Month: March 2022
-
Kerala
കോഴഞ്ചേരി ഗവൺമെന്റ് ആശുപത്രിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് പരാതി
കോഴഞ്ചേരി: പത്തനംതിട്ട ജില്ലയിലെ തന്നെ ഏറ്റവും മികച്ച സർക്കാർ ആശുപത്രിയായ കോഴഞ്ചേരി ഗവൺമെൻറ് ആശുപത്രിയിൽ വാഹന പാർക്കിങ് നിരോധിച്ചിരിക്കുന്നതു മൂലം രോഗികൾ ഏറെ ബുദ്ധിമുട്ടുന്നതായി പരാതി.ആശുപത്രിക്ക് പുറത്ത് റോഡിലായാണ് ഇപ്പോൾ വാഹനങ്ങളുടെ പാർക്കിങ്.ഇത് വൺവേ റോഡാണ്.തന്നെയുമല്ല വളരെ ബുദ്ധിമുട്ടിയാണ് ഒരു വാഹനത്തിന് തന്നെ ഇതുവഴി കടന്നുപോകാൻ സാധിക്കുന്നതും. സ്വകാര്യ വ്യക്തികളുടെ വീടിനു മുൻപിലും കടകളുടെ മുൻപിലും വാഹനങ്ങൾ നിർത്തിയിടേണ്ട ഗതികേടിലാണ് ഇപ്പോൾ ആശുപത്രിയിൽ എത്തുന്നവർക്ക്.ഇത് പലപ്പോഴും റോഡിൽ ഗതാഗതക്കുരുക്കിനും കാരണമാകുന്നു.അധികാരികൾ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.
Read More » -
Kerala
ഗ്യാസ് ഏജന്‍സി വീടിന് പുറത്തിറക്കി വെച്ചിരുന്ന പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു
ഒറ്റപ്പാലം: ഗ്യാസ് ഏജന്‍സി വീടിന് പുറത്തിറക്കി വെച്ചിരുന്ന പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു.ഒറ്റപ്പാലത്തിന് സമീപം കാഞ്ഞിരക്കടവ് പുളിഞ്ചോട്ടില്‍ കുളത്തിങ്കല്‍ ശരീഫിന്‍റെ വീട്ടുമുറ്റത്ത് വെച്ചിരുന്ന സീല്‍ പൊട്ടിക്കാത്ത സിലിണ്ടറാണ് ഇന്നലെ ഉച്ചക്ക് പൊട്ടിത്തകര്‍ന്നത്.സിലിണ്ടറിന്‍റെ സ്ഫോടനത്തില്‍ വീടിന്‍റെ മേല്‍ക്കൂരയിലെ ഓടുകളും നിലത്തെ ടൈലുകളും തകര്‍ന്നു. ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് ഇന്‍ഡ്യന്‍ ഗ്യാസ് ഏജന്‍സിയില്‍നിന്ന് 16.4 കിലോയുടെ ഗ്യാസ് നിറച്ച സിലിണ്ടര്‍ വീട്ടിലെത്തിയത്.സിലിണ്ടറിന്‍റെ മുകള്‍ ഭാഗം നെടുകെ പിളര്‍ന്ന അവസ്ഥയിലാണ്.
Read More » -
India
രണ്ടംഗ സംഘം വീട്ടില്‍ കയറി യുവാവിനെ കുത്തിക്കൊന്നു, തൃശ്ശൂര്‍ കേച്ചിരിയിലാണ് സംഭവം
തൃശ്ശൂര്‍: കേച്ചിരിയിൽ രണ്ടംഗ സംഘം വീട്ടില്‍ കയറി യുവാവിനെ കുത്തിക്കൊന്നു. കേച്ചേരി മാര്‍ക്കറ്റിലെ മത്സ്യം, ഇറച്ചി ബിസിനസ്സുകാരനായ ഫിറോസാ(45)ണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്നു പൂർച്ചെ പന്ത്രണ്ടര മണിയോടെയാണ് സംഭവം. ഫിറോസ് രണ്ടാം ഭാര്യ ഹസീനയോടൊപ്പം താമസിച്ചിരുന്ന പന്നിത്തടം ബൈപാസിൽ മണ്ണാംകുഴി റോഡിലെ വാടക ക്വാര്‍ട്ടേഴ്സില്‍ അക്രമി സംഘം എത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടിൽ നിന്നു വിളിച്ചിറക്കി മുറ്റത്തു വച്ച് ഫിറോസിന്‍റെ വയറ്റില്‍ കുത്തിയ ശേഷം പ്രതികൾ രക്ഷപ്പെട്ടു. ഫിറോസിനെ ഉടന്‍ തന്നെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. നിരവധി തട്ടിപ്പുകേസില്‍ പ്രതിയായ ഫിറോസിന് കഞ്ചാവിന്‍റെ ഇടപാടും ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുന്നംകളം അസി.പൊലീസ് കമ്മീഷണർ ടി.എസ് സിനോജ്, സ്റ്റേഷൻ ഹൗസ് ഓഫീസർ സൂരജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.
Read More » -
Kerala
ഇനിമുതൽ കേരളത്തിൽ നോക്കുകൂലി ഇല്ല
മെയ് ഒന്നുമുതല്‍ കേരളത്തില്‍ നോക്കുകൂലി സമ്പ്രദായം അവസാനിപ്പിക്കാനുളള സര്‍ക്കാരിന്‍റെ തീരുമാനത്തിന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘടനകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്ന പ്രവണതയും മെയ് ഒന്നുമുതല്‍ അവസാനിപ്പിക്കാന്‍ തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗത്തില്‍ ധാരണയായതായി അദ്ദേഹം അറിയിച്ചു.സംസ്ഥാനതല യോഗത്തിന്‍റെ തുടര്‍ച്ചയായി മെയ് ഒന്നിനു മുമ്പ് എല്ലാ ജില്ലയിലും കലക്ടര്‍മാര്‍ തൊഴിലാളി സംഘടനകളുടെ യോഗം ഇതിനായി വിളിച്ചു ചേര്‍ക്കുന്നതാണ്. നോക്കുകൂലിയും സംഘടനകളുടെ തൊഴിലാളി വിതരണവും അവസാനിപ്പിക്കുമ്പോള്‍ത്തന്നെ, യന്ത്രവല്‍ക്കരണത്തിന്‍റെ ഭാഗമായി തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികളെ സഹായിക്കുന്നതിന് എന്തു ചെയ്യാന്‍ പറ്റുമെന്ന് സര്‍ക്കാര്‍ ആലോചിക്കും.പുതിയ സ്ഥാപനം തുടങ്ങുമ്പോഴും പദ്ധതികള്‍ വരുമ്പോഴും അതത് പ്രദേശത്തെ തൊഴിലാളികള്‍ക്ക് കഴിയുന്നത്ര തൊഴില്‍ ലഭിക്കണമെന്നതാണ് സര്‍ക്കാരിന്‍റെ നിലപാട്. തൊഴിലാളി സംഘടനകള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയതുകൊണ്ട് കേരളത്തില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ ഒരു വ്യവസായവും തടസ്സപ്പെട്ടിട്ടില്ല.ഇത് സംബന്ധിച്ച് വ്യവസായികള്‍ക്കും പരാതിയില്ല. എന്നാല്‍ കേരളത്തെക്കുറിച്ചുളള പൊതു പ്രതിച്ഛായ ഇതല്ല.നോക്കുകൂലിയും സംഘടനകളുടെ തൊഴിലാളി വിതരണവുമാണ് കേരളത്തിന്‍റെ തൊഴില്‍ മേഖലയുടെ പ്രതിച്ഛായ…
Read More » -
Kerala
ആര്യ വേപ്പില്‍ അടങ്ങിയിരിക്കുന്ന ഔഷധ ഗുണങ്ങള്‍
ഒരു സമൂല ഔഷധ വൃക്ഷമാണ് ആര്യവേപ്പ്.ഇതിന്റെ ഇല, തൊലി, വിത്ത്, തടി തുടങ്ങിയവയെല്ലാം ഔഷധവീര്യമുള്ളവയാണ്.ആയുര്‍വേദ സംഹിതകളിലെല്ലാം തന്നെ ആര്യവേപ്പിനെ പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്.ഔഷധമായും ജൈവകീടനാശിനിയായും ഒരേ സമയം ഉപയോഗിക്കാം എന്ന പ്രത്യേകതയും ആര്യവേപ്പിനുണ്ട്.വൃക്ഷത്തിന്റെ ഔഷധ ഗുണങ്ങള്‍ എണ്ണമറ്റതാണ്.പ്രധാനപ്പെട്ട ചില ഔഷധ പ്രയോഗങ്ങള്‍ ഏതൊക്കെയെന്നു നോക്കാം. ആര്യവേപ്പിലയും പച്ചമഞ്ഞളും ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍ സ്ഥിരമായി കുളിച്ചാല്‍ എല്ലാവിധ ത്വക്ക് രോഗങ്ങള്‍ക്കും ശമനമുണ്ടാകും. വേപ്പിലയ്‌ക്കൊപ്പം മൂന്നിലൊന്ന് ഭാഗം കുരുമുളകും ചേര്‍ത്ത് പുളിച്ച മോരില്‍ കലക്കി വായില്‍ കൊണ്ടാല്‍ വായ് പുണ്ണ് ശമിക്കും. തൊലിപ്പുറത്തുണ്ടാകുന്ന അലര്‍ജി രോഗങ്ങളുടെ ചൊറിച്ചില്‍ ശമിക്കുവാന്‍ വേപ്പില കൊണ്ട് തലോടുന്നത് നല്ലതാണ്. ആര്യവേപ്പിലയുടെ നീര് തേനുമായി സമാസമം ചാലിച്ച് മൂന്നു ദിവസം തുടര്‍ച്ചയായി സേവിച്ചാല്‍ കൃമി ശല്യത്തിന് ശമനം കിട്ടും. ആര്യവേപ്പിന്റെ ഇലയോ പട്ടയോ കഷായമാക്കി പുരട്ടിയാല്‍ മുറിവുണങ്ങും.ചര്‍മരോഗങ്ങള്‍ ഉള്ള ശരീരഭാഗങ്ങളില്‍ ഈ കഷായം പുരട്ടിയാല്‍ രോഗശമനമുണ്ടാകും. സ്ഥിരമായി ഉണങ്ങാത്ത മുറിവിന് ആര്യവേപ്പിന്റെ പട്ട കഷായമാക്കി കുടിക്കുന്നത് ഫലം ചെയ്യും. വേപ്പിലനീര്…
Read More » -
Kerala
യൂറോപ്യന്‍ യൂണിയനില്‍ അംഗമാകാന്‍ അപേക്ഷ നല്‍കി ജോര്‍ജിയ
റഷ്യയുടെ യുക്രൈന്‍ അധിനിവേശം തുടരുന്നതിനിടെ യൂറോപ്യന്‍ യൂണിയനില്‍ അംഗമാകാന്‍ അപേക്ഷ നല്‍കി ജോര്‍ജിയ.മുൻ സോവിയറ്റ് യൂണിയൻ അംഗമാണ് ജോര്‍ജിയ. അതേസമയം യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ നാറ്റോയുമായി സഹകരിക്കണമെന്ന് കൂടുതല്‍ രാജ്യങ്ങളില്‍ ആവശ്യമുയരുന്നു.ഇതുവരെ നാറ്റോയുമായി സഹകരിക്കാതെ, നിഷ്പക്ഷമായി നിലകൊണ്ട ഫിന്‍ലന്‍ന്റിലും സ്വീഡനിലും നാറ്റോയുമായി സഹകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Read More » -
Kerala
ഓപറേഷന്‍ ഗംഗ രക്ഷാദൗത്യം തുടരുന്നു;കൂടുതല്‍ എയര്‍ഫോഴ്‌സ് വിമാനങ്ങള്‍ ഇന്ന് പോളണ്ടിലേക്കും റൊമേനിയയിലേക്കും
ന്യൂഡല്‍ഹി: യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ഓപറേഷന്‍ ഗംഗ രക്ഷാദൗത്യം തുടരുന്നു.മാര്‍ച്ച് പത്തിനുള്ളില്‍ 80 വിമാനങ്ങളിലായി മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിക്കാനാവുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി.അറിയിച്ചു. ഇന്ന് രാവിലെ 8 മണിക്കുള്ളില്‍ ഇന്ത്യക്കാരെ വഹിച്ചുള്ള 14 വിമാനങ്ങള്‍ ദില്ലി വിമാനത്താവളത്തിലും, 2 എയര്‍ഫോര്‍സ് വിമാനങ്ങള്‍ ഹിന്‍ഡന്‍ എയര്‍ ബേസിലും എത്തും.കൂടുതല്‍ എയര്‍ഫോഴ്‌സ് വിമാനങ്ങള്‍ ഇന്ന് പോളണ്ടിലേക്കും റൊമേനിയയിലേക്കും പുറപ്പെടും. യുക്രൈനില്‍ നിന്ന് 35 വിമാനങ്ങളിലായി ഇതുവരെ 7000 ഇന്ത്യന്‍ പൗരന്മാര്‍ തിരികെയെത്തിയെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു
Read More » -
Food
ബെല്ലി ഫാറ്റ് കുറക്കാൻ കുറച്ച് കുറുക്കു വഴികൾ
വയര്‍ കുറയ്ക്കാന്‍ നമ്മൾ എന്തൊക്കെ കാര്യങ്ങളാണല്ലേ ചെയ്യുന്നത്.! ശരീരത്തിൽ ആവശ്യമില്ലാതെ അടിഞ്ഞുകൂടിയിരിക്കുന്ന ഫാറ്റ് കുറക്കാൻ ചില നിത്യോപയോഗ വസ്തുക്കൾക്കാകും. അടുക്കളയിൽ ഒളിഞ്ഞിരിക്കുന്ന ഏതൊക്കെ വസ്തുക്കളാണ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതെന്ന് നമുക്ക് നോക്കാം. 1. പീനട്ട് ബട്ടർ പീനട്ട് ബട്ടറിൽ പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കുറേ നേരത്തേക്ക് നിങ്ങളുടെ വയർ നിറഞ്ഞിരിക്കുന്നതായി തോന്നിക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യും. ഈ അടുക്കള ചേരുവ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ മാത്രമല്ല പേശികളുടെ വളർച്ചയ്ക്കും സഹായിക്കുന്നു. പ്രമേഹമുള്ളവർ ഇത് കഴിക്കുന്നത് ഒഴിവാക്കണം 2. ഉലുവ അടുക്കളയ്ക്കുള്ളിൽ എപ്പോഴും ലഭ്യമാകുന്ന ഒരു സാധനമാണ് ഉലുവ. വയറ്റിലെ കൊഴുപ്പ് ഉരുകാൻ ഇത് വളരെ ഫലപ്രദമാണ്. ഇതിൽ നാരുകളും മെറ്റബോളിസവും ഉത്തേജിപ്പിക്കുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. അ കാരണം ശരീരത്തിലെ കൊഴുപ്പ് വേഗത്തിൽ ഉരുക്കും. ഇതോടൊപ്പം ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും ഉലുവ വെള്ളം സഹായിക്കുന്നു. 3.മട്ടർ ശരീരഭാരം കുറയ്ക്കാൻ…
Read More » -
NEWS
കീവിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ ഇന്ത്യൻ വിദ്യാർത്ഥിക്ക് പരിക്കേറ്റതായി റിപ്പോർട്ട്
കീവിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ ഇന്ത്യൻ വിദ്യാർത്ഥിക്ക് പരിക്കേറ്റതായി റിപ്പോർട്ട്. മന്ത്രി വി. കെ സിംഗാണ് ട്വീറ്റ് ചെയ്തത്. പരുക്ക് ഗുരുതരമല്ലെന്നും മന്ത്രി ട്വീറ്റ് ചെയ്‌തു. പാതി വഴിയിൽ വച്ച് വിദ്യാർത്ഥിയെ തിരികെ കൊണ്ടുപോയി. വിദ്യാർത്ഥിയെ അതിർത്തിയിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ആൾനാശം പരമാവധി കുറച്ചുകൊണ്ടുള്ള ഒഴിപ്പിക്കലാണ് ലക്ഷ്യമെന്നും മന്ത്രി ട്വീറ്റ് ചയ്തു. അതേസമയം, റഷ്യ യുക്രൈൻ സംഘർഷത്തിൽ രണ്ടാം ഘട്ട സമാധാന ചർച്ച പൂർത്തിയായി. ചർച്ചയിൽ സാധാരണക്കാരെ ഒഴിപ്പിക്കാനായി പ്രത്യേക ഇടനാഴിയൊരുക്കാൻ ധാരണയായി. എന്നാൽ ചർച്ചയിൽ പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ലാദിമിർ സെലസ്‌കി അറിയിച്ചു. പുടിനുമായി നേരിട്ട് കൂടിക്കാഴ്ചയ്ക്ക് തയ്യാറെന്നും സെലൻസ്കി പറഞ്ഞു. ലക്ഷ്യം നാസികളെയാണെന്നും യുദ്ധം തുടരുമെന്നുമാണ് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിന്റെ നിലപാട്.
Read More »
