Month: March 2022

  • Kerala

    കേരളത്തിൽ അടുത്ത മൂന്നു ദിവസങ്ങളിൽ  മഴയ്ക്ക് സാധ്യത

    തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപകൊണ്ട തീവ്രന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി മാറി ഇപ്പോള്‍ ശ്രീലങ്കയ്ക്ക് 220 കിലോമീറ്റര്‍ വടക്ക് കിഴക്കായും ചെന്നൈയ്ക്ക് 420 കിലോമീറ്റര്‍ തെക്ക്- തെക്ക് കിഴക്കായും സ്ഥിതിചെയ്യുന്നു.ഈ ന്യൂനമര്‍ദം തുടര്‍ന്നുള്ള 24 മണിക്കൂറില്‍ പടിഞ്ഞാറു-വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച്‌ തമിഴ്നാടിന്റെ വടക്കന്‍ തീരത്തേക്ക് അടുക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ മാര്‍ച്ച്‌ 6, 7, 8 തിയതികളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നു.

    Read More »
  • Food

    ശരീരത്തിനും മനസ്സിനും ഒരേപോലെ ഉത്തമമാണ് ഈ ഭക്ഷണങ്ങൾ

        ശര്‍ക്കര പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന മധുരമാണ് ശര്‍ക്കര. ആന്റിഓക്സിഡന്റുകളും ധാതുക്കളും ശര്‍ക്കരയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് നേരിട്ടും പലഹാരങ്ങള്‍ക്കൊപ്പം ചേര്‍ത്തും ഉപയോഗിക്കാവുന്നതാണ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം രക്തത്തിലെയും കരളിലെയും മാലിന്യങ്ങളെ പുറന്തള്ളാനും ശര്‍ക്കര സഹായിക്കുന്നു.   തേങ്ങ തേങ്ങാവെള്ളം, തേങ്ങാപ്പാല്‍, വെളിച്ചെണ്ണ തുടങ്ങി തേങ്ങയില്‍നിന്ന് ലഭിക്കുന്ന എല്ലാവസ്തുക്കളും ഉപയോഗപ്രദവും ഒപ്പം പോഷകങ്ങള്‍ നിറഞ്ഞവയുമാണ്. മാംഗനീസ്, മഗ്‌നീഷ്യം, കോപ്പര്‍, പൊട്ടാസ്യം തുടങ്ങിയവയെല്ലാം തേങ്ങയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. തേങ്ങാവെള്ളം ദിവസവും കുടിക്കുന്നത് ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക ആരോഗ്യപ്രശ്നങ്ങള്‍ കുറയ്ക്കുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.     മുത്താറി/റാഗി  പ്രോട്ടീനുപുറമെ വിറ്റാമിനുകളായ സി, ബി-കോംപ്ലക്സ്, ഇ, അയണ്‍, കാല്‍സ്യം എന്നിവയുടെ കലവറയാണ് റാഗി. ചര്‍മത്തിനും തലമുടിയുടെ ആരോഗ്യത്തിനും റാഗി മിച്ചതാണ്. പ്രഭാതഭക്ഷണമായി റാഗിയില്‍ തയ്യാറാക്കിയ വിഭവങ്ങള്‍ കഴിക്കാവുന്നതാണ്. നാഡികളെ ശാന്തമാക്കി നല്ല ഉറക്കം കിട്ടുന്നതിനും റാഗി സഹായിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഒന്നാണ് റാഗി.     നട്സ് ശരീരത്തിന് ആവശ്യമായ ഊര്‍ജം…

    Read More »
  • Kerala

    ജനസമക്ഷം സില്‍വര്‍ ലൈന്‍ പരിപാടി ഇന്ന് കോഴിക്കോട് നടക്കും

    ജനസമക്ഷം സില്‍വര്‍ ലൈന്‍ പരിപാടി ഇന്ന് കോഴിക്കോട് നടക്കും. സംസ്ഥാന സര്‍ക്കാരും കെ റയിലും കൂടി സംയുക്തമായി ഉച്ചകഴിഞ്ഞ് 3.30ന് വെള്ളയിൽ സമുദ്ര ഹാളില്‍ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സര്‍ക്കാരും കെ-റെയിലും സംയുക്തമായി സംഘടിപ്പിക്കുന്ന വിശദീകരണ യോഗത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, വിവിധ തുറകളിലുള്ള വികസന തത്പരര്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. കെ-റെയില്‍ മാനേജിങ് ഡയറക്ടര്‍ വി. അജിത് കുമാറാണ് പദ്ധതി അവതരണം നടത്തുക. സില്‍വര്‍ ലൈന്‍ യാഥാർത്ഥ്യമാവുമ്പോള്‍ സംസ്ഥാനത്തെ ആദ്യ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനായി കോഴിക്കോട് മാറും. ജില്ലയിലൂടെ 74.65 കിലോമീറ്റര്‍ ദൂരത്തിലാണ് സില്‍വര്‍ലൈന്‍ കടന്നുപോകുന്നത്.

    Read More »
  • NEWS

    റഷ്യക്കെതിരെ യു എൻ സുരക്ഷാ സമിതിയിൽ രൂക്ഷ വിമർശനം

    ആണവ നിലയങ്ങൾ പിടിച്ചെടുത്ത് യുക്രൈനെ ഊർജ പ്രതിസന്ധിയിലേക്ക് തള്ളിവിടാനുള്ള റഷ്യൻ നീക്കങ്ങൾക്കെതിരെ യു. എൻ സുരക്ഷസമിതിയിൽ ലോക രാഷ്ട്രങ്ങൾ.   സാപോറീഷ്യ ആണവ നിലയത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ റഷ്യക്കെതിരെ, അന്താരാഷ്ട്ര മനുഷ്യാവകാശനിയമങ്ങളുടെ ലംഘനമാണ് റഷ്യ നടത്തുന്നതെന്ന് അമേരിക്കയും സഖ്യകക്ഷികളും ആരോപിച്ചു. അക്രമണത്തിന്റെ ഉത്തരവാദിത്വം റഷ്യ ഏറ്റെടുത്തിട്ടില്ല.   15 അംഗ യുഎന്‍ സുരക്ഷാസമിതിയില്‍ പ്രധാന രാജ്യങ്ങളെല്ലാം റഷ്യക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയർത്തുന്നത്. അന്താരാഷ്ട്ര മനുഷ്യാവകാശനിയമങ്ങളുടെ ലംഘനമാണ് റഷ്യ നടത്തുന്നതെന്നും ഇനി ഇത്തരമൊരു ആക്രമണത്തിന് റഷ്യ മുതിരരുതെന്നുമാണ് അമേരിക്കന്‍ സഖ്യരാജ്യങ്ങളുടെ പ്രതികരണം. 1986ല്‍ ചെര്‍ണോബില്ലില്‍ ഉണ്ടായ ആണവദുരന്തം ഇനി ആവര്‍ത്തിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു.   യുക്രൈനിലെയും യൂറോപ്പിലാകെയുമുള്ള മനുഷ്യരുടെ ജീവിതങ്ങള്‍ക്ക് റഷ്യ ഭീഷണിയുയര്‍ത്തുകയാണെന്നും നടുക്കുന്ന മറ്റൊരു ആണവദുരന്തത്തില്‍ നിന്ന് തലനാരി‍ഴയ്ക്ക് ലോകം രക്ഷപ്പെട്ടുവെന്നായിരുന്നു യുഎന്നിലെ അമേരിക്കന്‍ അംബാസഡര്‍ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡിന്‍റെ പ്രതികരണം.   പ്ലാന്‍റില്‍ നിന്ന് റഷ്യന്‍ സൈന്യം ഉടന്‍ പിന്തിരിയണമെന്നും വ്യോമനിരോധിതമേഖലയായി യുക്രൈന്‍റെ ആകാശത്തെ മാറ്റാനുള്ള തീരുമാനമെടുക്കണമെന്നും യുക്രൈന്‍ അംബാസഡര്‍…

    Read More »
  • World

    റഷ്യന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് റഷ്യന്‍ ചാനലിലെ ജീവനക്കാര്‍ തത്സമയ സംപ്രേഷണത്തിനിടെ രാജിവെച്ചു

    മോസ്‌കോ: യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് റഷ്യന്‍ ടെലിവിഷന്‍ ചാനലിലെ മുഴുവന്‍ ജീവനക്കാരും തത്സമയ സംപ്രേഷണത്തിനിടെ രാജിവെച്ചു. യുക്രൈനിലെ യുദ്ധമുഖത്തു നിന്നുള്ള ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയതോടെയാണ് രാജി. റഷ്യയിലെ ടി.വി. റെയ്നിലെ ജീവനക്കാരാണ് രാജിയിലൂടെ യുക്രൈന് പിന്തുണ അറിയിച്ചത്. ഇതിന്റെ വീഡിയോ എഴുത്തുകാരനായ ഡാനിയല്‍ എബ്രഹാം ലിങ്ക്ഡ്ഇന്നില്‍ പങ്കുവെച്ചിട്ടുണ്ട്. Staff of the Russian TV channel “The Rain” quit during a live stream. Said “no war” and then played “swan lake” ballet video just like they did on all tv channels when the USSR suddenly collapsed)#UkraineRussianWar #Ukraine #UkraineWar #StopPutin pic.twitter.com/ZA2G7VuwyO — InTheMiddleMedia (@InTheMiddleTV) March 3, 2022 തത്സമയ സംപ്രേഷണത്തിനിടെ ചാനലിന്റെ സ്ഥാപകരില്‍ ഒരാളായ നതാലിയ സിന്ദെയേവ ‘നോ വാര്‍’ എന്നു പറയുകയായിരുന്നു. ഇതിന് പിന്നാലെ ജീവനക്കാരെല്ലാം സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങിപ്പോയി. പിന്നീട്…

    Read More »
  • Crime

    ടാറ്റൂ സ്റ്റുഡിയോയിലെ ലൈംഗിക അതിക്രമം; ഏഴ് യുവതികള്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി

    കൊച്ചി: കൊച്ചിയിലെ പ്രശസ്ത ടാറ്റൂ ആര്‍ട്ടിസ്റ്റിന്റെ ലൈംഗിക അതിക്രമത്തിനെതിരേ കഴിഞ്ഞ ദിവസം നിരവധി പെണ്‍കുട്ടികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചിരുന്നു. സംഭവത്തില്‍ ഏഴു യുവതികള്‍ വെള്ളിയാഴ്ച വൈകീട്ട് കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കി. ഇന്‍ക്‌ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോ നടത്തുന്ന സുജീഷ് എന്നയാള്‍ക്കെതിരെയാണ് ഏഴു യുവതികള്‍ കൊച്ചി ഡെപ്യൂട്ടി കമ്മീഷണര്‍ മുന്‍പാകെ നേരിട്ടെത്തി പരാതി നല്‍കിയത്. ബലാത്സംഗ ശ്രമം, ലൈംഗിക അതിക്രമം എന്നിവയാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍. അതേസമയം ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരേ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ മീ ടു ആരോപിച്ച ഒരു യുവതി പരാതിയില്ലെന്ന് കമ്മീഷണറുടെ മുന്‍പാകെ അറിയിച്ചത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ മറ്റ് യുവതികള്‍ പരാതി നല്‍കുന്നതുമായി മുന്നോട്ട് പോകുകയായിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പരാതി നല്‍കുമെന്നും ഇവര്‍ അറിയിച്ചു. മാസ് പെറ്റീഷനായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും യുവതികള്‍ പറഞ്ഞു. കമ്മീഷണര്‍ പൂര്‍ണ പിന്തുണയാണ് ഇക്കാര്യത്തില്‍ നല്‍കുന്നതെന്നും പരാതിയില്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചതായും യുവതികള്‍…

    Read More »
  • Crime

    മയക്കുമരുന്ന് ലഹരിയില്‍ കാമുകനെ വെട്ടിമുറിച്ച് പലയിടത്തായി ഇട്ടു; യുവതി അറസ്റ്റില്‍

    വിസ്‌കോണ്‍സില്‍: മയക്കുമരുന്ന് ലഹരിയില്‍ കാമുകന്റെ അവയവങ്ങള്‍ അറുത്തെടുത്ത് വിവിധ സ്ഥലങ്ങളില്‍ നിക്ഷേപിച്ച യുവതി അറസ്റ്റില്‍. യുവാവിനെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ മാസം നടന്ന കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ മാര്‍ച്ച് രണ്ടിനാണ് പോലീസ് മാധ്യമങ്ങളെ അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട് ടെയ്‌ലറെ (24) പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗ്രീന്‍ ബെ സ്റ്റോണ്‍ ബ്രൂക്ക് ലെയ്നിലുള്ള വീട്ടില്‍വെച്ചായിരുന്നു സംഭവം. ഇരുവരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു. മയക്കുമരുന്നിന്റെ ലഹരിയില്‍ കാമുകി ടെയ്‌ലര്‍, കാമുകനെ കഴുത്തു ഞെരിച്ചു കൊന്നുവെന്ന് ഉറപ്പുവരുത്തിയശേഷം അടുക്കളയിലിരുന്നിരുന്ന കത്തിയെടുത്ത് തല, കാല്‍, കാല്‍പാദം എന്നിവ വെട്ടിയെടുത്ത് ബക്കറ്റിലും ക്രോക്ക് പോട്ടിലും നിക്ഷേപിക്കുകയായിരുന്നു. കൊല്ലപ്പെട്ട യുവാവിന്റെ മാതാവാണ് ആദ്യമായി ബക്കറ്റില്‍ സൂക്ഷിച്ചിരുന്ന തല കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പോലീസിനെ അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ മറ്റു പല ഭാഗത്തുനിന്നും യുവാവിന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. വാനില്‍നിന്നും ചില ഭാഗങ്ങള്‍ കണ്ടെടുത്തിരുന്നു. യുവാവിനോടൊപ്പം ഒടുവില്‍ കണ്ടെത്തിയ ടെയ്‌ലറാണ് കുറ്റകൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. മയക്കുമരുന്ന്…

    Read More »
  • Crime

    കണ്ണില്‍ ഹാര്‍പിക് ചേര്‍ത്ത മിശ്രിതമൊഴിച്ച് അന്ധയാക്കി കൊള്ളയടിച്ചു; വീട്ടുജോലിക്കാരി പിടിയില്‍

    ഹൈദരാബാദ്: ഹാര്‍പികും സണ്‍ഡു ബാമും ചേര്‍ത്ത മിശ്രിതം കണ്ണിലൊഴിച്ച് അന്ധയാക്കിയ ശേഷം 73-കാരിയെ കൊള്ളയടിച്ചു. ഹൈദരാബാദിലാണ് സംഭവം. സംഭവത്തില്‍ 32-കാരിയായ ഭാര്‍ഗവി എന്ന വീട്ടുജോലിക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. സെക്കന്ദരാബാദിലെ നച്ചാറത്തെ അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തില്‍ താമസിക്കുന്ന ഹേമാവതി എന്ന 73-കാരിയാണ് ആക്രമണത്തിനിരയായത്. ഇവരുടെ മകന്‍ ശശീധര്‍ ലണ്ടനിലാണ് താമസിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഭാര്‍ഗവിയെ വീട്ടില്‍ ജോലിക്കായി വെച്ചത്. ഭാര്‍ഗവിക്കൊപ്പം ഏഴു വയസുകാരിയായ മകളും ഹേമാവതിയുടെ വീട്ടിലാണ് താമസിച്ചുവന്നിരുന്നത്. ഹേമാവതി കണ്ണില്‍ മരുന്ന് ഒഴിക്കാറുണ്ടായിരുന്നു. ഇതിനായി ഭാര്‍ഗവിയുടെ സഹായം തേടിയിരുന്നു. ഇതിനിടെ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഭാര്‍ഗവി മരുന്നിന് പകരം വെള്ളത്തില്‍ ടോയിലറ്റ് ശുദ്ധീകരിക്കുന്ന ഹാര്‍പിക് ദ്രാവകവും സണ്‍ഡു ബാമും ചേര്‍ത്ത മിശ്രിതം ഹേമാവതിയുടെ കണ്ണില്‍ ഒഴിച്ചു തുടങ്ങിയെന്നാണ് പറയുന്നത്. കുറച്ച് ദിവസങ്ങള്‍കൊണ്ട് തന്നെ ഹേമാവതിയുടെ കാഴ്ച മങ്ങി തുടങ്ങി. തുടര്‍ന്ന് മകനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ സമീപത്തെ ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിച്ചു. രണ്ടു തവണ സമീപത്തെ ആശുപത്രിയില്‍ പോയിട്ടും ഒന്നും കണ്ടെത്താനായില്ല.…

    Read More »
  • World

    റഷ്യന്‍ ബഹിരാകാശ ഏജന്‍സിക്ക് ചാര സാറ്റലൈറ്റുകളിലുള്ള നിയന്ത്രണം നഷ്ടമായെന്ന് അനോണിമസ്; അനോണിമസ് അവകാശവാദത്തെ തള്ളിക്കളഞ്ഞ റോസ്‌കോസ്മോസ് മേധാവി

    മോസ്‌കോ: റഷ്യന്‍ ചാര സാറ്റലൈറ്റുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം നടത്തിയെന്ന അവകാശവാദവുമായി ഹാക്കര്‍മാരുടെ സംഘമായ അനോണിമസ്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിക്ക് ചാര സാറ്റലൈറ്റുകളില്‍ നിയന്ത്രണം നഷ്ടമായെന്നും അനോണിമസ് അവകാശപ്പെട്ടു. അതേസമയം, അനോണിമസ് അവകാശവാദത്തെ തള്ളിക്കളഞ്ഞ റോസ്‌കോസ്മോസ് മേധാവി തങ്ങള്‍ക്കെതിരായ സൈബര്‍ ആക്രമണം യുദ്ധത്തെ ന്യായീകരിക്കുന്നതിന് തുല്യമാണെന്നും വ്യക്തമാക്കി. റഷ്യന്‍ ബഹിരാകാശ ഏജന്‍സിക്ക് അവരുടെ ചാര സാറ്റലൈറ്റുകളിലുള്ള നിയന്ത്രണം നഷ്ടമായെന്നായിരുന്നു കുപ്രസിദ്ധ ഹാക്കര്‍മാരുടെ സംഘമായ അനോണിമസ് അവകാശപ്പെട്ടത്. അനോണിമസിന്റെ ഭാഗമായ നെറ്റ്വര്‍ക്ക് ബറ്റാലിയന്‍ 65 അഥവാ എന്‍ബി65 ആണ് ഈ ആക്രമണത്തിന് പിന്നിലെന്നും അവര്‍ അറിയിച്ചിരുന്നു. റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്‌കോസ്മോസിന്റെ സെര്‍വര്‍ വിവരങ്ങള്‍ അടക്കമായിരുന്നു അനോണിസിന്റെ ട്വീറ്റ്. ചാര സാറ്റലൈറ്റുകളിലെ ഫയലുകള്‍ നീക്കം ചെയ്തുവെന്നും അനോണിമസ് അവകാശപ്പെട്ടിരുന്നു. തട്ടിപ്പുകാരുടേയും വഞ്ചകരുടേയും സംഘമെന്നായിരുന്നു ഇതിന് മറുപടി നല്‍കിക്കൊണ്ട് റോസ്‌കോസ്മോസ് മേധാവി അനോണിമസിനെ വിശേഷിപ്പിച്ചത്. തങ്ങളുടെ സാറ്റലൈറ്റുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അനോണിമസ് അവകാശവാദം കളവാണെന്നും റോസ്‌കോസ് മേധാവി ദിമിത്രി റോഗോസിന്‍ ട്വീറ്റിലൂടെ അറിയിക്കുകയും…

    Read More »
  • Tech

    കാത്തിരിപ്പിനു വിരാമം; മോട്ടറോള മോട്ടോ ജി22 വിപണിയില്‍

    മുംബൈ: കാത്തിരിപ്പിനു വിരാമംകുറിച്ച് മോട്ടറോളയുടെ പുതിയ ഹാന്‍ഡ്‌സെറ്റ് മോട്ടോ ജി 22 വിപണിയിലെത്തി. പുതിയ മോട്ടറോള സ്മാര്‍ട് ഫോണ്‍ യൂറോപ്യന്‍ വിപണിയിലാണ് അവതരിപ്പിച്ചത്. മിതമായ വിലയ്ക്ക് വാങ്ങാവുന്ന ഹാന്‍ഡ്‌സെറ്റാണ് മോട്ടറോള മോട്ടോ ജി 22. എന്നാല്‍ ഒരു കൂട്ടം മികച്ച ഫീച്ചറുകളും പുതിയ ഡിസൈനും ഉള്‍പ്പെടുത്തിയുള്ളതാണ് മോട്ടോ ജി22. മോട്ടോ ജി22 യുടെ സിംഗിള്‍ 4 ജിബി വേരിയന്റിനും 64 ജിബി ഇന്റേണല്‍ സ്റ്റോറേജിനും 169.99 യുറോയാണ് (14,000 രൂപ) വില. കോസ്മിക് ബ്ലാക്ക്, പേള്‍ വൈറ്റ്, ഐസ്ബര്‍ഗ് ബ്ലൂ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഹാന്‍ഡ്‌സെറ്റ് പുറത്തിറക്കുന്നത്. 1600×720 പിക്‌സല്‍ റെസലൂഷനും 90Hz റിഫ്രെഷ് റേറ്റുമുള്ള 6.5 ഇഞ്ച് മാക്‌സ് വിഷന്‍ ഡിസ്‌പ്ലേയാണ് മോട്ടറോള മോട്ടോ ജി22 അവതരിപ്പിക്കുന്നത്. 4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള മീഡിയടെക് ഹീലിയോ ജി 37 പ്രോസസര്‍ ആണ് സ്മാര്‍ട് ഫോണിന് കരുത്ത് പകരുന്നത്. ഇത് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്…

    Read More »
Back to top button
error: