KeralaNEWS

ഹൈദരാബാദ് മുംബൈയെ തോൽപ്പിച്ചു; കേരള ബ്ലാസ്റ്റേഴ്സ് സെമിഫൈനലിൽ

ഗോവ: ഐഎസ്‌എലിൽ ഇന്നു നടന്ന മത്സരത്തിൽ ഹൈദരാബാദ് മുംബൈ എഫ്സിയെ തോൽപ്പിച്ചതോടെ കേരള ബ്ലാസ്റ്റേഴ്സിന്റയ സെമിഫൈനൽ പ്രവേശനം എളുപ്പമായി.2-1 നായിരുന്നു ഹൈദരാബാദിന്റെ ഇന്നത്തെ വിജയം.ഇതോടെ 20 മത്സരങ്ങളിൽ നിന്നും 38 പോയിന്റുമായി ഹൈദരാബാദ് ജംഷഡ്പൂരിന് പിന്നിൽ രണ്ടാം സ്ഥാനത്തെത്തി.
അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന മുംബൈ ഇന്നത്തെ തോൽവിയോടെ പുറത്തായപ്പോൾ നാലാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് നാളെ ഗോവയുമായുള്ള മത്സരത്തിന് മുന്നെ തന്നെ സെമിയിൽ കടക്കാനായി.മുംബൈയ്ക്ക് 31ഉം ബ്ലാസ്റ്റേഴ്സിന് 33 പോയിന്റുമായിരുന്നു ഉണ്ടായിരുന്നത്.ഇന്ന് മുംബൈ ജയിച്ചിരുന്നെങ്കിൽ നാളത്തെ ഗോവയുമായുള്ള ബ്ലാസ്റ്റേഴ്സിന്റെ മത്സരം നിർണായകമായേനേം.

Back to top button
error: