KeralaNEWS

ഏറെക്കുറെ ഇന്നറിയാം കേരള ബ്ലാസ്റ്റേഴ്സിന്റെ സെമിഫൈനൽ പ്രവേശനം

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്‌എല്‍) 2021-22 സീസണിലെ 108-ാം മത്സരത്തില്‍ ഇന്ന് ഗോവയിലെ പിജെഎന്‍ സ്റ്റേഡിയത്തില്‍ ഹൈദരാബാദ് എഫ്‌സി മുംബൈ സിറ്റി എഫ്‌സിയുമായി ഏറ്റുമുട്ടും19 മത്സരങ്ങളില്‍ നിന്ന് 35 പോയിന്റുമായി ഹൈദരാബാദ് എഫ്‌സി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.മുംബൈ സിറ്റി എഫ്‌സിയാകട്ടെ 19 മത്സരങ്ങളില്‍ നിന്ന് 31 പോയിന്റുമായി ലീഗില്‍ അഞ്ചാം സ്ഥാനത്തും.

ഈ മത്സരം കേരള ബ്ലാസ്റ്റേഴ്സിനും നിര്‍ണായകമാണ്.ഇന്ന് മുംബൈ സിറ്റിക്ക് വിജയിക്കാന്‍ ആയില്ലായെങ്കില്‍ കേരള ബ്ലാസ്റ്റേഴ്സിന് സെമി ഫൈനല്‍ ഉറപ്പിക്കാന്‍ ആകും.മുംബൈ സിറ്റി വിജയിക്കുക ആണെങ്കില്‍ നാളെ കേരള ബ്ലാസ്റ്റേഴ്സ് ഗോവക്ക് എതിരെ സമനില എങ്കിലും നേടേണ്ടിവരും.

Back to top button
error: