കെട്ടിടം നിര്‍മ്മിച്ച് ഉപകരണങ്ങള്‍ വാങ്ങിയിട്ടാല്‍ പോര അത് പരിപാലിക്കാന്‍ മതിയായ ജീവനക്കാരില്ല. അത് എംഎല്‍എ മനസിലാക്കണമെന്ന് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷനും, കേരള ഗവണ്‍മെന്റ് ആയുര്‍വേദ ഓഫീസേഴ്‌സ് ഫെഡറേഷനും ആവശ്യപ്പെടുന്നു. 1960ല്‍ വകുപ്പ് സ്ഥാപിച്ചപ്പോഴത്തെ സ്‌റ്റാഫ് പാറ്റേണാണ് ഇപ്പോഴും പിന്തുടരുന്നത്. 40 കിടക്കകളുളള ആശുപത്രിയില്‍ ഒരേയൊരു സ്വീപ്പര്‍ തസ്‌തികയാണ് ഉളളത്. എഴുപത് വയസുളള ഇയാള്‍ വിരമിച്ചതോടെ ഈ ഒഴിവ് നികത്തിയിട്ടില്ല.
പുതിയ ഫിസിയോതെറാപ്പി മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ജീവനക്കാരില്ലാതെ എങ്ങനെ പ്രവര്‍ത്തിപ്പിക്കുമെന്ന് ഡോക്‌ടര്‍മാര്‍ ചോദിക്കുന്നു. എങ്കിലും അത്യാവശ്യം ഡോക്‌ടര്‍മാര്‍ അത് ഉപയോഗിക്കുന്നതായും അവര്‍ അറിയിച്ചു. ഗുണനിലവാരമില്ലാത്ത ടൈല്‍സ് ശുചിമുറിയിലിട്ട് അതിളകിയാല്‍ ചീഫ് മെഡിക്കല്‍ ഓഫീസർക്കാണോ അതിന്റെ ഉത്തരവാദിത്വം എന്നും സംഘടനകള്‍ ചോദിക്കുന്നു.