അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം മറ്റന്നാള്‍ നടക്കാനിരിക്കെ രാഹുൽ ഗാന്ധിയുടെ പരിഹാസം. തെരഞ്ഞെടുപ്പ് ഓഫര്‍ അവസാനിക്കുകയാണെന്നും ഉടന്‍ പെട്രോള്‍ ടാങ്കുകള്‍ നിറച്ചോളൂ എന്നുമാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.
ദിവസത്തിന് ദിവസം കൂടിക്കൊണ്ടിരുന്ന ഇന്ത്യയിലെ ഇന്ധനവില ഇലക്ഷൻ അടുത്തതോടെ നിശ്ചലമാകുകയായിരുന്നു.റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നിരുന്നു.എന്നിട്ടും ഇന്ധന വിലക്കയറ്റം ഇന്ത്യന്‍ വിപണിയെ ബാധിച്ചിരുന്നില്ല.തിരഞ്ഞെടുപ് പ് നടക്കുന്നതിനാലാണ് ഇന്ധന വില ഉയരാത്തതെന്നാണ് വിലയിരുത്തപ്പെടുന്നത്.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴോടെ അവസാനിക്കും.മാര്‍ച്ച് ഏഴിന് ശേഷം രാജ്യത്ത് ഇന്ധന വില വര്‍ധനവുണ്ടാകുമെന്നാണ് മുൻകാല അനുഭവങ്ങൾ വച്ച് വിലയിരുത്തുന്നത്.ഇതായിരുന്നു രാഹുലിന്റെ പരിഹാസത്തിന് പിന്നിൽ.