Month: March 2022
-
World
യുദ്ധം തന്നെ; വ്യോമപാത നിരോധനം സംഘര്‍ഷം വഷളാക്കും: പുട്ടിന്‍റെ മുന്നറിയിപ്പ്
കീവ്/ മോസ്കോ: യുക്രെയ്നിലെ സൈനിക നടപടിയുമായി മുന്നോട്ടുപോകുമെന്ന് ആവര്‍ത്തിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍. യുക്രെയ്നു മുകളില്‍ വ്യോമപാത നിരോധനം ഏര്‍പ്പെടുത്തിയാല്‍ സംഘര്‍ഷം വഷളാകും. നിരോധനത്തിന് നീക്കമുണ്ടായാല്‍ കടുത്ത പ്രത്യാഘാതമുണ്ടാകും. യുക്രെയ്നിലെ സൈനിക നടപടി റഷ്യ ഉദ്ദേശിച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും പുട്ടിന്‍ പറഞ്ഞു. നാറ്റോ വ്യാേമപാത നിരോധനം ഏര്‍പ്പെടുത്തണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെന്‍സ്കി ആവശ്യപ്പെട്ടിരുന്നു. റഷ്യന്‍ പോര്‍വിമാനങ്ങള്‍ തടയാനായിരുന്നു ഇത്. ആവശ്യം നാറ്റോ തള്ളി. റഷ്യയുടെ വ്യോമാക്രമണത്തിന് നാറ്റോ പച്ചക്കൊടി കാണിക്കുന്നുവെന്ന് സെലെന്‍സ്കി കുറ്റപ്പെടുത്തി. യുക്രെയ്നില്‍ ആളുകള്‍ കൊല്ലപ്പെടാനുള്ള കാരണം നാറ്റോ രാജ്യങ്ങളുടെ ഏകോപനമില്ലായ്മയാണെന്നും സെലെന്‍സ്കി പറഞ്ഞു. അതിനിടെ മരിയുപോള്‍, വൊള്‍നോവാഹ എന്നിവിടങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനായി പ്രഖ്യാപിച്ച താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായില്ല. ഇതേതുടര്‍ന്ന് ഒഴിപ്പിക്കല്‍ നിര്‍ത്തിവച്ചു. മരിയുപോളിലെ ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവച്ചെന്ന് ഡപ്യൂട്ടി മേയര്‍ പറഞ്ഞു. റഷ്യന്‍ സൈന്യം ആക്രമണം തുടരുന്നതിനാലാണ് തീരുമാനം. ഒഴിപ്പിക്കല്‍ പാതയില്‍ ഷെല്ലാക്രമണം ശക്തമെന്ന് ഡപ്യൂട്ടി മേയര്‍ പറഞ്ഞു. അധിനിവേശത്തിന്റെ ഭാഗമായി മരിയുപോളിൽ വൈദ്യുതി, ഭക്ഷണം,…
Read More » -
World
പാകിസ്താന്‍ നല്‍കിയത് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഗോതമ്പ്, ഇന്ത്യയുടേത് മികച്ച നിലവാരത്തിലുള്ളതും; താലിബാന്‍ നേതാക്കളുടെ വെളിപ്പെടുത്തല്‍
കാബൂള്‍: താലിബാന്‍ ഭരണത്തിലേറിയതിന് പിന്നാലെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് അഫ്ഗാനിസ്ഥാന്‍ ജനത നേരിടുന്നത്. കടുത്ത ഭക്ഷ്യക്ഷാമവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വേളയില്‍ ഇന്ത്യ അടക്കമുള്ള അയല്‍രാജ്യങ്ങള്‍ സഹായം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ക്ക് എത്തിച്ചു നല്‍കിയ ഗോതമ്പിന്റെ ഗുണനിലവാരത്തെ കുറിച്ച് തുറന്നു പറയുകയാണ് താലിബാന്‍. ഇന്ത്യ അയച്ചുനല്‍കിയ ഗോതമ്പ് മികച്ച നിലാവാരത്തിലുള്ളതാണെന്നും എന്നാല്‍ പാകിസ്താന്‍ എത്തിച്ച് നല്‍കിയത് പഴകിയ ഭക്ഷ്യയോഗ്യമല്ലാത്ത മോശം ഗോതമ്പുമാണെന്ന് താലിബാന്‍ നേതാക്കള്‍ തന്നെ വെളിപ്പെടുത്തുന്നത്.
Read More » -
Crime
ഷോട്ട്സ് ധരിച്ച് പുറത്തിറങ്ങിയതിന് യുവതികളെ വീട്ടില്‍ കയറി തല്ലി : ആറ് പേര്‍ക്കെതിരെ കേസ്
പൂനെ: ഷോട്ട്സ് ധരിച്ച് പുറത്തിറങ്ങിയതിന്റെ പേരില്‍ പേയിംഗ് ഗസ്റ്റ് ആയ യുവതികളെ വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദിച്ചതിന് ആറ് പേര്‍ക്കെതിരെ കേസ്. മുതിര്‍ന്ന സ്ത്രീ ഉള്‍പ്പടെ ഒരു കുടുംബത്തിലെ ആറ് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൂനെയിലെ ഖരാഡിയില്‍ ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. അല്‍ക പഠാരെ, സച്ചിന്‍ പഠാരെ, കേതന്‍ പഠാരെ, സീമ പഠാരെ, ശീതള്‍ പഠാരെ, കിരണ്‍ പഠാരെ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരും യുവതികളും തമ്മില്‍ മുമ്പ് ചെറിയ കാര്യങ്ങളുടെ പേരില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു. ബുധനാഴ്ച യുവതികള്‍ ഷോട്ട്സ് ധരിച്ച് കറങ്ങി നടക്കുന്നതിനെച്ചൊല്ലി വീണ്ടും വഴക്കുണ്ടായി. തുടര്‍ന്ന് രാത്രി 10.15ഓടെ ആറംഗ സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ ആക്രമിക്കുകയായിരുന്നു. ഇവരെ പ്രതികള്‍ ചെരുപ്പുകള്‍ കൊണ്ട് മര്‍ദിക്കുകയും വീട്ടുടമസ്ഥയായ സ്ത്രീയെ അപമാനിക്കുകയും വീട് തല്ലി തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടുടമസ്ഥ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ്ഐആര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് വിവരം.ആക്രമണത്തിനിരയായ മൂന്ന് പേരും ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരാണ്.
Read More » -
Business
യുക്രെയ്ന്‍ അധിനിവേശം: റഷ്യയില്‍ സാംസങ് ഫോണുകളുടെയും ചിപ്പുകളുടെയും വിതരണം നിര്‍ത്തി
മോസ്‌കോ: ലോകത്തിലെ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ സാംസങ് റഷ്യയില്‍ ഫോണുകളുടെയും ചിപ്പുകളുടെയും വിതരണം നിര്‍ത്തിവച്ചു. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്നാണ് കമ്പനിയുടെ തീരുമാനം. സാഹചര്യങ്ങള്‍ നിരീക്ഷിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. ചൈനയുടെ ഷവോമി, അമേരിക്കയുടെ ആപ്പ്ള്‍ എന്നിവയേക്കള്‍ ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക് ഭീമന്മാരായ സാംസങ്ങിനാണ് റഷ്യയില്‍ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകളില്‍ ഏറ്റവും കൂടുതല്‍ സ്വീകാര്യതയുള്ളത്. കൂടാതെ, യുക്രെയ്ന് സഹായമായി കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെ 60 ലക്ഷം ഡോളറിന്റെ സഹായം നല്‍കുമെന്നും കമ്പനി അറിയിച്ചു. പശ്ചാത്യ ഉപരോധത്തിനു പിന്നാലെ ലോകത്തിലെ പ്രമുഖ കാര്‍ നിര്‍മാതാക്കള്‍ ഉള്‍പ്പെടെ നിരവധി കമ്പനികളാണ് റഷ്യയില്‍ വില്‍പന നിര്‍ത്തിവെച്ചത്. വെള്ളിയാഴ്ച മൈക്രോസോഫ്റ്റ് അവരുടെ ഉല്‍പന്നങ്ങളുടെ വില്‍പനയും സര്‍വിസും റഷ്യയില്‍ നിര്‍ത്തിവെച്ചിരുന്നു.
Read More » -
Business
നിര്‍മ്മാണച്ചെലവ് വര്‍ധിച്ചു, ഔഡിയുടെ വിലയില്‍ ‘പ്രൗഡി’; ഏപ്രില്‍ മുതല്‍ 3% വര്‍ധന
ന്യൂഡല്‍ഹി: ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഔഡി വാഹനവില 3% വര്‍ധിപ്പിച്ചു. ഏപ്രില്‍ മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. നിര്‍മ്മാണച്ചെലവ് വര്‍ദ്ധിച്ചതാണ് ഈ വിലവര്‍ദ്ധനവിന് കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന രീതിയില്‍ ഒരു ബിസിനസ് നടത്താന്‍ കമ്പനി ബാധ്യസ്ഥരാണെന്നും, എന്നാല്‍ വര്‍ധിച്ചുവരുന്ന നിര്‍മാണ ചെലവുകളും വിദേശ നാണയ നിരക്കുകളുമാണ് ഇപ്പോഴുള്ള വില വര്‍ദ്ധനവിന് കാരണമെന്നും എല്ലാ മോഡലിലും 3 ശതമാനം വില വര്‍ദ്ധിപ്പിക്കുമെന്നും കമ്പനിയുടെ ഇന്ത്യന്‍ ഹെഡ് ബല്‍ബീര്‍ സിംങ് ധില്ലര്‍ പറഞ്ഞു. ഔഡിയുടെ നിലവിലുളള വില്‍പ്പനയിലെ മോഡലുകളാണ് ഔഡി A4, A6, A8. ഇതു കൂടാതെ Q2, Q5 അടുത്തിടെ പുറത്തിറങ്ങിയ Q7, Q8, S5 സ്‌പോര്‍ട്ട് ബാക്ക്, RS 5 സ്‌പോര്‍ട്ട് ബാക്ക്, RS 7 സ്‌പോര്‍ട്ട് ബാക്ക് RS Q8 സ്‌പോര്‍ട്ട് ബാക്ക് എന്നിവ. ഇ-ട്രോണ്‍ 50, ഇ-ട്രോണ്‍ 55, ഇ-ട്രോണ്‍ സ്‌പോര്‍ട്ട് ബാക്ക് 55, ഇ-ട്രോണ്‍ ജി ടി, ആര്‍ എസ് ഇ-ട്രോണ്‍…
Read More » -
Kerala
മാര്‍ച്ച്- 8 വനിതാദിനം;ഭാരത രത്ന ലഭിച്ച വനിതകൾ
ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയാണ് ഭാരത രത്ന.സമൂഹത്തിന് ഗുണം ചെയ്യുന്ന, മാതൃകയാകുന്ന പ്രവര്‍ത്തികള്‍ ചെയ്തവര്‍ക്കും, രാജ്യത്തിനായി അസാധാരണമായ പ്രകടനങ്ങള്‍ കാഴ്ചവച്ചവര്‍ക്കും നല്‍കുന്ന അംഗീകാരമാണ് ഇത്.1954 ല്‍ ആരംഭിച്ച അവാര്‍ഡ് വിതരണം, നിലവില്‍ എത്തി നില്‍ക്കുന്നത് 48 പേരിലാണ്.ഇതുവരെ ആകെ 48 പേര്‍ക്ക് രാജ്യം ഭാരത രത്ന ബഹുമതി നല്‍കിയിട്ടുണ്ട്. അതില്‍ അഞ്ച് പേര്‍ മാത്രമാണ് സ്ത്രീകള്‍.മാര്‍ച്ച് 8ന് വനിതാദിനം ആഘോഷിക്കാനൊരുങ്ങുന്ന വേളയില്‍ ഭാരത രത്ന ബഹുമതിക്ക് അര്‍ഹയായ വനിതകളെ നമുക്ക് പരിചയപ്പെടാം. ഇന്ദിരാ ഗാന്ധി ഭാരത രത്ന ബഹുമതി ലഭിക്കുന്ന ആദ്യത്തെ സ്ത്രീ ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ആണ്.1972ലാണ് ഇന്ദിരാ ഗാന്ധിക്ക് ഈ പുരസ്കാരം ലഭിച്ചത്.കൃത്യമായി പറഞ്ഞാല്‍, ഭാരത രത്ന പുരസ്കാരം ആരംഭിച്ച് 18 വര്‍ഷങ്ങള്‍ക്ക് ശേഷം. മദര്‍ തെരേസ നിസ്വാര്‍ത്ഥ സേവനത്തിലൂടെ അഗതികളുടെ അമ്മയായ മദര്‍ തെരേസയ്ക്ക്, പ്രസ്തുത സേവന പ്രവര്‍ത്തനങ്ങളുടെ പേരില്‍ 1979-ല്‍ സമാധാനത്തിനുള്ള നോബല്‍ പുരസ്കാരവും 1980 ല്‍ ഭാരത്‌രത്ന അവാര്‍ഡും…
Read More » -
Kerala
ഹൃദയാരോഗ്യത്തിന് ചെറുപ്പത്തിലേ ഇത് ശീലമാക്കാം
നാൽപതു വയസ്സു കഴിഞ്ഞാൽ പെട്ടെന്നൊരു ദിവസം വ്യായാമങ്ങൾ തുടങ്ങുക എന്നതാണ് നമ്മുടെയൊരു ശീലം.അതായത് ജോലിയൊക്കെയായി അൽപ്പസ്വൽപ്പം ചില്ലറ കയ്യിൽ വന്നു കഴിയുമ്പോൾ നമുക്ക് അതുവരെയില്ലാതിരുന്ന ആരോഗ്യത്തെപ്പറ്റി ചിന്തവരും.അതോടെ തൊട്ടടുത്തുള്ള ജിമ്മിലേക്ക് ഇല്ലാത്ത കാശും മുടക്കി കസർത്തിനായി ഇറങ്ങിത്തിരിക്കുകയായി.അവിടേക്ക് പത്തുമിനിറ്റ് നടക്കാനുള്ള ദൂരമേയുള്ളുവെങ്കിലും നമ്മൾ വാഹനത്തിലെ പോകുകയുമുള്ളൂ. വീട്ടിലും പറമ്പിലുമൊക്കെയുള്ള ചെറുജോലികളെങ്കിലും സ്വയം ചെയ്യുകയും വീട്ടുജോലികളിലും മറ്റും കുട്ടികളെ നിർബന്ധമായും പങ്കെടുപ്പിച്ച്, മെയ്യനങ്ങുന്ന ശീലം ചെറുപ്പത്തിലേ ഉണ്ടാക്കിയെടുക്കുക എന്നതുമാണ് നമ്മൾ ചെയ്യേണ്ടത്.അതേപോലെ ഓഫീസുകളിലും മറ്റും കോണിപ്പടി കയറിപ്പോകുകയെന്നത് ശീലമാക്കുക. ലിഫ്റ്റ് അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക.ഇറങ്ങാൻ ലിഫ്റ്റ് വേണ്ട. ഒരു കിലോമീറ്ററും മറ്റുമുള്ള ചെറിയ ദൂരങ്ങൾക്ക് ബസ്, ഓട്ടോ തുടങ്ങിയ വാഹനങ്ങളെ ആശ്രയിക്കാതിരിക്കുക.ഒന്നോ രണ്ടോ കിലോമീറ്റർ മാത്രമേയുള്ളൂവെങ്കിൽ, കുട്ടികൾ, സ്കൂളിലേക്ക് നടന്നുപോവുക ശീലമാക്കണം.ചെറുപ്പത്തിലെ ഈ നടത്തം ജീവിതാന്ത്യം വരെ ആരോഗ്യത്തിന് മുതൽക്കൂട്ടാണ്. വീട്ടിലും ജോലിസ്ഥലത്തും വലിയ ജോലികളില്ലാത്തവർ വ്യായാമത്തിനായി രാവിലെ, നിത്യം, അരമണിക്കൂറെങ്കിലും നടക്കണം.മറ്റു പ്രശ്നങ്ങളില്ലാത്തവർ, നിത്യവും അൽപദൂരം ഓടുന്നതും നീന്തുന്നതും നല്ലതാണ്.അടുത്ത് കുളമോ പുഴയോ ഉള്ളവർ നീന്തിക്കുളിക്കുന്നതാണ്…
Read More » -
Crime
ടാറ്റൂ ആര്‍ട്ടിസ്റ്റ് സുജീഷ് പൊലീസിനു കീഴടങ്ങി
കൊച്ചി: യുവതികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയിൽ ഇന്‍ഫെക്ക്റ്റഡ് ടാറ്റൂസ് സ്ഥാപനത്തിന്റെ ഉടമ പി.എസ് സുജീഷിനെ പൊലീസ് അറസ്റ്റു ചെയ്തു. യുവതികൾ ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയതിനെ തുടർന്ന് ശനിയാഴ്ച വൈകിട്ട് ചേരാനല്ലൂർ പൊലീസ് ഇയാളുടെ സ്ഥാപനത്തിലെത്തി തെളിവ് ശേഖരിച്ചിരുന്നു. പിന്നാലെ സുജീഷ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇപ്പോള്‍ ആറ് യുവതികള്‍ പരാതി നല്‍കിയെന്നാണ് പോലീസ് അറിയിച്ചത്. പാലാരിവട്ടം സ്റ്റേഷനില്‍ നാലും ചേരാനല്ലൂര്‍ സ്റ്റേഷനില്‍ രണ്ടും കേസുകളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം നിരവധി പെണ്‍കുട്ടികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചിരുന്നു. ഇവരും വരും ദിവസങ്ങളില്‍ പരാതി നല്‍കിയേക്കും. സുജിഷിനെതിരെ ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയത്. അതേ സമയം ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ആരോപണം ഉന്നയിച്ച ഒരു യുവതി പരാതിയില്ലെന്ന് കമ്മീഷണറുടെ മുമ്പാകെ അറിയിച്ചത് വലിയ ചര്‍ച്ചയായീരുന്നു. ബലാത്സംഗമുൾപ്പെടെ 6 കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇടപ്പള്ളിയിലെ ‘ഇൻക്ഫെക്‌റ്റെഡ് ടാറ്റൂ സ്റ്റുഡിയോ’യിലെ കലാകാരനാണ് സുജീഷ്. സ്വകാര്യഭാഗത്തു ടാറ്റൂ വരയ്ക്കുന്നതിനിടെ…
Read More » -
Kerala
മൺപാത്രങ്ങളിൽ ആഹാരം പാചകം ചെയ്യുന്നതിന്റെ ഗുണങ്ങൾ
പണ്ടുകാലങ്ങളില്‍ ആഹാരം പാചകം ചെയ്തിരുന്നത് മണ്‍പാത്രങ്ങളിലായിരുന്നു. അക്കാലത്ത് സ്റ്റീല്‍ പാത്രങ്ങളോ അലൂമിനിയം പാത്രങ്ങളോ ഉണ്ടായിരുന്നില്ല പില്‍ക്കാലത്ത് മണ്‍പാത്രങ്ങള്‍ അടുക്കളയുടെ തട്ടുകളില്‍ കയറിയപ്പോൾ തികച്ചും അനാരോഗ്യകരമായ അലൂമിനിയം പാത്രങ്ങളിലായി നമ്മുടെ പാചകം. പോഷകഗുണം നഷ്ടമാകാതെ പാചകം ചെയ്യുന്നതുമുതല്‍ രുചിയുടെ കാര്യത്തില്‍ വരെ കളിമണ്‍ പാത്രങ്ങള്‍ ഒന്നാംതരമാണ്.എല്ലാത്തരം പാചകത്തിനും ഇവ ഉപയോഗിക്കാമെന്ന മേന്‍മയുമുണ്ട്.ആയുര്‍വേദത്തില്‍ പോലും കളിമണ്‍ പാത്രത്തിലെ സാവധാനമുള്ള പാചകത്തെപ്പറ്റിയും പോഷകം നഷ്ടപ്പെടാതെയും പോഷക സംതുലിതമായും പാചകം ചെയ്യുന്നതിനെപ്പറ്റിയും പ്രതിപാദിക്കുന്നുമുണ്ട്. ചൂടും നനവും സംതുലിതമാക്കി ആഹാരസാധനങ്ങള്‍ കരിഞ്ഞുപോകാതെ പാചകം ചെയ്യാനും കളിമണ്‍പാത്രങ്ങള്‍ സഹായകരമാണ്. കളിമണ്‍ പാത്രങ്ങള്‍ നിര്‍മിക്കുമ്പോള്‍ ആല്‍ക്കലൈനാണ് ഉപയോഗിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ പാചകവേളയില്‍ ആഹാരസാധനങ്ങളില്‍ അടങ്ങിയിരിക്കുന്ന ആസിഡ് അംശത്തെ അത് ന്യൂട്രലൈസ് ചെയ്യുന്നു.അതുവഴി ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യുന്നു.മണ്‍പാത്രങ്ങളില്‍ പാചകം ചെയ്യപ്പെടുന്ന ആഹാരസാധനങ്ങളില്‍ ഇരുമ്പ്, കാത്സ്യം, മഗ്നീഷ്യം, സള്‍ഫര്‍ എന്നിവയുടെ സാന്നിധ്യം കൂടുതലായിരിക്കുകയും ചെയ്യും. എണ്ണയുടെ ഉപയോഗം വളരെ കുറയ്ക്കാനും മണ്‍ പാത്രങ്ങളിലുള്ള പാചകത്തിലൂടെ സാധ്യമാകുന്നു. നാടന്‍ വിഭങ്ങളേതുമാകട്ടെ, മണ്‍ചട്ടിയില്‍ തയ്യാറാക്കുമ്പോള്‍ അതിന്റെ സ്വാദ് ഒന്ന് വേറെ തന്നെയാണ്.മീന്‍…
Read More » -
Kerala
മാമ്പഴം കിട്ടാനില്ല; മാർക്കറ്റുകളിൽ നിന്ന് വാങ്ങുന്നവർ ജാഗ്രതൈ
പഴങ്ങളിലെ രാജാവാണ് മാമ്പഴം. വേനല്‍ അവധിയാകുന്നതോടെ മാമ്പഴം പെറുക്കാന്‍ കാത്ത് നില്‍ക്കുന്ന കുട്ടികള്‍ നാട്ടിൻപുറങ്ങളിലെ പതിവ് കാഴ്ചയായിരുന്നു.ഒരു കാറ്റ് ആഞ്ഞുവീശിയില്‍ പ്രായഭേദമെന്യേ ആളുകള്‍ കൂട്ടത്തോടെ തൊടിയിലെ മാവിന്റെ ചുവട്ടിലുണ്ടാകും.എന്നാല്‍ ഇന്ന് നാട്ടിന്‍പുറങ്ങളിലെ മാവിൻ ചുവട്ടിൽ പൊഴിഞ്ഞുകിടക്കുന്നത് കരിയിലകൾ മാത്രമാണ്.മാർക്കറ്റുകളിലെങ്ങും മാമ്പഴം കിട്ടാനുമില്ല.കിട്ടുന്നിടത്താട്ടെ വേനൽക്കാലത്തെക്കാളും പൊള്ളിക്കുന്ന വിലയും. പതിവില്ലാതെ സംസ്ഥാനത്ത് കഴിഞ്ഞ കൊല്ലം നീണ്ടുനിന്ന മഴ മലയാളികൾക്ക് നൽകിയത് എട്ടിന്റെ പണിയാണ്.മാങ്ങയുടെ മാത്രം സ്ഥിതിയല്ലിത്.ഇടവിടാതെ പെയ്ത മഴ ചക്കയടക്കം കേരളത്തിന്റെ കാർഷിക ഫലങ്ങൾക്കു വൻ തിരിച്ചടിയാണ് ഇത്തവണ നൽകിയിരിക്കുന്നത്. അങ്ങിങ്ങായി മാർക്കറ്റുകളിൽ ഇന്ന് തീവിലയ്ക്ക് ലഭിക്കുന്ന മാമ്പഴങ്ങളിൽ പലതും കാര്‍ബൈഡ് വച്ച് പഴുപ്പിച്ചവയാണ്.ഒരു നിയന്ത്രണവും ഇല്ലാതെയാണ് ഇങ്ങനെ കാര്‍ബൈഡ് ഉപയോഗിക്കുന്നത്.വിളയാന്‍ കാത്ത് നില്‍ക്കാതെ ഏകദേശ വലിപ്പം ആയാല്‍ പറിച്ചെടുത്ത് കാല്‍സിയം കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിക്കുകയാണ് നിലവില്‍ കച്ചവടക്കാര്‍ ചെയ്യുന്നത്. കാര്‍ബൈഡിന്റെ അംശം മനുഷ്യശരീരത്തില്‍ പ്രവേശിച്ചാല്‍ നാഡീവ്യൂഹത്തെയും തലച്ചോറിനെയുമാണ് കൂടുതലായും ബാധിക്കുക.കാര്‍ബൈഡ് ഉപയോഗിച്ചാല്‍ ഏത് ഫലവും 12 മണിക്കൂറുകൊണ്ട് പഴുത്തുകിട്ടും. മഞ്ഞയും ഓറഞ്ചും കലര്‍ന്ന…
Read More »