Month: March 2022

  • Kerala

    2022 ഡിസംബർ 31-ന് അകം വിവാഹം  കഴിക്കൂ; 1.75 ലക്ഷം രൂപ സമ്മാനം നേടൂ

    കേൾക്കുമ്പോൾ ആരും ചാടിവീഴുമെങ്കിലും  സംഭവം ഇവിടെയെങ്ങുമല്ല, അങ്ങ് ഇറ്റലിയിലാണ് കേട്ടോ ഈ ഓഫര്‍.ഇറ്റലിയിലെ ലാസിയോ എന്ന സ്ഥലത്ത് വച്ച്‌ വിവാഹിരാകുന്ന വധൂവരന്‍മാര്‍ക്കാണ് ഇങ്ങനെ സമ്മാനം കിട്ടുക.2022 ഡിസംബർ 31-നുള്ളിൽ ഇവിടെ വച്ച് വിവാഹിതരാകുന്ന സ്വദേശികൾക്കും വിദേശികൾക്കും സമ്മാനത്തിന് അർഹതയുണ്ട്. രാജ്യ തലസ്ഥാനമായ റോം ഉള്‍പ്പെടുന്ന മേഖലയാണ് ലാസിയോ.മഹാമാരിക്കാലം ഇവിടെ വരുത്തിയ പ്രതിസന്ധികള്‍ക്ക് പരിഹാരം എന്ന നിലയിലാണ് അധികൃതര്‍ പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ‘നെല്‍ ലാസിയോ കോണ്‍ അമോര്‍’ അല്ലെങ്കില്‍ ‘ഫ്രം ലാസിയോ വിത്ത് ലവ്’ എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതി പ്രകാരം 2022 ജനുവരി 1 നും  ഡിസംബര്‍ 31 നും ഇടയില്‍ ഈ മേഖലയില്‍ വിവാഹം കഴിക്കുന്ന വിദേശികള്‍ക്കും സ്വദേശികള്‍ക്കുമാണ് സമ്മാനം ലഭിക്കുക.   പ്രാദേശിക കാറ്ററിംഗുകാര്‍, പൂക്കച്ചവടക്കാര്‍, വെഡ്ഡിംഗ് പ്ലാനര്‍മാര്‍, ഇവന്‍റ് കമ്ബനികള്‍ എന്നിവരില്‍ നിന്ന് സേവനങ്ങളോ ഉല്‍പ്പന്നങ്ങളോ വാങ്ങുമ്ബോള്‍ 2,000 യൂറോ വരെ റീഫണ്ട് നല്‍കാന്‍ 10 മില്യണ്‍ യൂറോയും പദ്ധതി പ്രകാരം അനുവദിച്ചിട്ടുണ്ട്.ഹണിമൂണ്‍ ചെലവുകള്‍, ഫോട്ടോഗ്രാഫി…

    Read More »
  • Kerala

    കലവൂർ രവികുമാർ മഴവിൽ മനോരമ വിട്ട് സീ കേരളയിലേയ്ക്ക്

    പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ കലവൂർ രവികുമാർ മഴവിൽ മനോരമയിൽ നിന്നു രാജിവച്ചു. ഇഷ്ടം, നമ്മൾ, മഞ്ഞു പോലൊരു പെൺകുട്ടി, ഗോൾ തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച്, മികവ് തെളിയിച്ച  കലവൂർ രവികമാർ കഴിഞ്ഞ 5 വർഷമായി മഴവിൽ മനോരമയുടെ ഫിക്ഷൻ ഹെഡായി പ്രർത്തിച്ചു വരുകയായിരുന്നു. കഴിഞ്ഞ ദിവസം മഴവിൽ മനോരമയിൽ നിന്നു രാജിവച്ച രവികുമാർ സീ കേരളത്തിൻ്റെ പ്രോഗ്രാം മേധാവിയായി ചുമതലയേറ്റു. മഴവിൽ മനോരമയിൽ നിന്നു പിരിഞ്ഞതിനു പിന്നാലെ രവികമാർ ഇട്ട ഫെയ്സ് ബുക്ക് പോസ്റ്റ്: “മനോരമയ്ക്ക് നിറഞ്ഞ തൊഴുകൈ, കഴിഞ്ഞ അഞ്ചു വർഷക്കാലം ഈ മുറി ആയിരുന്നു എൻ്റെ ലോകം. മഴവിൽ മനോരമയുടെ ഫിക്ഷൻ ഹെഡിന്റെ മുറി. എത്രയോ തിരക്കഥകൾ വായിച്ചു. എഴുത്തുകാരുമായും സംവിധായകരുമായും നിർമ്മാതാക്കളുമായും സംസാരിച്ചു. ചർച്ചകൾ നടത്തി. സന്തോഷം നിറഞ്ഞ നാളുകൾ. മനോരമ മാനേജ്മെന്റ് എല്ലാത്തിനും ഒപ്പം നിന്നു. ജീവനക്കാരെ മാത്രമല്ല അവരുടെ കുടുംബാംഗങ്ങളെയും കരുതുന്ന ഈ വലിയ സ്ഥാപനത്തിന്റെ സ്നേഹം ഞാനും…

    Read More »
  • Kerala

    വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷുറൻസിൽ ഏപ്രിൽ മുതൽ വർധന

    വാഹനങ്ങളുടെ തേർഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം ഏപ്രിൽ മുതൽ വര്‍ധിക്കും.രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ‍പ്രീമിയത്തിൽ വര്‍ധനവുണ്ടാകുന്നത്.ഗതാഗത മന്ത്രാലയവുമായി ചര്‍ച്ചചെയ്ത് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഇതുസംബന്ധിച്ച്‌ കരട് വിജ്ഞാപനം പുറത്തിറക്കി.പുതിയ നിരക്കനുസരിച്ച്‌ 1000 സിസിയുള്ള സ്വകാര്യ കാറുകള്‍ക്ക് തേഡ് പാര്‍ട്ടി പ്രീമിയം 2,094 രൂപയാകും. 1,500 സിസിവരെയുള്ള സ്വകാര്യ കാറുകള്‍ക്ക് 3,416 രൂപയും അതിനുമുകളിലുള്ളവയ്ക്ക് നിരക്ക് 7,897 രൂപയുമാകും.150 സിസിക്ക് മുകളിലുള്ളതും 350 സിസിയില്‍ കൂടാത്തതുമായ ഇരുചക്ര വാഹനങ്ങള്‍ക്ക് 1,366 രൂപയും 350 സിസിക്ക് മുകളിലുള്ളവയ്ക്ക് 2,804 രൂപയുമായാണ് പ്രീമിയം വര്‍ധിക്കുക. വാണിജ്യ വാഹനങ്ങള്‍ക്ക് 16,049 രൂപ മുതല്‍ 44,242 രൂപവരെയുമാണ് ഈടാക്കുക.   സ്വകാര്യ വൈദ്യുതി കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവയ്ക്ക് പ്രീമിയത്തില്‍ 15ശതമാനം കിഴിവിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്.ഇതുപ്രകാരം കിലോവാട്ട് ശേഷിയനുസരിച്ച്‌ സ്വകാര്യ കാറുകള്‍ക്ക് 1,780 രൂപ മുതല്‍ 6,712 രൂപയായിരിക്കും പ്രീമിയം നിരക്ക്.ഇരുചക്ര വാഹനങ്ങളുടേതാകട്ടെ 457 രൂപ മുതല്‍ 2,383 രൂപവരെയുമാകും.

    Read More »
  • Kerala

    മുടി വളരാൻ മാത്രമല്ല,ആയുര്‍ദൈര്‍ഘ്യം കൂട്ടാനും ചെമ്പരത്തി സഹായിക്കും; അറിയാം ചെമ്പരത്തിയുടെ ഗുണങ്ങൾ

    “ജപകുസുമം കേശവിവര്‍ധനം” എന്നാണ്‌ ചെമ്പരത്തിയെ കുറിച്ച്‌ പറയുന്നത്‌.മുടി വളരാനും താരന്‍ തടയാനും അകാല നര ഒഴിവാക്കാനും ചെമ്പരത്തിപ്പൂവിന് കഴിവുണ്ട്.ചെമ്പരത്തി മിക്കവാറും എല്ലാ പൂന്തോട്ടങ്ങളിലേയും സ്ഥിരം കാഴ്ചയാണ്.ഇതു വളര്‍ത്താന്‍ വലിയ ശ്രദ്ധയോ സംരക്ഷണമോ ഒന്നും വേണ്ട.പല തരത്തിലും പല നിറങ്ങളിലുമുള്ള ചെമ്പരത്തികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നമുക്ക് കാണുവാൻ സാധിക്കും. മറ്റ്‌ പൂക്കള്‍ക്കൊന്നും ഇല്ലാത്ത ഔഷധ സിദ്ധിയാണ്‌ ചെമ്പരത്തിപ്പുവിനുള്ളത്‌.നൈട്രജന്‍, ഫോസ്ഫറസ്‌, ജീവകം ബി, സി എന്നിവയാല്‍ സമ്പന്നമാണ് ഇത്. ചുവന്ന നിറത്തിലുള്ള ചെമ്പരത്തിയാണ് സര്‍വസാധാരണമായി കണ്ടുവരുന്നത്.മഞ്ഞ നിറത്തില്‍ കണ്ടുവരുന്ന ചെമ്പരത്തിയുടെ പൂവിതളുകള്‍ വലുപ്പമേറിയവയാണ്. പൂവിനു വലുപ്പമുണ്ടെങ്കിലും ചെടി അധികം വളരാറില്ല.അതുകൊണ്ടുതന്നെ ചട്ടികളിലും ഇവ വളര്‍ത്താം.മറ്റു ചെമ്പരത്തികളെ അപേക്ഷിച്ച് ഇവ ഏറെക്കാലം നിലനില്‍ക്കുകയും ചെയ്യും. നാടന്‍ ചെമ്പരത്തി പൂവ് കൊണ്ട് തോരന്‍ ഉണ്ടാക്കി കഴിക്കാം. രക്തശുദ്ധിക്ക് ഇത് നല്ലതാണ്. ഹൃദയസംബന്ധമായ വൈഷമ്യങ്ങള്‍ക്ക്‌ ഒരു ” കാര്‍ഡിയക്‌ ടോണിക്‌ ” കൂടിയാണിത്‌.അഞ്ചാറു പൂവിന്റെ ഇതളുകള്‍ മാത്രമെടുത്ത്‌ 100 മില്ലി വെള്ളത്തില്‍ തിളപ്പിക്കുക. നല്ല ചുവന്ന ദ്രാവകം…

    Read More »
  • Kerala

    ഓരോ വേനൽക്കാലവും നമ്മെ ഓർമ്മിപ്പിക്കുന്നത് കുടിവെള്ള സംരക്ഷണത്തെപ്പറ്റിയാണ്

    സമൃദ്ധമായ അനേകം നദികളും പുഴകളും ഇതര ജലാശയങ്ങൾ കൊണ്ടുമൊക്കെ സമ്പന്നമാണ്  കേരളത്തിന്റെ ഭൂപ്രകൃതി.നദികൾ ഒന്നും രണ്ടുമല്ല, നാൽപ്പത്തിനാല് എണ്ണം! അതിൽ നാൽപ്പത്തിയൊന്നെണ്ണം പടിഞ്ഞാറേക്കും മൂന്നെണ്ണം കിഴക്കോട്ടും ഒഴുകുന്നു.എന്നിട്ടും വേനൽക്കാലങ്ങളിൽ നമുക്ക് കുടിവെള്ളമില്ല.അപ്പോഴൊക്കെ, മിന്നാമിനുങ്ങിനെ പിടിച്ചു വച്ച് വെളിച്ചം സംഭരിച്ച മർക്കടന്റെ മട്ടിൽ  കുപ്പിയിലാക്കി കുത്തക കമ്പനിക്കാർ കരുതി വച്ച വെള്ളത്തിന്റെ പിന്നാലെ നാം പോകുന്നു. കേരളത്തി ലെ ഭൂഗർഭ ജലനിരപ്പ് അപകടകരമായ നിലയിൽ താഴുന്നതായി കേന്ദ്ര ഭൂജലബോർഡിന്റെ മുന്നറിയിപ്പ് വർഷാവർഷം സംസ്ഥാനത്തെ തേടിയെത്താറുണ്ട്.ജലനിരപ്പ് വൻതോതിൽ കുറയുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ആന്ധ്രയ്ക്കും തമിഴ്നാടിനും തൊട്ടുപിന്നിൽ മൂന്നാമതായാണ് ഇപ്പോൾ കേരളത്തിന്റെ സ്ഥാനമെന്ന് ഈ അടുത്ത കാലത്തായി നടത്തിയ കേന്ദ്ര സർവേയിലും വ്യക്തമാക്കുന്നുമുണ്ട്.ജലസംഭരണത്തിനൊപ്പം നിയന്ത്രണങ്ങളും കർശനമാക്കി എടുത്തില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്നാണ്  മുന്നറിയിപ്പ്!    ജലസംരക്ഷണ പ്രവർത്തനങ്ങൾ​ ഊർജിതമാക്കിയില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് മഹാദുരന്തമെന്ന മുന്നറിയിപ്പിന് കുറഞ്ഞത് കാൽ നൂറ്റാണ്ടിന്റെയെങ്കിലും പഴക്കമുണ്ടാവും.വരൾച്ചാ സമയത്ത് ടാങ്കർ ലോറികളിൽ വെള്ളമെത്തിച്ചും കുത്തക കമ്പനികളുടെ കുപ്പിവെള്ളം വിലയ്ക്കു വാങ്ങിയും നാം അതിനെ ഇത്രയും കാലമായി…

    Read More »
  • LIFE

    ഏവരുടെയും കണ്ണുവെട്ടിച്ച് ഒന്‍പത് വയസ്സുകാരന്‍ യാത്ര ചെയ്തത് 2,700 കിലോമീറ്റര്‍

    ഏവരുടെയും കണ്ണുവെട്ടിച്ച് ഒന്‍പത് വയസ്സുകാരന്‍ യാത്ര ചെയ്തത് 2,700 കിലോമീറ്റര്‍. ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ഫ്‌ലൈറ്റില്‍  ഇത്രയും ദൂരം ഒരു കുഞ്ഞുബാലന്‍ വിമാനത്തില്‍ അധികൃതരുടെ കണ്ണ് വെട്ടിച്ച് എങ്ങനെ യാത്ര ചെയ്തുവെന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്നു. ബ്രസീലിലെ മനൗസിലെ വീട്ടില്‍ നിന്ന് ഓടിപ്പോയ കുട്ടി ഗ്രേറ്റര്‍ സാവോപോളോയില്‍ എത്താന്‍ ലാതം എയര്‍ലൈന്‍സ് വിമാനത്തില്‍ കയറിയാണ് യാത്ര ചെയ്തത്. എങ്ങനെ ആരുടെയും കണ്ണില്‍ പെടാതെ യാത്ര ചെയ്യാമെന്ന് ഗൂഗിളില്‍ നോക്കിയതിന് ശേഷമാണ് ബാലന്‍ യാത്ര ആരംഭിച്ചത്. ഇമ്മാനുവല്‍ മാര്‍ക്വെസ് ഡി ഒലിവേര എന്നാണ് ഈ ഒമ്പത് വയസുകാരന്റെ പേര് ഇമ്മാനുവല്‍ മാര്‍ക്വെസ് ഡി ഒലിവേര എന്നാണ്. കുട്ടിയുടെ വീട്ടിലും മകനെ കാണാതായതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. രാത്രി പത്തുമണിയോടെയാണ് കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നത്. എയര്‍പോര്‍ട്ട് അഡ്മിനിസ്ട്രേറ്റര്‍ക്കും എയര്‍ലൈന്‍സിനും എതിരെ കേസ് ഫയല്‍ ചെയ്യുമെന്നുമാണ് കുട്ടിയുടെ അമ്മ പ്രതികരിച്ചത്. മകന്‍ യാതൊരു രേഖകളുമില്ലാതെ എങ്ങനെ ഇത്രയും ദൂരം യാത്ര ചെയ്തതെന്നും കുട്ടിയുടെ അമ്മ ചോദ്യം…

    Read More »
  • NEWS

    പാക്കിസ്ഥാനെതിരെ താലിബാൻ;വാക്‌പോര്

    കാബൂൾ: ഇന്ത്യ ഗുണനിലവാരമുള്ള ഗോതമ്പ് നൽകിയപ്പോൾ പാക്കിസ്ഥാൻ നൽകിയത് പുഴുവരിച്ച ഗോതമ്പെന്ന് താലിബാൻ.ഇന്ത്യ അയച്ച ഗോതമ്ബിന്റെ ഗുണനിലവാരത്തെ പുകഴ്ത്തി, ഗുണനിലവാരമില്ലാത്ത ഗോതമ്ബ് സംഭാവന നല്‍കിയ പാക്കിസ്ഥാനെ താലിബാന്‍ ഉദ്യോഗസ്ഥന്‍ വിമര്‍ശിച്ചതിന് പിന്നാലെ, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററില്‍ ഇരുകൂട്ടരും തമ്മിൽ കനത്ത വാക്‌പോരുണ്ടായി. കഴിഞ്ഞ മാസമാണ് അയല്‍രാജ്യമായ അഫ്ഗാന്‍ ജനതയ്ക്ക് ഇന്ത്യ ഗോതമ്ബ് അയച്ചു തുടങ്ങിയത്.2000 മെട്രിക് ടണ്‍ ഗോതമ്ബുമായി ഇന്ത്യയുടെ രണ്ടാമത്തെ വാഹനവ്യൂഹം വ്യാഴാഴ്ച അമൃത്സറിലെ അട്ടാരിയില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട്. അഫ്ഗാന്‍ ജനതയ്ക്കായി 50,000 മെട്രിക് ടണ്‍ ഗോതമ്ബ് ആണ് ഇന്ത്യ ഇങ്ങനെ നൽകുന്നത്.

    Read More »
  • Food

    കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു അടിപൊളി ഈസി സ്‌നാക്ക് ഉണ്ടാക്കാം

    ബ്രഡും ഒരു പാക്കറ്റ് നൂഡില്‍സും വീട്ടിലിരുപ്പുണ്ടെങ്കില്‍ കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു അടിപൊളി ഈസി സ്‌നാക്ക് ഉണ്ടാക്കാം. എങ്ങനെ തയാറാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകള്‍ 1. ബ്രഡ് – ആവശ്യത്തിന് 2. നൂഡില്‍സ് – 1 ചെറിയ പാക്കറ്റ് 3. മൈദ – 1 ടീസ്പൂണ്‍ 4. സവാള – 1/2 ചെറുതാക്കി അരിഞ്ഞത് 5. തക്കാളി – 1/2 ചെറുതാക്കി അരിഞ്ഞത് 6. കാരറ്റ് – ചെറിയ കഷ്ണം നീളത്തില്‍ കനം കുറച്ച് അരിഞ്ഞത് തയാറാക്കുന്ന വിധം ഒരു പാന്‍ ചൂടാക്കി അതില്‍ എണ്ണ ഒഴിച്ച് സവാള ചൂടാക്കി ചൂടാക്കുക. അതിനുശേഷം കാരറ്റും തക്കാളിയും ചേര്‍ത്ത് വഴറ്റുക. ഇതിലേക്കു 1 1/4 കപ്പ് വെള്ളം ഒഴിച്ച് ഒന്ന് തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ 3/4 പാക്കറ്റ് മാഗി മസാല ചേര്‍ത്ത് തിളപ്പിക്കണം. ആ സമയത്തു ഉപ്പു ആവശ്യമെങ്കില്‍ മാത്രം ചേര്‍ക്കാം. അതിലേക്കു മാഗ്ഗി പൊട്ടിച്ചു ഇട്ടു ഇളക്കി വെള്ളം വറ്റിച്ചു എടുക്കുക.…

    Read More »
  • LIFE

    ‘മൂവന്തിപ്പൊന്ന്’ എന്ന സംഗീത ആല്‍ബം പ്രേക്ഷകരിലേക്ക്

    ‘മൂവന്തിപ്പൊന്ന്’ എന്ന സംഗീത ആല്‍ബം പ്രേക്ഷകരിലേക്ക്. സൗപര്‍ണിക  പ്രൊഡക്ഷന്‍സ് നിര്‍മിച്ച ആല്‍ബം സൈന മ്യൂസിക്കാണ് പ്രേക്ഷകരിലേക്കത്തിച്ചത്. ഗൃഹാതുരമായ വരികളും മധുരമായ സംഗീതവുമാണ് ആല്‍ബത്തിന്റെ ഹൈലൈറ്റ്. തൊടുപുഴയാണ് പ്രധാന പശ്ചാത്തലം. വളരെയധികം ഭംഗി നിറഞ്ഞ ഛായാഗ്രഹണം ആൽബത്തിന്റെ ലാവണ്യം മാത്രം.   ഗ്രാമീണ പ്രണയം ആസ്പദമാക്കി നിര്‍മിച്ച ആല്‍ബം തൊടുപുഴ സ്വദേശി വിവേക് രവിനാഥാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ബിജു കല്ലാപ്പുറത്തിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് മുഹമ്മ സ്വദേശി സുജിത് സുരേന്ദ്രന്‍ ആണ്. പ്രമുഖ റിയാലിറ്റി ഷോ താരം ലിബിന്‍ സ്‌കറിയ ആലപിച്ച ഗാനത്തില്‍ പുതുമുഖങ്ങളായ വിനു അരവിന്ദും രേഷ്മ രാജേഷുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.   പ്രശസ്ത ഫ്‌ലൂട്ടിസ്റ്റ് രാജേഷ് ചേര്‍ത്തലയും ഓര്‍ക്കസ്ട്രയുടെ ഭാഗമായിട്ടുണ്ട്. നിബു കെ ജി ക്യാമറ കൈകാര്യം ചെയ്ത ആല്‍ബത്തില്‍ ഹെലിക്യാം ഉപയോഗിച്ചിരിക്കുന്നത് പ്ലസ് ടു വിദ്യാര്‍ത്ഥിയായ കൃഷ്ണ മോഹനാണ്. യൂട്യൂബില്‍ റിലീസ് ചെയ്ത ആല്‍ബം ഇതിനോടകം വളരെയധികം ആളുകളിലേക്ക് എത്തിക്കഴിഞ്ഞു.

    Read More »
  • Kerala

    ഇന്ത്യയുടെ ഇടപെടൽ ഫലം കണ്ടു; താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

    മോസ്കോ: വിവിധ യുക്രൈന്‍ നഗരങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് പുറത്തു കടക്കാനായി റഷ്യ താത്കാലികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.പ്രാദേശിക സമയം രാവിലെ പത്ത് മണി മുതലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.ഇതോടെ യുക്രൈനിലെ സുമി, ഖാര്‍ഖീവ്, ലിവീവ് നഗരങ്ങളിലായി കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ പുറത്ത് എത്തിക്കാന്‍ വഴി തുറന്നിരിക്കുകയാണ്.   യുദ്ധം തുടങ്ങി പത്താം ദിവസത്തിലാണ് താത്കാലിക വെടിനിര്‍ത്തല്‍ റഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്.ഓപ്പറേഷന്‍ ഗംഗ വഴി കഴിഞ്ഞ ദിവസങ്ങളില്‍ 25000-ത്തോളം ഇന്ത്യക്കാരെ പുറത്ത് എത്തിച്ചെങ്കിലും ഇനിയും രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ സുമി, ഖാര്‍കീവ്, എന്നീ നഗരങ്ങളിലായി കുടുങ്ങി കിടക്കുന്നുണ്ട്.യുദ്ധം തുടരുന്ന സാഹചര്യത്തില്‍ രക്ഷാദൗത്യം മന്ദ​ഗതിയിലാണെന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ മാത്രമേ ഇവരെ സു​ഗമമായി പുറത്തേക്ക് കൊണ്ടു വരാനാവൂ എന്നും ഇന്നലെ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. ഇതിനായി യുക്രൈന്‍, റഷ്യന്‍ സ‍ര്‍ക്കാരുകളുമായി സമ്ബ‍ര്‍ക്കം തുടരുകയാണെന്നും ഇന്നലെ സ‍ര്‍ക്കാര്‍ അറിയിച്ചിരുന്നു.

    Read More »
Back to top button
error: