Month: March 2022
-
Kerala
കെഎസ്‌ആര്‍ടിസി – സിഫ്റ്റിലേക്കുള്ള ഡ്രൈവര്‍ കം കണ്ടക്ടര്‍ യോഗ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കെഎസ്‌ആര്‍ടിസി – സിഫ്റ്റിലേക്കുള്ള ദിവസവേതന അടിസ്ഥാനത്തില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തിരഞ്ഞെടുപ്പിനുള്ള യോഗ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.www.cmdkerala.net, www.keralartc.com എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭിക്കും. ആകെ 5700 അപേക്ഷകളാണ് ലഭിച്ചത്. എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത 2507 പേരുടെ പ്രാക്ടിക്കല്‍ പരീക്ഷയും ഇന്റര്‍വ്യൂവിനും ശേഷം ആണ് അന്തിമ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്.
Read More » -
Kerala
കേരളത്തില്‍ 1223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 1223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 227, തിരുവനന്തപുരം 148, കോട്ടയം 128, തൃശൂര്‍ 114, കൊല്ലം 110, കോഴിക്കോട് 99, ഇടുക്കി 82, പത്തനംതിട്ട 71, കണ്ണൂര്‍ 57, പാലക്കാട് 53, മലപ്പുറം 44, ആലപ്പുഴ 39, വയനാട് 28, കാസര്‍ഗോഡ് 23 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 23,641 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 72,799 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 71,566 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1233 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 181 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ 12,868 കോവിഡ് കേസുകളില്‍, 10 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 4 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 20 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍…
Read More » -
Kerala
അന്താരാഷ്ട്ര വനിത ദിനമായ നാളെ കൊച്ചി മെട്രോയില്‍ സൗജന്യമായി യാത്രചെയ്യാം;മെന്‍സ്ട്രുവല്‍ കപ്പ് സൗജന്യമായി നേടാം
കൊച്ചി: ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് അന്താരാഷ്ട്ര വനിത ദിനമായ നാളെ കൊച്ചി മെട്രോയില്‍ സൗജന്യമായി യാത്രചെയ്യാം.ഒപ്പം മെന്‍സ്ട്രുവല്‍ കപ്പ് സൗജന്യമായി നേടുകയും ചെയ്യാം. ഏതുസ്റ്റേഷനില്‍നിന്നും ഏതു സ്റ്റേഷനിലേക്കും പരിധിയില്ലാത്ത സൗജന്യയാത്രയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനില്‍ രാവിലെ 10.30 ന് മെന്‍സ്ട്രുവല്‍ കപ്പ് ബോധവത്കരണ പരിപാടിയും സൗജന്യ വിതരണവും ഉണ്ടാകും.എച്ച്.എല്‍.എല്‍, ഐ.ഒ.സി.എല്‍, കൊച്ചി മെട്രോ എന്നിവയുടെ ആഭിമുഖ്യത്തിലുള്ള മെന്‍സ്ട്രുവല്‍ കപ്പ് സൗജന്യ വിതരണം ഇടപ്പള്ളി, എം.ജി റോഡ്, ആലുവ, കളമശേരി, ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, എറണാകുളം സൗത്ത്, വൈറ്റില സ്റ്റേഷനുകളില്‍ ഉണ്ടാകും.
Read More » -
Kerala
കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു
ന്യൂഡൽഹി:കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു.മാര്‍ച്ച് 31നാണ് വോട്ടെടുപ്പ് നടക്കുക. ഈ മാസം 14 ന് ഇതുബന്ധിച്ച വിജ്ഞാപനം പുറത്തിറക്കും.നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി മാര്‍ച്ച് 21 ആണ്. കോണ്‍ഗ്രസ് രാജ്യസഭാ ഉപനേതാവ് ആനന്ദ് ശര്‍മ അടക്കം 13 അംഗങ്ങളുടെ കാലാവധിയാണ് പൂര്‍ത്തിയായിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള എം.പിമാരായ എകെ ആന്റണി, കെ സോമപ്രസാദ്, ശ്രേയാംസ് കുമാര്‍ എന്നിവരും കാലാവധി പൂര്‍ത്തിയാക്കി. കേരളം 3 , അസം2, ഹിമാചല്‍ പ്രദേശ് 1, നാഗാലാന്റ്്് 1, ത്രിപുര1, പഞ്ചാബ് 5 എന്നിങ്ങനെയാണ് രാജ്യസഭയിലെ ഒഴിവുവരുന്ന സീറ്റുകളുടെ എണ്ണംം. ആകെ മൊത്തം 13 സീറ്റുകളിലേക്കാണ് ഇത്തവണ ഒഴിവു വരുന്നത്. 21ന് നാമനിര്‍ദ്ദേശ പത്രിക നല്‍കാം, 24 വരെ പത്രിക പിന്‍വലിക്കാന്‍ അവസരമുണ്ടാകും. 31ന് തന്നെ തിരഞ്ഞെടുപ്പ് നടത്തി അന്നുതന്നെ വോട്ടെണ്ണലും പൂര്‍ത്തിയാക്കും. അതേസമയം കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലൊന്ന് സിപിഐ ആവശ്യപ്പെട്ടേക്കും.ഇത്തവണ എല്‍ജെഡിക്ക് സീറ്റ് കൊടുക്കാന്‍ സാധ്യതയില്ലെന്നാണ്…
Read More » -
Kerala
പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച 250 വീടുകൾ നാളെ കൈമാറും
തിരുവനന്തപുരം:തീരദേശത്ത് വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്റര്‍ പരിധിയ്ക്കുള്ളിൽ കഴിയുന്ന മുഴുവന്‍ ജനവിഭാഗങ്ങളെയും സുരക്ഷിതമേഖലയില്‍ പുനരധിവസിപ്പിക്കുന്നതിനായി തയ്യാറാക്കിയ പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച 250 വീടുകൾ നാളെ തിരുവനന്തപുരം കായിക്കര കുമാരനാശാന്‍ സ്മാരക അങ്കണത്തില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഗുണഭോക്താക്കൾക്കു കൈമാറും. സർക്കാരിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന നൂറു ദിന പരിപാടിയുടെ ഭാഗമായി 689 വ്യക്തിഗത ഭവനങ്ങള്‍ കൈമാറുന്നതിന്റെ ആദ്യഘട്ടമാണിത്. ആദ്യ നൂറു ദിന പരിപാടിയുടെ ഭാഗമായി 308 വ്യക്തിഗത ഭവനങ്ങള്‍ പൂര്‍ത്തിയാക്കി കൈമാറിയിരുന്നു. 2020 ല്‍ ആരംഭിച്ച പുനര്‍ഗേഹം പദ്ധതി പ്രകാരം നാളിതുവരെ 1109 ഗുണഭോക്താക്കള്‍ക്ക് സ്വന്തമായി ഭൂമി കണ്ടെത്തി ഭവനം നിര്‍മിച്ചു നൽകാൻ സാധിച്ചിട്ടുണ്ട്.1126 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. 2235 പേര്‍ ഭൂമി രജിസ്റ്റര്‍ ചെയ്തു.കൊല്ലം ജില്ലയിലെ QSS കോളനിയിലെ 114 ഫ്ലാറ്റുകളുടെ നിര്‍മാണം ഈ മാസത്തില്‍ തന്നെ പൂര്‍ത്തിയാകും. ഇതിനു പുറമേ തിരുവനന്തപുരം ജില്ലയിലെ കാരോട്, വലിയതുറ, ആലപ്പുഴ ജില്ലയിലെ മണ്ണുംപുറം, മലപ്പുറം…
Read More » -
Kerala
734 മലയാളികളെക്കൂടി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇന്നു കേരളത്തിലെത്തിച്ചു
യുക്രെയിനില്‍നിന്ന് ഓപ്പറേഷന്‍ ഗംഗ രക്ഷൗദൗത്യത്തിന്റെ ഭാഗമായി ന്യൂഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെത്തിയ 734 മലയാളികളെക്കൂടി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇന്നു കേരളത്തിലെത്തിച്ചു. ഡല്‍ഹിയില്‍നിന്ന് 529 പേരും മുംബൈയില്‍നിന്ന് 205 പേരുമാണ് ഇന്നു കേരളത്തില്‍ എത്തിയത്. ഇതോടെ യുക്രെയിനില്‍നിന്ന് എത്തിയവരില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തിലേക്ക് എത്തിച്ചവരുടെ ആകെ എണ്ണം 2816 ആയി. യുക്രെയിനില്‍നിന്ന് മുംബൈ വിമാനത്താവളത്തില്‍ ഇന്ന് 227 വിദ്യാര്‍ഥികള്‍ എത്തി. ഇതില്‍ 205 പേരെയും നാട്ടില്‍ എത്തിച്ചു. സ്വദേശങ്ങളോട് അടുത്തുള്ള വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റ് ലഭ്യതയനുസരിച്ചാണു മുംബൈയില്‍നിന്ന് വിദ്യാര്‍ഥികളെ നാട്ടില്‍ എത്തിക്കുന്നത്. ഇന്ന്(07 മാര്‍ച്ച്) എത്തിയവരില്‍ കണ്ണൂരിലേക്കുള്ള ഒമ്പതു വിദ്യാര്‍ഥികളും തിരുവനന്തപുരത്തേക്കുള്ള 13 വിദ്യാര്‍ഥികളും നാളെ പുലര്‍ച്ചെയോടെ കേരളത്തില്‍ എത്തും. ഡല്‍ഹിയില്‍നിന്ന് ഞായറാഴ്ച രാത്രി ഷെഡ്യൂള്‍ ചെയ്ത രണ്ടു ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇന്നു (07 മാര്‍ച്ച്) പുലര്‍ച്ചെ കൊച്ചിയില്‍ എത്തി. 1.20ന് എത്തിയ ആദ്യ വിമാനത്തില്‍ 178ഉം 2.30ന് എത്തിയ രണ്ടാമത്തെ വിമാനത്തില്‍ 173 ഉം യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇന്ന് ഷെഡ്യൂൾ ചെയ്ത ചാര്‍ട്ടേഡ്…
Read More » -
Kerala
ഇന്ന് രാത്രി മുതൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ ഇന്നു രാത്രി മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.ഇന്നു മുതൽ ബുധനാഴ്ച വരെയാണ് മഴ ലഭിക്കുകയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാകും കൂടുതൽ മഴ ലഭിക്കുക. ശ്രീലങ്കൻ തീരത്തുനിന്ന് 360 കിലോമീറ്റർ തെക്കു പടിഞ്ഞാറായി നിലകൊണ്ട ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദമായി രൂപം പ്രാപിച്ച് തമിഴ്നാടിന്റെ വടക്ക് ഭാഗത്തേക്ക് നീങ്ങിക്കൊണ്ടിരുന്ന സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പ്.ശക്തമായ കാറ്റോടും ഇടിയോടും കൂടിയായിരിക്കും മഴ എന്നതിനാൽ എല്ലാവരും ജാഗ്രത പുലർത്തണം എന്നും അറിയിപ്പിൽ പറയുന്നു.
Read More » -
Kerala
സ്വത്ത് തർക്കം, കാഞ്ഞിരപ്പള്ളിയിൽ സഹോദരനെ വെടിവച്ചുകൊന്നു
കാഞ്ഞിരപ്പള്ളി: മണ്ണാറക്കയത്ത് സഹോദരന്മാർ തമ്മിലുള്ള സ്വത്ത് തർക്കത്തിനിടെ സഹോദരനെ വെടിവച്ചുകൊന്നു. കാഞ്ഞിരപ്പള്ളി കരിമ്പാനയിൽ രഞ്ജു കുര്യനാണ് വെടിയേറ്റ് മരിച്ചത്. രഞ്ജുവിന്റെ സഹോദൻ ജോർജ് വെടിയുതിർക്കുകയായിരുന്നു. ജോർജിനെ പൊലീസ് പിടികൂടി. വെടിയേറ്റ മറ്റൊരു ബന്ധുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രഞ്ജു കുര്യന്റെ സഹോദരി ഭർത്താവ് മാത്യു സ്കറിയയെയാണ് തലയ്ക്ക് വെടിയേറ്റ നിലയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെടി വച്ച പ്രതി ജോർജ് കുര്യനെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു. ഇന്ന് (തിങ്കൾ) വൈകിട്ട് നാലരമണിയോടെ കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്തായിരുന്നു സംഭവം. കൊച്ചിയിൽ ഫ്ലാറ്റ് നിർമ്മാതാവായ ജോർജ് കുര്യൻ കുടുംബ ഉടമസ്ഥതയിലുള്ള ഉള്ള സ്ഥലം കഴിഞ്ഞ ദിവസം വിൽപ്പന നടത്തിയിരുന്നു. ഊട്ടിയിൽ വ്യവസായിയായ രഞ്ജു ഇതിനെപ്പറ്റി ചോദിക്കുന്നതിനായാണ്, തിങ്കളാഴ്ച കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ എത്തിയത്. തറവാട്ടു വീട്ടിൽ ഇത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെ രഞ്ജുവും ജോർജും തമ്മിൽ വാക്കേറ്റം ഉണ്ടായി. തുടർന്ന് ജോർജ് തന്റെ കൈയിലുണ്ടായിരുന്ന റിവോൾവർ എടുത്ത് വെടിയുതിർത്തു. തലയ്ക്ക്…
Read More » -
Kerala
സ്വകാര്യ ഭാഗങ്ങളിൽ പോലും ടാറ്റു കുത്തിക്കാൻ പോയവരാണ് ഇപ്പോൾ മീറ്റു പരാതിയുമായി ഇറങ്ങിയിരിക്കുന്നത്:നിക്‌സണ്‍ ജോൺ
കൊച്ചി: സ്വകാര്യ ഭാഗങ്ങളിൽ പോലും ടാറ്റു കുത്തിക്കാൻ പോയവരാണ് ഇപ്പോൾ മീറ്റു പരാതിയുമായി ഇറങ്ങിയിരിക്കുന്നതെന്ന് ആന്റി ടെററിസം സൈബര്‍ വിങ്ങ് സംഘടനയുടെ സ്ഥാപകനായ നിക്‌സണ്‍ ജോണ്‍.പങ്കാളിയോ ഭര്‍ത്താവോ കാണേണ്ട ഒരു സ്ത്രീയുടെ രഹസ്യ ലൈംഗികാവയവങ്ങള്‍ ഇത്തരത്തില്‍ ചിത്രം വരയ്ക്കാന്‍ തുറന്ന് നല്കുന്നത് ഭയാനകമായ കാര്യമാണെന്നും ഇന്ത്യന്‍ സംസ്‌കാരത്തിനു മീതേ ഉള്ള ലൈംഗിക അരാജകത്വത്തിന്റെയും അസാന്മാര്‍ഗികതയുടേയും കടന്നു കയറ്റമാണിതെന്നും നിക്‌സണ്‍ പറയുന്നു. ടാറ്റൂ വരയ്ക്കുവാന്‍ ടാറ്റൂകാരന്റെ മുന്നില്‍ വിവസ്ത്രയാകുന്ന പെണ്‍കുട്ടികള്‍ നശിപ്പിക്കുന്നത് ഒരു നാടിന്റെ മഹത്തായ പൈതൃകമാണെന്നും വരയ്ക്കാന്‍ വിവസ്ത്രരാകുന്നവരും, വരയ്ക്കുന്ന ആളും എല്ലാം ചെയ്യുന്നത് തെറ്റാണെന്ന് നിക്‌സണ്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.യുവതികളുടെ രഹസ്യ ഭാഗങ്ങളില്‍ ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചു എന്ന സംഭവത്തോട് പ്രതികരിക്കുകയായിരുന്നു നിക്സൺ.
Read More » -
India
ഡൽഹിയിലെ ‘പണിക്കേഴ്സ്,’ പിതാവിൻ്റെ സാമൂഹ്യസേവന സന്നദ്ധത ബാബു പണിക്കരും മാതൃകയാക്കുന്നു
ഓരോ ദിവസവും നൂറ് കണക്കിന് മലയാളികളാണ് ‘ഓപ്പറേഷൻ ഗംഗ’ വഴി യുക്രെയ്നിലെ യുദ്ധഭൂമിയിൽ നിന്ന് ഡൽഹിയിൽ എത്തുന്നത്. തീർത്തും സൗജന്യമായാണ് കേന്ദ്ര സർക്കാർ അവരെ ഇന്ത്യയിൽ എത്തിക്കുന്നത്. രക്ഷാ ദൗത്യം നടത്തുന്നതിന് വർഷങ്ങളുടെ ചരിത്രമുണ്ട് ഇന്ത്യയ്ക്ക്. ഇറാൻ ഇറാഖ് യുദ്ധകാലം മുതൽ തുടങ്ങിയതാണ് അത്. ഗിന്നസ് ബുക്ക് വേൾഡ് റെക്കോഡിൽ ഇടം നേടുവാൻ ഗൾഫ് യുദ്ധ കാലത്ത് സാധിച്ചു. 1.76 ലക്ഷം വ്യക്തികളെയാണ് അന്ന് ഇന്ത്യൻ സർക്കാർ യുദ്ധമുഖത്ത് നിന്ന് രക്ഷിച്ചത്. യുക്രെയ്ൻ യുദ്ധ ഭൂമിയിൽ നിന്ന് വരുന്നവരെ ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് സൗജന്യമായാണ് കേരള സർക്കാരും എത്തിക്കുന്നത്. യുക്രെയ്നിൽ നിന്ന് വരുന്ന മലയാളികളെ ഡൽഹിയിലെ വിമാന താവളങ്ങളിൽ നിന്ന് കേരള ഹൗസിലും അവിടെ നിന്ന് കേരളത്തിലേക്ക് പോകാൻ വിമാന താളത്തിലും സൗജന്യമായി എത്തിക്കുന്നത് പണിക്കേഴ്സ് ട്രാവൽസാണ്. 1991- ലെ ഗൾഫ് യുദ്ധക്കാലത്ത് ഡൽഹിയിലും മുംബയിലുമായിരുന്നു ഇന്ത്യക്കാരെ എത്തിച്ചിരുന്നത്. ഇന്ത്യൻ രക്ഷാ ദൗത്യത്തിന്റെ ഭാഗമായി യുദ്ധഭൂമിയിൽ നിന്ന് എത്തിയ1.76 ലക്ഷം ജനങ്ങളിൽ…
Read More »