Month: March 2022
-
Kerala
അതിരുകളില്ലാത്ത കാഴ്ചകളുടെ ലോകം തുറന്നിടുന്ന ഇടുക്കിയിലെ കാൽവരി മൗണ്ടിലേക്ക്
അങ്ങങ്ങുയരത്തിൽ ഭൂമിയെ പോലും കീഴടുക്കിയ മലനിരകളിൽ കയറിച്ചെന്ന് ഇടുക്കിയെ മൊത്തം കാണണമെങ്കിൽ നേരെ കാൽവറി മൗണ്ടിലേക്ക് വണ്ടി വിട്ടോളൂ.രണ്ടു വശങ്ങളിലുമായി കിടക്കുന്ന മലകളും അതിനു നടുവിൽ ഇടുക്കി ഡാമിന്റെ റിസർവ്വോയറും പിന്നെ കാടുകളും താഴ് വരകളും ഒക്കെയായി പ്രകൃതിയിലെ ഒരു ചിത്രശാല തന്നെയാണ് കാൽവരി മൗണ്ട് എന്ന സ്വർഗ്ഗം.അല്ലെങ്കിൽ ഒരു ക്യാൻവാസിൽ വരച്ച ചിത്രം പോലെ മനോഹരമായ കാഴ്ചകളുള്ള ഇടം. ഇടുക്കി ജില്ലയിലെ ഏറ്റവും മനോഹരമായ സ്ഥലം ഏതാണെന്ന ചോദ്യത്തിന് ഉത്തരങ്ങൾ പലതുണ്ടെങ്കിലും അതിലൊന്ന് കാൽവരി മൗണ്ടായിരിക്കും.കട്ടപ്പനയിൽ നിന്നും ചെറുതോണി റൂട്ടിൽ പത്തു കിലോീറ്റർ മാറി സ്ഥിതി ചെയ്യുന്ന കാൽവരി മൗണ്ട് സമുദ്ര നിരപ്പിൽ നിന്നും 2700 അടി ഉയരത്തിലുള്ള ഒരു വ്യൂ പോയിന്‍റാണ്. കയറ്റങ്ങൾ കയറിച്ചെല്ലുന്ന കാൽവരി മൗണ്ട് വ്യൂ പോയിന്റ് സന്ദർശകരെ മറ്റൊരു ലോകത്തിൽ എത്തിക്കും എന്നതിൽ സംശയമില്ല. എപ്പോളും വന്നും പോയും ഇരിക്കുന്ന കോടമഞ്ഞും ഒരു നിമിഷം പോലും വിശ്രമമില്ലാതെ വീശിക്കൊണ്ടിരിക്കുന്ന കാറ്റും കണ്ണെടുക്കുവാൻ തോന്നിപ്പിക്കാത്ത പ്രകൃതിഭംഗിയുമാണ്…
Read More » -
Kerala
ഹൈദരാബാദ് മുംബൈയെ തോൽപ്പിച്ചു; കേരള ബ്ലാസ്റ്റേഴ്സ് സെമിഫൈനലിൽ
ഗോവ: ഐഎസ്‌എലിൽ ഇന്നു നടന്ന മത്സരത്തിൽ ഹൈദരാബാദ് മുംബൈ എഫ്സിയെ തോൽപ്പിച്ചതോടെ കേരള ബ്ലാസ്റ്റേഴ്സിന്റയ സെമിഫൈനൽ പ്രവേശനം എളുപ്പമായി.2-1 നായിരുന്നു ഹൈദരാബാദിന്റെ ഇന്നത്തെ വിജയം.ഇതോടെ 20 മത്സരങ്ങളിൽ നിന്നും 38 പോയിന്റുമായി ഹൈദരാബാദ് ജംഷഡ്പൂരിന് പിന്നിൽ രണ്ടാം സ്ഥാനത്തെത്തി. അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന മുംബൈ ഇന്നത്തെ തോൽവിയോടെ പുറത്തായപ്പോൾ നാലാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് നാളെ ഗോവയുമായുള്ള മത്സരത്തിന് മുന്നെ തന്നെ സെമിയിൽ കടക്കാനായി.മുംബൈയ്ക്ക് 31ഉം ബ്ലാസ്റ്റേഴ്സിന് 33 പോയിന്റുമായിരുന്നു ഉണ്ടായിരുന്നത്.ഇന്ന് മുംബൈ ജയിച്ചിരുന്നെങ്കിൽ നാളത്തെ ഗോവയുമായുള്ള ബ്ലാസ്റ്റേഴ്സിന്റെ മത്സരം നിർണായകമായേനേം.
Read More » -
NEWS
നല്ല നടപ്പ്: പ്രവീൺ ഇറവങ്കരയുടെ പംക്തി നാളെ രാവിലെ 7 മണിക്ക്
മാർച്ച് 8 ലോക വനിതാദിനം. അന്തർദേശിയ വനിതാദിനമാണ് മറ്റന്നാൾ… സത്യം പറഞ്ഞാൽ സർവ്വ ലോക പുരുഷന്മാർക്കും പെണ്ണിനെ പേടിയാണ്. കാരണം അവളുടെ കരുത്ത് ഞാനുൾപ്പെടെയുള്ള ആൺ വർഗ്ഗത്തിന് നന്നായി അറിയാം. അത് അറിയാത്തത് അവൾക്ക് മാത്രമാണ്. ദിവസം ഒരു നേരമെങ്കിലും തന്റെ മനസ്സ് ഒരു കണ്ണാടിക്കു മുന്നിൽ ചെന്നു നിന്നു കണ്ട് അതിന്റെ ആഴവും പരപ്പും തിരിച്ചറിയുന്നത് മേൽപ്പറഞ്ഞ അറിവില്ലായ്മയ്ക്കുളള ഏക മരുന്നാണ് ! എൻ്റെ മനസ്സിപ്പോൾ ലക്ഷദീപം കത്തിച്ചു വെച്ച ഉത്സവപ്പറമ്പു പോലെയാണ് . ലോകം കണ്ട എത്ര ഗംഭീര പെണ്ണുങ്ങളാണെന്നോ നിരനിരയായി മനസ്സിനുള്ളിൽ വന്നു നിന്ന് പേനയിൽ കയറിപ്പറ്റാൻ പ്രലോഭിപ്പിക്കുന്നത് ! വിശ്വസുന്ദരി ക്ലിയോപാട്ര മുതൽ ഉരുക്കുപെണ്ണ് ഇന്ദിരാ ഗാന്ധി വരെ ആ വെട്ടക്കൂട്ടത്തിലുണ്ട്. അന്തർദേശിയ വനിതാദിനത്തിൽ ജീവിതത്തെ സ്വാധീനിച്ച ചില വനിതാരത്നങ്ങളെ സ്മരിക്കുകയാണ് പ്രവീൺ ഇറവങ്കര… നാളെ രാവിലെ 7 മണിക്ക് മറക്കാതെ വായിക്കുക
Read More » -
Kerala
യുദ്ധം തകര്‍ത്ത മണ്ണില്‍നിന്നും വളര്‍ത്തുമൃഗങ്ങൾക്കൊപ്പം ജന്മനാട്ടിലെത്തിയ 4 പെൺകുട്ടികൾ
ന്യൂഡൽഹി: മലയാളി വിദ്യാർഥികളായ സാഗരിക, അഹിയ, അയന, ആര്യ എന്നിവർ പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പമാണ് യുദ്ധം തകര്‍ത്ത മണ്ണില്‍നിന്നും ജന്മനാട്ടിലെത്തിയത്. ദുഷ്കരമായ യാത്രയില്‍ ഒരു ഘട്ടത്തില്‍ പോലും വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കാന്‍ ഇവർ തയ്യാറായില്ല. ടകിസീഡോ ഇനത്തില്‍പ്പെട്ട പൂച്ചകുഞ്ഞ് ടോണിയയെ ദുഷ്കരമായ യാത്രയില്‍ ഉപേക്ഷിച്ച് വരാന്‍ തോന്നിയില്ലെന്ന് ഒഡേസയില്‍നിന്ന് റുമാനിയ വഴി ഡല്‍ഹിയിലെത്തിയ മാഹിക്കാരി സാഗരിക പറയുന്നു. സാധാരണ പുറത്തിറങ്ങിയാൽ ടോണിയ ബഹളം കൂട്ടും. എന്നാൽ ഇത്തവണ ഏറെ സഹകരിച്ചെന്നു സാഗരിക പറഞ്ഞു. ഇംഗ്ലിഷ് കോക്കര്‍ സ്പാനിയല്‍ ഇനത്തില്‍പ്പെട്ട നായ ലോക്കിക്കൊപ്പമാണ് കോട്ടയംകാരി അഹിയ എത്തിയത്. റുമാനിയയിലേക്ക് നാല്‍പത് മണിക്കൂറോളം ട്രെയിനിലും അവിടന്ന് ഡല്‍ഹിയിലേക്ക് വിമാനത്തിലും യാത്ര ചെയ്യേണ്ടിവന്നതിന്‍റെ ക്ഷീണമുണ്ട് ലോക്കിക്ക്. തിരുവനന്തപുരംകാരി അയനയ്ക്കൊപ്പം വന്നത് യോര്‍ക്ക്ഷെട്ടെറിയര്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ ബെയ്‌ലിയാണ്. യുക്രയിനില്‍ നിന്ന് വളര്‍ത്തു നായ സൈറയുമായാണ് ഇടുക്കി സ്വദേശി ആര്യ കേരളത്തിലെത്തിയത്. ആര്യക്കും സൈറക്കും യാത്രാ സൗകര്യം ഒരുക്കാന്‍ റെസിഡന്റ് കമ്മീഷണറേയും നോര്‍ക്ക സി.ഇ.ഒയേയും ചുമതലപ്പെടുത്തിയിരുന്നു. യുദ്ധം കനത്ത യുക്രയ്‌നില്‍ തന്റെ…
Read More » -
Kerala
അടൂരിൽ ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു
അടൂര്‍: മണ്ണടിയില്‍ ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു. ഡിവൈഎഫ്‌ഐ ഏരിയ എക്‌സിക്യൂട്ടീവ് അംഗവും കടമ്ബനാട് കിഴക്ക് മേഖല സെക്രട്ടറിയുമായ തുവയൂര്‍ തെക്ക് സുരേഷ് ഭവനില്‍ സുനില്‍ സുരേന്ദ്രന്‍ (27) നാണ് വെട്ടേറ്റത്. വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം നടന്നത്.പരിക്കേറ്റ സുനിലിനെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
Read More » -
Kerala
തിങ്കളാഴ്ച മുതൽ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തിൽ മാറ്റം
തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ചു.വേനല്‍ ചൂട് വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്. രാവിലെ 8 മണി മുതല്‍ 12 മണി വരെയും വൈകുന്നേരം 4 മുതല്‍ 7 മണി വരെയുമായാണ് പ്രവര്‍ത്തന സമയം പുനക്രമീകരിച്ചിരിക്കുന്നത്.മാര്‍ച്ച് ഏഴ് മുതല്‍ പുതിയ സമയക്രമം നിലവില്‍ വരും.
Read More » -
LIFE
‘ കാലവർഷക്കാറ്റി’ന് തുടക്കം
മനോജ് കെ ജയൻ, ഇന്ദ്രൻസ് എന്നിവരെ പ്രധാന കഥാപാത്രമാക്കി ബിജു സി കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് “കാലവർഷക്കാറ്റ് “. ഛായം,തഥാ, സാക്ഷി,കഥ മൗനമൊഴി,ഇരുവഴി തിരിയുന്നിടം എന്നി ചിത്രങ്ങൾക്കു ശേഷം ബിജു സി കണ്ണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം കരുവാറ്റയിൽ വെച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു. ഷോബി തിലകൻ,ജയൻ ചേർത്തല,ആന്റൊ മരട്,ഷിബു തിലകൻ,ആദിനാട് ശശി,രാജൻ ഇടുക്കി,ലതാ ദാസ്,സുകന്യ,അമല എസ് പല്ലവി,അംബിക മോഹൻ,മിനി അരുൺ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. എസ് ആർ എം സിനിമാസിന്റെ ബാനറിൽ സവാദ് പി എ, ഡോക്ടർ റെജി മാത്യു കരുവാറ്റ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രഞ്ജിത്ത് ദിവാൻ നിർവ്വഹിക്കുന്നു.മഞ്ചു രാമൻ,സന്തോഷ് അമ്പാട്ട് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. എഡിറ്റർ-മുകേഷ് മുരളി,ഗാനരചന-സന്തോഷ് അമ്പാട്ട്,സംഗീതം-രാഹുൽ സി ഡി,കല-ഗ്ലാറ്റൻ പീറ്റർ,മേക്കപ്പ്-നീന പയ്യാനയ്ക്കൽ, വസ്ത്രാലങ്കാരം-ആദി കൃഷ്ണ, സ്റ്റിൽസ്-ശ്യാം പുളിക്കാനാക്ക്,പിAà ആർ ഒ-എ എസ് ദിനേശ്.
Read More » -
Kerala
തെരഞ്ഞെടുപ്പ് ഓഫര്‍ അവസാനിക്കുന്നു, പെട്ടെന്ന് പെട്രോള്‍ ടാങ്കുകള്‍ നിറച്ചോളൂ: രാഹുല്‍ ഗാന്ധി
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം മറ്റന്നാള്‍ നടക്കാനിരിക്കെ രാഹുൽ ഗാന്ധിയുടെ പരിഹാസം. തെരഞ്ഞെടുപ്പ് ഓഫര്‍ അവസാനിക്കുകയാണെന്നും ഉടന്‍ പെട്രോള്‍ ടാങ്കുകള്‍ നിറച്ചോളൂ എന്നുമാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. ദിവസത്തിന് ദിവസം കൂടിക്കൊണ്ടിരുന്ന ഇന്ത്യയിലെ ഇന്ധനവില ഇലക്ഷൻ അടുത്തതോടെ നിശ്ചലമാകുകയായിരുന്നു.റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നിരുന്നു.എന്നിട്ടും ഇന്ധന വിലക്കയറ്റം ഇന്ത്യന്‍ വിപണിയെ ബാധിച്ചിരുന്നില്ല.തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ഇന്ധന വില ഉയരാത്തതെന്നാണ് വിലയിരുത്തപ്പെടുന്നത്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴോടെ അവസാനിക്കും.മാര്‍ച്ച് ഏഴിന് ശേഷം രാജ്യത്ത് ഇന്ധന വില വര്‍ധനവുണ്ടാകുമെന്നാണ് മുൻകാല അനുഭവങ്ങൾ വച്ച് വിലയിരുത്തുന്നത്.ഇതായിരുന്നു രാഹുലിന്റെ പരിഹാസത്തിന് പിന്നിൽ.
Read More » -
Crime
വെടിനിര്‍ത്തല്‍ പ്രഖ്യാപനം ലംഘിച്ച് റഷ്യയുടെ ബോംബ് വര്‍ഷം; മരിയുപോളില്‍ ഒഴിപ്പിക്കല്‍ നിര്‍ത്തി
കീവ്: വെടിനിര്‍ത്തല്‍ പ്രഖ്യാപനം ലംഘിച്ച് യുക്രൈന്‍ നഗരമായ മരിയുപോളില്‍ റഷ്യയുടെ രൂക്ഷ ഷെല്ലാക്രമണം. ജനങ്ങളെ കൂട്ടത്തോടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമം തടസ്സപ്പെട്ടെന്ന് യുക്രൈന്‍ അധികൃതര്‍ അറിയിച്ചു. ആളുകളെ ഒഴിപ്പിക്കുന്നതിനായി ഒരു ഇടനാഴി നിലവില്‍ ഇല്ലെന്നാണ് അവിടെനിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായ ബോംബാക്രമണം കാരണം ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു. മരിയുപോളിലെ വെടിനിര്‍ത്തല്‍ ലംഘനം സംബന്ധിച്ച് റഷ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. മരിയുപോളിലും വോള്‍നോവഹയിലും യുക്രൈന്‍ അധികൃതര്‍ ആളുകളെ ഒഴിഞ്ഞുപോകാന്‍ അനുവദിക്കാതെ തടഞ്ഞുനിര്‍ത്തിയിരിക്കുന്നു എന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പറയുന്നത്. അതിനിടെ, ഖര്‍കോവില്‍ വിദേശ വിദ്യാര്‍ഥികളെയും യുക്രൈന്‍ സൈന്യം മനുഷ്യകവചമായി നിര്‍ത്തിയിരിക്കുകയാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി ആരോപിച്ചു. ഇവിടെ 1500 ഓളം ഇന്ത്യന്‍ വിദ്യാര്‍ഥകളടക്കം 1755 വിദേശികളെ യുക്രൈന്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറയുന്നത്. സുമിയില്‍ നിന്ന് 20 പാകിസ്താനി വിദ്യാര്‍ഥികള്‍ റഷ്യന്‍ അതിര്‍ത്തിയിലേക്ക് പോകാന്‍ ശ്രമിച്ചപ്പോള്‍ യുക്രൈന്‍ സൈന്യം അവരെ മര്‍ദിച്ചതായും റഷ്യ ആരോപിച്ചു. ബെലാറൂസില്‍ മാര്‍ച്ച് മൂന്നിന് നടന്ന…
Read More » -
Kerala
യു.എ.ഇയിലേക്ക് വനിതാ അധ്യാപകരെ നിയമിക്കുന്നു; നിയമനം കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇ യിലെ പ്രമുഖ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് പ്രൈമറി/കിന്റര്‍ ഗാര്‍ട്ടന്‍ വനിതാ അധ്യാപകരെ നിയമിക്കുന്നു.സി.ബി.എസ്.സി/ ഐ.സി.എസ്.സി സ്‌കൂളില്‍ ഒരു വര്‍ഷം പ്രവൃത്തിപരിചയമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ സഹിതം [email protected] ല്‍ മാര്‍ച്ച് 10 നകം അപേക്ഷ നല്‍കണം. വിശദ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in, 0471-2329440/ 41/ 42/ 43/ 45.
Read More »