥമെന്താമെന്നും ദിവ്യാംശു ചോദിച്ചു. അതേസമയം തങ്ങളെ രക്ഷിക്കാന്‍ എംബസി…
Read More » -
Kerala
എല്ലിന്റെ ബലക്കുറവ് തടയാൻ ഇത് ശ്രദ്ധിക്കുക
പോഷകാഹാര കുറവ് മൂലമാണ് എല്ലിന് ബലകുറവ് ഉണ്ടാകുന്നത്.കാത്സ്യം, മാഗനീസ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കാൻ ശ്രമിക്കുക. എല്ലിന്‍റെ ബലം വർധിപ്പിക്കുന്നതിൽ ഒമേഗ 3 സഹായിക്കുന്നതായി പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. എല്ലിന് ബലം കൂട്ടാൻ രാത്രിയോ രാവിലെയോ ദിവസവും ഒരു ഗ്ലാസ് പാൽ കുടിക്കാൻ ശ്രമിക്കുക. അത് പോലെ തന്നെ പയർവർഗങ്ങൾ ധാരാളം കഴിക്കാൻ ശ്രമിക്കുക. മാംഗനീസ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും എല്ലിന്‍റെ ബലം കൂട്ടാന്‍ നല്ലതാണ്. ചെറുപയർ,ഡാൽപരിപ്പ് എന്നിവ ഭക്ഷണത്തിൽ നിത്യവും ഉൾപ്പെടുത്തണം. കാത്സ്യം ധാരാളം അടങ്ങിയ ഒന്നാണ് ചീസ്. ചീസോ അല്ലെങ്കിൽ പനീറോ ധാരാളം കഴിക്കാൻ ശ്രമിക്കുക. ചീസ് ഇഷ്ടപ്പെടാത്തവർ ബട്ടർ കഴിക്കുന്നത് ഏറെ നല്ലതാണ്. കാത്സ്യം ധാരാളം അടങ്ങിയ ഒന്നാണ് തെെര്. ചെറിയ മുള്ളോടുകൂടിയ മത്സ്യം, മത്തി, നെയ്മത്തി, നെത്തോലി എന്നിവയിലും കാൽസ്യം സമൃദ്ധമാണ്.അത് കൊണ്ട് തന്നെ ധാരാളം മീനുകൾ കഴിക്കാൻ ശ്രമിക്കുക. കാപ്പിയുടെ ഉപയോഗം കാത്സ്യത്തിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തുന്നു. കഫീൻ അടങ്ങിയ കാപ്പിയും ശീതള പാനീയങ്ങളും കഴിവതും…
Read More » -
Kerala
ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ വീട്ടിലെ വൈദ്യുത ഉപകരണങ്ങൾ വില്ലനായി മാറാം; വൈദ്യുതി ബിൽ കുറയ്ക്കാം
വൈദ്യുതി അപകട കാരണങ്ങളിൽ പ്രധാനമാണ് വയറിങ്ങിലെ പോരായ്മ.മഴക്കാലത്ത് വീടുകളിലെ ഭിത്തികളിൽ തൊടുമ്പോൾ ഷോക്കോ തരിപ്പോ അനുഭവപ്പെട്ടാൽ വൈദ്യുതി ചോർച്ച ഉണ്ടെന്നു മനസ്സിലാക്കണം.നനവില്ലാത്ത ചെരിപ്പ് ഉപയോഗിച്ചോ ഫ്ളോർ മാറ്റിൽ നിന്നോ ഇവ പരിശോധിക്കുന്നതാണ് സുരക്ഷിതം.നനഞ്ഞ കൈ ഉപയോഗിച്ച് വൈദ്യുതി സ്വിച്ചുകൾ പ്രവർത്തിപ്പിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ വീടുകളിൽ ഒരു ദിവസം 24 മണിക്കൂറും പ്രവർത്തിക്കുന്ന ഉപകരണമാണ് ഫ്രിജ്.പീക്ക് ലോഡ് ഉള്ള സമയത്ത് (വൈകിട്ട് 6 മണി മുതൽ രാത്രി 10 വരെ) രണ്ടു മുതൽ നാലു മണിക്കൂർ വരെ ഫ്രിജ് ഓഫ് ചെയ്തിടാം.വൈദ്യുത ബില്ലിൽ ലാഭം കിട്ടും.ഫ്രിജിന്റെ കാലയളവും വർധിക്കും.വിശ്രമമില്ലാത്ത പ്രവർത്തനം മൂലം കംപ്രസറിന്റെ വൈൻഡിങ്ങിലെ ലാമിനേഷൻ ഇളകി സ്പാർക് ഉണ്ടാകാം.ഇത് ഷോക്കിനു കാരണമാകും.മൂന്ന്–നാലുമണിക്കൂർ ഫ്രിജ് ഓഫ് ചെയ്തിടുമ്പോൾ കോയിലുകൾ തണുക്കും.വയറിങ്ങിലെ ഇൻസുലേഷൻ ദ്രവിക്കുന്നതു മൂലവും ഫ്രിജിൽ നിന്നു ഷോക്ക് ഉണ്ടാകാം. കഴിയുന്നതും ചെരിപ്പ് ധരിച്ചു വേണം മിക്സി ഉപയോഗിക്കാൻ. ഉപയോഗം ശ്രദ്ധയോടെ അല്ലെങ്കിൽ മിക്സർ ജാറിൽ നിന്ന് ലീക്ക് ആകുന്ന വെള്ളമിറങ്ങി…
Read More » -
Kerala
ഗ്യാസ് സിലിണ്ടറുകളുടെ എക്‌സ്‌പെയറി ഡേറ്റ് എങ്ങനെ മനസിലാക്കാം?
അടുക്കളയില്‍ ഏറ്റവും അത്യാവശ്യം വേണ്ട ഒന്നാണ് അടുപ്പ്.ഭൂരിഭാഗം വീടുകളിലും ഇന്ന് ഉപയോഗിക്കുന്നത് എല്‍പിജി ഗ്യാസാണ്.പാചകം എളുപ്പമാണ് എന്നതാണ് പൊള്ളുന്ന വിലയ്ക്കും എല്‍പിജി ഗ്യാസിനെ പ്രിയങ്കരമാക്കുന്നത്.എങ്കിലും ഇത് ഉപയോഗിക്കുന്നതിനിടയിലെ ഒരു ചെറിയ അശ്രദ്ധ പോലും വളരെ വലിയ അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. ഗ്യാസ് സിലിണ്ടറുകളുടെ തകരാറുമൂലം ഉണ്ടായിട്ടുളള അപകടങ്ങൾ ഏറെയാണ്. ഇതിനു പ്രധാന കാരണം ഗ്യാസ് സിലിണ്ടര്‍ സുരക്ഷിതമല്ല എന്നതുതന്നെയാണ്.ഇന്ന് മിക്ക വീടുകളിലും രണ്ട് ഗ്യാസ് സിലിണ്ടറുകളെങ്കിലും ഉണ്ടായിരിക്കും.എന്നാല്‍ ഇവയ്‌ക്കെല്ലാം എക്‌സ്‌പെയറി ഡേറ്റ് ഉണ്ടെന്നകാര്യം ഇതുപയോഗിക്കുന്ന എത്രപേർക്കറിയാം. എക്‌സ്‌പെയറി ഡേറ്റ് കഴിഞ്ഞ സിലിണ്ടറുകള്‍ അപകടം വരുത്തിവെയ്‌ക്കാന്‍ ഒരു പ്രധാന കാരണമാകുന്നു.അതുകൊണ്ട് ഇവ കൃത്യമായി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ എക്‌സ്‌പെയറി ഡേറ്റ് എങ്ങനെ മനസ്സിലാക്കാം എന്ന് നോക്കാം. ഗ്യാസ് സിലിണ്ടറിന് മുകളിലായി ആല്‍ഫാന്യൂമെറിക്കല്‍ നമ്ബറില്‍ ആയിരിക്കും എക്‌സ്‌പെയറി ഡേറ്റ് കുറിച്ചിരിക്കുന്നത്.ഉദാഹരണം. A 25 എന്നാണ് എക്‌സ്‌പെയറി ഡേറ്റ് എങ്കില്‍, ഇത് ഏത് ദിവസത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് നോക്കാം. ഇതിനായി ജനുവരി…
Read More » -
Kerala
ഹണിമൂൺ ആഘോഷിക്കാൻ പറ്റിയ കേരളത്തിലെ ഏറ്റവും മികച്ച അഞ്ചു സ്ഥലങ്ങൾ
മധുവിധു ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന ദമ്പതികള്‍ക്കായി കേരളം ഒരുക്കിവെച്ചിരിക്കുന്നത് വിഭവസമൃദ്ധമായ വിരുന്നാണ്.മികച്ച ഡെസ്റ്റിനേഷനുകള്‍ കേരളത്തിലുള്ളപ്പോള്‍ മറ്റു സംസ്ഥാനങ്ങളിലേക്കോ രാജ്യത്തിനു പുറത്തേക്കോ പോകേണ്ടി വരില്ല.ആദ്യം ഇതിനായി വേണ്ടത് സ്വകാര്യതയും അതുപോലെ തന്നെ സുരക്ഷിതത്വവുമാണ്.അതുപോലെ അതിമനോഹരമായ പ്രണയാതുരമായ സ്ഥലങ്ങളായിരിക്കണം ഇതിനായി തിരഞ്ഞെടുക്കേണ്ടതും. ഗ്രാമീണമായ തനിമയ്ക്കും വൈവിധ്യമാര്‍ന്ന പ്രകൃതിക്കും പേരുകേട്ട കേരളം മധുവിധു യാത്രികരുടെ പ്രിയപ്പെട്ട ലക്ഷ്യങ്ങളിൽ ഒന്നാണ്.ലോകത്തിലെ സന്ദർശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ നാഷണൽ ജിയോഗ്രാഫിക് മാഗസിൻ കേരളത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. 21-ആം നൂറ്റാണ്ടിൽ സന്ദർശിച്രിക്കേണ്ട 100 സ്ഥലങ്ങളിലൊന്നായി ട്രാവൽ ആൻഡ് ലിഷർ മാഗസിൻ കേരളത്തെ പറ്റി വിശദമായി വിവരിച്ചിട്ടുണ്ട്.കേരളത്തിലുള്ള വിത്യസ്തമായ അഞ്ച് ഹണിമൂണ്‍ ഡെസ്റ്റിനേഷനുകള്‍ ഏതൊക്കെയാണെന്ന് നോക്കാം. മൂന്നാര്‍ കേരളത്തനകത്തും പുറത്തുമുള്ളവരുടെ എന്നത്തേയും ഇഷ്ട സ്ഥലമാണ് മൂന്നാർ. ഇവിടത്തെ തണുപ്പും പ്രകൃതി സൗന്ദര്യവും നുകരാണ് സന്ദര്‍ശകര്‍ കൂടുതലായും എത്തുന്നത്.തേയയില തോട്ടങ്ങളും എസ്‌റ്റേറ്റുകളുമൊക്കെ മൂന്നാറിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കും.തണുപ്പ് കാലത്ത് മൂന്നാറിലെ താപനില പൂജ്യത്തിനടുത്തെത്തും വയനാട് മൂന്നാര്‍ കഴിഞ്ഞാല്‍ ഹണിമൂണിനായി ദമ്പതികള്‍ തെരഞ്ഞെടുക്കാന്‍ ഇഷ്ടപ്പെടുന്ന സ്ഥലമാണ് വയനാട്.ഏതു സമയത്തും പോകാന്‍ പറ്റിയ…
Read More » -
Kerala
മോഹൻബഗാനും സെമിയിൽ; ഇനിയുള്ളത് കേരള ബ്ലാസ്റ്റേഴ്സ് അല്ലെങ്കിൽ മുംബൈ
മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ചെന്നൈയിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചതോടെ ജംഷഡ്പൂരിനും ഹൈദരാബാദിനുമൊപ്പം എടികെ മോഹന്‍ബഗാനും പ്ലേ ഓഫിലെത്തി.ആദ്യ പകുതിയുടെ അവസാന നിമിഷം റോയ് കൃഷ്ണയാണ് ബഗാന് വേണ്ടി ഗോള്‍ നേടിയത്. ഇതോടെ 19 മത്സരങ്ങളില്‍ നിന്ന് 37 പോയിന്റുള്ള എടികെ മോഹന്‍ബഗാന്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി. പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ജംഷെദ്പുര്‍ എഫ്‌സിയും (18 മത്സരങ്ങളില്‍ നിന്ന് 37 പോയിന്റ്), മൂന്നാമതുള്ള ഹൈദരാബാദും (19 മത്സരങ്ങളില്‍ നിന്ന് 36 പോയിന്റ്) നേരത്തെ പ്ലേ ഓഫില്‍ ഇടം ഉറപ്പിച്ചിരുന്നു. സെമിഫൈനലിൽ ഇനിയുള്ള ഒരു സ്ഥാനത്തിന് വേണ്ടി മത്സരിക്കുന്നത് രണ്ടു ടീമുകളാണ്.നിലവിൽ നാലാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സും അഞ്ചാം സ്ഥാനത്തുള്ള മുംബൈയും.മാര്‍ച്ച് അഞ്ചിന് നടക്കുന്ന മത്സരത്തില്‍ മുംബൈ സിറ്റി ഹൈദരാബാദിനോട് പരാജയപ്പെട്ടാലോ, അല്ലെങ്കില്‍ ആ മത്സരം സമനിലയില്‍ കലാശിച്ചാലോ ബ്ലാസ്‌റ്റേഴ്‌സിന് സെമിയിലെത്താം.മുംബൈ ഹൈദരാബാദിനെ പരാജയപ്പെടുത്തിയാല്‍, മാര്‍ച്ച് ആറിന് നടക്കുന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് ഗോവയ്ക്കെതിരെ കുറഞ്ഞത് സമനിലയെങ്കീലും ലഭിച്ചാൽ…
Read More » -
LIFE
അരുമകളെ ഉപേക്ഷിക്കാനായില്ല,പ്രതിസന്ധികൾ തരണം ചെയ്തു വളർത്തുമൃഗങ്ങളുമായി യുക്രൈനിൽ നിന്ന് എത്തിയത് 4 പേർ
എയർ ഫോഴ്സ് വിമാനങ്ങളിൽ വന്നിറങ്ങിയ കുട്ടികളോടൊപ്പം ഉക്രെയിനിൽ നിന്ന് വന്നിറങ്ങിയത് നാലു വളർത്തു മൃഗങ്ങൾ കൂടി എയർഫോഴ്സ് 2222 ഫ്ലൈറ്റിൽ കെ.എസ്. ആദർശിനൊപ്പം സ്മോക്കി എന്ന സ്കോട്ടിഷ് പൂച്ചക്കുട്ടിയും ശ്വേത ശരവണനൊപ്പം ചിൽട്ടു എന്ന പൂച്ചക്കുട്ടിയും അഞ്ചു ദാസിനൊപ്പം ലോക്കി എന്ന ഗ്രേപേർഷ്യൻ പൂച്ചക്കുട്ടിയും ഇന്ത്യയിലെത്തി. ആരു അൽഡ്രിൻ എന്ന പെൺകുട്ടിയോടൊപ്പം സൈറ അർധു എന്ന സൈബീരിയൻ ഹസ്ക്കും ഇന്ത്യയിലെത്തി. ഇവയെ കൊണ്ടുപോകാനാകില്ലെന്ന് എയർ ഏഷ്യ അറിയിച്ചതോടെ ഇത് പരിഹരിക്കാനും റസിഡന്റ് കമ്മീഷണറുടെ ഇടപെടൽ ഉണ്ടായി. എന്നാൽ കേരള സർക്കാർ ചാർട്ട് ചെയ്ത എയർ ഏഷ്യയുടെ നയമനുസരിച്ച് വളർത്തുമൃഗങ്ങളെ കൊണ്ടുപോകാനാകുമായിരുന്നില്ല. അതിനാൽ ഈ നാലു കുട്ടികൾക്ക് ചാർട്ടേഡ് ഫ്ലൈറ്റിൽ യാത്ര തുടരാനായില്ല. സൈറയെ എയർ ഇന്ഡ്യയുടെ കാർഗോ ഫ്ലൈറ്റിൽ അയയ്ക്കാൻ കേരള ഹൗസ് കെ എസ് ഇ ബി റസിഡന്റ് എഞ്ചിനീയർ ഡെന്നിസ് രാജൻ ശ്രമിച്ചെങ്കിലും വെറ്റിറിനറി ക്ലിയറൻസ് ഇല്ലാതിരുന്നതിനാൽ കഴിഞ്ഞില്ല. ഉച്ചകഴിഞ്ഞ് പുറപ്പെട്ട ഫ്ലൈറ്റിൽ മാത്രം 166 പേരും വൈകിട്ട്…
Read More »
