നാമനിർദ്ദേശ പത്രികാ സമർപ്പണം; തിങ്കഴ്ച അവസാന തീയ്യതി; സ്ഥാനാർത്ഥി പട്ടിക പൂർത്തീകരിക്കാതെ എൽഡിഎഫും എൻഡിഎയും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പണം തിങ്കളാഴ്ച അവസാനിക്കും. എന്നാൽ എൽഡിഎഫും എൻഡിഎയും ഇനിയും മുഴുവൻ സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ആദ്യഘട്ട പട്ടികയിറക്കാനുണ്ടായ ആവേശവും ഊർജ്ജവുമൊന്നും പിന്നീടങ്ങോട്ട് ഇരുമുന്നണികളിലുമുണ്ടായില്ലെന്നതാണ് വാസ്തവം.
അതേ സമയം പ്രാരംഭഘട്ട സ്ഥാഥാനാർത്ഥി പ്രഖ്യാപനത്തിൽ മറ്റ് ഇരുമുന്നണികളെ അപേക്ഷിച്ച് ഇഴഞ്ഞുനീങ്ങിയ യുഡിഎഫ് ഇടയ്ക്കുണ്ടായ ചില കല്ലുകടിയൊക്കെയുണ്ടായെങ്കിലും പിന്നീട് നടന്ന ശീഘ്ര ചർച്ചകൾക്കൊടുവിൽ അന്തിമ പട്ടിക പുറത്തുവിട്ടു.
എസ്ഡിഎഫിന് ഇനി തീരുമാനമാകാൻ ബാക്കിയുള്ളത് അഞ്ചുമണ്ഡലങ്ങൾ. തിരുവനന്തപുരത്ത് നടൻ സുധീർ കരമനയെ തീരുമാനിച്ചെങ്കിലും പ്രഖ്യാപനമുണ്ടായിട്ടില്ല. മന്ത്രി വി. അബ്ദുറഹിമാൻ തീരൂരിലേക്ക് മാറിയതോടെ താനൂരിൽ സ്ഥാനാർഥിയില്ലാതായി. മങ്കടയിൽ എം.പി. അലവിയും പിൻമാറിയ മട്ടാണ്. ഐ.എൻ.എലിന് നൽകിയ കാസർകോട്, വള്ളിക്കുന്ന് മണ്ഡലങ്ങളിലും പ്രഖ്യാപിച്ചിട്ടില്ല.
ബിജെപി നേതൃത്വം നല്കുന്ന എൻഡിഎ മുന്നണിയിലും സ്ഥാനാർഥി നിർണയം പൂർത്തിയാകാത്ത സാഹചര്യം. ബി.ജെ.പി. രണ്ട് ഘട്ടങ്ങളിലായി 86 സീറ്റുകളിലേക്കുള്ള പട്ടികയാണ് പുറത്തുവിട്ടത്. ബാക്കി സ്ഥാനാർഥിളെ പ്രഖ്യാപിച്ചിട്ടില്ല.






