Month: March 2022
-
India
യമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസ്;നിമിഷപ്രിയയുടെ അപ്പീൽ തളളി
യമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ സമർപ്പിച്ച അപ്പീൽ കോടതി തള്ളി.സൻ’അ’-യിലെ കോടതിയാണ് അപ്പീൽ തള്ളിയത്. 2017ജൂലൈയിലാണ് നിമിഷയുടെ ക്ലിനിക്കിന്റെ പങ്കാളി യമനിൽ കൊല്ലപ്പെടുന്നത്.കടുത്ത പീഡനങ്ങള്‍ സഹിക്കാതെ നിമിഷയും സഹ പ്രവര്‍ത്തക ഹനാനും കൂടി കൊലപ്പെടുത്തിയതാണ് എന്നാണ് കേസ്.വധശിക്ഷയ്ക്ക് എതിരെ നിമിഷപ്രിയയുടെ കുടുംബം അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു.
Read More » -
Kerala
രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; നാട്ടിലേക്ക് പണം അയയ്ക്കാൻ പ്രവാസികളുടെ തിരക്ക്
ദുബായ്:രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ യുഎഇ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് പണം അയയ്ക്കാൻ പ്രവാസികളുടെ വൻ തിരക്ക്.യുഎഇ ദിര്‍ഹമടക്കമുള്ള ഗള്‍ഫ് കറന്‍സികളുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് റെക്കോര്‍ഡ് തകര്‍ച്ചയിലേക്കാണ് നീങ്ങുന്നത്. രാജ്യാന്തര വിപണിയില്‍ ഒരു ദിര്‍ഹത്തിന് 20 രൂപ 81 പൈസയാണ് നിലവിലെ വിനിമയനിരക്ക്.2020 ഏപ്രില്‍ 16ന് 20.84 രൂപ രേഖപ്പെടുത്തിയതാണ് ഇതുവരെയുള്ള ഏറ്റവും വലിയ മൂല്യത്തകര്‍ച്ച.റഷ്യ-യുെൈക്രന്‍ യുദ്ധ പശ്ചാത്തലത്തില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നതാണ് രൂപയുടെ റെക്കോര്‍ഡ് മൂല്യത്തകര്‍ച്ചയ്ക്ക് കാരണം.
Read More » -
Kerala
റഷ്യക്ക് സപ്പോർട്ടുമായി ഡല്‍ഹിയില്‍ ഹിന്ദു സേനയുടെ മാര്‍ച്ച്
യുക്രൈന് മേലുള്ള റഷ്യന്‍ അധിനിവേശത്തെ പിന്തുണച്ച് ഡല്‍ഹിയില്‍ ഹിന്ദു സേനയുടെ മാര്‍ച്ച്.മുദ്രാവാക്യവും പ്ലക്കാര്‍ഡുകളുമായി ഞായറാഴ്ച്ച വൈകുന്നേരമാണ് സെന്‍ട്രല്‍ ഡല്‍ഹിയില്‍ ഹിന്ദു സേന മാര്‍ച്ച് സംഘടിപ്പിച്ചത്. ‘റഷ്യ… നിങ്ങള്‍ പൊരുതിക്കോളു, ഞങ്ങള്‍ ഒപ്പമുണ്ട്’, ‘ഭാരത് മാതാ കി ജയ്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നൂ മാര്‍ച്ച്. ഐക്യരാഷ്ട്രസഭയിലെ വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടുനില്‍ക്കുന്നതിന് പകരം റഷ്യക്ക് വോട്ട് ചെയ്ത് പിന്തുണക്കേണ്ടിയിരുന്നുവെന്നാണ് ഹിന്ദു സേന ദേശീയ പ്രസിഡണ്ട് വിഷ്ണു ഗുപ്തയുടെ പ്രതികരണം.യുദ്ധം നല്ലതല്ല, എന്നാല്‍ രണ്ടില്‍ ഒന്ന് തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ റഷ്യയെ പിന്തുണക്കണമെന്നും ഇന്ത്യയുമായി മികച്ച ബന്ധമാണ് രാജ്യം നിലനിര്‍ത്തി പോരുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു
Read More » -
India
പെട്രോൾ ഡീസൽ വിലവര്‍ധനവ് ഇന്ന് രാത്രി പ്രഖ്യാപിച്ചേക്കും, 25 രൂപ വരെ കൂടാൻ സാധ്യത
ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പ് അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് പൂത്തിയായതോടെ രാജ്യത്ത് വീണ്ടും എണ്ണവില കുത്തനെ കൂടുമെന്ന് സൂചന. നിയമസഭ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞാലുടൻ ഇന്ധന വിലയിൽ വൻവർദ്ധനവ് ഉണ്ടാകുമെന്നു വ്യക്തം. ഗ്ലോബല്‍ ഓയില്‍ ബെഞ്ച്മാര്‍ക്കായ ബ്രന്റ് ക്രൂഡിന് ബാരല്‍ എണ്ണയ്ക്ക് 139 ഡോളറിലെത്തി വില. രാജ്യാന്തര വിപണിയ്ക്ക് അനുസൃതമായി 25 രൂപ വരെ വർദ്ധിക്കുമെന്നാണ് സൂചന. ഇന്ത്യയില്‍ വില വര്‍ധനവ് ഇന്ന് രാത്രി പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. കഴിഞ്ഞ ദിവസങ്ങളിൽ വന്‍ കുതിപ്പ് നടത്തിയ എണ്ണവില പിന്നീട് അല്‍പ്പം താഴ്ന്നു. ഇപ്പോള്‍ 130 ഡോളറാണ് വില. ലോകത്തെ പ്രധാന എണ്ണ ശക്തിയായ റഷ്യക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിക്കുമെന്ന സൂചനകള്‍ പുറത്തുവന്നതോടെയാണ് വില കുതിച്ചുയര്‍ന്നത്. റഷ്യയുടെ ബാങ്കുകള്‍ക്കും പ്രധാന വ്യക്തികള്‍ക്കുമെതിരെ അമേരിക്കയും യൂറോപ്പും ഉപരോധം ചുമത്തിയിട്ടുണ്ട്. റഷ്യയുടെ ഉല്‍പ്പന്നങ്ങള്‍ക്കെതിരെയും ഇനി ഉപരോധം പ്രഖ്യാപിച്ചേക്കും എന്നാണ് വാര്‍ത്തകള്‍. സാധാരക്കാരനെ നടുവൊടിക്കുന്ന നിലയിലാണ് എണ്ണവില ഉയരുന്നത്. ഇന്ത്യയില്‍ വില വര്‍ധനവ് ഇന്ന് രാത്രി തന്നെയോ ചൊവ്വാഴ്ചയോ പ്രഖ്യാപിച്ചേക്കുമെന്നാണ്…
Read More » -
Kerala
റഷ്യക്ക് സപ്പോർട്ടുമായി ഡല്‍ഹിയില്‍ ഹിന്ദു സേനയുടെ മാര്‍ച്ച്
യുക്രൈന് മേലുള്ള റഷ്യന്‍ അധിനിവേശത്തെ പിന്തുണച്ച് ഡല്‍ഹിയില്‍ ഹിന്ദു സേനയുടെ മാര്‍ച്ച്.മുദ്രാവാക്യവും പ്ലക്കാര്‍ഡുകളുമായി ഞായറാഴ്ച്ച വൈകുന്നേരമാണ് സെന്‍ട്രല്‍ ഡല്‍ഹിയില്‍ ഹിന്ദു സേന മാര്‍ച്ച് സംഘടിപ്പിച്ചത്. ‘റഷ്യ… നിങ്ങള്‍ പൊരുതിക്കോളു, ഞങ്ങള്‍ ഒപ്പമുണ്ട്’, ‘ഭാരത് മാതാ കി ജയ്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് മാര്‍ച്ച്. ഐക്യരാഷ്ട്രസഭയിലെ വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടുനില്‍ക്കുന്നതിന് പകരം റഷ്യക്ക് വോട്ട് ചെയ്ത് പിന്തുണക്കേണ്ടിയിരുന്നുവെന്നാണ് ഹിന്ദു സേന ദേശീയ പ്രസിഡണ്ട് വിഷ്ണു ഗുപ്തയുടെ പ്രതികരണം.യുദ്ധം നല്ലതല്ല, എന്നാല്‍ രണ്ടില്‍ ഒന്ന് തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ റഷ്യയെ പിന്തുണക്കണമെന്നും ഇന്ത്യയുമായി മികച്ച ബന്ധമാണ് രാജ്യം നിലനിര്‍ത്തി പോരുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു
Read More » -
Kerala
ഇടം ലോഗോ പ്രകാശനവും, ബോധവല്‍ക്കരണ പരസ്യ ചിത്രവും മന്ത്രി പ്രകാശനം ചെയ്യും
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര വനിതാ ദിനാചരണവും ‘ഇടം’ ബോധവല്‍ക്കരണ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനവും മാര്‍ച്ച് എട്ടിന് രാവിലെ 11.30ന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് അങ്കണത്തില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. സംസ്ഥാന ആരോഗ്യവകുപ്പും ദേശീയ ആരോഗ്യദൗത്യവും സംയുക്തമായാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് വനിതാ ബോധവത്ക്കരണ ബസ് യാത്ര, ജീവിതശൈലീ രോഗനിര്‍ണയ സ്‌ക്രീനിംഗ് എന്നിവയുമുണ്ടാകും. ലിംഗ ഭേദമില്ലാതെ എല്ലാവര്‍ക്കും തുല്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ഇടം ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍, ആശുപത്രി പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍, ഇതര ലിംഗക്കാര്‍ തുടങ്ങി പൊതു ആരോഗ്യ സംവിധാനത്തിലെ മുഖ്യ പങ്കാളികളെ ഉള്‍പ്പെടുത്തിയാണ് ക്യാമ്പയിന്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുള്‍പ്പെടെയുള്ള ഇതര ലൈംഗിക വിഭാഗക്കാര്‍ക്ക് തുല്യമായ ആരോഗ്യ പരിഗണന ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ ജില്ലാ, ജനറല്‍ ആശുപത്രികളിലെ ട്രാന്‍സ്ജെന്‍ഡര്‍ സൗഹൃദ ആശുപത്രികളാക്കുന്നതാണെന്നും മന്ത്രി…
Read More » -
Kerala
ദേശീയ ചുവർചിത്രകലാ ക്യാമ്പ് ‘വരുമുദ്ര 2022’ മാർച്ച് 9 മുതൽ 15 വരെ തിരുവനന്തപുരത്ത്
സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പ് സ്ഥാപനമായ ആറന്മുള വാസ്തു വിദ്യാ ഗുരുകുലം സംഘടിപ്പിക്കുന്ന ദേശീയ ചുവർചിത്രകലാ ക്യാമ്പ് ‘വരമുദ്ര 2022’ മാർച്ച് 9 മുതൽ 15 വരെ തിരുവനന്തപുരം അനന്ത വിലാസം കൊട്ടാരത്തിൽ നടക്കും. സംസ്ഥാനത്തിന് പുറത്തുനിന്നുൾപ്പെടെ 12 പ്രമുഖ കലാകാരന്മാരും ഗുരുകുലത്തിലെ കലാകാരന്മാരും ചേർന്ന് മുപ്പതിലധികം പ്രതിഭകൾ ക്യാമ്പിൽ പങ്കെടുക്കും. എല്ലാ ദിവസവും വൈകിട്ട് 5 മണി മുതൽ വിവിധ പരിപാടികൾ,വ്യത്യസ്ത വിഷയങ്ങളിൽ സെമിനാറുകൾ, ചർച്ചകൾ, ഡോക്യുമെന്ററി ഫിലിം പ്രദർശനം തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. 9 ന് രാവിലെ 11 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി വീണാ ജോർജ് അധ്യക്ഷയായിരിക്കും. മന്ത്രി അഡ്വ:ജി. ആർ. അനിൽ വിശിഷ്ടാതിഥിയായിരിക്കും. സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് മുഖ്യപ്രഭാഷണം നടത്തും. കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ, സാംസ്കാരിക വകുപ്പ് ഡയറക്ടർ മുഹമ്മദ് റിയാസ്, കേരള ലളിതകലാ അക്കാദമി ചെയർമാൻ…
Read More » -
NEWS
ആറ് വർഷം നീളുന്ന ലോക സഞ്ചാരത്തിന് തൃശൂർ സ്വദേശി ഇ.പി ജോസ് പുറപ്പെട്ടു
ലോകത്തിലെ ആറ് ഭൂഖണ്ഡങ്ങളിലായി പരന്നു ‘കിടക്കുന്ന 192 രാജ്യങ്ങളിലൂടെ, മൂന്ന് ലക്ഷത്തിലധികം കിലോ മീറ്റർ ദൂരം, ആറ് വർഷത്തിലധികം സമയമെടുത്ത് തൻ്റെ കെ.ടി.എം 390 അഡ്വെഞ്ചർ ബൈക്കിൽ ഒറ്റയ്ക്ക് യാത്രചെയ്യാൻ ഇ.പി ജോസ് ഇന്ന് പുറപ്പെടുന്നു. മോട്ടോർ സൈക്കിൾ കപ്പൽ മാർഗ്ഗം ആദ്യം യൂറോപ്പിലേയ്ക്ക് കയറ്റി അയക്കും. കൊച്ചി തുറമുഖത്ത് നിന്നാണ് മോട്ടോർ സൈക്കിൾ അയക്കുന്നത്. തുടർന്ന് യൂറോപ്പിൽ ലോകസഞ്ചാരം ആരംഭിയ്ക്കും. തൃശൂർ ഗവ. എഞ്ചിനിയറിങ്ങ് കോളജിലെ പൂർവ്വ വിദ്യാർത്ഥിയായ ജോസിന് ഇന്നലെ വൈകീട്ട് ആറിന് കോളജ് അങ്കണത്തിൽ സഹപാഠികളും സുഹൃത്തുക്കളും സ്വീകരണം നൽകി. കോളജ് പ്രിൻസിപ്പൽ ഡോ. രഞ്ജിനി ഭട്ടതിരിപ്പാട്, പൂർവ്വ വിദ്യാർത്ഥികളായ ചലച്ചിത്ര താരം ടി.ജി രവി, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം അഹമ്മദ്, പൂർവ്വ വിദ്യാർത്ഥി സംഘടന തൃശ്ശൂർ ചാപ്റ്റർ പ്രസിഡണ്ട് കെ രാമകൃഷ്ണൻ, പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി ഡോ. പി ടി നൗഷജ തുടങ്ങിയവർ പങ്കെടുത്തു. യാത്രയ്ക്കിടയിൽ ലോകത്തിലെ വിവിധ നഗരങ്ങളിൽ…
Read More » -
Business
രൂപ റെക്കോഡ് തകര്‍ച്ചയില്‍
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group മുംബൈ: റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തെതുടര്‍ന്നുള്ള അനിശ്ചിതത്വത്തില്‍ തകര്‍ന്ന് രൂപ. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലെ കുതിപ്പാണ് രൂപയുടെ തകര്‍ച്ചയ്ക്ക് കാരണമായത്. ഡോളറിനെതിരേ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 76.96 നിലവാരത്തിലെത്തി. എണ്ണവില വര്‍ധന രാജ്യത്തെ വ്യാപാര കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും വര്‍ധിപ്പിക്കുമെന്നതിനാലാണ് രൂപയെ ബാധിച്ചത്. ഓഹരി വിപണിയിലെ തകര്‍ച്ചയും വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ രാജ്യംവിടുന്നതും രൂപയുടെ മൂല്യമിടിവിന് ആക്കംകൂട്ടി. മാര്‍ച്ചില്‍ ഇതുവരെ 16,800 കോടി രൂപയുടെ ഓഹരികളാണ് ഇവര്‍ വിറ്റൊഴിഞ്ഞത്. അസംസ്‌കൃത എണ്ണവില, ഓഹരി വിപണിയിലെ വില്പന സമ്മര്‍ദം, ഭൗമ രാഷ്ട്രിയ സംഘര്‍ഷം, കരുത്താര്‍ജിക്കുന്ന ഡോളര്‍, സംസ്ഥനങ്ങളിലെ തിരഞ്ഞെടുപ്പ് തുടങ്ങിയവയാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. ആഗോളതലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം നേട്ടമാക്കി തിങ്കളാഴ്ച പവന്റെ വില 800 രൂപ കൂടി 39,520 രൂപയിലെത്തി. ഗ്രാമിന് 100 രൂപ കൂടി 4940 രൂപയുമായി. 38,720 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ആഗോള…
Read More » -
നാട്ടുകാരേ ഓടി വരണേ… പൊന്നിന് പൊന്‍വില! പവന് ഇന്ന് 800 രൂപകൂടി
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group കൊച്ചി: ആഗോള വിപണിയിലെ വിലവര്‍ധനവും രൂപയുടെ മൂല്യമിടിവും മൂലം സ്വര്‍ണ വില കുതിച്ചുയര്‍ന്നു. സംസ്ഥാനത്ത് പവന് ഒറ്റയടിക്ക് 800 രൂപയാണ് കൂടി. ഒരു പവന്‍ സ്വര്‍ണത്തിന് 39,520 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4940 രൂപയും. രാജ്യാന്തര വിപണിയിലും സ്വര്‍ണ വില ഉയര്‍ന്നു. ട്രോയ് ഔണ്‍സിന് 1,987.91 ഡോളറിലാണ് വില. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 38,720 രൂപയായിരുന്നു വില. രണ്ട് ദിവസമായി ഒരേ നിലയില്‍ തുടര്‍ന്ന ശേഷമാണ് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നത്. മാര്‍ച്ച് ഒന്നിന് പവന് 37,360 രൂപയായിരുന്നു സ്വര്‍ണ വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. രാജ്യാന്തര വിപണിയില്‍ വില കുതിച്ചുയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും വില ഉയര്‍ത്തിയത്.റഷ്യ – യുക്രൈന്‍ ആശങ്കകള്‍ വീണ്ടും ഉയര്‍ന്നതോടെയാണ് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ വില പെട്ടന്ന് വര്‍ദ്ധിച്ചത്. യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണ വില…
Read More »