KeralaNEWS

അതിരുകളില്ലാത്ത കാഴ്ചകളുടെ ലോകം തുറന്നിടുന്ന ഇടുക്കിയിലെ കാൽവരി മൗണ്ടിലേക്ക്

ങ്ങങ്ങുയരത്തിൽ ഭൂമിയെ പോലും കീഴടുക്കിയ മലനിരകളിൽ കയറിച്ചെന്ന് ഇടുക്കിയെ മൊത്തം കാണണമെങ്കിൽ നേരെ കാൽവറി മൗണ്ടിലേക്ക് വണ്ടി വിട്ടോളൂ.രണ്ടു വശങ്ങളിലുമായി കിടക്കുന്ന മലകളും അതിനു നടുവിൽ ഇടുക്കി ഡാമിന്റെ റിസർവ്വോയറും പിന്നെ കാടുകളും താഴ്‌ വരകളും ഒക്കെയായി പ്രകൃതിയിലെ ഒരു ചിത്രശാല തന്നെയാണ് കാൽവരി മൗണ്ട് എന്ന സ്വർഗ്ഗം.അല്ലെങ്കിൽ ഒരു ക്യാൻവാസിൽ വരച്ച ചിത്രം പോലെ മനോഹരമായ കാഴ്ചകളുള്ള ഇടം.
 

ഇടുക്കി ജില്ലയിലെ ഏറ്റവും മനോഹരമായ സ്ഥലം ഏതാണെന്ന ചോദ്യത്തിന് ഉത്തരങ്ങൾ പലതുണ്ടെങ്കിലും അതിലൊന്ന് കാൽവരി മൗണ്ടായിരിക്കും.കട്ടപ്പനയിൽ നിന്നും ചെറുതോണി റൂട്ടിൽ പത്തു കിലോീറ്റർ മാറി സ്ഥിതി ചെയ്യുന്ന കാൽവരി മൗണ്ട് സമുദ്ര നിരപ്പിൽ നിന്നും 2700 അടി ഉയരത്തിലുള്ള ഒരു വ്യൂ പോയിന്‍റാണ്. കയറ്റങ്ങൾ കയറിച്ചെല്ലുന്ന കാൽവരി മൗണ്ട് വ്യൂ പോയിന്റ് സന്ദർശകരെ മറ്റൊരു ലോകത്തിൽ എത്തിക്കും എന്നതിൽ സംശയമില്ല.
എപ്പോളും വന്നും പോയും ഇരിക്കുന്ന കോടമഞ്ഞും ഒരു നിമിഷം പോലും വിശ്രമമില്ലാതെ വീശിക്കൊണ്ടിരിക്കുന്ന കാറ്റും കണ്ണെടുക്കുവാൻ തോന്നിപ്പിക്കാത്ത പ്രകൃതിഭംഗിയുമാണ് കാൽവരി മൗണ്ടിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.എത്ര പറഞ്ഞാലും തീരാത്ത കാഴ്ചകളും ഏതു ക്യാമറയിൽ പകർത്തിയാലും പൂർണ്ണമാകാത്ത ദൃശ്യങ്ങളുമാണ് ഇവിടെയുള്ളത്.
കാൽവരി മൗണ്ട് വ്യൂ പോയിന്‍റിൽ നിന്നും ഇടുക്കി ജലസംഭരണിയുടെ കാഴ്ചയാണ് ഇവിടെ എടുത്തു പറയേണ്ടത്.നിറഞ്ഞു തുളുമ്പി, നീല നിറത്തിൽ കിടക്കുന്ന ജല സംഭരണിയും അതിനു നടുവിലെ ദ്വീപുകളും ഒക്കെ ചേർന്ന ഇവിടുത്തെ കാഴ്ചകൾ ഒരിക്കൽ കണ്ടവർ വീണ്ടും വീണ്ടും കാണാനായി എത്തിച്ചേരും എന്നത് ഉറപ്പാണ്.ഏകദേശം 700 അടി ഉയരത്തിൽ നിന്നുമാണ് ഇവിടെ ഇടുക്കി ജലസംഭരണിയുടെ കാഴ്ചകൾ കാണുവാൻ സാധിക്കുക.
ഇടുക്കി ചെറുതോണിയ്ക്ക് സമീപമാണ് കാൽവരി മൗണ്ട് സ്ഥിതി ചെയ്യുന്നത്. ചെറുതോണി-കട്ടപ്പന റൂട്ടിൽ പോയാൽ ഇവിടേക്കുള്ള കവാടം കാണാം. ചെറുതോണിയിൽ നിന്നും ഇവിടേക്ക് 15 കിലോമീറ്റർ ദൂരമുണ്ട്.ഇടുക്കി ഡാമിൽ നിന്നും ഇവിടേക്ക് 10 കിലോമീറ്ററാണ് ദൂരം. മൂന്നാറിൽ നിന്നും 55.6 കിലോമീറ്ററും തൊടുപുഴയിൽ നിന്നും 71.3 കിലോമീറ്ററും കോട്ടയത്തു നിന്നും 140 കിലോമീറ്ററും ഇവിടേക്ക് ദൂരമുണ്ട്.
സൗന്ദര്യത്തിൽ കാൽവരിയോളമെത്താൻ കേരളത്തിലെ വേറൊരു വിനോദ സഞ്ചാരകേന്ദ്രത്തിനുമാകില്ല എന്നതു വാസ്തവം.ഇടുക്കിയുടെ കന്യാകുമാരി എന്നും കാൽവരിയെ അറിയപ്പെടുന്നു. കാരണം ഉദയവും അസ്തമയവും ഇവിടെ നിന്നു ദർശിക്കാൻ കഴിയും.

Back to top button
error: