പപ്പയ്ക്ക് അപകടം നടക്കുന്ന ആ ദിവസം എല്ലാം ദുശ്ശകുനം ആയിരുന്നുവെന്നാണ് പാര്‍വതി പറയുന്നത്.പൂജാമുറിയ്ക്ക് യാതൊരു പ്രകോപനവുമില്ലാതെ തീ പിടിക്കുകയായിരുന്നു. ആ ദിവസം ഇപ്പോഴും ഓര്‍മയുണ്ട്.പപ്പ വിളിച്ച് പറഞ്ഞിട്ട് താനും വീട്ടില്‍ എത്തിയിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലേക്ക് വരാം എന്നാണ് പറഞ്ഞിരുന്നത്
പപ്പയെ തിരിച്ച് വിളിച്ച് കാര്യം അന്വേഷിക്കാന്‍ സാധിക്കില്ല. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ലായിരുന്നു. ഡ്രൈവര്‍ അങ്കിളിനെ വിളിച്ചാണ് പപ്പ എവിടെ എത്തി എന്നൊക്കെ അറിയുന്നത്. അന്ന് പക്ഷെ വണ്ടി ഓടിച്ചത് പപ്പയുടെ ഡ്രൈവര്‍ ആയിരുന്നില്ല. പ്രൊഡക്ഷനിലെ ഡ്രൈവറാണ്.
പപ്പ ഷൂട്ടിംഗ് കഴിഞ്ഞ് വളരെ അധികം ക്ഷീണിച്ചിരുന്നു. പിന്‍ സീറ്റില്‍ ഉറങ്ങുകയായിരുന്നു. സീറ്റ് ബെല്‍റ്റ് എല്ലാം ധരിച്ചിരുന്നു. പക്ഷെ എന്താണെന്ന് വച്ചാല്‍ ആ കാറില്‍ എയര്‍ ബലൂണ്‍ സംവിധാനം ഉണ്ടായിരുന്നില്ല. ഡ്രൈവര്‍ ഉറങ്ങി പോയതാണെന്ന് പറയുന്നു.
അച്ഛന്റെ ഒരു സുഹൃത്താണ് തങ്ങളെ ആദ്യം വിളിച്ചത്, അമ്ബിളി ചേട്ടന് എന്താ പറ്റിയത് എന്ന് ചോദിച്ചു. പപ്പയ്ക്ക് എന്താണ് എന്ന് തങ്ങള്‍ തിരിച്ച് ചോദിക്കുമ്ബോഴേക്കും കാള്‍ കട്ടായി. പിന്നെ തുരുതുരാ കോളുകള്‍. ടിവി തുറന്നപ്പോള്‍ അതിലും. ആശുപത്രിയില്‍ എത്തിയപ്പോഴും പപ്പയ്ക്ക് ചെറിയ എന്തോ അപകടം ആണെന്നാണ് കരുതിയത്.
കുഴപ്പം ഒന്നുമില്ല തിരിച്ച് വരും. പക്ഷെ കണ്ടപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കണ്ണിന്റെ പുരികം മാത്രമേ അനങ്ങുന്നുണ്ടായിരുന്നുള്ളൂ. അവിടെ നിന്ന് പപ്പ ഇവിടെ വരെ എത്തിയില്ലേ. ഇനി എഴുന്നേറ്റ് നടക്കും. വിശ്വാസമുണ്ട് എന്നും പാര്‍വതി പറയുകയുണ്ടായി.