Month: March 2022
-
Kerala
ഇനിയും കണ്ടക്ടറില്ല; ഡ്രൈവറും കണ്ടക്ടറും ഒരാൾ തന്നെ
തിരുവനന്തപുരം: കെ എസ് ആര്‍ ടി സി പുതുതായി വാങ്ങുന്ന വോള്‍വോ സ്ലീപ്പര്‍ ബസുകളുടെ ആദ്യ വാഹനം തിരുവനന്തപുരത്തെത്തി.ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി കെ എസ് ആര്‍ ടി സി രൂപീകരിച്ച കമ്ബനിയായ സ്വിഫ്‌റ്റിനുവേണ്ടിയാണ് ലക്ഷ്വറി വോള്‍വോ ബസുകള്‍ വാങ്ങിയത്.ഇതാദ്യമായാണ് കോര്‍പ്പറേഷന്‍ സ്ലീപ്പര്‍ ബസുകള്‍ വാങ്ങുന്നത്.തിരുവനന്തപുരം ആനയറയിലുള്ള സിഫ്‌റ്റിന്റെ ആസ്ഥാനത്താണ് ബസ് എത്തിയത്. ഈ വാഹനത്തിൽ കണ്ടക്ടർ ഉണ്ടായിരിക്കുകയില്ല.പുതുതായി എത്തിയ ബസുകള്‍ അലക്ഷ്യമായി ഓടിച്ച് അപകടമുണ്ടാക്കിയാല്‍ പണിപോകുന്നത് ഡ്രൈവര്‍ക്കായിരിക്കും.ഡ്രൈവറായും കണ്ടക്ടറായും ഒരാള്‍ തന്നെ ജോലിചെയ്യണം.കൂടാതെ യാത്രക്കാര്‍ക്ക് പുതപ്പും വെള്ളവും വിതരണം ചെയ്യണം.പെട്ടിയും ബാഗും മറ്റും എടുത്തുകയറാന്‍ സഹായിക്കണം തുടങ്ങിയ ജോലികളും ഡ്രൈവർ ചെയ്യണം. നിയമനത്തിനായി രണ്ട് ദിവസത്തിനുള്ളില്‍ ഡ്രൈവര്‍മാരുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു.കരാര്‍ അടിസ്ഥാനത്തിലായിരിക്കും ഡ്രൈവര്‍മാരുടെ നിയമനം.
Read More » -
Kerala
കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയ്ക്കെതിരെ ഡോക്‌ടര്‍മാരുടെ സംഘടന
കൊല്ലം: തലവൂര്‍ ആയുര്‍വേദ ആശുപത്രിയിലെത്തി ഡോക്‌ടര്‍മാരെയും ജീവനക്കാരെയും വിമര്‍ശിച്ച കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ നടപടിയില്‍ ഡോക്‌ടര്‍മാരുടെ സംഘടനകളുടെ മറുപടി.ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷനും, കേരള ഗവണ്‍മെന്റ് ആയുര്‍വേദ ഓഫീസേഴ്‌സ് ഫെഡറേഷനുമാണ് എംഎൽഎയ്ക്ക് എതിരെ രംഗത്ത് വന്നിരിക്കുന്നത്.കെട്ടിടത്തില്‍ പൊടികളയാന്‍ ചൂലെടുത്ത് എംഎല്‍എ തൂക്കുകയും ഫിസിയോ തെറാപ്പി മെഷീന്‍ പൊടിപിടിച്ചതില്‍ വിമര്‍ശിക്കുകയും ചെയ്‌തിരുന്നു. കെട്ടിടം നിര്‍മ്മിച്ച് ഉപകരണങ്ങള്‍ വാങ്ങിയിട്ടാല്‍ പോര അത് പരിപാലിക്കാന്‍ മതിയായ ജീവനക്കാരില്ല. അത് എംഎല്‍എ മനസിലാക്കണമെന്ന് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷനും, കേരള ഗവണ്‍മെന്റ് ആയുര്‍വേദ ഓഫീസേഴ്‌സ് ഫെഡറേഷനും ആവശ്യപ്പെടുന്നു. 1960ല്‍ വകുപ്പ് സ്ഥാപിച്ചപ്പോഴത്തെ സ്‌റ്റാഫ് പാറ്റേണാണ് ഇപ്പോഴും പിന്തുടരുന്നത്. 40 കിടക്കകളുളള ആശുപത്രിയില്‍ ഒരേയൊരു സ്വീപ്പര്‍ തസ്‌തികയാണ് ഉളളത്. എഴുപത് വയസുളള ഇയാള്‍ വിരമിച്ചതോടെ ഈ ഒഴിവ് നികത്തിയിട്ടില്ല. പുതിയ ഫിസിയോതെറാപ്പി മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ജീവനക്കാരില്ലാതെ എങ്ങനെ പ്രവര്‍ത്തിപ്പിക്കുമെന്ന് ഡോക്‌ടര്‍മാര്‍ ചോദിക്കുന്നു. എങ്കിലും അത്യാവശ്യം ഡോക്‌ടര്‍മാര്‍ അത് ഉപയോഗിക്കുന്നതായും അവര്‍ അറിയിച്ചു. ഗുണനിലവാരമില്ലാത്ത ടൈല്‍സ് ശുചിമുറിയിലിട്ട്…
Read More » -
Kerala
പൂജാമുറിയ്ക്ക് യാതൊരു പ്രകോപനവുമില്ലാതെ തീ പിടിച്ചു; പിന്നാലെ ജഗതിക്ക് അപകടവും;മകൾ പാർവതി മനസുതുറക്കുന്നു
മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ അഭിനയ രംഗത്തേക്കുള്ള തിരിച്ചു വരവിന്റെ വാർത്ത വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിയരിക്കുന്നത്.സിബിഐ 5ല്‍ അഭിനയിക്കാൻ ജഗതി ശ്രീകുമാർ ജോയിന്‍ ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ മുഴുവൻ.ഇപ്പോഴിതാ ജഗതിയ്ക്ക് അപകടം നടന്ന ദിവസത്തെ കുറിച്ചും അത് കഴിഞ്ഞുള്ള ജീവിതത്തെ കുറിച്ചും മനസു തുറന്നിരിക്കുകയാണ് മകള്‍ പാര്‍വതി ഷോണ്‍.ഒരു സ്വകാര്യ ചാനലിന്റെ ലൈവ് ഷോയിലാണ് പാര്‍വതി മനസുതുറന്നത്. പപ്പയ്ക്ക് അപകടം നടക്കുന്ന ആ ദിവസം എല്ലാം ദുശ്ശകുനം ആയിരുന്നുവെന്നാണ് പാര്‍വതി പറയുന്നത്.പൂജാമുറിയ്ക്ക് യാതൊരു പ്രകോപനവുമില്ലാതെ തീ പിടിക്കുകയായിരുന്നു. ആ ദിവസം ഇപ്പോഴും ഓര്‍മയുണ്ട്.പപ്പ വിളിച്ച് പറഞ്ഞിട്ട് താനും വീട്ടില്‍ എത്തിയിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലേക്ക് വരാം എന്നാണ് പറഞ്ഞിരുന്നത് പപ്പയെ തിരിച്ച് വിളിച്ച് കാര്യം അന്വേഷിക്കാന്‍ സാധിക്കില്ല. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ലായിരുന്നു. ഡ്രൈവര്‍ അങ്കിളിനെ വിളിച്ചാണ് പപ്പ എവിടെ എത്തി എന്നൊക്കെ അറിയുന്നത്. അന്ന് പക്ഷെ വണ്ടി ഓടിച്ചത് പപ്പയുടെ ഡ്രൈവര്‍ ആയിരുന്നില്ല.…
Read More » -
Kerala
വിവിധ രാജ്യങ്ങളുടെ കൈവശവമുള്ള ആണവായുധങ്ങളുടെ ഏകദേശ കണക്ക്
ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധങ്ങൾ ഉള്ളത് റഷ്യയുടെ പക്കലാണ് ഒൻപത് രാജ്യങ്ങളുടെ പക്കലാണ് നിലവിൽ ആണവായുധങ്ങളുള്ളത്.(എന്നാണ് ഊഹം) ഈ രാജ്യങ്ങളിലായി ഏകദേശം 12,700 ആണവ പോർമുനകളാണുള്ളത്. എന്നാൽ ലോകത്തെ അണവായുധങ്ങളുടെ 90% റഷ്യയുടെയും യുഎസിന്റെയും കൈവശമാണ്.ഇതിൽ 5,977 ആണവായുധങ്ങളാണ് റഷ്യയുടെ കൈവശമുള്ളത്. റഷ്യ- 5,977 ആണവ രാഷ്ട്രങ്ങളുടെ ആയുധ ശേഖരം ട്രാക്ക് ചെയ്യുന്ന സ്ഥാപനമായ ദി ഫെഡറേഷൻ ഓഫ് അമേരിക്കൻ സയന്റിസ്റ്റ്സ് (എഫ്എഎസ്) പുറത്തിവിടുന്ന കണക്കുകൾ പ്രകാരം 5,977 ആണവായുധങ്ങളാണ് റഷ്യയുടെ കൈവശമുള്ളത്. ഇതിൽ 1,500 എണ്ണം കാലാവധി കഴിഞ്ഞതോ, നശിപ്പിക്കാൻ കാത്തിരിക്കുന്നതോ ആണ്. ശേഷിക്കുന്ന 4,477-ൽ 1,588 എണ്ണം തന്ത്രപ്രധാനമായ ആയുധങ്ങളിൽ (812 എണ്ണം ബാലിസ്റ്റിക് മിസൈലുകളിൽ, 576 അന്തർവാഹിനികളിൽ നിന്ന് വിക്ഷേപിക്കുന്ന ബാലിസ്റ്റിക് മിസൈലുകളിൽ, 200 എണ്ണം ബോംബർ ബേസുകളിൽ) വിന്യസിച്ചിട്ടുണ്ടെന്ന് എഫ്എഎസ് വിശ്വസിക്കുന്നു. 977 തന്ത്രപ്രധാന ആയുധങ്ങളും മറ്റൊരു 1,912 ആയുധങ്ങളും കരുതൽ ശേഖരത്തിലാണ്. അമേരിക്ക – 5428 5428 ആണവായുധങ്ങൾ അമേരിക്കയുടെ കൈവശമുണ്ടാകുമെന്നാണ്…
Read More » -
Kerala
ഏറെക്കുറെ ഇന്നറിയാം കേരള ബ്ലാസ്റ്റേഴ്സിന്റെ സെമിഫൈനൽ പ്രവേശനം
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്‌എല്‍) 2021-22 സീസണിലെ 108-ാം മത്സരത്തില്‍ ഇന്ന് ഗോവയിലെ പിജെഎന്‍ സ്റ്റേഡിയത്തില്‍ ഹൈദരാബാദ് എഫ്‌സി മുംബൈ സിറ്റി എഫ്‌സിയുമായി ഏറ്റുമുട്ടും19 മത്സരങ്ങളില്‍ നിന്ന് 35 പോയിന്റുമായി ഹൈദരാബാദ് എഫ്‌സി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.മുംബൈ സിറ്റി എഫ്‌സിയാകട്ടെ 19 മത്സരങ്ങളില്‍ നിന്ന് 31 പോയിന്റുമായി ലീഗില്‍ അഞ്ചാം സ്ഥാനത്തും. ഈ മത്സരം കേരള ബ്ലാസ്റ്റേഴ്സിനും നിര്‍ണായകമാണ്.ഇന്ന് മുംബൈ സിറ്റിക്ക് വിജയിക്കാന്‍ ആയില്ലായെങ്കില്‍ കേരള ബ്ലാസ്റ്റേഴ്സിന് സെമി ഫൈനല്‍ ഉറപ്പിക്കാന്‍ ആകും.മുംബൈ സിറ്റി വിജയിക്കുക ആണെങ്കില്‍ നാളെ കേരള ബ്ലാസ്റ്റേഴ്സ് ഗോവക്ക് എതിരെ സമനില എങ്കിലും നേടേണ്ടിവരും.
Read More » -
LIFE
റോസ് ഗോള്‍ഡ് സാരിയിൽ തിളങ്ങി സംയുക്ത മേനോന്‍
സിനിമയിലും ഫാഷൻ രംഗത്തും ഒരുപോലെ ആരാധകർ ഇഷ്ടപെടുന്ന തരമാണ് സംയുക്ത മേനോൻ. 2016 ൽ പുറത്ത് വന്ന പോപ്‌കോൺ എന്ന ചിത്രത്തിലൂടെയാണ് തരത്തിന്റെ അരങ്ങേറ്റം. ശേഷം ലില്ലി എന്ന ചിത്രത്തിലൂടെ താരം പ്രേക്ഷക ശ്രദ്ധ നേടി. മലയാളത്തിനു പുറമെ മറ്റ് ഭാഷകളിലും സംയുക്ത തന്റെ മികവ് തെളിയിച്ചു. ഫാഷൻ രംഗത്തും അവർക്ക് ആരാധകർ ഏറെയാണ്. തരത്തിന്റെ ലളിതവും വൈവിധ്യവുമായ ഫാഷൻ ശേഖരങ്ങളാണ് അവരെ പ്രേക്ഷക പ്രിയ തരമാക്കുന്നത്. സംയുക്ത തന്റെ ഇൻസ്റ്റാഗ്രാം പേജ് വഴി പുറത്ത് വിട്ട ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്. പിങ്ക്, റോസ് ഗോൾഡ് കോമ്പിനേഷൻ നിറത്തിൽ സിമ്പിൾ എംബ്രോയ്‌ഡ്‌റി സാരിയാണ് സംയുക്തയുടെ പുത്തൻ വിശേഷം. സാരിയോടൊപ്പമുള്ള ഹെവി ഓർണമെന്റുസും ഫാഷൻ പ്രേമികളുടെ മനം കവരുന്നു.
Read More » -
Kerala
ഇന്ന് ഓപ്പറേഷൻ ഗംഗ, അന്ന് ഓപറേഷൻ ഡെസെർട്ട് സ്‌റ്റോം; നേതൃത്വം നൽകിയത് വെറുമൊരു പ്രവാസി മലയാളി
‘ഓപ്പറേഷൻ ഗംഗ’ എന്ന പേരിൽ യുക്രൈനിൽ കുടുങ്ങിയവരെ ഇപ്പോൾ അടിയന്തരമായി ഇന്ത്യയിലെത്തിച്ചു കൊണ്ടിരിക്കുകയാണല്ലോ.എന്നാൽ മൂന്നു പതിറ്റാണ്ടു മുൻപ് ഇതിലും വലിയൊരു രക്ഷാപ്രവർത്തനം ഇന്ത്യ നടത്തിയിട്ടുണ്ട്.അതാകട്ടെ ഒരു സാധാരണക്കാരനായ മലയാളിയുടെ നേതൃത്വത്തിലും.അതായിരുന്നു ഒന്നാം ഗൾഫ് യുദ്ധം എന്നറിയപ്പെടുന്ന ഇറാക്ക്-കുവൈത്ത് യുദ്ധം. ഇന്ത്യ സ്വതന്ത്രമായതിനുശേഷം പാകിസ്ഥാനുമായും ചൈനയുമായും യുദ്ധങ്ങളുണ്ടായെങ്കിലും അതിന്റെ തിക്തഫലങ്ങളൊന്നും കേരളം നേര്‍ക്കുനേര്‍ അനുഭവിക്കേണ്ടി വന്നിട്ടില്ലായിരുന്നു.4000 കിലോമീറ്ററുകള്‍ക്കപ്പുറത്തു നടന്നിരുന്ന ആ യുദ്ധങ്ങള്‍ കേരളത്തിന്റെ ഉറക്കം കെടുത്തിയതുമില്ല.എന്നാൽ അതിലും എത്രയോ അപ്പുറത്തുള്ള കുവൈത്ത് യുദ്ധം( ഒന്നാം ഗള്‍ഫ് യുദ്ധം) ഇന്ത്യയുടെ തെക്കേ അതിരിലുള്ള,കേരളത്തിന്റെ ഉറക്കം കെടുത്തുക തന്നെ ചെയ്തു. .അന്താരാഷ്‌ട്ര മര്യാദകൾ കാറ്റിൽ പറത്തി ഇറാഖി പട്ടാളം കുവൈത്ത് എന്ന അയൽ രാജ്യത്തേക്ക് ഇരച്ചു കയറിയത് 1990 ആഗസ്റ്റ് രണ്ടിനായിരുന്നു.ഇതേത്തുടർന്ന് ആയിരക്കണക്കിന് മലയാളികൾക്കും തങ്ങളുടെ അതുവരെ ഉണ്ടായിരുന്ന സമ്പാദ്യമെല്ലാം ഉപേക്ഷിച്ച് കിട്ടിയതും വാരിയെടുത്തുകൊണ്ട് അവിടെ നിന്നും പലായനം ചെയ്യേണ്ടി വന്നു.1990 ആഗസ്റ്റ് രണ്ട് എന്ന ആ കറുത്ത തിയ്യതി കുവൈത്തി ജനത ഒരിക്കലും മറക്കില്ല.അയല്‍രാജ്യത്തിന്‍റെ യുദ്ധക്കൊതിയിൽ കുവൈത്തിന്…
Read More » -
LIFE
മെർലിൻ മൺറോയെ പോലെ മഡോണ
‘പ്രേമം’ എന്ന അൽഫോൻസ് പുത്രൻ സിനിമയിലൂടെ സെലിൻ എന്ന കഥപാത്രത്തെ അവതരിപ്പിച്ച് പ്രേഷക ശ്രദ്ധ നേടിയ തരമാണ് മഡോണ സെബാസ്റ്റ്യൻ. പിന്നീട് ഇബ്‌ലീസ്, കിങ് ലയർ, എന്നിങ്ങനെ വിവിധ ചിത്രങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടു. മഡോണയുടെ മേക്കർ ഓവറുകളും ശ്രദ്ധേയമാണ്. മലയാളം കൂടാതെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ മഡോണയുടെ ഒരു വിന്റേജ് ഹോളിവുഡ് സ്റ്റൈൽ മെയ്ക്ക് ഓവറാണ് ഫാഷൻ ലോകത്തെ ചർച്ച. ലോക സിനിമ പ്രേക്ഷകർ ഏറെ ഇഷ്ടപെട്ട, ഇപ്പോഴും മനസ്സിൽ കൊണ്ട് നടക്കുന്ന ഔദ്രെ ഹെപ്ബൺ, മെർലിൻ മണ്രോ സ്റ്റൈലിലാണ് താരം പങ്കുവെച്ച പുതിയ ചിത്രം. ഇതിനു മുൻപ് പങ്കുവെച്ച ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. ‘ടൈംലസ്നെസ്’ എന്ന ക്യാപ്ഷനിലാണ് മഡോണ തന്റെ ചിത്രങ്ങൾ പുറത്ത് വീട്ടിരിക്കുന്നത്. വിന്റേജ് ഫാഷനും, സിനിമയും ഇഷ്ടപെടുന്നവർക്ക് തീർച്ചയായും മഡോണയുടെ പുതിയ രൂപമാറ്റം തീർച്ചയായും ഇഷ്ടപെടും.
Read More » -
Breaking News
സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്‍റെ പേരില്‍ ഓണലൈന്‍ തട്ടിപ്പ്; അധ്യാപികയിൽനിന്ന് 14 ലക്ഷം രൂപ തട്ടി
തിരുവനന്തപുരം: വ്യാജ വാട്സ് ആപ്പ് അക്കൗണ്ടുണ്ടാക്കി കൊല്ലത്തെ ഒരു അധ്യാപികയില്‍ നിന്നും ഹൈ ടെക് സംഘം തട്ടിയത് 14 ലക്ഷം രൂപ. ഉത്തരേന്ത്യന്‍ ഹൈ- ടെക് ലോബി നടത്തിയ തട്ടിപ്പിനെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. ഓണലൈന്‍ ലോട്ടറി അടിച്ചെന്ന് പറഞ്ഞുവന്ന സന്ദേശമാണ് കൊല്ലം കുണ്ടറ സ്വദേശിയായ അധ്യാപികയ്ക്ക് ആദ്യം ലഭിക്കുന്നത്. സമ്മാനത്തുക നല്‍കുന്നതിന് മുമ്പ് നികുതി അടയ്ക്കാനുള്ള പണം കമ്പനിക്ക് നല്‍കണമെന്ന് ഹൈ ടെക് സംഘം സന്ദേശമയച്ചു. സംശയം തോന്നിയ അധ്യാപിക തിരിച്ചു സന്ദേശമയച്ചപ്പോള്‍ പിന്നെയെത്തിയത് ഡിജിപിയുടെ സന്ദേശമാണ്. ടാക്സ് അടയ്ക്കണമെന്നും അല്ലെങ്കില്‍ നിയമ നടപടി നേരിടുമെന്നും ഡിജിപിയുടെ ചിത്രം വച്ച് വാട്സ് ആപ്പ് സന്ദേശത്തില്‍ പറഞ്ഞു. ഡിജിപിയുടേതെന്ന പേരിലുള്ള സന്ദേശത്തില്‍ താന്‍ ഇപ്പോള്‍ ദില്ലയിലാണെന്നും അറിയിച്ചു. സംശയം തീക്കാന്‍ അധ്യാപിക പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചു. അന്ന് ഡിജിപി ദില്ലിയിലേക്ക് പോയെന്ന മറുപടി ലഭിച്ചപ്പോള്‍ സന്ദേശമയക്കുന്നത് ഡിജിപിയാണെന്ന് ഉറപ്പിച്ച അധ്യാപിക ഹെടെക്ക് സംഘത്തിന്‍റെ വലയില്‍ കുരുങ്ങി. അസം സ്വദേശിയുടെ പേരിലെടുത്ത…
Read More » -
Kerala
വിമാനത്തിൽ ജനിച്ചാൽ കുഞ്ഞിന് ഏത് രാജ്യത്തെ പൗരത്വം ലഭിക്കും?
ജന്മം കൊണ്ടുതന്നെ മാതാപിതാക്കളുടെ മാതൃരാജ്യത്തെ പൗരന്മാരാണ് ലോകത്തെ ഭൂരിഭാഗം മനുഷ്യരും.അതേസമയം നിങ്ങളുടെ ജനനം ആകാശത്തുവച്ചാണെങ്കില്‍ ഏത് രാജ്യത്തെ പൗരത്വമായിരിക്കും ലഭിക്കുക? ഉദാഹരണത്തിന് വിമാനത്തില്‍ പറക്കുന്നതിനിടെയാണ് കുട്ടി ജനിക്കുന്നതെങ്കില്‍ ഏതു രാജ്യത്തെ പൗരത്വം ആ കുഞ്ഞിന് ലഭിക്കും? ഒരു രാജ്യത്തിന് മുകളിലൂടെ പറക്കുമ്പോൾ ഒറ്റനോട്ടത്തില്‍ പലരുടേയും തലപുകയ്ക്കുന്ന ചോദ്യമാണിത്. ഉദാഹരണമായി ഒരു സംഭവം നോക്കാം. പൂര്‍ണ ഗര്‍ഭിണിയായ ഒരു സ്ത്രീ ഒരിക്കല്‍ ഇന്ത്യയില്‍ നിന്നു അമേരിക്കയിലേക്ക് വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു. യാത്രക്കിടെ വിമാനത്തില്‍ അവര്‍ കുഞ്ഞിന് ജന്മം നല്‍കി. കുഞ്ഞ് പിറക്കുമ്പോള്‍ കാനഡയ്ക്ക് മുകളിലൂടെ പറക്കുകയായിരുന്നു വിമാനം. ആ കുഞ്ഞിന്റെ ജന്മസ്ഥലമായി രേഖപ്പെടുത്തുക കാനഡയായിരിക്കും. മാതാപിതാക്കളുടെ രാജ്യത്തെ പൗരത്വം കുഞ്ഞിന് സ്വാഭാവികമായും ലഭിക്കും. ഇരട്ട പൗരത്വം അനുവദിക്കാത്ത ഇന്ത്യയെ പോലുള്ള രാജ്യങ്ങളിലാണെങ്കില്‍ കാനഡ പൗരത്വം കുഞ്ഞിന് ലഭിക്കില്ല. ഓരോ രാജ്യങ്ങള്‍ക്കും വ്യത്യസ്തമായ പൗരത്വ നിയമങ്ങളുള്ളത്. ഇരട്ട പൗരത്വം അനുവദിക്കുന്ന രാജ്യങ്ങളിലെ കുഞ്ഞായിരുന്നുവെങ്കില്‍ അവര്‍ക്ക് സ്വാഭാവികമായും കാനഡ പൗരത്വം കൂടി ലഭിക്കുമായിരുന്നു. ഒരു രാജ്യത്തിന്റേയും…
Read More »