‘പ്രേമം’ എന്ന അൽഫോൻസ് പുത്രൻ സിനിമയിലൂടെ സെലിൻ എന്ന കഥപാത്രത്തെ അവതരിപ്പിച്ച് പ്രേഷക ശ്രദ്ധ നേടിയ തരമാണ് മഡോണ സെബാസ്റ്റ്യൻ. പിന്നീട് ഇബ്‌ലീസ്, കിങ് ലയർ, എന്നിങ്ങനെ വിവിധ ചിത്രങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടു. മഡോണയുടെ മേക്കർ ഓവറുകളും ശ്രദ്ധേയമാണ്. മലയാളം കൂടാതെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.
ഇപ്പോൾ മഡോണയുടെ ഒരു വിന്റേജ് ഹോളിവുഡ് സ്റ്റൈൽ മെയ്ക്ക് ഓവറാണ് ഫാഷൻ ലോകത്തെ ചർച്ച. ലോക സിനിമ പ്രേക്ഷകർ ഏറെ ഇഷ്ടപെട്ട, ഇപ്പോഴും മനസ്സിൽ കൊണ്ട് നടക്കുന്ന ഔദ്രെ ഹെപ്ബൺ, മെർലിൻ മണ്രോ സ്റ്റൈലിലാണ് താരം പങ്കുവെച്ച പുതിയ ചിത്രം. ഇതിനു മുൻപ് പങ്കുവെച്ച ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു.
‘ടൈംലസ്നെസ്’ എന്ന ക്യാപ്ഷനിലാണ് മഡോണ തന്റെ ചിത്രങ്ങൾ പുറത്ത് വീട്ടിരിക്കുന്നത്. വിന്റേജ് ഫാഷനും, സിനിമയും ഇഷ്ടപെടുന്നവർക്ക് തീർച്ചയായും മഡോണയുടെ പുതിയ രൂപമാറ്റം തീർച്ചയായും ഇഷ്ടപെടും.