KeralaNEWS

സിപിഐ എം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും,സെക്രട്ടറിയായി കോടിയേരി തുടരും

സിപിഐ എം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും,സെക്രട്ടറിയായി കോടിയേരി തുടരും. ഭരണത്തുടർച്ചയിലെ ജനാഭിലാഷം സഫലമാക്കാനും ഭൂരിപക്ഷം ജനങ്ങളുടെയും പ്രസ്ഥാനമാകാനുമുള്ള പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചാണ്‌ ബി രാഘവൻ നഗറിൽ നടക്കുന്ന പ്രതിനിധിസമ്മേളനം സമീപിക്കുക . വൈകിട്ട്‌ അഞ്ചിന്‌ ഇ ബാലാനന്ദൻ നഗറിൽ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

എസ്‌ രാമചന്ദ്രൻപിള്ള, ബൃന്ദ കാരാട്ട്‌, എം എ ബേബി, ജി രാമകൃഷ്‌ണൻ എന്നിവർ സംസാരിക്കും. കോവിഡ്‌ സാഹചര്യത്തിൽ പ്രകടനം ഒഴിവാക്കിയിട്ടുണ്ട്‌.  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട്‌ എട്ടുമണിക്കൂർ പൊതുചർച്ചയ്‌ക്കും മറുപടിക്കും ശേഷം വ്യാഴാഴ്‌ച ഏകകണ്‌ഠമായി അംഗീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച വികസന നയരേഖകൂടി  വെള്ളിയാഴ്‌ച അംഗീകരിക്കും.

Signature-ad

തുടർന്ന്‌ സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കും. പൊതുചർച്ചയിൽ 41 പ്രതിനിധികൾ പങ്കെടുത്തു. വികസന നയരേഖ അഞ്ചുമണിക്കൂറാണ്‌ സമ്മേളനം ചർച്ച ചെയ്‌തത്‌.

 

Back to top button
error: