നല്ല നടപ്പ്: പ്രവീൺ ഇറവങ്കരയുടെ പംക്തി നാളെ രാവിലെ 7 മണിക്ക്
മാർച്ച് 8
ലോക വനിതാദിനം.
അന്തർദേശിയ വനിതാദിനമാണ് മറ്റന്നാൾ…
സത്യം പറഞ്ഞാൽ സർവ്വ ലോക പുരുഷന്മാർക്കും പെണ്ണിനെ പേടിയാണ്.
കാരണം അവളുടെ കരുത്ത് ഞാനുൾപ്പെടെയുള്ള ആൺ വർഗ്ഗത്തിന് നന്നായി അറിയാം.
അത് അറിയാത്തത് അവൾക്ക് മാത്രമാണ്.
ദിവസം ഒരു നേരമെങ്കിലും തന്റെ മനസ്സ് ഒരു കണ്ണാടിക്കു മുന്നിൽ ചെന്നു നിന്നു കണ്ട് അതിന്റെ ആഴവും പരപ്പും തിരിച്ചറിയുന്നത് മേൽപ്പറഞ്ഞ അറിവില്ലായ്മയ്ക്കുളള ഏക മരുന്നാണ് !
എൻ്റെ മനസ്സിപ്പോൾ ലക്ഷദീപം കത്തിച്ചു വെച്ച ഉത്സവപ്പറമ്പു പോലെയാണ് .
ലോകം കണ്ട എത്ര ഗംഭീര പെണ്ണുങ്ങളാണെന്നോ നിരനിരയായി മനസ്സിനുള്ളിൽ വന്നു നിന്ന് പേനയിൽ കയറിപ്പറ്റാൻ പ്രലോഭിപ്പിക്കുന്നത് !
വിശ്വസുന്ദരി ക്ലിയോപാട്ര മുതൽ ഉരുക്കുപെണ്ണ് ഇന്ദിരാ ഗാന്ധി വരെ ആ വെട്ടക്കൂട്ടത്തിലുണ്ട്.
അന്തർദേശിയ വനിതാദിനത്തിൽ ജീവിതത്തെ സ്വാധീനിച്ച ചില വനിതാരത്നങ്ങളെ സ്മരിക്കുകയാണ് പ്രവീൺ ഇറവങ്കര…
നാളെ രാവിലെ 7 മണിക്ക്
മറക്കാതെ വായിക്കുക