KeralaNEWS

വിവിധ രാജ്യങ്ങളുടെ കൈവശവമുള്ള ആണവായുധങ്ങളുടെ ഏകദേശ കണക്ക്

ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധങ്ങൾ ഉള്ളത് റഷ്യയുടെ പക്കലാണ്
 
 
ൻപത് രാജ്യങ്ങളുടെ പക്കലാണ് നിലവിൽ ആണവായുധങ്ങളുള്ളത്.(എന്നാണ് ഊഹം) ഈ രാജ്യങ്ങളിലായി ഏകദേശം 12,700 ആണവ പോർമുനകളാണുള്ളത്. എന്നാൽ ലോകത്തെ അണവായുധങ്ങളുടെ 90% റഷ്യയുടെയും യുഎസിന്റെയും കൈവശമാണ്.ഇതിൽ 5,977 ആണവായുധങ്ങളാണ് റഷ്യയുടെ കൈവശമുള്ളത്.
റഷ്യ- 5,977 
ആണവ രാഷ്ട്രങ്ങളുടെ ആയുധ ശേഖരം ട്രാക്ക് ചെയ്യുന്ന സ്ഥാപനമായ ദി ഫെഡറേഷൻ ഓഫ് അമേരിക്കൻ സയന്റിസ്റ്റ്സ് (എഫ്എഎസ്) പുറത്തിവിടുന്ന കണക്കുകൾ പ്രകാരം 5,977 ആണവായുധങ്ങളാണ് റഷ്യയുടെ കൈവശമുള്ളത്. ഇതിൽ 1,500 എണ്ണം കാലാവധി കഴിഞ്ഞതോ, നശിപ്പിക്കാൻ കാത്തിരിക്കുന്നതോ ആണ്. ശേഷിക്കുന്ന 4,477-ൽ 1,588 എണ്ണം തന്ത്രപ്രധാനമായ ആയുധങ്ങളിൽ (812 എണ്ണം ബാലിസ്റ്റിക് മിസൈലുകളിൽ, 576 അന്തർവാഹിനികളിൽ നിന്ന് വിക്ഷേപിക്കുന്ന ബാലിസ്റ്റിക് മിസൈലുകളിൽ, 200 എണ്ണം ബോംബർ ബേസുകളിൽ) വിന്യസിച്ചിട്ടുണ്ടെന്ന് എഫ്എഎസ് വിശ്വസിക്കുന്നു. 977 തന്ത്രപ്രധാന ആയുധങ്ങളും മറ്റൊരു 1,912 ആയുധങ്ങളും കരുതൽ ശേഖരത്തിലാണ്.
അമേരിക്ക – 5428 
5428 ആണവായുധങ്ങൾ അമേരിക്കയുടെ കൈവശമുണ്ടാകുമെന്നാണ് എഫ്എഎസ് വിലയിരുത്തുന്നത്. ആകെയുള്ള 5428 ആണവ പോർമുനകളിൽ 1800 എണ്ണം തന്ത്രപ്രധാനമായ ആയുധങ്ങളിൽ വിന്യസിച്ചിട്ടുണ്ടാകുമെന്ന് എഫ്എഎസ് പറയുന്നു. ഇതിൽ 1,400 എണ്ണം ബാലിസ്റ്റിക് മിസൈലുകളിലും 300 എണ്ണം യുഎസിലെ തന്ത്രപ്രധാനമായ ബോംബർ ബേസുകളിലും 100 എണ്ണം യൂറോപ്പിലെ വ്യോമതാവളങ്ങളിലും വിന്യസിച്ചിട്ടുണ്ട്. 2,000 എണ്ണം സംഭരണത്തിലുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇതുകൂടാതെ, കാലാവധി കഴിഞ്ഞ ഏകദേശം 1,720 എണ്ണം ഊർജ്ജ വകുപ്പിന്റെ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്നുവെന്നും അവ നശിപ്പിക്കാൻ കാത്തിരിക്കുകയാണെന്നുമാണ് റിപ്പോർട്ടുകൾ.
ചൈന- 350 
റഷ്യയ്ക്കും യുഎസിനും ശേഷം ഏറ്റവുമധികം ആണവായുധ ശേഖരമുള്ളത് ചൈനക്കാണ്. ഏകദേശം 350 ആണവ പോർമുനകളാണ് ചൈനക്കുള്ളത്. ഇവയുടെ ഉപയോഗത്തിനായി കരയിൽ നിന്ന് തൊടുക്കാവുന്ന 280 ബാലിസ്റ്റിക് മിസൈലുകളും കടലിൽ നിന്ന് തൊടുക്കാവുന്ന 72 ബാലിസ്റ്റിക് മിസൈലുകളും 20 ന്യൂക്ലിയർ ഗ്രാവിറ്റി ബോംബുകളും ചൈനക്കുണ്ട്. എന്നാൽ ചൈന അതിവേഗം ആണവായുധ ശേഖരം വർധിപ്പിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. 2027-ഓടെ ചൈന ആണവായുധങ്ങളുടെ എണ്ണം 700 ആയും 2030-ഓടെ 1,000 ആയും വർധിപ്പിക്കുമെന്ന് പെന്റഗണിന്റെ 2021-ലെ റിപ്പോർട്ടിൽ പറയുന്നു.
ഫ്രാൻസ് – 290 
ആണവായുധങ്ങളുടെ കാര്യത്തിൽ യുഎസിനൊപ്പം ഏറ്റവും സുതാര്യമായ രാജ്യമായാണ് ഫ്രാൻസിനേയും കണക്കാക്കുന്നത്. ഏകദേശം 300 ആണവായുധങ്ങളുള്ള ഫ്രാൻസിന്റെ ശേഖരം കഴിഞ്ഞ ദശകത്തിൽ നിശ്ചലമായിരുന്നു. അന്തർവാഹിനികളിൽ നിന്ന് വിക്ഷേപിക്കുന്ന ബാലിസ്റ്റിക് മിസൈലുകളിലും എഎസ്എംപിഎ ഡെലിവറി സിസ്റ്റങ്ങളിലുമാണ് ഫ്രാൻസ് ആണവായുധങ്ങൾ വിന്യസിച്ചിരിക്കിന്നതെന്നാണ് മുൻ പ്രസിഡന്റ് ഫ്രാങ്കോയിസ് ഒളാന്ദെ 2015-ൽ പറഞ്ഞത്. 1991-1992 കാലഘട്ടത്തിൽ ഏകദേശം 540 ആണവായുധങ്ങൾ ഫ്രാൻസിനുണ്ടായിരുന്നു. നിലവിലെ 300 ആണവായുധങ്ങൾ എന്നത് ശീതയുദ്ധകാലത്തെ ഞങ്ങളുടെ പരമാവധി ആയുധങ്ങളുടെ പകുതിയാണെന്ന് മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർക്കോസി 2008-ൽ പറഞ്ഞിരുന്നു.
യു.കെ- 225 
ഏകദേശം 225 ആണവായുധങ്ങളാണ് ബ്രിട്ടനുള്ളത്. ഇതിൽ 120 ഓളം എണ്ണം അന്തർവാഹിനികളിൽ നിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈലുകളിൽ വിന്യസിക്കുന്നതിന് സജ്ജമാണ്. പൊതുവായി ലഭ്യമായ വിവരങ്ങൾ, യുകെ ഉദ്യോഗസ്ഥരുമായുള്ള സംഭാഷണങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് എഫ്എഎസ് ഈ എണ്ണം കണക്കാക്കിയിരിക്കുന്നത്. യുകെയുടെ ആണവ ശേഖരത്തിന്റെ വലിപ്പം സംബന്ധിച്ച് കൃത്യമായ വിവരം പുറത്തുവന്നിരുന്നില്ലെങ്കിലും ഭാവിയിൽ മൊത്തം ശേഖരം 225-ൽ കവിയരുതെന്ന് 2010ൽ അന്നത്തെ വിദേശകാര്യ സെക്രട്ടറി വില്യം ഹേഗ് പറഞ്ഞിരുന്നു.
ഇന്ത്യ-120
ഏകദേശം 120 ആണവായുധങ്ങൾ  ഇന്ത്യയുടെ പക്കൽ ഉണ്ടെന്നാണ് അനുമാനിക്കുന്നത്
ഇസ്രായേൽ -90 
ഇസ്രായേലിന്റെ ആണവ ശേഖരത്തെക്കുറിച്ച് ധാരാളം ഊഹാപോഹങ്ങൾ ഉണ്ടെങ്കിലും 75 മുതൽ 400 വരെ ആണവായുധങ്ങൾ അവരുടെ കൈവശമുണ്ടെന്നാണ് കരുതുന്നത്. എന്നാൽ ഏറ്റവും വിശ്വസനീയമായ കണക്ക് നൂറിൽ താഴെ എന്നതാണ്. 90 ആണവായുധങ്ങളുണ്ടെന്നാണ് എഫ്എഎസ് അഭിപ്രായപ്പെടുന്നത്. പക്ഷേ, ഇസ്രായേൽ ഒരിക്കലും ആണവശേഷി പരീക്ഷിക്കുകയോ പരസ്യമായി പ്രഖ്യാപിക്കുകയോ യഥാർത്ഥത്തിൽ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല.
ഉത്തര കൊറിയ -20 
ആണവായുധ ശേഖരം വികസിപ്പിക്കുന്നതിൽ വൻ പുരോഗതി ഉത്തര കൊറിയ കൈവരിച്ചിട്ടുണ്ട്. എന്നാൽ ദീർഘദൂര ബാലിസ്റ്റിക് മിസൈലിൽ വിന്യസിക്കാവുന്ന പൂർണ പ്രവർത്തന സജ്ജമായ ആണവായുധം വികസിപ്പിക്കാൻ ഉത്തര കൊറിയക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യത്തിൽ എഫ്എഎസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഉത്തരകൊറിയ ഇതുവരെ ആറ് ആണവപരീക്ഷണങ്ങൾ നടത്തുകയും ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. 40 മുതൽ 50 വരെ ആണവായുധങ്ങൾ നിർമ്മിക്കാൻ ആവശ്യമായ വസ്തുക്കൾ ഉത്തരകൊറിയ ഉൽപ്പാദിപ്പിച്ചിരിക്കാമെന്നും ഇതുവഴി 10 മുതൽ 20 വരെ ആയുധങ്ങൾ നിർമിച്ചേക്കാമെന്നുമാണ് അവർ കണക്കാക്കുന്നത്.
പാക്കിസ്ഥാൻ-15
 
പാക്കിസ്ഥാന്റെ പക്കൽ 15 ആണവായുധങ്ങളുടെ ശേഖരം ഉണ്ടെന്നാണ് കണക്കാക്കുന്നത്.
എന്നാൽ, ഓരോ രാജ്യത്തിന്റെയും കൈവശമുള്ള ആണവായുധങ്ങളുടെ കൃത്യമായ എണ്ണം എന്നത് ദേശീയ രഹസ്യമാണെന്നും പുറത്തുവരുന്ന കണക്കുകളിൽ കൃത്യതയുണ്ടാകില്ലെന്നും എഫ്എഎസ് തന്നെ വ്യക്തമാകുന്നു.

Back to top button
error: