Month: March 2022

  • Crime

    ടാറ്റൂ പീഡനക്കേസ്: പോസ്റ്റിട്ട യുവതിക്ക് പരാതിയില്ല; സുജീഷ് ബെംഗളൂരുവിലേക്ക് കടന്നതായി സൂചന; അന്വേഷണം ഊര്‍ജ്ജിതം

    കൊച്ചി: കൊച്ചിയിലെ ടാറ്റൂ ലൈംഗിക പീഡനക്കേസിലെ പ്രതി ബെംഗളൂരുവിലേക്ക് കടന്നതായി സൂചന. സംഭവത്തില്‍ കൂടുതല്‍ പരാതികള്‍ വരുന്ന സാഹചര്യത്തില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റായ സുജീഷിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. യുവതികള്‍ സമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തല്‍ നടത്തിയതിനു ശേഷം സുജീഷ് ഒളിവിലാണ്. പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് കൊച്ചിയിലെ ടാറ്റൂകേന്ദ്രത്തില്‍ പോലീസ് വ്യാപക റെയ്ഡ് നടത്തിയിരുന്നു. സുജീഷിനെതിരേ അന്വേഷണവുമായി ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ചിറ്റൂരിലും വെണ്ണലയിലുമുള്ള ഇയാളുടെ വീടുകളിലും എത്തിയിരുന്നു. വീടുപണിയുമായി ബന്ധപ്പെട്ട് ചില സാധനങ്ങള്‍ എടുക്കുന്നതിനായി സുജീഷ് ബെംഗളൂരിവിലേക്ക് പോയെന്ന വിവരമാണ് പോലീസിന് ലഭിച്ചത്. എന്നാല്‍ ഇതു പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. നിലവില്‍ കൊച്ചി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. ബെംഗളൂരുവിലേക്കും അന്വേഷണം വ്യാപിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഇതിനിടെ സംഭവത്തില്‍ ശനിയാഴ്ച ഒരു യുവതി കൂടി പോലീസില്‍ പരാതി നല്‍കി. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇ-മെയില്‍ വഴിയാണ് പരാതി നല്‍കിയത്. ബെംഗളൂരു സ്വദേശിയായ മലയാളി യുവതിയാണ് ഇന്നു പരാതി നല്‍കിയത്. നിലവില്‍ സംഭവത്തില്‍ അഞ്ചു കേസുകള്‍…

    Read More »
  • India

    സ്വാദിഷ്ടമായ കോവി‍ൽപെട്ടി കടലമിഠായി ഇനി തപാൽ വഴി വീട്ടിലെത്തും

    പാലക്കാട്: തമിഴ്നാട്ടിലെ പ്രസിദ്ധമായ കോവി‍ൽപെട്ടി കടലമിഠായി തപാൽ വഴി ഇനി വീട്ടിലെത്തും. ഇന്ത്യയിലെ ഏതു പോസ്റ്റ് ഓഫിസ് വഴിയും പണമടച്ച് ബുക്ക് ചെയ്യാനുള്ള സൗകര്യം ഈ മാസം നിലവിൽ വരും. 390 രൂപ അടച്ചാൽ 4 പാക്കറ്റ് കടലമിഠായി സ്പീഡ് പോസ്റ്റ് വഴി തപാൽ വകുപ്പ് അയച്ചു നൽകും. കോവിൽപെട്ടി ഡിവിഷനൽ പോസ്റ്റ് ഓഫിസിൽ നിന്നാണ് മിഠായി എത്തുക. അവിടെയാണ് പാക്ക് ചെയ്യുന്നത്. പദ്ധതിയുടെ ലോഗോ ഉടൻ പുറത്തിറക്കും. കോവിൽപെട്ടി കടലമിഠായിക്ക് കേന്ദ്ര സർക്കാരിന്റെ ഭൗമസൂചിക പദവി ലഭിച്ചതിനെത്തുടർന്നാണ് മിഠായി എല്ലാവർക്കും ലഭ്യമാക്കാൻ തപാൽ വകുപ്പ് പദ്ധതി തുടങ്ങിയത്. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ കോവിൽപെട്ടി കടലമിഠായി പ്രസിദ്ധമാണ്. 1920ൽ കോവിൽപെട്ടി സ്വദേശി പൊന്നമ്പലം എന്നയാളാണ് ആദ്യമായി ഈ കടലമിഠായി ഉണ്ടാക്കിയത്. ഇതു പ്രസിദ്ധമായതോടെ അവിടെ കുടിൽ വ്യവസായമായി. ശർക്കരയും കപ്പലണ്ടിയും പ്രത്യേക അനുപാതത്തിൽ ചേർത്താണു മിഠായി നിർമിക്കുന്നത്.  അരുപ്പുകൊട്ടൈ എന്ന സ്ഥലത്ത് ഉൽപാദിപ്പിക്കുന്ന കപ്പലണ്ടിയാണ് ഉപയോഗിക്കുക. ഈ വ്യവസായം 100 വർഷം…

    Read More »
  • Kerala

    സമൂഹമാധ്യമങ്ങളിലെ സെലിബ്രിറ്റി നേഹയുടെ മരണത്തിലെ ദുരൂഹതകളഴിക്കാൻ പൊലീസ്

    കൊച്ചി: ഫെബ്രുവരി 28ന് പോണേക്കരയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വ്ലോഗര്‍ നേഹ(27)യുടെ മരണത്തില്‍ ലഹരി മാഫിയയുടെ പങ്ക് അന്വേഷിക്കാന്‍ പൊലീസ്. മരണസമയത്ത് നേഹയുടെ വീട്ടില്‍നിന്ന് ലഹരിമരുന്നുമായി അറസ്റ്റിലായ അബ്ദുല്‍ സലാമിനെ ചോദ്യം ചെയ്യും. നേഹയുടെയും ഒപ്പം താമസിച്ചിരുന്ന സിദ്ധാര്‍ഥിന്റെ ഫോണുകള്‍ ശാസ്ത്രീയ പരിധോധനയ്ക്ക് വിധേയമാക്കും. . കണ്ണൂര്‍ സ്വദേശിനി നേഹ നിഥിന്‍ എന്നറിയപ്പെടുന്ന മുബഷീറ യൂട്യൂബ് വ്ലോഗര്‍, മോഡല്‍, ഇന്‍സ്റ്റഗ്രാമടക്കുള്ള സമൂഹമാധ്യമങ്ങളിലെ സെലിബ്രിറ്റി എന്നീ നിലകളില്‍ സജീവമായിരുന്നു. കഴിഞ്ഞ ദിവസം കൊച്ചി പോണേക്കരയിലെ അപ്പാര്‍ട്ട്മെന്റിൽ ഫാനില്‍ തൂങ്ങിയ നിലയിലാണ് നേഹയുടെ മൃതദേഹം കാണപ്പെട്ടത്. ആറു മാസമായി സുഹൃത്ത് സിദ്ധാര്‍ഥുമൊന്നിച്ചാണ് നേഹ ഇവിടെ താമസിച്ചിരുന്നത്. മരണം നടന്നദിവസം സിദ്ധാര്‍ഥ് കാസര്‍കോടായിരുന്നു. ഇരുവരുടെയും സുഹൃത്തായ മുഹമ്മദ് സനൂജുനെ നേഹയ്ക്കൊപ്പം നിര്‍ത്തിയാണ് സിദ്ധാര്‍ഥ് പോയത്. പുറത്തു പോയി മടങ്ങിവന്നപ്പോള്‍ നേഹ തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത് എന്നാണ് സനൂജ് പറയുന്നത്. എളമക്കര പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങിയതിനിടെയാണ് അബ്ദുല്‍ സലാമെന്ന കാസര്‍കോട് സ്വദേശി ഫ്ലാറ്റിലേക്കു വന്നത്. ഇയാളുടെ…

    Read More »
  • Kerala

    കേരളത്തില്‍ 1836 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

    കേരളത്തില്‍ 1836 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 350, തിരുവനന്തപുരം 287, കൊല്ലം 163, കോട്ടയം 162, കോഴിക്കോട് 143, തൃശൂര്‍ 134, ഇടുക്കി 97, പത്തനംതിട്ട 97, ആലപ്പുഴ 90, മലപ്പുറം 83, വയനാട് 83, പാലക്കാട് 74, കണ്ണൂര്‍ 60, കാസര്‍ഗോഡ് 13 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 30,504 സാമ്പിളുകളാണ് പരിശോധിച്ചത്.   സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 77,683 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 76,362 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1321 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 199 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ 15,825 കൊവിഡ് കേസുകളില്‍, 8.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 4 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 37 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍…

    Read More »
  • Crime

    പ്രണയം നടിച്ച് പീഡിപ്പിച്ചു, നഗ്നചിത്രം കാട്ടി ഭീഷണി; കോട്ടയം മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍ പിടിയില്‍

    തൊടുപുഴ: പ്രണയം നടിച്ച് യുവതിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയില്‍ ഡോക്ടര്‍ അറസ്റ്റില്‍. കൊല്ലം നിലമേല്‍ കരിയോട് അല്‍ഹുദാ വീട്ടില്‍ ലത്തീഫ് മുര്‍ഷിദാണ്(26) പിടിയിലായത്. കോട്ടയം മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജനാണ്. വിവാഹം ചെയ്യണമെങ്കില്‍ അഞ്ചുകോടി രൂപ നല്‍കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടതായും യുവതിയുടെ പരാതിയില്‍ പറയുന്നു. സമൂഹിക മാധ്യമംവഴി പരിചയപ്പെട്ട യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും ഇതുകാട്ടി വീണ്ടും പീഡിപ്പിക്കുകയും ചൈയ്തന്നും പരാതിയിലുണ്ട്. വിവാഹം കഴിക്കാന്‍ പണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. തൊടുപുഴ ഡിവൈ.എസ്.പി. എ.ജി. ലാലിന്റെ നിര്‍ദേശപ്രകാരം കരിങ്കുന്നം സി.ഐ. പ്രിന്‍സ് കെ. ജോസഫ്, എ.എസ്.ഐ. ഷംസുദ്ദീന്‍, സി.പി.ഒ. ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കൊട്ടാരക്കരയില്‍നിന്ന് പിടികൂടിയത്.  

    Read More »
  • World

    സഹായം അഭ്യര്‍ഥിച്ചുള്ള തങ്ങളുടെ അവസാന സന്ദേശം; സഹികെട്ട് സുമിയിലെ വിദ്യാര്‍ഥികള്‍. കാല്‍നടയായി റഷ്യന്‍ അതിര്‍ത്തിയിലേക്ക്… തങ്ങള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ മുഴുവന്‍ ഉത്തരവാദിത്വവും ഇന്ത്യന്‍ എംബസിക്ക്

    കീവ്: അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി യുക്രൈനിലെ സുമിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍. തങ്ങളെ രക്ഷപ്പെടുത്തിയില്ലെങ്കില്‍ അതിര്‍ത്തിയിലേക്ക് കാല്‍നടയായി പോകുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. എംബസി ഇതുവരെ യാതൊന്നും ചെയ്തില്ലെന്നും തങ്ങള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ മുഴുവന്‍ ഉത്തരവാദിത്വവും ഇന്ത്യന്‍ എംബസിക്കാണെന്നും വിദ്യാര്‍ഥികള്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. സുമിയില്‍ യാതൊരു പിന്തുണയും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും തങ്ങള്‍ കാത്തിരുന്ന് മടുത്തെന്നും വിദ്യാര്‍ഥികള്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു. സുമിയില്‍ നിന്നും 500 കിലോമീറ്ററോളം അകലെയുള്ള റഷ്യന്‍ അതിര്‍ത്തി തുറന്നിട്ടുണ്ട്. പക്ഷെ അങ്ങോട്ട് പോകാനായി ഉക്രൈന്റെ അനുമതിയോ എംബസിയുടെ പിന്തുണയോ ലഭിക്കുന്നില്ല. ഇതിനെ തുടര്‍ന്നാണ് അങ്ങോട്ട് നടന്ന് പോകാന്‍ തീരുമാനിച്ചതെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ സ്വയം നിര്‍മ്മിച്ച ഇന്ത്യന്‍ പതാകയും ഉയര്‍ത്തിയാണ് റഷ്യന്‍ അതിര്‍ത്തിയിലേക്ക് നീങ്ങുക. ഇത് സഹായം അഭ്യര്‍ഥിച്ചുള്ള തങ്ങളുടെ അവസാന സന്ദേശമാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. അതേസമയം വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. സുമിയിലെ വിദ്യാര്‍ഥികളോട് ബങ്കറുകളില്‍ തന്നെ കഴിയാനാണ് വിദേശകാര്യ മന്ത്രാലയം നല്‍കുന്ന നിര്‍ദേശം. അപകടകരമായ നടപടികള്‍ക്ക് മുതിരരുതെന്ന് വിദ്യാര്‍ഥികളോട്…

    Read More »
  • കോട്ടയം ജില്ലയില്‍ 162 പേര്‍ക്കു കോവിഡ്; 243 പേര്‍ക്കു രോഗമുക്തി

    കോട്ടയം: ജില്ലയില്‍ 162 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 243 പേര്‍ രോഗമുക്തരായി. 2631 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 71 പുരുഷന്‍മാരും 70 സ്ത്രീകളും 21 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 39 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 1621 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 444731 പേര്‍ കോവിഡ് ബാധിതരായി. 441829 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 5304 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ: കോട്ടയം-22 ചങ്ങനാശേരി-10 മുത്തോലി, മണിമല, കൂരോപ്പട, പുതുപ്പള്ളി, വാഴപ്പള്ളി, കുറിച്ചി, അകലക്കുന്നം-5 ചിറക്കടവ്, പനച്ചിക്കാട്, പാലാ, കങ്ങഴ, കാഞ്ഞിരപ്പള്ളി. മാടപ്പള്ളി-4 തൃക്കൊടിത്താനം, പാമ്പാടി, കരൂര്‍, കടുത്തുരുത്തി, കുറവിലങ്ങാട്, മീനടം, വാഴൂര്‍, മുണ്ടക്കയം, കടനാട്-3 ഉഴവൂര്‍, കടപ്ലാമറ്റം, വാകത്താനം, കിടങ്ങൂര്‍, ആര്‍പ്പൂക്കര, മരങ്ങാട്ടുപിള്ളി, വൈക്കം, വിജയപുരം, ഏറ്റുമാനൂര്‍, മുളക്കുളം, കെഴുവനാല്‍, കാണക്കാരി-2 പായിപ്പാട്, കോരുത്തോട്,…

    Read More »
  • World

    വെ​ടി​നി​ര്‍​ത്ത​ല്‍ പ്രാ​ദേ​ശി​ക സ​മ​യം വൈ​കു​ന്നേ​രം നാ​ല് വ​രെ; ആളുകളെ ഒഴിപ്പിക്കാനുള്ള നടപടി 11ഓടെ ആരംഭിച്ചു

    കീവ്: യു​ക്രെ​യ്‌​നി​ല്‍ റ​ഷ്യ പ്ര​ഖ്യാ​പി​ച്ച വെ​ടി​നി​ര്‍​ത്ത​ല്‍ പ്രാ​ദേ​ശി​ക സ​മ​യം വൈ​കു​ന്നേ​രം നാ​ല് വ​രെ. യുദ്ധമേഖലയില്‍ കുടുങ്ങിയ ആളുകളെ ഒഴിപ്പിക്കാനുള്ള നടപടി 11ഓടെ ആരംഭിച്ചു. രാ​വി​ലെ ഒ​ന്‍​പ​തി​നാ​ണ് വെ​ടി​നി​ര്‍​ത്ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്ന​ത്. 440,000 ആ​ളു​ക​ളുള്ള മ​രി​യു​പോ​ളി​ലും 21,000 ആളുകളുള്ള വോ​ള്‍​നോ​വാ​ഖാ​യി​ലും വെള്ളം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമല്ല. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണ് റ​ഷ്യ വെ​ടി​നി​ര്‍​ത്ത​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്. യു​ദ്ധ​ത്തി​ന്‍റെ പ​ത്താം നാ​ള്‍ ആ​ണ് പ്ര​ഖ്യാ​പ​നം. ഇ​ന്ത്യ​ക്കാ​ര്‍ ഉ​ള്‍​പ്പ​ടെ നി​ര​വ​ധി വി​ദേ​ശി​ക​ള്‍ യു​ക്രെ​യ്നി​ല്‍ കു​ടു​ങ്ങി കി​ട​പ്പു​ണ്ട്. ഇ​വ​രെ ഉ​ട​ന്‍​ത​ന്നെ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ഉ‌​ട​ന്‍ ത​ന്നെ മാ​റ്റും.

    Read More »
  • Kerala

    പത്ത്, പ്ലസ് വൺ, പ്ലസ് ടൂ ക്ലാസ്സുകളുടെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

    തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത്, പ്ലസ് വൺ, പ്ലസ് ടൂ ക്ലാസ്സുകളുടെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. പ്ലസ് വണ്‍ പരീക്ഷ ജൂണ്‍ 2 മുതല്‍ 18 വരെ നടക്കും. എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച്‌ 31 ന് ആരംഭിച്ച്‌ ഏപ്രില്‍ 29 ന് അവസാനിക്കും. പ്ലസ് ടു പരീക്ഷ മാര്‍ച്ച്‌ 30 ന് ആരംഭിച്ച്‌ ഏപ്രില്‍ 22 ന് അവസാനിക്കും. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച്‌ 23 ന് ആരംഭിച്ച്‌ ഏപ്രില്‍ 2 ന് അവസാനിക്കും. ഏപ്രില്‍, മെയ് മാസങ്ങളില്‍ മധ്യവേനല്‍ അവധി ആയിരിക്കുമെന്നും ജൂണ്‍ 1 ന് തന്നെ സ്‌കൂളുകള്‍ തുറക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി മെയ് 15 മുതല്‍ വൃത്തിയാക്കല്‍ പ്രവര്‍ത്തികള്‍ നടത്തും. അടുത്ത വര്‍ഷത്തെ അക്കദമിക് കലണ്ടര്‍ മെയ് മാസത്തില്‍ പ്രസിദ്ധീകരിക്കും

    Read More »
  • India

    പരുമല കോളജിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐയ്ക്ക് വിജയം

    പത്തനംതിട്ട: എം ജി സര്‍വകലാശാലയ്ക്ക് കീഴിലെ കോളജുകളില്‍ 15ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പരുമല പമ്ബാ കോളജില്‍ (Parumala Pampa College) മുഴുവന്‍ സീറ്റിലും എതിരില്ലാതെ എസ്‌എഫ്‌ഐക്ക് (SFI) വിജയം.14 സീറ്റുകളിലും വനിതകളായിരുന്നു നാമനിര്‍ദേശ പത്രികകള്‍ നല്‍കിയിരുന്നത്. എതിര്‍ സ്ഥാനാര്‍ഥികള്‍ ആരും ഇല്ലാത്തതിനാല്‍ മുഴുവന്‍ പേരും വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ജിഷ എല്‍സ ജോര്‍ജ് (ചെയര്‍പേഴ്സണ്‍), ഫെബ മറിയം മോനച്ചന്‍ (ജനറല്‍ സെക്രട്ടറി), വി അഞ്ജന (വൈസ് ചെയര്‍പേഴ്സണ്‍) അഖില, കാവ്യ മധു (യൂണിവേഴ്സിറ്റി കൗണ്‍സിലേഴ്സ്), ഗ്രീഷ്മ. കെ (മാഗസിന്‍ എഡിറ്റര്‍), ഷെറീന സാമുവല്‍ (ആര്‍ട്സ് ക്ലബ് സെക്രട്ടറി), ശ്രീലക്ഷ്മി, നീതു (വനിതാ പ്രതിനിധികള്‍), ഒന്നാം വര്‍ഷ പിജി റെപ്പ് പാര്‍വതി, രണ്ടാം വര്‍ഷ പിജി റെപ്പ് ആര്‍ ഗ്രീഷ്മ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

    Read More »
Back to top button
error: