KeralaNEWS

ഇനിയും കണ്ടക്ടറില്ല; ഡ്രൈവറും കണ്ടക്ടറും ഒരാൾ തന്നെ

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി പുതുതായി വാങ്ങുന്ന വോള്‍വോ സ്ലീപ്പര്‍ ബസുകളുടെ ആദ്യ വാഹനം തിരുവനന്തപുരത്തെത്തി.ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി കെ എസ് ആര്‍ ടി സി രൂപീകരിച്ച കമ്ബനിയായ സ്വിഫ്‌റ്റിനുവേണ്ടിയാണ് ലക്ഷ്വറി വോള്‍വോ ബസുകള്‍ വാങ്ങിയത്.ഇതാദ്യമായാണ് കോര്‍പ്പറേഷന്‍ സ്ലീപ്പര്‍ ബസുകള്‍ വാങ്ങുന്നത്.തിരുവനന്തപുരം ആനയറയിലുള്ള സിഫ്‌റ്റിന്റെ ആസ്ഥാനത്താണ് ബസ് എത്തിയത്.
 ഈ വാഹനത്തിൽ കണ്ടക്ടർ ഉണ്ടായിരിക്കുകയില്ല.പുതുതായി എത്തിയ ബസുകള്‍ അലക്ഷ്യമായി ഓടിച്ച്‌ അപകടമുണ്ടാക്കിയാല്‍ പണിപോകുന്നത് ഡ്രൈവര്‍ക്കായിരിക്കും.ഡ്രൈവറായും കണ്ടക്ടറായും ഒരാള്‍ തന്നെ ജോലിചെയ്യണം.കൂടാതെ യാത്രക്കാര്‍ക്ക് പുതപ്പും വെള്ളവും വിതരണം ചെയ്യണം.പെട്ടിയും ബാഗും മറ്റും എടുത്തുകയറാന്‍ സഹായിക്കണം തുടങ്ങിയ ജോലികളും ഡ്രൈവർ ചെയ്യണം.
നിയമനത്തിനായി രണ്ട് ദിവസത്തിനുള്ളില്‍ ഡ്രൈവര്‍മാരുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു.കരാര്‍ അടിസ്ഥാനത്തിലായിരിക്കും ഡ്രൈവര്‍മാരുടെ നിയമനം.

Back to top button
error: